💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜
പാർട്ട് -23
ആകെ ഒരു മൂടാപ്പ് ആണ് ചുറ്റിലും മഴക്കാണ്.. കാലം തെറ്റി പെയ്യുന്ന മഴയാണ്... ഇപ്പോൾ രണ്ടു ദിവസം കൊണ്ട്... ഈ മഴ പോലെയാണ് അവളുടെ മനസും കാർമേഘം പോലെ മൂടി കെട്ടിയതാണ്...
കഴുത്തിൽ കിടന്ന താലി ചരട് അവൾ ടോപ്പിനുള്ളിൽ നിന്നും വലിച്ചു വെളിയിലേക്ക് എടുത്തു..
എന്ത് കൊണ്ട് ആയിരിക്കും മൂന്നാമത്തെ കെട്ട് കണ്ണേട്ടൻ കെട്ടാഞ്ഞത്..ശെരിക്കും ഞാൻ എന്ത് പൊട്ടിയ അല്ലെ... ആൾക്ക് ആരോടെങ്കിലും ഇഷ്ടം ഉണ്ടോന്നു പോലും തിരക്കാതെ എടുത്തു ചാടി... തന്റെ രക്ഷ മത്രേ ആ സമയം ഞാൻ ആലോചിച്ചുള്ളൂ..... പാവം വേണ്ടിയിരുന്നില്ല...... അവൾക്കെന്തോ വിഷമം തോന്നി പോയി...കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അങ്ങനെ വിട്ട്... അടച്ചു പിടിച്ച മിഴികൾ തോരാതെ ഒഴുകിക്കൊണ്ട് ഇരുന്നു...
അടുത്തൊരു കൽപ്പരുമാറ്റം അറിഞ്ഞതും മുഖമുയർത്തി അവൾ നോക്കി..
ഇന്ദ്രൻ ആണ്.... അവളെ തന്നെ നോക്കി നിൽക്കുവാണവൻ....
ഒന്ന് സൂക്ഷിച്ചു നോക്കിയതും പതിയെ അവൾ ഇരുന്നിടത്തു നിന്നും എണീറ്റു...
കണ്ണേട്ടന് ആരേലും ഇഷ്ടമുണ്ടോ... ഒറ്റ ചോദ്യമായിരുന്നു അവൾ....
അവളുടെ ചോദ്യം കേട്ട് അവന്റെ പുരികം ചുളിഞ്ഞു... അവന്റെ മിഴികൾ അവളുടെ മുഖവും കടന്ന് കഴുത്തിൽ എത്തി നിന്ന്...
ഉണ്ട്......ആ കഴുത്തിലെ മഞ്ഞ ചരട് കണ്ടുകൊണ്ട് ആണ് അവന്റെ ഉത്തരം...
എനിക്ക് പ്രണയം ഉണ്ട് വൈഷ്ണവി... അവളും ഞാനും ഇപ്പൊ കുറച്ചു നാള് കൊണ്ട് ഒരുപാട് ഇഷ്ടത്തിലാണ്.... അത്രമാത്രം പറഞ്ഞ് കൊണ്ട് ഇന്ദ്രൻ മുറിക്കുള്ളിലേക്ക് കയറി പോയി...
അവൾക്കെന്തോ വിഷമം തോന്നി...
പാവം ഈ മനുഷ്യനെ ഞാനായിട്ട് ഈ കുഴിയിൽ ചാടിച്ചല്ലോ... ശോ... എന്റെ മഹാദേവ... എന്റെ കണ്ണേട്ടന് കണ്ണേട്ടൻ സ്നേഹിക്കുന്ന പെണ്ണിനെ എത്രയും വേഗന്നു കൊടുക്കണേ..
മുറിയെക്ക് ചെന്നവൻ ഷർട്ട് ഊരി ബെഡിലേക്ക് ഇട്ടു കൊണ്ട് കണ്ണാടിക്ക് അരികിൽ വന്നു നിന്നു.... ആ കണ്ണുകൾ കലങ്ങി ചുമന്നിരുന്നു ഇതിനോടകം..
അവൻ തന്റെ നെഞ്ചിൽ അമർത്തി ഒന്ന് തലോടി....ബെഡിലേക്ക് വന്നു കിടന്ന് കണ്ണടക്കുമ്പോൾ ഒരുവളുടെ മുഖം ആയിരുന്നു......
💜💜
വൈഷ്ണവി... നാളെ മുതൽ കോളേജിൽ പോയി തുടങ്ങണം നീ... എന്തിനാണ് ഇങ്ങനെ പോകതെ ഇരിക്കുന്നത്...
