Part 2
അവൾ കുളിച് ഇറങ്ങുമ്പോ സതീശൻ വീട്ടിൽ എത്തിയിരുന്നു. അയാൾ സരസ്വതി ആയിട്ട് എന്തോ സംസാരിച്ച് ഹാളിൽ ഇരിക്കുവാണ് കൂടെ തന്നെ ലെച്ചവും ഉണ്ട്. ആദ്യം ഒരു പരിഭ്രമിച്ഛ് എങ്കിലും ധൈര്യം വീണ്ട് അവൾ അങ്ങോട്ടേക്ക് നടന്ന്.
ഹാളിൽ എത്തിയപ്പോ അവളെക് മനസ്സിലായി തന്റെ കല്യാണ കാര്യം ആണ് ചർച്ച എന്ന്.
വീണ്ടും മുന്നോട്ട് പോയതും സതീശൻ പറയുന്ന കാര്യം കേട്ട് അവൾ സ്തംഭിച്ഛ് ഒരു അടി മുന്നോട്ട് വെക്കാൻ ആവാതെ തരിച്ച് നിന്നു നിന്ന്.
*********
" നിങ്ങൾ ഈ പറഞ്ഞത് ഒക്കെ സത്യമാണോ മനുഷ്യ. അവൻ...അവൻ അതിന് സമ്മതിച്ചോ. എന്നിട്ട് ആ ചെറുക്കൻ തന്നോ. " : സന്തോഷം കൊണ്ടും ഞെട്ടൽ കൊണ്ടും സരസ്വതിയ്ക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു. അവർ ഒരിക്കലും അത് പ്രദീക്ഷില്ലായിരുന്നു എന്ന് ആ വാക്കുകളിൽ ഉണ്ടായിരുന്നു.
" പിന്നല്ലാതെ ഞാൻ കാര്യം പറഞ്ഞതും ഒരു നിമിഷം ഒന്ന് ആലോചിച്ച് അവൻ സമ്മതിക്കെയും, അഡ്വാൻസും തന്നു. അവൻ അറിയാം തന്നില്ലെങ്കിൽ അവൻ ചോദിച്ചത് നടക്കില്ല എന്ന്. " : സതീശനും സന്തോഷം മറച്ച് വെക്കാതെ പറഞ്ഞു.
" എന്ത് അഡ്വാൻസും തന്നെന്നോ. " : സരസ്വതി തെല്ലൊരു അത്ഭുതത്തോടെയും സന്തോഷത്തോടെയും ചോദിച്ചു.
" നിങ്ങൾ എന്തൊക്കെയാ നീ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്ത് പണം ആരു തന്നു എന്നാ നിങ്ങൾ ഈ പറയുന്നേ. " : സഹികെട്ടു ലെച്ചു ഏർഷ്യത്തോടെ ചോദിച്ചു.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോ ഹാളിൽ ഇരുന്ന് ടീവി കാണുന്ന സരസ്വാതിയെ ആണ് ലെച്ചു കാണുന്നത്. പിന്നെ അമ്മേടെ എതിർ വശത്ത് പോയി ഫോണും നോക്കി ഇരുന്നപ്പോഴാ പുറത്ത് അച്ഛൻ വന്ന ശബ്ദം കേട്ടത്.
പൊതുവെ സീരിയൽന് മുന്നിൽ ഇരുന്ന ആര് വന്നാലും എണീക്കാത്ത അമ്മയാ അച്ഛൻ വന്ന ശബ്ദം കേട്ട പാതി കേൾക്കാത്ത പാതി ഇറങ്ങി പുറത്തോട്ട് ഓടിയത്. എന്താ ഇപ്പൊ കഥ എന്നും കരുതി അമ്മയ്ക്ക് പിറകെ പോകാൻ നിന്നപ്പോ ആണ്.
" ഞാൻ ഒന്ന് അകത്തോട്ടു കേറിക്കോട്ട് എന്റെ സരശ്വതിയെ " എന്ന് അച്ഛന്റെ ശബ്ദം ഉയർന്നത്.
