ShareChat
click to see wallet page
search
‎‎‎‎‎‎‎‎‎‎‎‎‎‎‎‎ 🧕🏻കുടുംബിനി അറിയാൻ *📌 സൂറത്തുകളും ദിക്ർകളും* ഉറങ്ങാൻ കിടക്കുമ്പോൾ വെറുതെയങ്ങ് പോയി ബെഡിലേക്ക് മറിയുകല്ല. പകരം ചില സൂറകളും, സൂക്തങ്ങളും, ദിക്റുകളും ഉരുവിടുന്നത് ആത്മീയ ഉയർച്ചക്കും അല്ലാഹുﷻവിന്റെ കാവൽ ലഭിക്കാനും ഉപകരിക്കും. *● ആയത്തുൽ കുർസിയ്യ്* ഖുർആനിലെ ഏറ്റവും മഹത്തായ ഒരു സൂക്തമാണ് ആയത്തുൽ കുർസിയ്യ്. ഉറങ്ങാൻ നേരം ഈ സൂക്തമോതുന്നത് പിശാചിന്റെ ശല്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. പിശാചു തന്നെ ഇക്കാര്യം സ്വഹാബിയായ അബൂഹുറൈറ (റ) വിനോട് ഉപദേശിച്ചതായി ഹദീസിൽ വന്നിട്ടുണ്ട്. ഉറക്കത്തിൽ പല്ല് കടിക്കുന്നതിലും, ദുഃസ്വപ്നങ്ങൾ കാണുന്നതിലും പിശാചിന്റെ പ്രവർത്തനമുണ്ട്. അപ്പോൾ അതിനെല്ലാം പരിഹാരമാണീ സൂക്തം. *● ഇഖ്ലാസ്*; *മുഅവ്വിദതൈനി* വിശുദ്ധ ഖുർആനിലെ അവസാനത്തെ മൂന്നു സൂക്തങ്ങളാണിത്. ഇവ ഓതി ഉള്ളം കയ്യിൽ ഊതിയ ശേഷം അത് കൊണ്ട് ശരീരമാസകലം തടവുക. എന്നാൽ അവനെ ഒരിക്കലും സിഹ്റ് ബാധിക്കുകയില്ലെന്ന് മാത്രമല്ല; അസൂയക്കാരുടെയും, മറ്റും ഉപദ്രവങ്ങൾ ഏൽക്കുകയില്ല. ഹദീസിൽ വന്നതാണ് ഈ കാര്യങ്ങൾ. ഇഴ ജന്തുക്കളിൽ നിന്നും മൃഗങ്ങൾ, പ്രാണികൾ എന്നിവയുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷപ്രാപിക്കുന്നതിനും ഇവ പതിവാക്കൽ വളരെ നല്ലതാണ്. നബി ﷺ ഉറങ്ങാൻ നേരം മേൽ സൂറത്തുകളോതി കൈവെള്ളയിൽ മന്ത്രിച്ച് ദേഹം മുഴുവൻ തടവാറുണ്ടായിരുന്നുവെന്നും രോഗാവസ്ഥയിൽ പത്നി ആഇശാ (റ) യോട് അങ്ങനെ ചെയ്തു കൊടുക്കാനും ആവശ്യപ്പെട്ടതായി ഹദീസിൽ വന്നിട്ടുണ്ട്. *● ലൗ അൻസൽനാ* സൂറത്തുൽ ഹശ്റിലെ അവസാനത്തെ ആയത്തുകളാണിത്. ഏറെ പുണ്യമുള്ളതും മഹത്ത്വമുള്ളതുമാണിവ... നബി ﷺ പറയുന്നു: സൂറത്തുൽ ഹശ്റിലെ അവസാനത്തെ ആയത്തുകൾ ഉറങ്ങുന്ന സമയത്ത് ഓതിയാൽ എഴുപതിനായിരം മലക്കുകൾ ഉണരുന്നത് വരെ അവന് വേണ്ടി അല്ലാഹുﷻവിനോട് പാപമോചനം തേടുന്നതാണ്. അതായത് ആ ഉറക്കത്തിൽ മരണപ്പെടുകയാണെങ്കിൽ ശഹീദിന്റെ (രക്തസാക്ഷി) പ്രതിഫലം നൽകപ്പെടുന്നതുമാണ്. (തഫ്സീർ റൂഹിൽ ബയാൻ) *● ത്വാഹാ, അലം നശ്റഹ്, ഇന്നാ അൻസൽനാഹു* അഹ്മദുശ്ശർജീ (റ) പറയുന്നു: ചില പണ്ഡിതന്മാരുടെ കിതാബിൽ ഞാനിപ്രകാരം കണ്ടിട്ടുണ്ട്,, നിശ്ചയം ത്വാഹാ സൂറത്ത് സുബ്ഹിക്ക് ശേഷം പതിവാക്കുന്നവർക്ക് അനുഗ്രഹത്തിന്റെയും ഐശ്വര്യത്തിന്റെയും