ഹ്മ്മ്... നാളെ മുതൽ പൊക്കോളാം.. ചുണ്ട് കൊട്ടി അവൾ പറഞ്ഞു...
ഇന്ദ്രന് ചിരി വന്നു പോയി ഇവളെന്താണ് ഇങ്ങനേ ആകെ അറിയാം ചുണ്ട് ഇട്ട് ഇങ്ങനെ കോക്രി കാണിക്കാൻ.....
രാവിലെ കുളിച്ചു നനച്ചവൻ വെളിയിലേക്ക് പോകാൻ ഇറങ്ങി വന്നതാണ്...
എവിടെക്കാ രാവിലെ തന്നെ...
എന്തെ തമ്പുരാട്ടിയെ ബോധിപ്പിച്ചിട്ടേ പോകാൻ ഒക്കത്തൊള്ളോ
അല്ല ഒരുങ്ങി പോകുന്നത് കൊണ്ട് ചോദിച്ചതാണ്...
വരുന്നുണ്ടോ നീ എന്റെ കൂടെ....
അവൾ വിശ്വാസം വരാതെ ഇന്ദ്രനെ നോക്കി.. എന്നോട് തന്നെ ആണോ കണ്ണേട്ടാ പറഞ്ഞത്....
നിന്നോട് അല്ലാതെ പറയാൻ ഇവിടിപ്പോ വേറെ ആരെങ്കിലും ഉണ്ടോ...
ഇല്ല... അപ്പൊ എന്നോട് തന്നെയാ...
ഞാനും വരുന്നു.... അവൾ ഓടി മുറിക്കുള്ളിൽ കയറി ഒരു ടോപ്പും ലെഗ്ഗിങ്സ് ഉം എടുത്തു ഇട്ടു....
പെട്ടെന്ന് ഒരുങ്ങി ഇറങ്ങി വെളിയിലേക്ക് വന്നു.... ഇന്ദ്രൻ കാർ ആണെടുത്തത്..
കാറിലാണോ പോകുന്നെ....
അതെ കാറിലാണ്.. ഇത്തിരി ദൂരെ പോകണം.. കാർ തന്നെയാ ബെസ്റ്റ്..... അവൻ കാറിലേക്ക് കയറിയതും കൂടെ അവളും കയറി....
ഏറെ നേരത്തെ യാത്രക്ക് ഒടുവിൽ ടൗൺ ഏരിയ എത്തിയതും ഇന്ദ്രൻ ഒരു കടയുടെ വാതിക്കൽ വണ്ടി നിർത്തി....
എങ്ങോട്ടേക്ക കണ്ണേട്ടാ...
നീ ഇവിടെ ഇരുന്നാൽ മതി... ഞാൻ ആ കടയിൽ ഒന്ന് കയറിയെച്ചു വരാം.. അത്രയും പറഞ്ഞു ഇന്ദ്രൻ പലചരക്കു കടയിലേക്ക് കയറി പോയി.. അൽപ്പം കഴിഞ്ഞതും ഇറങ്ങി വരുന്നതും കാറിൽലേക്ക് എന്തൊക്കെയോ സാധനങ്ങൾ എടുത്തു വെക്കുന്നതും അവൾ കണ്ടു.. ഇത്രേം സാധനങ്ങൾ ആർക്കാ... എന്തായാലും വീട്ടിലേക്ക് അല്ല.. വീണ്ടും ആ കാർ ഏറെ ദൂരം യാത്ര തുടർന്ന്..... ചെറിയ ഒരു ആശ്രമത്തിലേക്കാണ് ആ വണ്ടി കയറി വന്നത്... മുറ്റത് ഒക്കെ കുട്ടികൾ കളിക്കുന്നുണ്ട്... ഒത്തിരി വലിയ ആശ്രമം ഒന്നും അല്ല... എന്നിരുന്നാലും ഒരു പത്തു മുപ്പത് കുട്ടികൾ കാണും....
എടാ... ദോണ്ടേ കണ്ണേട്ടന്റെ കാർ അല്ലെ ആ വരുന്നത്.. കുട്ടികൾ ഏറെ സന്തോഷത്തോടെ ആ കാറിലേക്ക് നോക്കി നിന്നു.. ഇന്ദ്രൻ കാറിൽ നിന്നും ഇറങ്ങിയതിനു ഒപ്പം തന്നെ പാറുവും ഇറങ്ങി...അവൻ കുട്ടികൾക്ക് അടുത്തേക്ക് ചെന്നു നിന്നതും..
