മഴയുടെ കിലുക്കം - 8
✍🏻Ishalin muhabath
ഉച്ചക്ക് ഫുടൊക്കെ റെഡി ആയപ്പോ കിച്ചുവും വെട്രിയും കൂടി അസിയെ വിളിച്ചു... ഉറക്കം നടിച്ചു കിടന്നു എങ്കിലും വിശപ്പിന്റെ വിളി അതി കഠിനം ആയതോണ്ട് അസി എഴുന്നേറ്റ് കഴിക്കാൻ പോയി...
പച്ചരി ചോറും സാമ്പാറും പരിപ്പ് കറിയും കൂട്ടി കഴിച്ചു... എന്തോ വല്ലാത്ത ടേസ്റ്റ് തോന്നിയിരുന്നു അസിക്ക് കറികളോട്...
ഉച്ച ഭക്ഷണം കഴിച്ചു വെട്രിയും കിച്ചുവും അസിയും കൂടി അവിടെയെല്ലാം ചുറ്റി അടിച്ചു... പേർസണൽ കാര്യങ്ങൾ തുറന്നു പറയാതെ തന്നെ വെട്രിയും അസിയും നല്ല കൂട്ടുകാരായി... ഇത് കിച്ചു ശ്രേദ്ധിച്ചിരുന്നു.. എന്ത് കൊണ്ടോ അസിക്ക് മാറ്റം വന്നത് കിച്ചുവിൽ ഭയങ്കര ആശ്വാസം തോന്നി..
💫💫💫💫
വൈകുന്നേരം കോളേജ് വിട്ട് ബിജു കുട്ടനും അല്ലുവും കോഫി ഷോപ്പിൽ കണ്ട് മുട്ടി...
രണ്ട് കോഫി പറഞ്ഞ് അല്ലു ബിജുവിനെ നോക്കി.. ബിജുവിനു ഉള്ളിൽ അല്ലുവിനോട് പരിഭവം ഉള്ളതോണ്ട് അല്ലുവിനെ ഫേസ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല...
"എടാ... നീ ന്താ ആലോചിക്കുന്നത്??"
"ഏഹ്.. ഒന്നൂല്ലാ... അമ്മ വന്നു കാണുവോന്ന് ഞാൻ..."
"എടാ.... എനിക്കെന്തോ നമ്മൾ തമ്മിൽ ഒരു ഗ്യാപ് വന്ന പോലെ തോന്നുന്നു... നിനക്കും അങ്ങനെ തോന്നിയോടാ??"
അല്ലു ചോദിച്ച നിമിഷം ബിജു അവനെ കെട്ടിപിടിച്ചു... ബിജുവിന്റെ കണ്ണീർ അല്ലുവിന്റെ ഷർട്ടിൽ വീഴുന്നുണ്ടായിരുന്നു.... ന്ത് കൊണ്ടോ അല്ലുവിന്റെ കണ്ണിലും കണ്ണീർ തളം കെട്ടി..
"എടാ.... നിനക്ക് സമയം ഇല്ലാത്തോണ്ട് ആണെന്ന് അറിയാം... രാവിലെയും വൈകുന്നേരവും നീ വരുമ്പോ ലേറ്റ് ആകുന്നത് കൊണ്ട ഞാൻ ബസിൽ പോകുന്നത്... അതാകുമ്പോ നേരത്തെ എത്തുമല്ലോ.. വൈകുന്നേരം അമ്മക്കൊപ്പം കുറച്ചു അടുക്കളയിൽ ഒക്കെ നിൽക്കുമ്പോ അമ്മയും ഹാപ്പിയാണ്... അപ്പൊ നമ്മൾ അവരുടെ സന്തോഷത്തിനു പ്രയോരിറ്റി നൽകാം എന്നൊക്കെ തോന്നി പോയി... പക്ഷെ ഇങ്ങനെ മതിയെടാ... ഇടക്കൊക്കെ ഒരു ചായ കുടി ഒക്കെ ആകുമ്പോ നമുക്കിടയിൽ വരുന്ന ആ മ്ലാനത ഇല്ലാതാകും...."