കവാടങ്ങൾ തുറക്കപ്പെടുന്നതാണ്. അതോടൊപ്പം ശത്രുക്കൾക്കിടയിൽ അവന് വിജയമുണ്ടകുന്നതും അവന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നതുമാണ്. അതുപോലെ സുബ്ഹി നിസ്കരിച്ച ശേഷം ഒരു പ്രാവശ്യം ഫാത്വിഹ, മൂന്നു പ്രാവശ്യം അലം നശ്റഹ്, പതിനൊന്ന് തവണ ഇന്നാ അൻസൽനാഹു എന്നീ സൂറത്തുകൾ പതിവാക്കുന്നവർക്ക് അല്ലാഹു ﷻ യാതൊരു പ്രയാസവുമില്ലാത്ത വിധത്തിൽ കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കുന്നതാണ്. *● നസ്ർ, കാഫിറൂൻ* ഇമാം ബുഖാരി (റ) വിൻ്റെ ഗുരുനാഥനായ ഇമാം ഇബ്നു ശിഹാബുസ്സുഹ്രി (റ) പറയുന്നു: നിങ്ങൾ സൂറത്തുന്നസ്വ്റിനെയും (ഇദാജാഅ നസ്റുല്ലാഹി) സൂറത്തുൽ കാഫിറൂനയെയും നന്നായി പരിഗണിക്കുക, കാരണം ആ രണ്ട് സൂറത്തുകളും ദാരിദ്രത്തെ ഇല്ലാതാക്കും അഥവാ ഐശ്വര്യം വർധിക്കും. ഇതുപോലെ സൂറത്തുൽ വാഖിഅയും ഐശ്വര്യം നൽകുന്ന സൂറത്താണെന്ന് ഹദീസിൽ കാണാം. *● സൂറത്തുൽ യാസീൻ* മനഃസമാധാനം കൈ വരാൻ ഏറ്റവും നല്ല പ്രതിവിധിയാണ് സൂറത്തു യാസീൻ... രാവിലെയും വൈകുന്നേരവും യാസീൻ ഓതുന്നത് പതിവാക്കിയാൽ വീട്ടിലും മനസ്സിലും സംതൃപ്തിയും സമാധാനവുമുണ്ടാവും. ഐശ്വര്യം വർധിക്കും. ഉദ്ധേശ്യങ്ങൾ നിറവേറും. പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യും. യാസീൻ സൂറത്തിന്റെ മഹത്വങ്ങളായി ഇങ്ങനെയെല്ലാം ഹദീസിൽ വന്നിട്ടുണ്ട്. കൂടാതെ ലാഇലാഹ ഇല്ലല്ലാഹ്, സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ തുടങ്ങിയ ദിക്റുകളും പതിവാക്കൽ നല്ലതാണ് 33 തവണ വീതം ചൊല്ലിയാൽ ക്ഷീണമകറ്റാനും ജോലി ഭാരം കുറയാനും അത് സഹായിക്കുമെന്നതിനു പുറമെ, പരലോകത്ത് വലിയ പ്രതിഫലവും കിട്ടുന്ന കാര്യമാണ്. തിരു നബി ﷺ ഫാത്വിമ (റ) ക്ക് വിശദീകരിച്ചു കൊടുത്തതാണീ ദിക്റുകൾ. പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു, പകലിൽ ജോലി ചെയ്ത് ക്ഷീണിച്ചവർക്ക് അവരുടെ ക്ഷീണം മാറാനുള്ള അത്ഭുതകരമായ ഔഷധമാണിത്. കിടക്കുന്നേരം ഇത് പതിവായി ചൊല്ലിയാൽ ജോലിയിൽ ഉന്മേഷമുണ്ടാകും, ശാരീരികാരോഗ്യം വർധിക്കും, സമയത്തിൽ ബറകത്തുണ്ടാവും, എല്ലാ ക്ഷീണവും അലസതയും വിട്ടു മാറും. #☪️ ഇസ്ലാമിക് ഭക്തി🕌 ദുആകൾ📿📿 പ്രാർത്ഥനകൾ🤲🏻🤲🏻☪️ #നിൻ്റെ പൊരുത്തത്തിലായി ജീവിക്കാൻ നീ ഞങ്ങൾക്ക് ഭാഗ്യം നൽകണേ റബ്ബേ #അല്ലാഹുവേ നീ ഇഷ്ട്ടം വെക്കുന്ന നിൻ്റെ അടിമകളിൽ ഞങ്ങളെയും ചേർക്കണേ നാഥാ