പിന്നെ അകത്തോട്ടു കേറിയപ്പോ മുതൽ ഏതോ അവന്റെ കാര്യവും പണത്തിന്റെ കാര്യവും ഒക്കെ പറയണതാ കേൾക്കുന്നത്.
ലെച്ചു രണ്ടു പേരെയും മാറി മാറി നോക്കിയതും അതിരില്ലാത്ത സന്തോഷം ഉണ്ട് രണ്ടു പേരുടെയും മുഖത്ത്.
ആലോചിച്ചിട്ട് തലപെരുത്തിട്ട് ആണ് അവസാനം ലെച്ചു ചോദിച്ചത്.
" നിങ്ങൾ എന്തൊക്കെയാ നീ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്ത് പണം ആരു തന്നു എന്നാ നിങ്ങൾ ഈ പറയുന്നേ. "
അവളുടെ ശബ്ദം കേട്ടപ്പോഴാണ് സതീഷനും സരസ്വതിയും തങ്ങളെ തന്നെ ശ്രെദ്ധിച്ച് ഇരിക്കുന്ന ലെച്ചുവിനെ കാണുന്നത്.
" അമ്മ മോളോട് രാവിലെ പറഞ്ഞില്ലാരുന്നോ അവളുടെ കല്യാണം കൊണ്ട് നമ്മൾക്കും ലാഭം ഉള്ള കാര്യം. അച്ഛൻ അത് സംസാരിക്കാൻ പോയതാ. " : സരസ്വതി
അപ്പോഴാണ് ലെച്ചു തന്നോട് അമ്മ രാവിലെ പറഞ്ഞ കാര്യം ഓർക്കുന്നത്. * ഈ കല്യാണം കൊണ്ട് നമ്മൾക്കും ലാഭം ഉണ്ടാകും. * : ലെച്ചു സരസ്വതി പറഞ്ഞത് ഓർത്തു.
" എന്ത് ലാഭം, ആരോട് ചോദിച്ചെന്ന് എന്നിട്ട് നമ്മൾക്ക് അത് കിട്ടുവോ " : ഒരു തിടുക്കത്തോടെ ലെച്ചു ചോദിച്ചു. ഇനി ലാഭം കിട്ടിയില്ല എങ്കിൽ പോലും അവളെ ഇവിടുന്ന് എങ്ങനെ എങ്കിലും ആ കുടിയന്റെ തലയിൽ ആയി അവളുടെ ജീവിതം നശിക്കണം എന്നെ ഉള്ളു. എങ്കിലും ബോണസ് ആയിട്ട് തങ്കൾക്കും ലാഭം കിട്ടുന്നു എന്ന് അറിഞ്ഞ അവൾക്ക് ഉള്ളിൽ ഒരു ആനന്ദം നിരഞ്ഞു.
" വേറെ ആരോട് ചോദിക്കാൻ ആ ചെക്കൻ ഇല്ലേ , അവളെ കെട്ടാൻ പോകുന്നവൻ ഇല്ലേ ആ കണ്ണൻ അവനോട് തന്ന ചോദിച്ചത് " : സരസ്വതി ചെറിയ ഒരു പുച്ഛത്തോടെ പറഞ്ഞു.
" അയാളോടോ, അയാളോട് എന്ത് ചോദിക്കാൻ അല്ലേൽ തന്ന അയാൾ എന്ത് ലാഭം തെരാൻ " : ലെച്ചു സംശയത്തോടെ നെറ്റി ചുളിച്ചു. കള്ള് കുടിയും, കഞ്ചാവും, പോലീസ് കേസും ആയി നടക്കുന്നവൻ, കേറി കിടക്കാൻ ഒരു കുടുസ് ഓടിട്ട വീട് അതും വാടകക്ക് ആ അയാളിൽ നിന്ന് എന്ത് ലാഭം ആണ് കിട്ടാൻ പോകുന്ന കാര്യം ആണ് അച്ഛനും അമ്മയും ഈ പറയുന്നേ എന്ന് ഒരു നിമിഷം ലെച്ചു ചിന്ദിക്കാതെ ഇരുന്നില്ല.
" അവളെ കല്യാണം കഴിപ്പിച്ചു വിടാൻ അച്ഛന്റെ കയ്യിൽ പണം ഇല്ലെന്നും. അവളെ മറ്റൊരു കൂട്ടർ വന്നു കണ്ടതാണെന്നും അവളെ ഇഷ്ടപ്പെട്ടന്നും കല്യാണ ചിലവ് അവർ തന്നോളാം എന്ന് പറഞ്ഞെന്നും ഒക്കെ അച്ഛൻ ചെന്ന് ആ ചെറുക്കനോട് കള്ളം പറഞ്ഞ്. അവൻ കല്യാണ ചിലവിനായിട്ട് എന്തേലും തന്നില്ലേൽ മറ്റേ കൂട്ടർക്ക് അവളെ കൊടുക്കും എന്നും പറഞ്ഞ്, കല്യാണം ചെലവ് എന്നാ പേരിൽ ആ ചെറുക്കന്റെന്ന് പത്തോ ഇരുപതോ വെടിക്കാൻ പോയതാ അച്ഛൻ. " സരസ്വതി തെല്ലൊരു ചിരിയോടെ മക്കളോട് പറഞ്ഞു.
" എന്നിട്ട്...എന്നിട്ട് കിട്ടിയോ അച്ഛാ അതാണോ അഡ്വാൻസ് ആയിട്ട് കിട്ടിയേ. " : ലെച്ചു ഒട്ടേറെ ആവേശത്തോടെ ചോദിച്ചു.
" കിട്ടിയോ എന്ന് ചോദിച്ച കുറച്ച് കിട്ടി ബാക്കി ഉടനെ കിട്ടും എന്നാൽ അത് ഇവൾ പറഞ്ഞത് പോലെ പത്തോ ഇരുപതോ ഒന്നും അല്ല അഞ്ച് ലക്ഷം... അഞ്ച് ലക്ഷമ കിട്ടാൻ പോകുന്നെ " : സതീശൻ ഒരു ഉന്മാദംത്തോടെ പറഞ്ഞു. എന്നാൽ ആ പണം തന്റെ സ്വന്തം ചോരെയേ വിറ്റ് കിട്ടുന്നത് ആണെന്നോ, തന്നെ ' അച്ഛാ ' എന്ന് ആദ്യം വിളിച്ചവളെ ഇന്നലെ കണ്ടവൻ കൊടുന്നതിന് പകരം കിട്ടുന്നത് ആണെന്നോ അയാളെ ആ നിമിഷം ബാധിച്ചില്ല.
എന്നാൽ സതീശന്റെ വാക്ക് കേട്ട് ഞെട്ടി പണ്ടാരം അടങ്ങി നിൽക്കുകയാണ് സരസ്വതിയും ലെച്ചുവും. അഞ്ചോ പത്തോ പ്രതീക്ഷിച്ച ഇടത് ലക്ഷങ്ങൾ എന്ന് കേട്ടപ്പോ രണ്ടിന്റെയും ബോധം പോകുന്ന അവസ്ഥ ആയി.
" എ.. എന്താ അ.. അച്ഛൻ പറഞ്ഞെ. " ഞെട്ടലിൽ നിന്ന് മുക്തായി ലെച്ചുവാണ് ചോദിച്ചത്. ലെച്ചുവിന്റെ ചോദ്യം കേട്ടപ്പോഴാണ് സരസ്വതി സ്വബോധത്തിൽ വന്നത്. അവർ ഇപ്പോഴും എന്തോ അബദ്ധം കേട്ടത് പോലെയാ നിൽപ്പ് ലെച്ചുവും അതെ.
