നാഗമുദ്ര ഭാഗം 22
🪱🪱🪱🪱🪱🪱🪱🪱🪱
ഒന്നാം വാതിൽ തുറന്നതോടെ ശൂന്യന്റെ ക്രോധം ഇരട്ടിച്ചു. കോട്ടയ്ക്കുള്ളിൽ കാറ്റും ഇരുട്ടും നിറഞ്ഞു. ഇഷാനിയുടെ ഉള്ളിലെ പ്രകാശം കെടുത്താൻ ശൂന്യൻ തന്റെ നിഗൂഢ ശക്തികൾ പ്രയോഗിച്ചു തുടങ്ങി…
രണ്ടാമത്തെ വാതിലിന് മുന്നിലെത്തിയ ഇഷാനിയെ ശൂന്യൻ തടഞ്ഞു. അവിടെ അവൾ കണ്ടത് തന്റെ അച്ഛൻ വിക്രം പണ്ട് നാഗക്കാവ് നശിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളായിരുന്നു. അവളുടെ ഉള്ളിൽ ദേഷ്യം ജ്വലിപ്പിക്കാനായിരുന്നു ശൂന്യന്റെ ശ്രമം…
"ഇഷാനി നിന്റെ അച്ഛൻ നിന്റെ വംശത്തെ തകർക്കാൻ നോക്കിയവനാണ്. അവനോട് നിനക്ക് പകയില്ലേ" ശൂന്യന്റെ ശബ്ദം മന്ത്രിച്ചു…
പക്ഷേ ഇഷാനി കണ്ണുകളടച്ചു. "അച്ഛൻ അറിവില്ലായ്മ കൊണ്ടാണ് അത് ചെയ്തത്. ഞാൻ അദ്ദേഹത്തിന് മാപ്പ് നൽകുന്നു."..
ഇഷാനിയുടെ ക്ഷമ ഒരു താക്കോലായി മാറി. രണ്ടാമത്തെ വാതിൽ തനിയെ തുറന്നു…
മണികണ്ഠൻ തന്റെ നീലകണ്ഠ ശംഖ് മുഴക്കി മൂന്നാമത്തെ വാതിലായ ത്യാഗ കവാടത്തിന് മുന്നിൽ നിന്നു. തന്റെ പ്രണയവും ജീവനും ലോകരക്ഷയ്ക്കായി സമർപ്പിക്കാൻ താൻ തയ്യാറാണെന്ന് അവൻ പ്രഖ്യാപിച്ചതോടെ ആ വാതിൽ തുറന്നു….
നാലാമത്തെ വാതിലായ സത്യം പദ്മയുടെയും ആദിത്യന്റെയും നിഷ്കളങ്കമായ പ്രണയത്തിന്റെ സ്മരണയിൽ ഇഷാനി തുറന്നു….
അഞ്ചാമത്തെ വാതിലിന് മുന്നിലെത്തിയപ്പോൾ ശൂന്യൻ ഒരു ഭീമൻ പുകച്ചുഴിയായി മാറി അവരെ വളഞ്ഞു…
"വാതിലുകൾ തുറന്നതുകൊണ്ട് കാര്യമില്ല. മനുഷ്യരുടെ ഉള്ളിലെ വെറുപ്പ് ഞാൻ വലിച്ചെടുക്കുകയാണ്. ഓരോ നിമിഷവും ഞാൻ വളരുന്നു"... ശൂന്യൻ അലറി….
പെട്ടെന്ന് ഭൂമിയിൽ നിന്നും വാർത്തകൾ എത്തി. ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധങ്ങളും കലഹങ്ങളും കൂടുന്നു. ശൂന്യൻ മനുഷ്യരുടെ തലച്ചോറിൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകിത്തുടങ്ങിയിരുന്നു….
നാഗലോകത്തെ തന്റെ സിംഹാസനത്തിൽ നിന്നും അനന്ത എഴുന്നേറ്റു. അവൾ തന്റെ കൈകൾ ഉയർത്തി ഭൂമിയിലെ എല്ലാ നാഗക്കാവുകളിലേക്കും ഒരു സന്ദേശം അയച്ചു….
"ഭൂമിയിലെ സർപ്പങ്ങളേ മനുഷ്യരുടെ ഉള്ളിലെ വിഷം നിങ്ങൾ വലിച്ചെടുക്കുക. അവർക്ക് ശാന്തി നൽകുക"...
ഭൂമിയിലെ ആയിരക്കണക്കിന് നാഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അവ കടിക്കാനല്ല മറിച്ച് മനുഷ്യരുടെ ഉള്ളിലെ നെഗറ്റീവ് എനർജി വലിച്ചെടുക്കാനാണ് വന്നത്…. മനുഷ്യർക്കിടയിൽ പെട്ടെന്ന് ഒരു ശാന്തത പടർന്നു.
മനുഷ്യരുടെ ഉള്ളിൽ സ്നേഹം തിരികെ വന്നതോടെ ശൂന്യന്റെ ശക്തി ക്ഷയിച്ചു…..
ഇഷാനിയും മണികണ്ഠനും ചേർന്ന് അഞ്ച്, ആറ്, ഏഴ് വാതിലുകൾ ആയ കരുണ, ഭക്തി, വിവേകം എന്നിവ വേഗത്തിൽ തുറന്നു…
ഇനി അവശേഷിക്കുന്നത് എട്ടാമത്തെ വാതിലാണ്…. ആത്മവാതിൽ ഇത് തുറക്കാൻ ഇഷാനി തന്റെ നാഗമുദ്രയിലെ അവസാനത്തെ തുള്ളി ഊർജ്ജവും നൽകേണ്ടി വരും….
"ഇഷാനി ഇത് തുറന്നാൽ നീ ഒരു സാധാരണ പെൺകുട്ടിയായി മാറിയേക്കാം. നിനക്ക് നിന്റെ ശക്തികൾ നഷ്ടപ്പെടും" മണികണ്ഠൻ മുന്നറിയിപ്പ് നൽകി…
ഇഷാനി പുഞ്ചിരിച്ചു. "ലോകം രക്ഷപ്പെടുമെങ്കിൽ എനിക്ക് ശക്തികളുടെ ആവശ്യമില്ല."...
തുടരും…
✍️സന്തോഷ് ശശി…
#കഥ,ത്രില്ലെർ,ഹൊറർ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ


