അക്ഷരങ്ങൾ കൊണ്ടു ഞാൻ
തീർത്തൊരാ സാമ്രാജ്യം,
അസ്തമയ സൂര്യനായ്
മായുന്നുവോ!?കവിതയാൽ
വിശപ്പടക്കിയ എന്നിൽ
വാക്കുകൾ വറ്റിയ കടുംവേനൽ!
ഖൽബിൻ്റെ ആഴങ്ങളിൽ
നിന്നുതിരുന്നത്, അശ്രു
ബിന്ദുക്കളുടെ കയ്പേറിയ
നോവുകൾ മാത്രം!!
കരിഞ്ഞുപോയ കിനാക്കൾ
തൂലികത്തുമ്പിൽ വിരിയാതെ
നിശ്ശബ്ദതയുടെ ചിതയിൽ
എന്നെ എരിച്ചുകൊണ്ടിരിക്കുന്നു!
മേരാ ഹുസൂർﷺ!💔"
ഈ മുറിപ്പാടുകളിലൊരു
സാന്ത്വനസ്പർശമേറ്റാൽ,
പഴയതിലും ശക്തിയോടെ,
അക്ഷരങ്ങളെന്നിൽ വീണ്ടും
വസന്തമായ് പെയ്തിറങ്ങും!!
#🛐 മുത്ത്നബി


