നാഗമുദ്ര: (ഭാഗം - 9)
🪱🪱🪱🪱🪱🪱🪱🪱🪱
നാഗലോകത്തെ അമൃതതടാകം കാളസേതുവിന്റെ വിഷത്താൽ കറുത്തിരുണ്ടു. തടാകതീരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് നാഗങ്ങൾ ശ്വാസം മുട്ടിയും ശക്തിക്ഷയിച്ചും നിലവിളിച്ചു. നാഗലോകത്തിന്റെ അന്ത്യം അടുത്തെന്ന് എല്ലാവരും ഭയന്നു…
അനന്തയുടെ അരികിലെത്തിയ മണികണ്ഠൻ തന്റെ കൈവശമുള്ള നീലകണ്ഠ ശംഖ് ഉയർത്തിപ്പിടിച്ചു. അവൻ അത് ഊതിയപ്പോൾ ഉണ്ടായ പ്രകമ്പനത്തിൽ തടാകത്തിലെ കറുത്ത വിഷപടലങ്ങൾ ഇളകിമറിഞ്ഞു….
"റാണി ഈ വിഷം സാധാരണ മന്ത്രങ്ങൾ കൊണ്ട് മാറ്റാൻ കഴിയില്ല. ഇത് കാളസേതു തന്റെ തപോബലത്താൽ നിർമ്മിച്ച കാലകൂട വിഷം ആണ്. ഇത് ശമിപ്പിക്കാൻ മഹാദേവന്റെ പാദങ്ങളിൽ നിന്നുള്ള ഗംഗാജലമോ അതല്ലെങ്കിൽ ഒരമ്മയുടെ ആത്മാർത്ഥമായ കണ്ണീരോ വേണം".... മണികണ്ഠൻ പറഞ്ഞു…
അതേസമയം ഭൂമിയിൽ മണിമംഗലം തറവാട്ടിലെ നാഗക്കാവിൽ ഇരിക്കുകയായിരുന്നു പദ്മ. പെട്ടെന്ന് കാവിലെ കല്ലുവിളക്കുകൾ അണഞ്ഞു. കാവിലെ നാഗങ്ങൾ അസ്വസ്ഥരായി ചുറ്റും ഓടാൻ തുടങ്ങി. തന്റെ മകൾ അപകടത്തിലാണെന്ന് പദ്മയുടെ മാതൃഹൃദയം മന്ത്രിച്ചു…..
അവൾ കാവിനുള്ളിലെ രുദ്രതീർത്ഥത്തിൽ നോക്കി പ്രാർത്ഥിച്ചു. അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണീർ തുള്ളികൾ ആ തീർത്ഥത്തിൽ വീണപ്പോൾ നാഗലോകത്തെ അമൃതതടാകത്തിൽ അത് ദിവ്യമായ വെളിച്ചമായി പ്രത്യക്ഷപ്പെട്ടു…..
പദ്മയുടെ സ്നേഹത്തിന് മുന്നിൽ കാളസേതുവിന്റെ വിഷം തോറ്റുപോയി. തടാകം വീണ്ടും പഴയതുപോലെ തെളിഞ്ഞ നീലനിറമായി മാറി…..
തന്റെ പദ്ധതി പരാജയപ്പെട്ടതറിഞ്ഞ കാളസേതു ക്രോധത്താൽ വിറച്ചു. അവൻ തന്റെ സൈന്യവുമായി നാഗസഭയിലേക്ക് ഇരച്ചുകയറി. ചുവന്ന കണ്ണുകളും ഭീമൻ ശരീരവുമുള്ള രക്തനാഗങ്ങൾ സഭയെ വളഞ്ഞു……
"അനന്ത.. ഒരു മർത്യന്റെ സഹായത്തോടെ നീ ഞങ്ങളെ തോൽപ്പിച്ചെന്ന് കരുതേണ്ട. നാഗലോകത്തെ നിയമം യുദ്ധമാണ്. എന്നെ ദ്വന്ദ്വയുദ്ധത്തിൽ തോൽപ്പിക്കാൻ നിനക്ക് കഴിയുമോ"... കാളസേതു വെല്ലുവിളിച്ചു….
മണികണ്ഠൻ തന്റെ വാളെടുക്കാൻ തുനിഞ്ഞെങ്കിലും അനന്ത അവനെ തടഞ്ഞു.
"വേണ്ട മണികണ്ഠാ.. ഇത് എന്റെ സിംഹാസനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഇതിൽ ഞാൻ തന്നെ ജയിക്കണം."....
അനന്ത തന്റെ സുവർണ്ണ നാഗരൂപം സ്വീകരിച്ചു. അവളുടെ പത്തു തലകളും പത്തിവിടർത്തി നിന്നപ്പോൾ സഭയാകെ വിറച്ചു. കാളസേതു ഒരു ഭീകരമായ അഞ്ചുതലയുള്ള രക്തനാഗമായി മാറി. അവർ തമ്മിലുള്ള പോരാട്ടം പാതാളലോകത്തിന്റെ അടിത്തറ ഇളക്കിമറിച്ചു…..
അനന്തയുടെ ഓരോ പ്രഹരത്തിലും കാളസേതുവിന്റെ ശക്തി ക്ഷയിച്ചു തുടങ്ങി. ഒടുവിൽ അനന്ത തന്റെ വാലുകൊണ്ട് അവനെ നിലത്തടിച്ചു….
പരാജയപ്പെട്ട കാളസേതു ചോര തുപ്പിക്കൊണ്ട് ചിരിച്ചു….
"നീ എന്നെ കൊന്നോളൂ അനന്ത... പക്ഷേ നീ സ്നേഹിക്കുന്ന ഈ മണികണ്ഠൻ ആരാണെന്ന് നീ അറിഞ്ഞിട്ടില്ല. അവൻ നിന്നെ രക്ഷിക്കാൻ വന്നതല്ല മറിച്ച് നിന്റെ ഹൃദയത്തിലെ അമൃതമണി മോഷ്ടിക്കാൻ അയക്കപ്പെട്ടവനാണ്"...
അനന്ത ഞെട്ടലോടെ മണികണ്ഠനെ നോക്കി. മണികണ്ഠന്റെ മുഖത്തെ ഭാവം മാറി. അവൻ തലതാഴ്ത്തി നിന്നു….
#കഥ,ത്രില്ലെർ,ഹൊറർ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
തുടരും…
✍️ സന്തോഷ് ശശി….


