ShareChat
click to see wallet page
search
വന്നു വന്നു അവധിദിവസങ്ങളെ പേടിയാകുന്നു. പുതിയതായി ഒന്നും ചെയ്യാനില്ല. ഭാഷ അറിയാത്തതും കൂട്ടുകാരില്ലാത്തതുമായ ഒരു സ്ഥലത്ത് ജീവിക്കുന്നത് ചിലപ്പോൾ ശ്വാസം മുട്ടിക്കുന്നതുപോലെയാണ്. രാവിലെയും വൈകിട്ടും വീട്ടിലേക്ക് വിളിക്കുന്നത് മാത്രമാണ് ഇപ്പോൾ ഉള്ള ഏക ആശ്വാസം മരുന്ന് പോലെ. ഇടയ്ക്ക് ഞാൻ തന്നെ എന്നോടു ചോദിക്കാറുണ്ട്: എന്റെ ജീവിതം മാത്രമാണോ ഇങ്ങനെ? അധികം ആരോടും അടുക്കാതിരിക്കുക തന്നെ നല്ലതെന്നു തോന്നുന്നു. അടുതാൽ ഒരുനാൾ അകലുമ്പോൾ വിഷമം കൂടും അകലെ നിന്നാൽ ആ വേദന ഉണ്ടാകില്ല. ഒറ്റയ്ക്ക് ഇരുന്ന് പഠിക്കുന്നതും, ചിന്തിക്കുന്നതും നമ്മളെ നമ്മൾ തന്നെ കുറച്ച് കൂടി തിരിച്ചറിയാൻ സഹായിക്കുന്നു. ഒരുനാൾ, ഈ നിശബ്ദത തന്നെ എന്റെ ശക്തിയാകുമെന്നും ഈ ഒറ്റപ്പെട്ട സമയം എന്നെ പുതിയ ഒരാളാക്കി മാറ്റുമെന്നും ഞാൻ പതുക്കെ വിശ്വസിച്ചു തുടങ്ങിയിപ്പോൾ....... #🤝 സുഹൃദ്ബന്ധം #💖 അമ്മ ഇഷ്‌ടം #❤ സ്നേഹം മാത്രം 🤗 #💑 Couple Goals 🥰 #💓 ജീവിത പാഠങ്ങള്‍