ബിജു കുട്ടൻ പറയുന്നത് കേട്ടപ്പോ അല്ലു അവനെ ഒന്നൂടെ ചേർത്ത് പിടിച്ചു.. കാരണം രാവിലെ വീട്ടിൽ നിന്നും അല്ലു ഇറങ്ങി രഹന ബസ് കയറുന്നത് വരെ അവളുടെ ബസ് സ്റ്റോപ്പിൽ കാണും... അത് കഴിഞ്ഞ് കോളേജ് എത്തുന്നതിനു കുറച്ചു മുന്നേ രഹന അല്ലുവിന്റെ പിന്നിൽ കയറും.. തിരിച്ചു അല്ലുവും രഹനയും കുറെ സംസാരിച്ചതിന് ശേഷമേ പോകാറുള്ളു...ചിലപ്പോ അടുത്തുള്ള കഫെയിൽ ഒക്കെ പോകും.... ബ്രേക്ക് ടൈമ് കിട്ടിയാലും രഹന ഓടി അല്ലുവിന്റെ കൂടെ പോകുന്നത് ബിജു കുട്ടനും കണ്ട് കാണണം... എന്നിട്ട് പോലും രഹന കാരണം ആണ് അവർക്കിടയിൽ ആ ഒരു ഗ്യാപ് ഫീലായത് എന്ന് ബിജു കുട്ടൻ പറയാതിരുന്നത് എന്ത് കൊണ്ടോ അല്ലുവിന്റെ ഉള്ളിൽ ബിജുവിന്റെ ഫ്രണ്ട്ഷിപ് ക്വാളിറ്റി കൂട്ടി...
ചായ ഒക്കെ കുടിച്ചു അല്ലു പൈസ കൊടുത്തു.. അന്നദ്യമായി ആയിരുന്നു അല്ലു പൈസ കൊടുക്കുന്നത്... ഇത് വരെയും എന്ത് കഴിച്ചാലും കുടിച്ചാലും ബിജു കുട്ടനാണ് പൈസ കൊടുക്കുന്നത്... ഇന്നിപ്പോ ബിജു പൈസ എടുക്കുന്നതിനു മുന്നേ അല്ലു കൊടുത്തപ്പോ എന്ത് കൊണ്ടോ ബിജുവിന്റെ മുഖം വാടി..
"എടാ.. എന്നും നീ തന്നെ കൊടുത്താലോ?? ഇന്നിപ്പോ ഒരു ചേഞ്ച് ഇരിക്കട്ടെ "
ഒറ്റ കണ്ണിറിക്കി അല്ലു പറഞ്ഞപ്പോ ബിജു കുട്ടനും ഓക്കേ ആയി..
"നീ കേർ..."
അല്ലു ബിജുവിനെയും കൂട്ടി നേരെ പോയത് അല്ലുവിന്റെ വീട്ടിലേക്കാണ്..
"ഒരു മിനിറ്റ് ട.. നീ കേറി വാ "
"ഇല്ലടാ.... ഞാൻ വരുന്നില്ല.. നീ പോയിട്ട് വാ "
അല്ലു അകത്തേക്കു കയറി പോയി... ബിജുവിന്റെ മനസ്സിൽ കുറച്ചു വർഷങ്ങൾക്ക് മുന്നേ അല്ലുവിന്റെ വീട്ടിൽ സന്തോഷത്തോടെ വന്ന ബിജുവിനെ ഓർത്തു... കൂട്ടുകാരന്റെ വീട് കാണുന്നത് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു... പക്ഷെ താൻ ഇവിടെ വന്നതിനു അല്ലുവിന്റെ അമ്മ പറഞ്ഞഹ വാക്കുകൾ ആ കൊച്ചു പയ്യന്റെ ഉള്ളിൽ പതിഞ്ഞു.... ജാതിയുടെയും പൈസയുടെയും കാര്യം പറഞ്ഞു തന്നെ കുറ്റപ്പെടുത്തുന്ന നന്ദിനിയെ അല്ലു തിരിച്ചു നിഷേധിച്ചു ഓരോന്നു പറയുന്നുണ്ട്... ഓരോന്ന് ഓർത്ത് നിന്ന സമയം അല്ലു വീട് പൂട്ടി ഇറങ്ങി വന്നു.. കയ്യിൽ ബാഗും ഉണ്ട്..
"നീ ബാഗ് ഒക്കെ ആയി എവടെ പോകുവാ??"
"നിന്റെ കൂടെ നിൽക്കാം എന്ന് വിചാരിച്ചു... അങ്ങനെ...."
പറയുന്നത് കെട്ട് ബിജു അവന് നന്നായി ഒന്ന് ചിരിച്ചു.. ശേഷം പെട്ടെന്ന് മുഖം വാടുകയും ചെയ്യ്തു...
"നിന്റെ അമ്മ അറിഞ്ഞ.... ഏട്ടനും അച്ഛനും ഒക്കെ??"
ചോദ്യരൂപേനെ ചോദിക്കുന്ന ബിജുക്കുട്ടനെ നോക്കി ഒന്ന് ചിരിച്ചിട്ട് അല്ലു പറഞ്ഞ്ഹു.
"നമ്മുക്ക് പോകാം.. കടയിലൊന്ന് കയറാൻ ഉണ്ട്.. സോ പോയിട്ട് ബാക്കി കാര്യം.."
അല്ലുവും ബിജുവും ബൈക്കിൽ നേരെ പോയത് ശവായി വാഗാൻ ആയിരുന്നു.. ബിജു കുട്ടൻ വേണ്ട എന്ന് പറഞ്ഞപ്പോ അല്ലു അത് സമ്മതിച്ചില്ല... അതും വാഗി ബിജുവിന്റെ വീട്ടിലേക്കു പോയി...
💫💫💫💫
രാത്രി നന്ദിനി കിച്ചുവിനെ വിളിച്ചു...ആദ്യം എടുക്കാത്തത്തിൽ നന്ദിനിക്ക് സങ്കടം തോന്നി.. ഒന്നൂടെ അവനെ വിളിച്ചു നോക്കി.. ആദ്യ കാളിൽ തന്നെ ഫോൺ അറ്റൻഡ് ആയി..
"അമ്മേ..."
അവന്റെ വിളിയിൽ അവർ സംതൃപ്തയായി..
"നീ എവിടെയാ കിച്ചു?? ന്തിനാ ചെന്നൈയിലേക് പോയത്?? അതും ആ പെണ്ണിനേയും കൊണ്ട്..."
"അമ്മേ... കാര്യം അറിയാത്തത് പോലെ സംസാരിക്കരുത്... ഞാൻ ഒരു പ്രോജെക്ടിന്റെ കാര്യം കൂടി നോക്കണം എന്ന് വിചാരിക്കുന്നുണ്ട് ഇവിടെ..."
"ന്ത് തന്നെ ആയാലും നാളെ ഇവിടെ വന്നോളണം... കാരണം അറിയാലോ നയനയോ അവളുടെ വീട്ടുകാരോ നീ വേലക്കാരിയെയും കൊണ്ടാണ് പോയതെന്ന് അറിഞ്ഞ...."
"അമ്മേ.. ഞാൻ ഒന്ന് ചോദിക്കട്ടെ?? അച്ഛന് ന്താ ഇവൾ വേലക്കാരി ആണെന്ന് അറിയില്ലേ??എന്നെ കൊണ്ട് വീണ്ടും അത് പറയിപ്പിക്കണ്ട... ഞാൻ നാളെ തിരിച്ചു വരും.."
അത് മാത്രം പറഞ്ഞ് അച്ഛന്റെ പരുക്കിനെ പറ്റി ഒന്നും ചോദിക്കാതെ കിച്ചു കാൾ കട്ടാക്കി... തിരികെ റൂമിലേക്കു പോയപ്പോ ദേവദാസ് ഉണർന്ന് കിടക്കുന്നുണ്ട്... നന്ദിനി അയാളോട് ഒന്നും ചോദിച്ചില്ല.. തിരിച്ചു അയാളും ഒന്നും പറഞ്ഞില്ല...
💫💫💫💫
"ആരാ വിളിച്ചേ??"
പുറത്ത് കറഗി രാത്രിയിലത്തെ ഫുഡ് പുറത്ത് നിന്നും കഴിക്കുന്ന കിച്ചിവിനോട് വെട്രി ചോദിച്ചു..
"അത് അമ്മ വിളിച്ചേ.. വേറെന്തോ സ്പെഷ്യൽ ആട ഉള്ളത്... എല്ലാം കഴിക്കാൻ തോന്നുന്നു.. ടേസ്റ്റ് ഉണ്ട് എല്ലാം... അല്ലെ അസി..."
അസിയും അത് ശെരി വെച്ചു.. ശേഷം വെട്രി സ്പെഷ്യൽ ആയിട്ടുള്ളതൊക്കെ ഓർഡർ ചെയ്തു.. മൂന്നാളും വയർ നിറച്ചു കഴിച്ചു...
തിരികെ റൂമിൽ എത്തിയപ്പോ അസി നേരെ റൂമിൽ പോയി ഡ്രസ്സ് എടുത്ത് പുറത്ത് മേൽ കഴുകാൻ പോയി.. അവളുടെ ഉള്ളിൽ പേടിച്ചു ഉണ്ടെങ്കിലും പുറത്ത് കാണിച്ചില്ല.. പക്ഷെ എങനെ അവനെ കൂട്ട് വിളിക്കും എന്ന് വിചാരിച്ചു കിച്ചുവിനെ നോക്കി.. അവൻ ഫോൺ നോക്കി ഇരിക്കുന്നത് കണ്ടതും നിരാശയോടെ അസി പുറത്ത് ഇറങ്ങി പോയി..
വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും കിച്ചു എഴുന്നേറ്റ് പോയി നോക്കി... 4 സൈഡും മറച്ചു വെച്ചൊരു കുളി പുര ആണ്... വെള്ളം പോകുന്നതിനു മുന്നേ അസി എടുത്ത് വെച്ചിരുന്നു... അവൾ ആ തണുത്ത വെള്ളം മേലേക്ക് മാറ്റിയതും ഒരു ആശ്വാസം തോന്നി.. ഡ്രസ്സ് മാറി പുറത്തേക് ഇറങ്ങി വന്നപ്പോ കിച്ചു പടി വാതിലിൽ നിക്കുന്നത് കണ്ടപ്പോ അസിക്കുള്ളിൽ ഒരു സന്തോഷം വന്നു. ചുണ്ടിൽ ഒരു ചെറിയ ചിരിയും..
അവൾ അവനെ മറികടന്നു അകത്തേക്കു പോയി.. കൂടെ കിച്ചുവും...
"അതെ... കുറച്ചു വെള്ളം അവിടെ ഇരുപ്പോണ്ട്.. പുറത്തെ പൊടി എല്ലാം അപ്പടി മേലെ പറ്റിയതല്ല.."
അവന് കുളിക്കാൻ ഉള്ള വെള്ളം അവിടെ ഉണ്ടെന്ന് അവൾ അവനോട് പറഞ്ഞതും അവൻ നേരെ തോർത്തും ഉടുപ്പും എടുത്ത് മേൽ കഴുകാൻ പോയി...
💫💫💫💫
വീട്ടിലേക്കു ബൈക്കിന്റെ ശബ്ദം കേട്ടതും കാളിന്ദി ഓടി പുറത്തേക് വന്നു.. അല്ലുവും ബിജുക്കുട്ടനും വരുന്നത് കണ്ടപ്പോ കാളിന്ധിയുടെ മുഖം പ്രസരിച്ചു...
"അമ്മേ... ഇന്ന് രാത്രി അല്ലുവും കൂടി ഇവിടെ ഉണ്ട്... രാത്രിയിലത്തെ ഫുഡ് "
കയ്യിൽ ഇരുന്ന കവർ ബിജുക്കുട്ടൻ അമ്മക് നൽകി കൊണ്ട് പറഞ്ഞു...
"പോയി കുളിച്ചേച് വാ... ഞാൻ ചായ എടുത്തു വെക്കാം.."
അല്ലുവും ബിജുവും നേരെ ബിജുവിന്റെ റൂമിലേക്കു പോയി...
"എടാ... നിനക്ക് ഇടാൻ ഉടുപ്പ് വേണ്ടേ??"
"വേണ്ട ബിജു... ഞാൻ വീട്ടിൽ കേറിയ ടൈമ് പെട്ടെന്ന് ഫ്രഷായിട്ട ഡ്രസ്സ് മാറ്റിയെ... നീ പോയി ഫ്രഷായിട്ട് വാ "
ബിജു ഡ്രെസ്സൊക്കെ എടുത്ത് ഫ്രഷാകാൻ പോയി.. അല്ലു ബെഡിൽ മലർന്ന് കിടന്നു കൊണ്ട് ഫാൻ ഇട്ടു...കണ്ണുകൾ ഷീണം കാരണം അടഞ്ഞഹ് പോയിരുന്നു... അല്ലുവിന്റെ ഫോണിലെ കാൾ കേട്ടാണ് ബിജു ഫ്രഷായി റൂമിലേക്കു വന്നത്.. നോക്കുമ്പോ രഹനയുടെ കാൾ ആണെന്ന് മനസ്സിലായി... അല്ലു ആണേൽ നല്ല ഉറക്കം.. ബിജു ഫോൺ എടുത്ത് സൈലന്റിൽ ഇട്ടിട്ട് താഴേക്കു പോയി..
"ട.. അല്ലു എവിടെ??"
"അവൻ ഷീണം കാരണം ഉറങ്ങി പോയി.. സാരമില്ല കുറഹ് കഴിയുമ്പോ വിളിക്കാം.."
"മോനെ.. ഇത് അവനെ കൊണ്ട് വാജിപ്പിച്ചത് ശെരിയായില്ല.. "
"ഞാൻ വാഗ്ഗാണ്ട എന്ന് പറഞ്ഞത് ആണ് അമ്മേ.. അപ്പൊ അവൻ കേട്ടില്ല...."
"നിനക്ക് ചായ എടുക്കട്ടെ??"
"ഇപ്പൊ വേണ്ട അമ്മേ.. അവൻ കൂടി വന്നിട്ട് മതി...."
"അല്ല മോനെ.. അവന്റെ വീട്ടിൽ അറിയോ ഇവിടേക്ക് ആണ് വന്നതെന്ന് "
"വീട്ടിൽ അറിയോന്ന് ചോദിച്ച അറിയില്ല..പക്ഷെ അവന്റെ വീട്ടിൽ ആരുമില്ല ഇപ്പൊ "
"അതെന്താടാ "
"അത്.. അവന്റെ അച്ഛൻ ബാത്‌റൂമിൽ വീണ്. തല പൊട്ടിയെന്നു പറഞ്ഞു.. അമ്മ ഹോസ്പിറ്റലിൽ ആണെന്നാണ് പറഞ്ഞത്...."
"അപ്പൊ അവന്റെ ചേട്ടൻ??"
"ചിലപ്പോ ചേട്ടനും ഹോസ്പിറ്റലിൽ ആകും..."
കാര്യം കേട്ടതും ടീവി ഓണാക്കി കാളിന്ദി സീരിയൽ കാണാൻ തുടങ്ങി.. ബിജു ഫോണും നോക്കി ഇരുന്നു...
കുറെ നേരത്തിനു ഒടുവിൽ അല്ലു താഴേക്കു ഇറങി വന്നു...
"ഞാൻ ഒന്ന് മയങി പോയെടാ..."
ബിജുവിനെ നോക്കി മുഖം കഴുകിയത് തുടച്ചു അല്ലു പറഞ്ഞു.
"അത് കുഴപ്പമില്ല മോനെ... ഷീണം മാറിയില്ലേ ഇപ്പൊ."
"അതെ ആന്റി.. അത് കഴിക്കാം.. വിശക്കുന്നില്ലേ??"
അല്ലു അത് ചോദിച്ചപ്പോ ബിജു കുട്ടൻ ഉണ്ടെന്ന് പറഞ്ഞു.
"ഞാൻ എല്ലാം എടുത്ത് വെക്കാം..."
കാളിന്ദി കഴിക്കാൻ ഉള്ളത് എടുത്ത് വെച്ചു. 3 പേരും ഓരോന്നൊക്കെ പറഞ്ഞ്ഹു സന്തോഷത്തോടെ കഴിച്ചു.
💫💫💫💫
അല്ലു ഫോൺ എടുക്കാത്തതിൽ രഹനക്ക് നല്ല ദേഷ്യം തോന്നി... അവൾ ഓരോന്നു പിറു പിറുത് ഇരുന്ന സമയം ബീരാൻ അവളെ വിളിച്ചു...
"രഹന.. ധ കഴിക്കാൻ ഉള്ളത് ഞാൻ അടുക്കളയിൽ കൊണ്ട് വെച്ചിട്ടുണ്ട്.. എല്ലാം എടുത്ത് വെക്ക്.. വിശക്കുന്നു"
രഹന പല്ല് ഞെരിച്ചു അടുക്കളയിൽ പോയി കഴിക്കാൻ ഉള്ള ചപ്പാത്തിയും കടല കറിയും കൊണ്ട് വെച്ചു.
"രഹന.. കാട്ടൻ ഇട്ടേ..."