കണ്ണേട്ടാ എന്ന് വിളിച്ചു കൊണ്ട് അവരെല്ലാവരും അവന് ചുറ്റും കൂടി.. അവനെ ഏറെ നാളത്തെ പരിജയം ഉള്ളത് പോലെ കുട്ടികൾ അവന് ചുറ്റും.. കണ്ണന്റെ മുഖത്ത് നിറഞ്ഞ ചിരിയാണ്....
ഈ കുട്ടികൾക്ക് ഒക്കെ ഇന്ദ്രനെ അറിയണം എങ്കിൽ അവർക്കൊക്കെ ഇന്ദ്രൻ അത്രയും പ്രിയപ്പെട്ടവൻ ആയിട്ടല്ലേ..
കുറച്ചു നേരം അവൾ അവന്റെ ചിരി തന്നെ ശ്രെദ്ധിച്ചിരുന്നു.. എന്ത് ഭംഗി ആണ്.. ഇങ്ങേർക്ക് എപ്പോഴും ഇങ്ങനേ ചിരിച്ചു കൂടെ..
എപ്പോഴും ഉള്ള ദേഷ്യം മാറ്റിയാൽ ആളൊരു പാവം ആണ്...അവൾ ഓർത്തു...
ഇന്ദ്രാ മോനെ...... അകത്തെ മുറിയിൽ നിന്നും ഒരാൾ ഓടി ഇറങ്ങി ഇന്ദ്രന് അരികിൽ വന്നു.... അവനെ കെട്ടി പിടിച്ചു..
മോനെ......എത്രനാളായി കണ്ടിട്ട്
എന്താ അമ്മേ....അമ്മക്ക് അറിയില്ലേ രണ്ടു ആഴ്ച പോലും ആയില്ലല്ലോ ഞാൻ ഇവിടെ നിന്നും പോയിട്ട് പിന്നെ എന്താ..
അറിയാം.. പക്ഷെ ഒത്തിരി ദിവസം ആയത് പോലെ
അവരുടെ കണ്ണുകൾ നിറയുന്നത് ഇന്ദ്രനെ ചേർത്തു പിടിക്കുന്നതും ഒക്കെ നോക്കിയവൾ നിന്നു... അപ്പോഴാണ് ആ അമ്മയുടെ കണ്ണ് പാറുവിൽ എത്തിയത്...
ആ അമ്മ ഇന്ദ്രനെ നോക്കിയതും ഇന്ദ്രൻ തലയാട്ടി....
അപ്പോഴേക്കും അവൾക്കായി കൈ നീട്ടി പിടിച്ചിരുന്നു അവർ... പാറുവിന്റെ ചുണ്ടിൽ ചിരി വിടർന്നു അവൾ ഓടി ചെന്നു അവരുടെ നെഞ്ചിലേക്ക് ചാഞ്ഞു....
കുറുമ്പി പെണ്ണ്.. അവർ പറഞ്ഞതും അവൾ തല ഉയർത്തി അവരെ നോക്കി...
നോക്കണ്ട കണ്ണൻ പറഞ്ഞു എന്നോട് എല്ലാം.. ഞങ്ങൾക്ക് വിഷമം ഒന്നുല്ലാട്ടോ.... സ്വയം രക്ഷിക്കാൻ ചെയ്തതല്ലേ എന്റെ കുട്ടി സാരമില്ല.....
ഇന്ദ്രൻ വേഗം കാറിലുള്ളത് ഒക്കെ എടുത്ത് പുറത്തേക്കു വെക്കാൻ പാവിച്ചു...
കണ്ണൻ മോനെ..... എവിടെ നിന്നോ ഒരു ശബ്ദം കേട്ടതും പാറുവിന്റെ നോട്ടം അങ്ങോട്ടേക്കായി.... പാർത്ഥ കണ്ണൻ ഉറക്കെ വിളിച്ചു കൈയ്യാട്ടി... പാറു ആകാംഷയോടെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറുന്നവനെ നോക്കി....
അവൻ മുന്നോട്ടു നടന്നു വരും തോറും അവളിലെ ആകാംഷ സങ്കടത്തിലേക്കു വഴി മാറി....
മുടന്തു ഉള്ള തന്റെ ഇടത് കാൽ വലിച്ചു പിടിച്ചാണ് അവന്റെ നടപ്പ് ഒരു മുണ്ടും ഷർട്ടും ആണ് അവന്റെ വേഷം.. ആ മുടന്ത് തന്റെ കാലിൽ ഇല്ലാത്തത് പോലെയാണ് അവന്... മുഖത്തു നിറയെ സന്തോഷം ആണ് അവനിൽ... ഓടി വന്നു ഇന്ദ്രനെ പൂണ്ടടക്കം കെട്ടി പിടിച്ചവൻ.......
കണ്ണാ.....വീണ്ടും വീണ്ടും കൊതി തീരുവോളം വിളിച്ചവൻ...
അവനെ തന്നെ നോക്കി നിന്ന പാറുവിനോട് അമ്മ പറഞ്ഞ്
എന്റെ മകനാണ്.. പാർത്ഥൻ...
ആണോ എന്നുള്ള രീതിയിൽ അവൾ നോക്കി..
കാറിൽ നിന്നുള്ളത് ഒക്കെ വെളിയിലേക്ക് എടുത്തു വെച്ചവർ... രണ്ടാളും കൂടി ചേർന്ന് എല്ലാം അടുക്കളയിൽ എത്തിച്ചു...
എന്തിനാ കണ്ണാ.. നീ മേടിച്ചു തന്നത് ഒക്കെ തീർന്നിട്ട് പോലും ഇല്ല...അയമ്മ പറഞ്ഞു നിർത്തി..
എന്നാലും എന്റെ സന്തോഷം.. അത്രയും പറഞ്ഞവൻ ചിരിച്ചു....
കുട്ടികൾക്കൊപ്പവും ആ അമ്മക്ക് ഒപ്പം ഇരിക്കുമ്പോഴും അവൾക്കു വല്ലാത്ത സന്തോഷം തോന്നി... ഇവരെ ഒക്കെ വെച്ചു നോക്കുമ്പോൾ തനിക്ക് ഇത്രയും നാളും മുത്തശ്ശി ഉണ്ടായിരുന്നില്ലേ...ഇവിടുത്തെ അമ്മയുടെ പേര് സുഭദ്ര.. ഇവിടെ ഉള്ള 35 കുട്ടികളും അവരുടെ മക്കളാണ്... പല ഇടത്ത് നിന്നും കിട്ടിയ അവരുടെ മക്കൾ... തെരുവിൽ വളരേണ്ട കുഞ്ഞുകൾക്ക് ഇവിടം സ്വർഗം ആണ്... നല്ല വസ്ത്രങ്ങളും ആഹാരവും എന്ന് വേണ്ട സകലതും കുഞ്ഞുങ്ങൾക്ക് കിട്ടുന്നുണ്ട്..
ഈ അമ്മ എന്ത് പുണ്യം ചെയ്തിട്ടാണോ ഇത് പോലെ മക്കളെ നോക്കാൻ കഴിയുന്നത്.... പാർത്ഥൻ സുഭദ്ര അമ്മയുടെ മകനാണ്..ജന്മനാ ചേട്ടന്റെ കാലിനു മുടന്ത് ആണ്.. പക്ഷെ ആളെ അത് ബാധിക്കുന്നില്ല...ആളൊരു വക്കീൽ കൂടിയാണ്....
സംസാരിച്ചു ഇരിക്കുന്നതിന്റെ കൂടെ ഒന്നും കൂടി അറിഞ്ഞു... ഈ 35 കുട്ടികളും ആഹാരം അല്ലല് ഇല്ലാതെ കഴിക്കുന്നതിന്റെ ഒരു പങ്ക് ഇന്ദ്രൻ കൊടുത്തിട്ടാണെന്നു.... പലിശ ക്ക് കൊടുത്ത് കിട്ടുന്നതിന്റെ നല്ലൊരു പങ്ക് ഇവിടുത്തെ കുട്ടികളുടെ പഠിപ്പിക്കും ആഹാരത്തിനും വസ്ത്രത്തിനും വേണ്ടി അവൻ ചിലവാക്കുക ആണെന്ന്....
അന്നൊരു കാര്യം എനിക്ക് മനസിലായി ആരെയും ആദ്യം കാഴ്ച്ചയിൽ വിലയിരുത്തരുത് എന്ന്
താൻ കണ്ടതോ അറിഞ്ഞതോ കേട്ടതോ അല്ല ഇന്ദ്രൻ.. അവൾക്ക് അവനൊട് സ്നേഹം തോന്നി..
ഉച്ചക്കത്തെ ആഹാരവും അവിടുന്ന് തന്നെ ആയിരുന്നു... lഎല്ലാവരും കൂടി ചേർന്നാണ് പാചകം ഒക്കെ... തനിക്ക് ഇത് പോലെ ഫുഡ് ഉണ്ടാക്കാൻ അറിയാത്തത്തിൽ അവൾക്കു ചമ്മൽ തോന്നി...
