ShareChat
click to see wallet page
search
#സ്പെഷ്യൽ സ്റ്റോറീസ് ✍ ഒരേ മുറ്റത്ത് കളിച്ചു വളർന്നവർ, ഒരേ മടിത്തട്ടിൽ ഉറങ്ങിയവർ, ഇന്ന് ഒരേ മണ്ണിലേക്ക് മടങ്ങുകയാണ്. അബുദാബിയിലുണ്ടായ ആ ദാരുണമായ വാഹനാപകടം ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെയാകെ നെഞ്ചുപിളർക്കുന്ന വാർത്തയായി മാറിയിരിക്കുന്നു... മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും, റുക്സാനയുടെയും 5 മക്കളിൽ നാലുപേർ' അഷാസ് (14), അമ്മാർ (12), അസം (7), അയാഷ് (5) ഒപ്പം അവരുടെ വീട്ടിലെ സഹായിയായിരുന്ന മലപ്പുറം സ്വദേശി ബുഷ്റയും ഇനി ഓർമ്മകളിൽ മാത്രം. ചിരിയും ,കളിയും, കുസൃതികളുമായി നിറഞ്ഞുനിന്ന ആ വീട് ഒരു നിമിഷം കൊണ്ട് നിശബ്ദമായി. ഒരൊറ്റ സഹോദരിയെയും ഉമ്മയെയും ഉപ്പയെയും തനിച്ചാക്കി, ആ 4 സഹോദരങ്ങൾ കൈകോർത്ത് ആരും തിരിച്ചു വരാത്ത ലോകത്തേക്ക് യാത്രയായി. നൊന്തു പ്രസവിച്ച ആ മാതാവിനെ എങ്ങനെ ആശ്വസിപ്പിക്കും? തളർന്നുപോയ ആ പിതാവിന്റെ കണ്ണുനീർ ആര് തുടയ്ക്കും? ലോകത്തിന് ഇതൊരു വാർത്തയാകാം, പക്ഷേ ആ കുടുംബത്തിന് ഇത് തകർന്നുപോയ ലോകമാണ്. ചൊവ്വാഴ്ചയായ ഇന്ന് ദുബായിലെ മണ്ണിൽ ആ കുരുന്നുകൾ അന്ത്യനിദ്ര കൊള്ളും. രാവിലെ അബുദാബിയിൽ വെച്ചും, ഉച്ചയ്ക്ക് ദുബായ് സോനാപൂരിലും നടക്കുന്ന ജനാസ നമസ്കാരങ്ങൾക്ക് ശേഷം, ആ കുരുന്നു ജീവനുകൾ ഭൂമിയോട് വിടപറയും.. ഓരോ അപകട വാർത്തയും നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അമിതവേഗതയും, അശ്രദ്ധയും കവർന്നെടുക്കുന്നത് ഇതുപോലെയുള്ള എത്രയോ മനോഹരമായ സ്വപ്നങ്ങളെയാണ്. റോഡിൽ നാം കാണിക്കുന്ന ഓരോ ചെറിയ പിഴവും മറ്റൊരാളുടെ ജീവിതകാലം മുഴുവനുള്ള കണ്ണുനീരാകാൻ അനുവദിക്കരുത്. പടച്ചവന്‍ ആ മക്കളെ സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേർക്കട്ടെ. ഹൃദയം തകർന്ന ആ മാതാപിതാക്കൾക്കും, കുടുംബത്തിനും ഇത് സഹിക്കാനുള്ള കരുത്ത് നൽകട്ടെ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് പടച്ചവന്‍ വേഗത്തിൽ ശിഫ നൽകി അനുഗ്രഹിക്കട്ടെ..
സ്പെഷ്യൽ സ്റ്റോറീസ് ✍ - @ಠತಲ೩೨ @ಠತಲ೩೨ - ShareChat