ബീരാൻ അത് കൂടി പറഞ്ഞപ്പോ ശെരിക്കും രഹനയുടെ ദേഷ്യം ഉച്ചിയിലായി....
"വാപ്പ.. എനിക്കെഗ്കും വയ്യാ.. വാപ്പ തന്നെ ഇട്ടു കുടിക്കീം.. ഞാൻ കിടക്കാൻ പോണ്"
രഹന വാശിയോടെ പറഞ്ഞു മുകളിലത്തെ സ്റ്റെപ് കയറി പോയി. ബീരാൻ ഇവൾക്കെന്താ പറ്റിയതെന്ന് ഓർത്തു ഇരുന്നു..
അയാൾ സ്വന്തമായി എഴുന്നേറ്റ് പോയി കട്ടനും ഇട്ടു രഹന പ്ലേറ്റിൽ എടുത്ത് വെച്ച ചപ്പാത്തിയുമായി അയാൾ കഴിക്കാൻ ഇരുന്നു.
അകത്തു സൈനബ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു... ദേഹത്തുള്ള നീര് ഒക്കെ കുറഞ്ഞഹ് വരുന്നുണ്ട്.. ഇപ്പൊ ഉച്ചിരി എണീറ്റ് ഇരിക്കാൻ പറ്റും... എന്നിരുന്നാലും സൈനബ അത് ബീരാനും രഹനക്കും മുന്നിൽ കാട്ടിയുള്ള..തന്നെ ഒരു പട്ടിക്ക് സമം ആയി പോലും ഭർത്താവും മോളും കാണുന്നില്ല എന്നത് അവർക്ക് സങ്കടം തോന്നി.. അസി ആയിരുന്നേൾ എന്നെ പൊന്ന് പോലെ നോക്കിയേനെ.. ഇപ്പൊ എന്റെ മോൾ എവടെ ആണോ എന്തോ.... പടച്ചോനെ അവളെ കാത്തോളണേ...
വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോ തന്നെ സൈനബ ചുരുണ്ടു കൂടി കിടന്നു...
ഒരു പ്ലേറ്റിൽ ചപ്പാത്തിയും കറിയും കൊണ്ട് ബീരാൻ വെച്ചു കൊടുത്തു..
"സൈനബ... സൈനബ..."
എന്നത്തേക്കാളും ആ വിളിക്ക് കട്ടി കുറവായി തോന്നി സൈനബക്ക്.. അവർ പതിയെ കണ്ണ് തുറന്നു..
"കഴിക്ക് ഇത്.."
ബീരാൻ സാധാരണ പ്ലേറ്റിൽ ആഹാരം കൊണ്ട് വെച്ചിട് പോകതെ ഉള്ളു.. ഇപ്പൊ ഇതെന്താ സംഭവം എന്നത് സൈനബയിൽ പേടിച്ചു ഉളവാക്കി...
സൈനബക്ക് ചപ്പാത്തി പിചി വായിലേക്ക് വെച്ചു കൊടുത്തു.
അവരുടെ കണ്ണുകൾ ഈറനായി..അവർ പതിയെ വാ തുറന്നു.
"സൈനബ.. എന്റെ കയ്യിൽ ഇബ്രാഹീംമിന്റെ കടം കൊടുക്കാൻ പൈസ ഇല്ല... ഇരിക്കുന്നത് എല്ലം നുള്ളി പിറക്കി എടുത്താൽ രഹനയുടെ കല്യാണം നടത്താം... പക്ഷെ അത് ഇബ്രാഹീംമിന് കൊടുത്ത ന്റെ മോൾക് ഒന്നും കൊടുക്കാതെ വിടേണ്ടി വരും.. അതെനിക് സഹിക്കാൻ പറ്റില്ല.. അത് കൊണ്ട് പറയ് അസി എവിടെയാ പോയത്"
"സത്യായിട്ടും എനിക്കറിയില്ല.... അറിഞ്ഞ അല്ലെ പറയാൻ പറ്റു...."
അയാൾ ഉടനെ മുറിക്ക് പുറത്തേക് പോയി..
സൈനബ ആകെ പേടിച്ചരണ്ട് പോയിരുന്നു..
തുടരും....
ഇഷ്ടയാൾ ലൈകും കമന്റും തന്നേക്കണെ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #❤ സ്നേഹം മാത്രം 🤗


