ShareChat
click to see wallet page
search
നാഗമുദ്ര: (ഭാഗം - 17) 🪱🪱🪱🪱🪱🪱🪱🪱🪱 മണിമംഗലം നാഗക്കാവ് ഒരു പ്രപഞ്ചയുദ്ധത്തിന്റെ വേദിയായി മാറി. ഒരു വശത്ത് സർവ്വനാശത്തിന്റെ പ്രതീകമായ കാലാന്തകനും മറുവശത്ത് പ്രണയത്തിന്റെയും ത്യാഗത്തിന്റെയും ശക്തിയായ അനന്തയും… കാലാന്തകനെ തളച്ചിട്ടിരുന്ന ആദിത്യന്റെ പ്രകാശവലയം പതിയെ മങ്ങാൻ തുടങ്ങി. ആദിത്യന്റെ ആത്മാവ് പ്രപഞ്ചശക്തിയിൽ ലയിക്കുകയായിരുന്നു… "പദ്മാ... നമ്മുടെ മകൾ ജയിക്കും. അവൾ നാഗങ്ങളുടേത് മാത്രമല്ല ഈ പ്രപഞ്ചത്തിന്റെ തന്നെ രക്ഷകയാണ്".. ആദിത്യന്റെ അവസാന ശബ്ദം കാറ്റിൽ അലിഞ്ഞു…. ആ പ്രകാശസ്തംഭം ഒരു മിന്നലായി മാറി അനന്തയുടെ നാഗദണ്ഡിലേക്ക് പ്രവേശിച്ചു. അച്ഛന്റെ ആത്മബലം കൂടി ചേർന്നതോടെ നാഗദണ്ഡ് അതീവ ശക്തമായി. അനന്ത തന്റെ പത്തു തലകളും വിടർത്തി ആകാശത്തേക്ക് ഉയർന്നു. അവളുടെ നെറ്റിയിലെ രുദ്രനാഗ മുദ്രയിൽ നിന്നും ഏഴ് വർണ്ണങ്ങളിലുള്ള രശ്മികൾ പുറപ്പെട്ടു. കാലാന്തകന്റെ കറുത്ത പുകമറയെ ആ രശ്മികൾ ദഹിപ്പിച്ചു….. "കാലാന്തകാ.. നീ അധർമ്മത്തിന്റെ പ്രതിരൂപമാണ്. ഈ പ്രപഞ്ചത്തിൽ ഇരുട്ടിന് സ്ഥാനമില്ല"... അനന്ത ഉറക്കെ അലറി അവൾ നാഗദണ്ഡ് കാലാന്തകന്റെ ഹൃദയസ്ഥാനത്തേക്ക് ആഞ്ഞുതറച്ചു…. നാഗദണ്ഡ് ശരീരത്തിൽ തറച്ചതും കാലാന്തകൻ നിലവിളിച്ചുകൊണ്ട് പിടഞ്ഞു. അവന്റെ ശരീരം ആയിരക്കണക്കിന് കറുത്ത സർപ്പങ്ങളായി ചിതറിത്തെറിച്ചു. ആ സർപ്പങ്ങളെല്ലാം നാഗക്കാവിലെ ദിവ്യശക്തിയാൽ ഭസ്മമായി മാറി. കാലാന്തകൻ എന്നെന്നേക്കുമായി ഇല്ലാതായി. പ്രപഞ്ചത്തിൽ തടഞ്ഞുവെക്കപ്പെട്ടിരുന്ന പ്രകാശം വീണ്ടും ഭൂമിയിലേക്ക് ഒഴുകിയെത്തി…… യുദ്ധം അവസാനിച്ചപ്പോൾ പദ്മ ഓടിച്ചെന്ന് ആദിത്യൻ നിന്നിരുന്ന സ്ഥാനത്ത് നോക്കി. അവിടെ അദ്ദേഹത്തിന്റെ രുദ്രാക്ഷമാല മാത്രം അവശേഷിച്ചിരുന്നു. പദ്മ വിതുമ്പിക്കൊണ്ട് അത് നെഞ്ചോട് ചേർത്തുപിടിച്ചു….. പെട്ടെന്ന് ആകാശത്ത് നിന്നും ഒരു അശരീരി കേട്ടു… "പദ്മാ ദുഃഖിക്കരുത്. ആദിത്യൻ മരിച്ചിട്ടില്ല. അവൻ പ്രപഞ്ചത്തിന്റെ ചൈതന്യമായി നിന്റെ കൂടെത്തന്നെയുണ്ട്. നാഗക്കാവിലെ ഓരോ മണൽത്തരിയിലും അവന്റെ സാന്നിധ്യം ഉണ്ടാകും.".... വാസുകി മഹാരാജാവും മറ്റു നാഗശ്രേഷ്ഠന്മാരും അവിടെ പ്രത്യക്ഷപ്പെട്ടു. അനന്തയെ അവർ മഹാ നാഗേശ്വരി ആയി വാഴിച്ചു. നാഗലോകവും മനുഷ്യലോകവും തമ്മിലുള്ള അകലം കുറഞ്ഞു. പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യർക്ക് നാഗങ്ങളുടെ സംരക്ഷണം എന്നുമുണ്ടാകുമെന്ന് അനന്ത പ്രഖ്യാപിച്ചു… മണികണ്ഠൻ അനന്തയുടെ അരികിൽ നിന്നു… "റാണി, ഇനി നമ്മുടെ ലക്ഷ്യം ഈ ലോകത്തെ മുറിവുകൾ ഉണർത്തുക എന്നതാണ്."... അവൻ അനന്തയോട് പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞു. മണിമംഗലം തറവാട് ഒരു തീർത്ഥാടന കേന്ദ്രമായി മാറി. അവിടെ പദ്മ ഇന്നും ആദിത്യന്റെ ഓർമ്മകളുമായി വസിക്കുന്നു. അനന്തയും മണികണ്ഠനും നാഗലോകത്തെയും ഭൂമിയെയും ഒരുപോലെ പരിപാലിക്കുന്നു. നാഗക്കാവിലെ ആ പഴയ കല്ലുവിളക്ക് ഇന്നും അണയാതെ കത്തുന്നു അതിലെ പ്രകാശം ആദിത്യനും, എണ്ണ പദ്മയുമാണെന്നാണ് വിശ്വാസം… തുടരും.. ✍️ സന്തോഷ്‌ ശശി… #കഥ,ത്രില്ലെർ,ഹൊറർ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
കഥ,ത്രില്ലെർ,ഹൊറർ - @ग७02( ೧G೧೦೨೧೪ மமி @ग७02( ೧G೧೦೨೧೪ மமி - ShareChat