രുദ്രദൃഷ്ടി: ഭാഗം 4
രക്തരക്ഷസ്സിന്റെ വാൾ രുദ്രാവതിയുടെ കഴുത്തിന് തൊട്ടടുത്തെത്തി നിൽക്കുന്നു. ഇന്ദ്രജിത്ത് അനങ്ങാൻ കഴിയാതെ തറഞ്ഞുനിൽക്കുകയാണ്….
പ്രപഞ്ചം മുഴുവൻ ശ്വാസമടക്കിപ്പിടിച്ച നിമിഷം! പക്ഷേ, ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ദേവലോകത്തിന്റെ വടക്കേ കവാടത്തിൽ ഒരു വലിയ ശംഖനാദം മുഴങ്ങി….
ആകാശത്തുനിന്ന് മിന്നൽപ്പിണരുകൾക്കിടയിലൂടെ രക്തവർണ്ണമായ വസ്ത്രമണിഞ്ഞ ഒരു യുവതി പ്രത്യക്ഷപ്പെട്ടു. അവൾ 'ഭൈരവി' ആയിരുന്നു….കാലഭൈരവന്റെ സേവികയും ശ്മശാനങ്ങളിലെ തപസ്വിനിയുമായ കരുത്തുറ്റ പോരാളി. ഇന്ദ്രജിത്തിനെ സഹായിക്കാൻ കാലഭൈരവൻ അയച്ചതായിരുന്നു അവളെ….
"ഇന്ദ്രജിത്ത്, നീ പതറരുത്! പ്രണയം നിന്റെ ശക്തിയാകണം, ദൗർബല്യമല്ല!" ഭൈരവി തന്റെ കയ്യിലുള്ള കപാലം (തലയോട്ടി) ഉയർത്തി മന്ത്രങ്ങൾ ചൊല്ലി. ആ മന്ത്രശക്തിയിൽ രക്തരക്ഷസ്സിന്റെ മാന്ത്രികവലയം ഒന്ന് ഉലഞ്ഞു…..
രക്തരക്ഷസ്സ് തനിച്ചായിരുന്നില്ല. അവൻ തന്റെ വിശ്വാസ്തനായ സേന നായകനെ വിളിച്ചു 'കാലനേമി'....
പുരാതന കാലത്ത് ദേവന്മാരാൽ വധിക്കപ്പെട്ട അസുരന്റെ ആത്മാവിനെ രക്തരക്ഷസ്സ് തന്റെ മാന്ത്രികശക്തിയാൽ പുനർജീവിപ്പിച്ചിരുന്നു. കാലനേമിക്ക് രൂപം മാറാനുള്ള കഴിവുണ്ട്. അവൻ ഇന്ദ്രജിത്തിന്റെ മുന്നിൽ ഇന്ദ്രജിത്തിന്റെ തന്നെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു….
ഇപ്പോൾ രണ്ട് ഇന്ദ്രജിത്തുമാർ! ആരാണ് യഥാർത്ഥ ഇന്ദ്രജിത്ത് എന്ന് തിരിച്ചറിയാനാവാതെ രുദ്രാവതിയും ഭൈരവിയും ആശയക്കുഴപ്പത്തിലായി…
ദേവലോകത്തെ മനോഹരമായ ഉദ്യാനങ്ങൾ പെട്ടെന്ന് ചീഞ്ഞഴുകിയ ശവപ്പറമ്പായി മാറി. കാലനേമി തന്റെ മായയാൽ ആയിരക്കണക്കിന് പ്രേതബാധയുള്ള നിഴലുകളെ സൃഷ്ടിച്ചു. അവ ഓരോന്നും ഇന്ദ്രജിത്തിനെ ആക്രമിച്ചു. ആ നിഴലുകൾക്ക് ശരീരമില്ലാത്തതുകൊണ്ട് ഇന്ദ്രജിത്തിന്റെ ശൂലം അവയിൽ തട്ടാതെ കടന്നുപോയി…..
"നിനക്ക് നിന്റെ നിഴലിനെ കൊല്ലാൻ കവിയുമോ ഇന്ദ്രജിത്ത്?".. കാലനേമിയുടെ അട്ടഹാസം എല്ലായിടത്തുനിന്നും കേട്ടു.
ഈ ബഹളങ്ങൾക്കിടയിൽ, രക്തരക്ഷസ്സ് രുദ്രാവതിയുടെ ശരീരത്തിൽ നിന്ന് ചൈതന്യം വലിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ഒരു അത്ഭുതം സംഭവിച്ചു. അവളുടെ ഉള്ളിൽ നിന്ന് നീലനിറത്തിലുള്ള ഒരു പ്രഭ പുറപ്പെട്ടു. അത് വെറുമൊരു വെളിച്ചമായിരുന്നില്ല, 'ഹാലാഹലം' എന്ന വിഷത്തിന്റെ ഒരു അംശമായിരുന്നു അത്!...
പണ്ട് സമുദ്രമഥന സമയത്ത് ശിവൻ കുടിച്ച വിഷത്തിന്റെ ഒരു തുള്ളി ഭൂമിയിൽ വീണപ്പോൾ ഉണ്ടായതാണ് രുദ്രാവതിയുടെ ആത്മാവ് എന്ന് രക്തരക്ഷസ്സ് തിരിച്ചറിഞ്ഞില്ല. അവളെ സ്പർശിച്ചതോടെ രക്തരക്ഷസ്സിന്റെ കൈകൾ കരിയാൻ തുടങ്ങി…..
"അയ്യോ... ഇത് അമൃതല്ല, ഇത് മരണമാണ്!" രക്തരക്ഷസ്സ് വേദനകൊണ്ട് പുളഞ്ഞു.
ഭൂമിയിൽ കാശി നഗരം അപ്പാടെ കടലെടുക്കാൻ തുടങ്ങിയിരിക്കുന്നു.
"ഇന്ദ്രജിത്ത്! രുദ്രാവതിയുടെ ഉള്ളിലെ വിഷം പുറത്തു വന്നാൽ ഈ പ്രപഞ്ചം തന്നെ വെണ്ണീറാകും. നീ നിന്റെ കാലഭൈരവ ദൃഷ്ടി ഉപയോഗിച്ച് ആ വിഷത്തെ തടയണം, അതേസമയം തന്നെ കാലനേമിയെയും രക്തരക്ഷസ്സിനെയും വകവരുത്തണം!" ഭൈരവി ഇന്ദ്രജിത്തിനോട് വിളിച്ചു പറഞ്ഞു:
ഇന്ദ്രജിത്ത് ഇപ്പോൾ ഒരു വലിയ കെണിയിലാണ്. രുദ്രാവതിയെ രക്ഷിക്കാൻ അവളുടെ വിഷം അവൻ ഏറ്റെടുക്കേണ്ടി വരുമോ? അതോ ലോകത്തെ രക്ഷിക്കാൻ അവളെ ബലികൊടുക്കേണ്ടി വരുമോ?
തുടരും….
✍️സന്തോഷ് ശശി….
#കഥ,ത്രില്ലെർ,ഹൊറർ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ


