മഴയുടെ കിലുക്കം - 13
✍🏻Ishalin muhabath
പതിവ് പോലെ ബിജു അന്നും നേരത്തെ ഇറങ്ങി.. പക്ഷെ അന്നവൻ ബാഗിലെക് മുഷിഞ്ഞ ഡ്രെസ്സും എടുത്ത് വെച്ചു... കാപ്പി കുടിക്കാൻ കാളിന്ദി ഉണ്ടാക്കി വെച്ചത് തന്നെ കൊണ്ട് പോകാൻ മതി എന്ന് പറഞ്ഞു അവൻ പോയി... കയ്യിലുടെ തോളൊക്കെ ഭയങ്കര വേദന തുടങ്ങി... എന്നിട്ടും അവൻ പയ്യെ ജോലി ചെയ്യാൻ തന്നെ തീരുമാനിച്ചു...ഇനി രണ്ട് മൂന്ന് റൗണ്ട് കൂടി കൊണ്ട് വന്ന ആ ജോലി കഴിയും... അവൻ വൈകുന്നേരം കോളേജ് വിട്ടിട്ട് വരാം എന്ന് പറഞ്ഞു അവിടെന്ന് പോയി....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ബ്രേക്ക് ടൈമിൽ അല്ലുവും രഹനയും അവരുടെ സ്ഥിരം സ്ഥലമായ ഒരു വലിയ മരത്തിന്റെ കീഴെ വന്നിരുന്നു...
"അല്ലു... എനിക്ക് നിന്നെ ന്തോരം ഇഷ്ടം ആണെന്ന് അറിയോ??"
ഫോണും നോക്കി ഇരുന്ന അല്ലു ന്താ സംഭവം എന്നറിയാനായി താള ഉയർത്തി നോക്കിയതും അവളുടെ കയ്യിലായി ഇരുന്ന ഒരു കവർ അവനായി നൽകി.
"ഇതെന്തുവാ രഹന??"
അല്ലു ആകാംഷയോടെ ചോദിച്ചു..
"ഇത് നിനക്കായിട് ഞാൻ ഒരു ഷർട്ട് വാങ്ങിയതാ... ഇഷ്ടായോന്ന് നോക്ക്..."
"രഹന എനിക്ക് ഗിഫ്റ്സിനോടൊന്നും താല്പര്യം പൊതുവെ ഇല്ല..."
"അത് നിങ്ങൾ പണക്കാർക്ക് ഗിഫ്റ്റ് കിട്ടുമ്പോ തോന്നുന്ന ഒരു സുഖം അറിയതോണ്ടാ..."
രഹന ഒരു താളത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.. തന്നെ നോക്കി നിക്കുന്ന അല്ലുവിന്റെ കയ്യികളിൽ അവൾ കൈ കോർത്തിരുന്നു.. ചുറ്റും ആരൊക്കെയോ ഉണ്ടെങ്കിൽ കൂടി ആ മരത്തിന്റെ പിന്നിൽ ഉള്ള രഹനയെയും അല്ലുവിനെയും ആരും കാണുന്നില്ലായിരുന്നു.. രഹന അവളുടെ മുഖം അവന്റെ ചുണ്ടോട് അടുപ്പിക്കാൻ ഒരു ഇഞ്ച് വ്യെത്യാസത്തിൽ അല്ലു മുഖം തിരിച്ചു കളഞ്ഞഹു.... അത് രഹനയിൽ ദേഷ്യവും സങ്കടവും ഉണ്ടാക്കി എങ്കിലും അതവൾ പുറത്ത് കാട്ടി ഇല്ല..
"ഇതൊക്കെ കല്യാണ ശേഷം മതി.... എനിക്ക് അതാ ഇഷ്ടം..."
"ഓ.. പ്രേമിക്കുന്ന സമയത്ത് ഉണ്ടാകുന്ന ഫീലിങ്ങ്സൊന്നും കല്യാണം കഴിഞ്ഞ കിട്ടില്ല... അതൊന്ന് മനസ്സിലാക്ക് അല്ലു...."
രഹനയിൽ പരിഭവം നിറഞ്ഞഹു...
അല്ലു അവളുടെ മൂഡ് മാറ്റാനായി കയ്യിൽ ഇരുന്ന കവർ തുറന്നു നോക്കി.. അതിൽ ഒരു മെറൂൺ കളർ ഷർട്ട് കണ്ട് അല്ലുവിന്റെ ചുണ്ടിൽ ചെറിയ ഒരു ചിരി വിരിഞ്ഞഹു...
"ശെരിയാ നീ പറഞ്ഞത്... ഗിഫ്റ്റ് ഒക്കെ കിട്ടുമ്പോ ഒരു പ്രേത്യേക ഫീൽ വന്ന പോലെ..."
അത് അല്ലു അവളെ കളിയാക്കി പറഞ്ഞത് ആണെന്ന് അവൾക്ക് മനസ്സിലായതും അല്ലുവിനെ കുറെ തല്ലി അവൾ... അവൻ അപ്പോഴും മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
അന്ന് ഉച്ചക്ക് കോച്ചിംഗ് സെന്ററിൽ നിന്നും അസി ഫുഡ് കഴിക്കാൻ ആയിരുന്നു ഹോസ്റ്റലിൽ വന്നു... നന്നായി വിശക്കുന്നത് കൊണ്ട് തന്നെ അവൾ കിട്ടിയ ചോറും സാമ്പാറും എന്തോ ഒരു തോരനും കൂട്ടി അവൾ ആവോളം ആസ്വദിച്ചു കഴിച്ചു... നേരെ റൂമിൽ പോയി കുറച്ചു സമയം ബെഡിൽ കിടന്ന ശേഷം അവൾ എഴുന്നേറ്റു പോയി മുഖം കഴുകി നേരെ കോച്ചിംഗ് സെന്ററിലേക് പോയി... 5 മിനിറ്റ് മാത്രമേ ദൂരമുള്ളൂ ഹോസ്റ്റലും കോച്ചിംഗ് സെന്ററും തമ്മിൽ..നടന്നു പോകുന്നതിനിടയിൽ അവൾ ആലീസിനെ കുറിച് ആലോചിച്ചു...
അടുത്ത് തന്നെ ഉള്ള തുണി കട എന്ന പറഞ്ഞത്.. അപ്പൊ ഉച്ചക്ക് വന്നു കഴിച് കാണും... ഇനി വരാൻ ലേറ്റ് ആയാൽ ഫുഡ് കാണുവോ?? ആസി ഓരോന്നു ആലോചിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു... അവൾ ഓടി ചെന്ന് ക്ലാസ്സിലേക്ക് കയറിയതും ക്ലാസ്സ് എടുക്കാൻ സർ വന്നതും ഒരുമിച്ചായിരുന്നു....
അന്ന് വൈകുന്നേരം പോകുന്ന വഴിയിൽ ഒരു കടയിൽ കയറി അവൾക്കിഷ്ടപ്പെട്ട തേൻ മുട്ടായി വാങ്ങിക്കാം എന്ന് കരുതി.. പക്ഷെ ഇത് വരെയും പുറത്ത് ഇറങ്ങി ഒരു സാധനം പോലും വാഗത്ത അവളിൽ ഒരു അപകർഷ ബോധം ഉണ്ടായി..
"ഇനി തന്നെ അറിയുന്ന ആരേലും ഉണ്ടെങ്കിലോ?? താൻ പറയുന്ന സാധനം കടയിൽ ഇല്ലെങ്കിലോ.?? തന്റെ കാര്യം വല്ലോം ചോദിച്ചല്ലോ?? ബാലൻസ് ഇല്ലെന്ന് വല്ലോം പറഞ്ഞാലോ??"
അവളുടെ കയ്യിൽ കരുതിയ 100 ന്റെ നോട്ട് ചുരുട്ടി പിടിച്ചു അവൾ നേരെ റൂമിലേക്കു പോയി...
അത് വാഗിയ്ക്കതെ വന്നതിൽ അവൾക് നിരാശ തോന്നി... താൻ എന്താ ഇങ്ങനെ ആയി പോയത് എന്നൊക്കെ ഉള്ള അവളുടെ ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് ഹോസ്റ്റൽ വാഡൻ വിളിക്കുന്നുണ്ടെന്ന് ഒരു കുട്ടി വന്നു പറഞ്ഞു..
തലയിൽ നിന്നും ഊരി ഇട്ട ശ്വാൽ എടുത്ത് പുറത്തോടെ ഇട്ടു കൊണ്ട് അവൾ താഴേക്കു പോയി..
"ആസിയ.. തനിക്കൊരു പാർസൽ വന്നിരുന്നു.."
അവർ അവൾക്കായി ഒരു പാർസൽ പൊതി നീട്ടി.. അവൾ അതും വാഗി റൂമിലേക്കു വന്നു തുറന്നു നോക്കി..
3 ജോഡി ഡ്രെസ്സുകൾ ആയിരുന്നു അത്..തനിക്ക് ആകെ ഇത് എത്തിക്കുന്നത് കിച്ചു ആണെന്ന് രണ്ടാമത് ചിന്തിക്കാതെ തന്നെ അസിക്ക് മനസ്സിലായി... അവളുടെ ചുണ്ടിൽ ഒരു തണുത്ത പുഞ്ചിരി നിറഞ്ഞഹു...
രാത്രിയിൽ ആലിസ് വന്നപ്പോ അസിക്ക് കിച്ചു നൽകിയ ഡ്രസ്സ് കാണിക്കാൻ അതിയായ ആഗ്രഹത്തില ഇരുന്നത്.. പക്ഷെ ആലീസ് അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ആലീസിന്റെ പണികളിൽ ഏർപ്പെട്ടു... ഇന്നലെ ഒക്കെ തന്നോട് മിണ്ടിയ കുട്ടി ഇന്നെന്തേ മിണ്ടാതെ എന്നൊരു ചിന്ത അവളിൽ ഉടലെടുത്തു...
ആലിസ് ഒന്നും തന്നെ അന്ന് മിണ്ടിയില്ല... ഫ്രഷായി കഴിച്ചവൾ കിടന്നു.. അസിക്ക് വല്ലാത്ത വിഷമം തോന്നി....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"എടാ... അവൾക് സ്‌മൃതിയെ കൊണ്ട് സെലക്ട് ചെയ്തത് ഒക്കെയാ പാർസൽ അയച്ചത്... "
കിച്ചു സാരഥിയോട് അസിൽ വാഗി കൊടുത്ത ഡ്രെസ്സിന്റെ കാര്യം പറയുവാണ്...
"അപ്പൊ നിങ്ങൾ ആങ്ങളയും പെങ്ങളും തമ്മിൽ ആയിരുന്നല്ലേ ഡിസ്കഷൻ.... ഇപ്പൊ എല്ലാം കഴിഞ്ഞപ്പോ എന്നോട് പറയുന്നോ??"
"അങ്ങനെ അല്ലടാ.. കക്ഷിക്ക് നല്ല ഉടുപ്പുകൾ ഒന്നിനുമില്ല.. അങ്ങനെ കൊടുത്ത് വിട്ടതാ "
"എടാ കിച്ചു... നിനക്ക് വേറെ ഒരു പെണ്ണിനോടും തോന്നാത്ത കാര്യം ഇവളിൽ നിനക്ക് തോന്നുന്നു എങ്കിൽ ചിലപ്പോ നിനക്കവളെ ഇഷ്ടം ആകുമെടാ..."
"എനിക്ക്.... അവളുടെ ജീവിതം ഇല്ലാതാക്കാൻ വയ്യെടാ.... പക്ഷെ ഞാൻ ആണ് അവളെ ആദ്യമായി അറിഞ്ഞവൻ.. അതും മദ്യത്തിന്റെ പുറത്ത്.. ഒരു കുട്ടിക്ക് ജന്മം കൊടുക്കാൻ കഴിവില്ലാത്ത ഞാവളുടെ ജീവിതം കെട്ടി തളച്ചിടുന്നത് ശെരിയല്ല.... "
കിച്ചു പറയുന്നതും ശെരിയാണ് എന്ന് മനസ്സിലായത് പോലെ സാരഥി പിന്നെ ഒന്നും മിണ്ടിയില്ല...
കിച്ചുവിന്റെ ഉള്ളിൽ നീറുന്നുണ്ടായിരുന്നു... കണ്ണുകളിൽ കണ്ണീർ തളം കെട്ടി.....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
രാവിലെ ഫുഡ് കഴിക്കാൻ പോയപ്പോ അസി ആലിസ് കുളിച്ചിട്ട് വരാത്ത കൊണ്ട് തന്നെ അവൾക്കുള്ള ഫുഡ് കൂടി എടുത്ത് വെച്ചു.. ആലീസ് വരുന്നുണ്ടോ എന്ന് നോക്കി ഫുഡ് കഴിക്കുന്നതിനു ഇടക് ആലീസ് വരുന്നത് കണ്ട അസി തന്റെ അടുത്ത് ആലീസ് വന്നിരിക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട് അടുത്ത് കിടന്ന ചെയർ വലിച്ചു ഇട്ടു കൊണ്ട് പ്രതീക്ഷയോടെ അവളെ നോക്കി നിന്നു... എന്നാൽ ആലിസ് യാതൊരു മുഖാ പരിചയവും കൊടുക്കാതെ അസിയെ മറികടന്നു കുറച്ചു അപ്പുറത്തായി ചെന്നിരുന്നു.... അടുത് ഇരിക്കുന്ന ആ ചേച്ചിയുമായി സംസാരവും ചിരിയും എല്ലാം ആയി സന്തോഷത്തോടെ ഇരിക്കുന്നവളെ അവൾ കുറച്ചു നേരം നോക്കി നിന്നു.... ശേഷം എഴുനേറ്റ് കൈ കഴുകി കോച്ചിംഗ് സെന്ററിലേക് പോയി....
അന്ന് വൈകുന്നേരവും ആലീസ് അസിയെ നോക്കുന്നെ ഉണ്ടായിരുന്നില്ല... അസി പലപ്പോഴും അവളോട് സംസാരിക്കാൻ പോയപ്പോഴൊക്കെയും ആലിസ് അസിയിൽ നിന്നും അകന്ന് മാറി... അസിക്ക് ഭയങ്കര വിഷമം ഉണ്ടായിരുന്നു.... പിന്നീടുള്ള ദിവസങ്ങളും ഇതേ പോലെ ഒക്കെ ആയിരുന്നു... ഞായറാഴ്ച അസിക് കോച്ചിംഗ് സെന്ററിൽ പോകാത്തത് കൊണ്ട് അസി കുറച്ചു നേരം കൂടി കിടന്നു.. എന്നാൽ ആലിസ് പതിവിലും നേരത്തെ തന്നെ പോയിരുന്നു......
വന്നിട്ട് ഇന്നേക്ക് ഒരു ആഴ്ച ആയി... അസിയിൽ എന്തൊക്കെയോ ദുഃഖം ഉള്ളത് പോലെ അനുഭവപ്പെട്ടു....
തുണിയൊക്കെ കഴുകി കട്ട ശേഷം റൂമിൽ വന്നു പഠിക്കുന്ന പോർഷൻസ് ഒക്കെ നോക്കി.. പിന്നെയും ഉറഗി... എന്നിട്ടും സമയം പോകാതെ പോലെ.. ഉച്ചക്ക് കഴിക്കാൻ പോയപ്പോ ചിക്കൻ ബിരിയാണി ആയിരുന്നു... ഇഷ്ടപെട്ട ആഹാരങ്ങളിൽ ഒന്ന്... അവൾ സന്തോഷത്തോടെ കഴിച്ചു.. പക്ഷെ ആലീസിനെ നോക്കിയിട്ട് കണ്ടില്ല... വേറെ ഒരു പ്ലേറ്റിൽ ആലിസിനായി വാഗി വെച്ചു...
രാത്രി ജോലി കഴിഞ്ഞഹ് വന്ന അസി ആലിസിനെ കണ്ട പാടെ ചിക്കൻ ബിരിയാണിയുടെ പ്ലേറ്റ് നീട്ടി... വിശപ്പുള്ളത് കൊണ്ട് അത് കഴിച്ചു കൈ കഴുകിയ ശേഷം അസിക്കായി ഒരു താങ്ക്സ് കൊടുത്തു... ഫ്രഷായി വന്ന ആലീസ് ഫോൺ കാളിൽ ഇരിക്കുന്നത് കണ്ടതും അസി ഉറക്കത്തെ പുൽകി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
കിച്ചു അവന്റെ കമ്പനി ചെന്നൈയിൽ സ്റ്റാർട്ട് ചെയ്യാൻ ഉള്ള പദ്ധതി ഇട്ടിട്ടുണ്ടായിരുന്നു... അപ്പൊ അത് സമ്പദ്ധമായി ക്യാഷ് ഇഷ്യൂ വന്നിട്ടുണ്ട്... എങനെ എങ്കിലും ഫണ്ട് റൈസ് ചെയ്യാൻ തന്നെ അവൻ വേറെ പല മാർഗ്ഗങ്ങളും തേടുന്നുണ്ട്... പക്ഷെ അച്ഛന്റെ ഒന്നും തനിക് വേണ്ട എന്ന് വാശിയിൽ ആയിരുന്നവൻ....അമ്മയോട് കുറച്ചു ഗോൾഡ് ചോദിച്ചു... അവർ അതിനു മുന്നോട്ട് വെച്ചത് നയനയുമായിട്ട് എൻഗേജ്മെന്റ് ഉടനെ വേണം എന്നതും..
"അമ്മേ... ആ കാര്യം നടക്കില്ല... എനിക്കതിനോട് താല്പര്യം ഇല്ല..."
"എങ്കിൽ നിനക്കിഷ്ടപ്പെട്ട ഏതേലും കുട്ടിയെ കൊണ്ട് വാ..."
"അങ്ങനെ കൊണ്ട് വന്നിട്ടും കാര്യമില്ലല്ലോ.... ജാതി നോക്കണ്ടേ??"
കിച്ചു നന്ദിനിയെ കുത്തി കൊണ്ട് ചോദിച്ചു....
"അമ്മ... രണ്ട് ദിവസം കഴിഞ്ഞ ഗോൾഡ് തിരികെ തരാം അമ്മക്... ഇത് കുറച്ചു അത്യാവശ്യം ആയതോണ്ടാ..."
"ഓ.. തരാം...."
അവർ റൂമിൽ പോയി അലമാരയിൽ നിന്നും കിച്ചു ഗോൾഡ് എടുത്ത് കൊടുത്തു...
"നന്ദിനി.. നീ ഇതൊക്കെ എന്തിനാ കൊടുക്കുന്നത്..."
ദേവദാസ് ആയിരുന്നു ചോദിച്ചത്...
"അത് കിച്ചുവിന്റെ ബിസിനെസ്സ് വേണ്ടി...."
"ഓ.. അവന് ന്റെ പണം വേണ്ടായിരിക്കും.. ഒരു പീറ പെണ്ണിന് വേണ്ടി..."
"ചി.. നിർത്തഡോ......
തുടരും....
ഇഷ്ടയാൾ എനിക്കായി രണ്ട് വാക്ക് കുറിക്കണെ.... #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #❤ സ്നേഹം മാത്രം 🤗


