അയാളെ കാണുമ്പോഴൊക്കെ മനസ്സിൽ വല്ലാത്തൊരു അനുഭൂതിയാണ് ഏതോ ജന്മങ്ങളിൽ ബാക്കി വെച്ച സ്നേഹത്തിൻ്റെ ഓർമ്മപ്പെടുത്തലുകളാണ്
എവിടെ വെച്ചു കണ്ടാലും മനസ്സ് കൊച്ചുകുട്ടിയെ പോലെ ഓടിചെല്ലും കണ്ണു നിറയ്ക്കും ചുണ്ടിൽ പുഞ്ചിരി വിരിയിക്കും
ഒരേ സമയം ഒരായിരം വികാരങ്ങളുടെ തിരകളെ ആത്മാവിൽ അലയടിപ്പിക്കുവാൻ ഈ ലോകത്ത് എനിക്കൊരുത്തനേ ഉള്ളൂ...
മടുക്കാൻ വെറുക്കാൻ ഉപേക്ഷിക്കാൻ ഈ കാലമത്രയും ഒരു കാരണം കിട്ടാത്തതിൻ്റെ അഹംങ്കാരം നിറഞ്ഞുനില്ക്കുന്ന എൻ്റെ പ്രണയത്തിന് സങ്കടം ഒന്നേയുള്ളൂ ഒന്നു തൊട്ടു നോക്കുവാൻ പോലും ഈ ജന്മത്തിൽ കഴിയുന്നില്ലല്ലോന്ന്...
ഈ ശരീരമെന്തിനാണ് എനിക്കിനി....
മനസ്സും ജീവനും അവൻ കൊണ്ടുപോയിരിക്കുന്നു..
ഒരുപാട് നഷ്ടങ്ങളുടെ മണമുള്ള മഴയാണ് മിഴികളിലൂടെ പെയ്തിറങ്ങുന്നത്
അത്രയ്ക്കും ഹൃദയം മോഹിച്ചവനെ മാനത്തെ ചന്ദ്രനെ പോലെ എന്നിൽ നിന്നും അകറ്റിയ വിധിക്ക് മുന്നിൽ എനിക്കൊന്നും ഇനി പറയാനില്ല..
അവനെ ഓർത്ത് ഓർത്ത് ഓരോ നിമിഷങ്ങളും ജീവിച്ചു തീർക്കണം...
അവൻ്റെ സ്നേഹത്തെക്കുറിച്ച് സ്വപ്നം കണ്ട് രാത്രികളും പകലുകളും പുസ്തക താളുകൾ പോലെ മറിച്ചിടണം...
ആത്മാവിൽ നിറയെ നമ്മുടെ സ്നേഹത്തിൻ്റെ ..,ഭ്രാന്തുകളുടെ.., കലഹങ്ങളുടെ..., പിണക്കങ്ങളുടെ.., ഇണക്കങ്ങളുടെ കൂടി ചേരലുകളാണ് പ്രിയനേ..
അവർ ആഘോഷിക്കട്ടെ നമുക്ക് നിലാവുള്ള രാത്രികളിലെ നക്ഷത്രങ്ങളെ ഒന്നിച്ചു കാണാനാകും...
പകലുകളിൽ നമ്മെ തഴുകിയകന്നു പോകുന്ന കാറ്റിനാൽ ആലിംഗനം ചെയ്യുവാനാകും..
ഈ അക്ഷര കൂട്ടിലിരുന്ന് നൊമ്പരങ്ങളുടെ കഥ കേൾക്കാനാകും..
ഈ മൗനം നമുക്കിടയിൽ തീർക്കുന്ന വിസ്മയങ്ങൾ അടയാളങ്ങൾ തിരിച്ചറിവുകൾ അനുഭവങ്ങൾ എത്രമാത്രമാണ്...
നീ പറയൂ ഇതിന് മുൻപ് ഇങ്ങനെ ഒരു പ്രണയത്തെ നിൻ്റെ ഹൃദയം കണ്ടുമുട്ടിയിരുന്നോ എന്ന്....
നമുക്ക് മാത്രം സ്വന്തമായ ഈ സ്നേഹത്തെ ഞാനെത്ര തേടിയലഞ്ഞതാണ്.. #എന്റെ എഴുത്തുകൾ ✍🏻ഞാൻ എഴുതിയ വരികൾ ✍🏻നിനക്കായ് 😍ishtam നിന്നോട് 💗എന്റെ മാത്രം നീ 😘പ്രണയം #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗 #💓 ജീവിത പാഠങ്ങള്‍ #നിനക്കായി
00:19