സതീശൻ അവരുടെ ആ നിൽപ്പും ചോദ്യവും കേട്ട് ഒന്ന് ചിരിച്ചു. കാരണം താനും അല്പം മുൻപ് ഇതുപോലെ ഒരു അവസ്ഥയിൽ ആയിരുന്നല്ലോ. അയാൾ അത് ഓർത്തു കൊണ്ട് ഒന്ന് ചിരിച്ച് തള്ളി.
" എന്തേ എന്റെ ഭാര്യയും മോളും കേട്ടില്ലേ എങ്കിൽ ചെവി തുറന്ന് കേട്ടോ അഞ്ച് ലക്ഷം... അഞ്ച് ലക്ഷം തരാം എന്നാ കണ്ണൻ പറഞ്ഞത് " : സതീശൻ ഒരു ചിരിയോടെ തന്നെ പറഞ്ഞു
ഇത്രേം നേരം തങ്ങൾ കേട്ടത് തെറ്റി പോയത് ആണെന്ന് കരുതിയ സരസ്വതിയും ലെച്ചുവും സതീശൻ വീണ്ടും പറഞ്ഞത് കേട്ട് തീർത്തും അമ്പരന്ന് പോയി.
" നിങ്ങൾ... നിങ്ങൾ ഈ പറയണത് ഒക്കെ സത്യമാണോ മനുഷ്യ. അഞ്ച് ലക്ഷം തരാം എന്ന് ആ ചെർക്കൻ പറഞ്ഞോ. "
" ആണോ അച്ഛാ സത്യം ആണോ "
എന്നിട്ടും വിശ്വാസം വരാതെ സരസ്വതിയും ലെച്ചവും വീണ്ടും ചോദിച്ചു.
" നിങ്ങൾക്ക് വിശ്വാസം വരുന്നില്ല അല്ലെ, എനിക്കും ആദ്യം കേട്ടപ്പോ അങ്ങോട്ട് വിശ്വാസം വന്നില്ല അവൻ കളിയാക്കുകയാ എന്നാ ഞാൻ കരുതിയെ. പിന്നെ അവൻ അഡ്വാൻസ് ആയിട്ട് ഒരു ലക്ഷവും തന്നു ബാക്കി നാളെയോ മറ്റന്നാളോ ആയിട്ട് തരാം എന്നാ പറഞ്ഞെ. സത്യം പറഞ്ഞ ആദ്യം ഞാൻ ഒന്ന് ഞെട്ടി പിന്നെ അത് കയ്യിൽ കിട്ടിയപ്പോഴാ വിശ്വാസം ആയെ. "
: സതീശൻ ഇടുപ്പിൽ ചുറ്റിയ മുണ്ടിൽ നിന്നും ഒരു കെട്ട് അഞ്ഞൂറിന്റെ നോട്ട് എടുത്ത് കൊണ്ട് പറഞ്ഞു.
അധ്വാൻസ് ആയിട്ട് ഒരു ലക്ഷം കിട്ടിയെന്ന് അറിഞ്ഞപ്പോഴേ കണ്ണ് തള്ളിയ സരസ്വതിയും ലെച്ചും ആ കെട്ട് നോട്ട് കണ്ടതോട് കൂടി ഇപ്പൊ ബോധം പോകും എന്നാ അവസ്ഥ ആയിട്ട് ഉണ്ട്.
സരസ്വതി പെട്ടന്ന് തന്നെ ആ കെട്ട് നോട്ട് സതീശന്റെ കയ്യിൽ നിന്നും വാങ്ങി ആർത്തിയോടെ നോക്കാൻ തുടങ്ങി. ലെച്ചു ആദ്യത്തെ ഞെട്ടൽ മാറിയതും ഒരു ചിരിയോടെ ആ നോട്ട് കെട്ടുകൾ നോക്കി. പിന്നെ എന്തോ ഓർത്ത പോലെ അവളുടെ നെറ്റി ചുളിഞ്ഞു. അവൾ അതെ സംശയത്തോടെ സതീശൻ നേരെ തിരിഞ്ഞു.
" അല്ല അച്ഛാ അയാൾക്ക് എവിടുന്നാ ഇത്രേം അതികം പണം? മാത്രം അല്ല ആളും ആരവവും ഇല്ലാത്ത കല്യാണത്തിന് അയാൾ എന്തിനാ ഇത്രേം വലിയ തുക ചിലവിനായിട്ട് തരുന്നേ നമ്മൾക്ക്?? " : ലെച്ചു തന്റെ മനസ്സിലുള്ള സംശയം അതെ പാടി സതീശനോട് ചോദിച്ചു.
അതുവരെ ആർത്തിയോടെ നോട്ട് കെട്ടുകൾ നോക്കിയിരുന്ന സരസ്വതിയും ലെച്ചുവിന്റെ സംശയം കെട്ട് അതെ സംശയ ഭാവത്തോടെ സതീശനെ നോക്കി.
കാരണം ഏതോ നാട്ടിൽ എന്തോ കേസിൽ പെട്ട് അതിൽ നിന്ന് ഒഴിഞ്ഞു വന്നതാ അവൻ ഈ നാട്ടിലേക്ക്. കണ്ടാൽ വൃത്തി ഇല്ലാത്ത കോലം, കവലയിൽ എപ്പോഴും അടി, വഴക്ക്, പിന്നെ കള്ള്, കഞ്ചാവ്, പുക, പോലീസ് കേസ് ആയിട്ട് നടക്കുന്നവൻ. പിന്നെ രാഘവൻ പറഞ്ഞത് പോലെ അവൻ അങ്ങനെ ബന്ധുക്കൾ ഒന്നും ഉള്ളത് ആയിട്ട് തോന്നുന്നില്ല ഈ നാട്ടിലേക്ക് വന്നിട്ട് ഇപ്പൊ ഏഴു എട്ടു മാസം ആയി ഇതുവരെ ആരും തിരക്കി വരുന്നതോ ഒന്നും കണ്ടിട്ടില്ല. താമസം പോലും ഏതോ കാട് കേറിയ ഇടത്തെ പഴയ വീട്ടിലാ.
ആ അവൻ എങ്ങനെ ഇത്രേം വലിയ തുക കല്യാണ ചിലവിനായി തെരാൻ കഴിയും എന്ന് അവർ ചിന്തിക്കാതെ ഇരുന്നില്ല.
" ഇവൾ പറഞ്ഞത് പോലെ ഞാൻ ചിലവ് ചോദിക്കാൻ ആയിട്ട് തന്നെയാ പോയത് അഞ്ചോ പത്തോ കിട്ടിയ അത്രേം നല്ലത് ആയില്ലേ എന്ന് കരുതി. അതുപോലെ തന്ന അവനോടും പറഞ്ഞത്, പിന്നെ അവൻ എങ്ങാനും കല്യാണത്തിൽ നിന്ന് പിന്മാറുമോ എന്ന് പേടി ഉണ്ടായിരുന്നു. എന്നാൽ ഞാൻ കാര്യം പറഞ്ഞതും അവൻ തന്നെയാ ഇങ്ങോട്ട് അഞ്ച് ലക്ഷം തരാം എന്നും പക്ഷെ തരണം എങ്കിൽ ഒരു കണ്ടീഷൻ സമ്മതിക്കണം എന്നും പറഞ്ഞു. " : സതീശൻ അവനും ആയിട്ടുള്ള സംഭാഷണം ഓർത്തു കൊണ്ട് പറഞ്ഞു
" എന്ത് കണ്ടീഷൻ " : സരസ്വതിയും ലെച്ചുവും ഒരേ സ്വരത്തിൽ ചോദിച്ചു.
എന്നാൽ പിന്നീട് സതീശൻ പറയുന്നത് കെട്ട് സരസ്വതിയും ലെച്ചുവും കൂടാതെ ഒരു മതിലിനു അപ്പുറം നിന്ന് ഇതൊക്കെ കേട്ടു കൊണ്ട് നിന്ന ആ ഒരുവളും ഞെട്ടി.
തുടരും..
#pranayam #നോവൽ #തുടർകഥ #viral