ഇന്ദ്രനെ കാണാതെ വന്നതും അവൾ അവിടെ എല്ലാം തിരഞ്ഞു.. എന്നാൽ വലിയൊരു ആൽമരത്തിനു കീഴിൽ സുഭദ്ര അമ്മയുടെ മടിയിൽ തലവെച്ചു കണ്ണുകൾ അടച്ചു കിടക്കുയാണ് ഇന്ദ്രൻ..... കുറെ നേരം അവൾ അത് നോക്കി നിന്നു... പിന്നെ അവിടെ നിന്നും പാർത്ഥന്റെ അടുത്തേക്ക് പോയവൾ...
അവൾ പോകുന്നത് കണ്ട സുഭദ്ര അമ്മയുടെ ചുണ്ടിൽ ചിരി വിടർന്നു... പെട്ടെന്ന് തന്നെ അത് മാഞ്ഞു പോകുകയും ചെയ്‌തു...
കണ്ണാ... ആ കുട്ടി പാവം ആണല്ലേ.....
അതിനവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്യ്തു...
തിരികെ അവർ വരുമ്പോൾ പാറു പാർത്ഥന്റെ ചെവി തിന്നുന്നുണ്ട്.. കഥയാണ്... കോളേജിലെ വീട്ടിലെ നാട്ടിലെ തോട്ടിലെ.. എന്ന് വേണ്ട സകലചരാചരങ്ങളുടെയും കഥ അവൾക്കു പറയാൻ ഉണ്ട്....
കൈയും കെട്ടി നിന്നു കൊണ്ട് അവനതൊക്കെ നോക്കി കണ്ടു.....
കേട്ടോ പാർത്ഥ..... എന്റെ ഫ്രണ്ട് നേഹ അവളെ ഉണ്ടായിരുന്നുള്ളു എനിക്ക് കൂട്ടായി.. പാവമാ പാർത്ഥ അവൾ....
വൈഷ്ണവി......വാ തിരികെ പോകാം... അത്രയും പറഞ്ഞ് കണ്ണൻ തിരിഞ്ഞു നടന്നു..
ഓ വിളിച്ചു..... പാർത്ഥ ഞാൻ പോകുവാണേ.. നമ്പർ ഉണ്ടല്ലോ ഞാൻ വിളിക്കാം അവളത് പറയുമ്പോൾ പാർത്ഥൻ ചിരിച്ചു കൊണ്ട് തലയാട്ടി...
അന്ന് അവിടെ നിന്നും ഇറങ്ങുമ്പോൾ ഇന്ദ്രൻ അമ്മയെയും പാർത്ഥനെയും ഒരുമിച്ചു കെട്ടി പിടിച്ചു... കുട്ടികൾ അവന് ചുറ്റും കൂടി... എല്ലാവരുടെയും അടുത്ത് മുട്ട് കുത്തി ഇരുന്നവൻ..
"""' ദേ എല്ലാവരോടും കൂടിയ.... പഠിച്ചു ജോലി ഒക്കെ മേടിച്ചു... നല്ല സ്വഭാവം ഉള്ള കുട്ടികൾ ആയി വളരണം എല്ലാവരും... ഈ കണ്ണേട്ടനെ പോലെ തല്ലിപ്പൊളി ആയി പോകരുത്.. അമ്മയും പാർത്ഥനും പറയുന്നത് ഒക്കെ കേൾക്കണം കേട്ടല്ലോ...""
ഞങ്ങൾക്ക് ""ഏട്ടന്മാരെ ""പോലെ ആയാൽ മതി എല്ലാവരെയും സഹായിച്ചു ജീവിച്ചാൽ മതി കണ്ണേട്ടാ... ഒരു പെൺകുട്ടി അതിൽ നിന്നു പറയുമ്പോൾ അവന്റെ കണ്ണ് ഒന്ന് നിറഞ്ഞു...... അവൻ എണീറ്റു നിന്നു കൊണ്ട് അവളുടെ നെറുകിൽ തലോടി... എല്ലാവരെയും നോക്കി യാത്ര പറഞ്ഞ് കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി.....
സുഭദ്രയുടെ മിഴികൾ നിറഞ്ഞു... എന്നാൽ വാശിയോടെ അവർ അത് തുടച്ചു നീക്കി...
( തുടരും )
അപ്പൊ എന്താ ലൈക്കും കമെന്റും ഒക്കെ പോരട്ടെ.
താലി എന്നൊരു നോവൽ എഴുതി തുടങ്ങിട്ടുണ്ട്. തുടങ്ങിയതേ ഉള്ളു. വായിക്കാൻ താല്പര്യം ഉണ്ടങ്കിൽ പോസ്റ്റാം
#നോവൽ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/sxrbflRO5Yb


