ShareChat
click to see wallet page
search
"അതേ, അവിടുത്തെ സ്മരണകളുടെ മന്ദമാരുതൻ എൻ്റെ ഖൽബിലെ തന്ത്രികളിൽ തട്ടി കടന്നുപോയിരിക്കുന്നു! അതോടെ എൻ്റെ നിദ്രയുടെ കവാടങ്ങൾ കൊട്ടിയടക്കപ്പെട്ടു. സ്നേഹനിധിയായ ഇമാം ബൂസ്വിരിرضـي الـلـه عـنــه പാടിയതുപോലെ, ഈ പ്രണയം എൻ്റെ സകല ഇന്ദ്രിയസുഖങ്ങൾക്കും മേൽ മധുരനൊമ്പരത്തിൻ്റെ പുതപ്പണിയിച്ചിരിക്കുന്നു., ​പാപപ്പൊതികളാൽ ശ്വാസം മുട്ടുന്ന, അപരാധങ്ങളുടെ ഇരുൾപ്പടലങ്ങളിൽ ആടിയുലയുന്ന ഈ അഗതിക്ക്, അവിടുത്തെﷺ പ്രണയത്തിൻ്റെ പാനപാത്രത്തിൽ നിന്നും ഒരു തുള്ളിയെങ്കിലും നുണയാൻ അർഹതയുണ്ടോ!? എങ്കിലും; ഉറക്കം വഴിമാറിയ ഈ ഏകാന്തയാമങ്ങളിൽ, അങ്ങയുടെﷺ തിരുനോട്ടത്തിൻ്റെ ഒരു തരി സ്പർശത്തിനായി എൻ്റെ ആത്മാവ് വിതുമ്പുകയാണ്!​ഭൗതികലോകം അതിന്റെ വർണ്ണാഭമായ സുഖങ്ങളിൽ ആറാടുമ്പോൾ, അങ്ങയോടുള്ളﷺ ഈ തീക്ഷ്ണമായ വിരഹാഗ്നിയിൽ ദഹിച്ചുതീരാനാണ് ഈ ഫഖീറിൻ കൊതി! *​#യാ മലിക്കുൽ ജമാൽ!"💔* മിഴിനീരാൽ നനഞ്ഞ ഈ പാഴ്ജീവിതത്തെ അങ്ങയുടെﷺ ശഫാഅത്തിൻ്റെ പട്ടുനൂലുകളാൽ ഒന്ന് കോർത്തുവെക്കുമോ? തിരുﷺ തണലില്ലാതെ എന്നെ എരിഞ്ഞുതീരാൻ വിട്ടുകൊടുക്കരുതേ.!" *نَعَمْ سَرَی طَيْفُ منْ أَهْوَی فَأَرَّقَنِي* *وَالْحُبُّ يَعْتَرِضُ الّذّاتِ بِالْألَمِ* *!!🤲🏻🍃"* `പച്ച സ്‌നേഹി!" #☪ അല്ലാഹു #🛐 മുത്ത്നബി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #❤️Ishq Mubarak #☪️ ദീനിയായ ഇസ്ലാം
☪ അല്ലാഹു - ShareChat