ShareChat
click to see wallet page
search
മഴയുടെ കിലുക്കം -25 ✍🏻Ishalin muhabath രാത്രി ഫുഡ്‌ കഴിക്കാൻ കിച്ചു ടേബിളിൽ വന്നിരുന്നു.. നന്ദിനി ഓർഡർ ചെയിത ഫുഡ്‌ എടുത്ത് ദേവദാസിനും കിച്ചുവിനും നന്ദിനിക്കും വിളമ്പി.. "അല്ലു എവിടെ??" ദേവദാസ് ചുറ്റിലും നോക്കി ചോദിച്ചു.. "അവന് ഫുഡ്‌ വേണ്ട എന്ന് പറഞ്ഞു.. തല വേദന ഉണ്ടെന്ന് പറയുന്നത് കേട്ടു.." നന്ദിനി പറഞ്ഞു.. അപ്പോഴും കിച്ചു ശ്രേദ്ധിക്കുന്നത് മറ്റെന്തോ കാര്യം ആണെന്ന് ദേവദാസിനു പിടി കിട്ടി.. "ആ ചെക്കന്റെ കൂടെ ആണോ എന്തോ ഇപ്പോഴും കൂട്ട് കേട്ട്.." നന്ദിനി ഉദ്ദേശിച്ചത് ബിജുവിനെ ആണെന്ന് മനസ്സിലാക്കിയ ദേവദാസ് നന്ദിനിയെ ഒന്ന് നോക്കി.. "ആ ചെക്കൻ ഏതോ കമ്പനിയിൽ കേറി.. പുതിയ ഗ്രൂപ്പ്‌ എന്തോ ആണ്.അല്ലുവിന് ന്റെ കമ്പനിയിൽ കേറാൻ വയ്യാ. എന്നോട് ചോദിക്കാനും വയ്യാ... വലിയ അഭിമാനി ആണെന്ന അവന്റെ വിചാരം...അച്ഛനോട് ചോദിക്കാൻ വരെ മടിക്കുന്ന കാലം " ദേവദാസ് കുത്തിയത് കിച്ചുവിനെ കൂടി ആണെന്ന് കിച്ചുവിന് മനസ്സിലായി.. "അമ്മേ... അമ്മയിൽ നിന്നും വാഗിച്ച ഗോൾഡ് നാളെ എടുത്ത് തരും..." "അത് നി വെച്ചോ കിച്ചു.. നിന്റെൽ ഇരിക്കട്ടെ.... വിൻസെന്റ്സ് ഗ്രൂപ്പിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ ഒരു നോട്ടം ഉണ്ടായിരുന്നു എനിക്ക്.. പക്ഷെ അതിനുള്ള എമൗണ്ട് ഇല്ല... നമ്മുടെ നയന മോൾ ആ ഗ്രൂപ്പിൽ ഇൻവെസ്റ്റ്‌ ചെയ്തിട്ടുണ്ട്... എനിക്കതാണേലും മതി.. നമ്മുടെ ആരെങ്കിലും ഉണ്ടല്ലോ ആ കമ്പനിയിൽ.. നി ഇൻവെസ്റ്റ്‌ ചെയ്യുന്നുണ്ടോ??" കിച്ചുവിനോടായി നന്ദിനി ചോദിച്ചു.. "ഇല്ല... അത്രയും എമൗണ്ട് ഒന്നും എന്റെയിൽ ഇല്ല.." കിച്ചു പറഞ്ഞത് കേട്ട് ദേവദാസ് നന്ദിനിയെയും നന്ദിനി ദേവദാസിനെയും നോക്കി... ന്ത്‌ കൊണ്ട് കിച്ചു അവന്റെ അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയ അമൌന്റിനെ കുറിച്ച് പറയുന്നില്ല എന്നതായിരുന്നു അത്... "നയനയുടെ അച്ഛൻ നിനക്ക് ന്തേലും ക്യാഷ് അയച്ചിട്ടുണ്ടായിരുന്നോ??" നന്ദിനിയുടെ ആ ചോദ്യത്തിൽ കിച്ചു ഞെട്ടി.. എമൗണ്ട് തന്നെന്നു പറയണോ അതോ ഇല്ലെന്ന് പറയണോ?? അവൻ ആകെ കൺഫ്യൂഷനായി.. "അയാൾ വിളിച്ചിട്ട് പറഞ്ഞു നിന്റെ അക്കൗണ്ടിൽ തുക ഇട്ടിട്ടുണ്ടെന്ന്.." നന്ദിനി കയ്യിന്ന് ഇട്ടു പറഞ്ഞു.. അതിൽ കിച്ചു കുഴഞ്ഞു.. 'അമ്മേ.. അയാൾ ആ തുക ഇട്ടിട്ടുണ്ടെങ്കിൽ അതിൽ വലിയ ഒരു ലക്ഷ്യം കണ്ടിട്ടുണ്ടായാൽ... " കിച്ചു അതും പറഞ്ഞു എഴുന്നേറ്റു പോയി.. ദേവദാസിനു ആ തുക അവന്റെയും വന്നിട്ടുണ്ടെന്ന് ഉറപ്പാവുകയും ചെയിതു... മനസ്സിൽ മനക്കോട്ടകൾ കെട്ടി ഉയർത്തി തുടങ്ങി ദേവദാസ്... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 രാത്രി ആലീസ് വന്നപ്പോഴാണ് അഷ്‌റഫിന്റെ ഉമ്മ പാത്തുമ്മ അസിയുടെ അടുത്ത് നിന്നും പോയത്.. ഉച്ചക്ക് കൊണ്ട് വന്ന പൊതി ചോർ പെട്ടെന്ന് എടുത്ത് കഴിക്കാൻ അലീസിനെ കണ്ടപ്പോഴേ പാത്തുമ്മ ഉമ്മ ഓർമിപ്പിച്ചു.. കൂടെ അഷ്‌റഫ്‌ രാത്രിയിലത്തേക്കായി കൊണ്ട് വന്ന ചപ്പാത്തിയും കുറുമ കറിയും കൊടുത്തിട്ട അവർ പോയത്... "ഇവർ എപ്പോ വന്നതാ " ആലീസ് ചോർ തിന്ന് കൊണ്ട് ചോദിച്ചു.. "രാവിലെ.. നി പോയി കുറച്ചു കഴിഞ്ഞു കാണും.." അസി ബെഡിൽ നീണ്ടു ഇരുന്ന് ആലീസിനെ നോക്കി കൊണ്ട് ഇരുന്നു.. "സൂപ്പർ ടേസ്റ്റ്... കറികൾ ഒക്കെ എന്നാ രുചി. നാവ് ഇറങ്ങി പോകുന്ന പോലെ.." "മ്മ്..എനിക്കും തോന്നി...വന്നപ്പോ ന്താ മുഖത്ത് ഒരു കടന്തൽ കൂടി ഉള്ള പോലെ ഇരുന്നത്??" "അത്... ആ മാനേജ്‌റും ആയി ചെറിയ ഒരു കശ പിശാ.." ആലീസ് ചിരിച്ചു കൊണ്ട് കാര്യം മുഴുവനും പറഞ്ഞു... "നി ഇന്നലെ ലീവ് എടുത്തതിനു ആണല്ലേ.." അസിയുടെ മുഖം വാടി... "ഓ.. ഒരു ലീവ് ഒക്കെ വേണ്ടേ... അയാൾക് പ്രാന്ത.. നല്ല മുഴുത്ത കാമ പ്രാന്ത്.." ആലീസ് അവസാനം പറഞ്ഞത് കേട്ട് അസി അലീസിനെ തുറിച്ചു നോക്കി.. "അയാൾക് പ്രായം കുറെ ഉണ്ട്... ഭാര്യയും രണ്ട് പെണ്മക്കളും ഉണ്ട്.. അയാൾക് എന്നെ ഒരു ദിവസത്തേക്കു വേണം പോലും.. മുഖത്ത് കാർക്കിച്ചു തുപ്പി ഞാൻ.. പിന്നെയാ അറിയുന്നത് അവിടെ നിക്കുന്നവരിൽ പകുതി പെണ്ണും അയാളുടെ കൂടെ കിടന്നവർ ആണെന്ന്... " അസിയുടെ കണ്ണുകൾ വിടർന്നു... "ഇപ്പോഴും ഇങ്ങനെ ഉള്ളവർ ഉണ്ടോ??" "ന്റെ അസി..നാട് എത്ര പുരോഗമിച്ചാലും പെണ്ണ് സുഗിക്കാൻ ഉള്ള വസ്തു ആണെന്ന് വിചാരിക്കുന്ന തെണ്ടികൾ ആണ് ഏറെ... നിന്നെ കെട്ടാൻ നടന്ന ആ കിളവനും ഇതൊക്കെ ആകും.. അതല്ലേ ചെറു മകളുടെ പ്രായം മാത്രം ഉള്ള നിന്നെ അയാൾക് കെട്ടാൻ മോഹം തോന്നിയത്..." അസി ഇബ്രാഹീംമിന്റെ നോട്ടവും പറച്ചിലും എല്ലാം ഓർത്തു.. അവളുടെ ചുണ്ടുകൾ വിറച്ചു... "ഞാൻ മുഴുവനും കഴിച്ചു... ടേസ്റ്റ് ഉള്ളത് കൊണ്ടാണ്.. ഇനി ചപ്പാത്തി പാതി രാത്രി വിശക്കുമ്പോൾ കഴിക്കാം.." ആലീസ് ഇതും പറഞ്ഞു പൊതി വേസ്റ്റ് ബിന്നിൽ ഇട്ടിട്ട് കൈ കഴുകി ഫ്രഷായി വന്നു...അസി അപ്പോഴും പഴയ ഓർമകളിൽ അകപ്പെട്ടിരുന്നു.. 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 ബീരാൻ പറഞ്ഞത് അനുസരിച്ചു ആലിബിന്റെ വാപ്പ ഉച്ചയോടടുപ്പിച്ചു പെണ്ണ് കാണാൻ വരാമെന്ന് പറഞ്ഞു... അത് കേട്ട പാടെ അവർക്ക് ഉച്ചക്ക് നല്ല ഭക്ഷണം കൊടുക്കണം എന്നാ കാരണത്താൽ സൈനബയെ കൊണ്ട് പല തരം ആഹാരം ഉണ്ടാക്കുന്നുണ്ട്... 12 മണിക്ക് തന്നെ ആലിബിന്റെ വാപ്പയും ഉമ്മയും മാമയും മാമിയും വലിയുപ്പയും വന്നു... വന്ന പാടെ കുടിക്കാൻ വെള്ളവും കൊടുത്ത് കാര്യങ്ങൾ പറഞ്ഞു ഇരിക്കുവാണ് ബീരാൻ... ബാങ്ക് കൊടുത്തപ്പോ പള്ളിയിലും പോയി നമസ്കരിച്ചു..വന്ന പാടെ ബിരിയാണി മേശപ്പുറത്തു വിളമ്പി വെച്ചു... അതും കഴിച്ച ശേഷം സൊറ പറഞ്ഞു ഇരുന്നപ്പോഴാണ് വലിയുപ്പ കാര്യം പറഞ്ഞത്.. "അല്ല.. വന്ന കാര്യം പെൺകുട്ടിയെ കാണാൻ ആയിരുന്നു... എന്നിട്ട് കഴിക്കുകയും കുടിക്കുകയും എല്ലാം ചെയിതു.. പെൺകുട്ടിയെ വിളിക്ക്.. കാണട്ടെ.." ബീരാൻ സൈനബയെ നോക്കി കണ്ണ് കാണിച്ചു... രഹനയും ചോർ വിളമ്പുന്ന സമയം അവിടെ നിന്നിരുന്നതാണല്ലോ എന്ന് ബീരന്റെ മനസ്സിൽ തോന്നിയിരുന്നു.. അത് പുറത്ത് കാട്ടിയില്ല... അപ്പൊ തന്നെ ഒരു ട്രെയിൽ പായിസവും ആയി രഹന സിറ്റ് ഔട്ടിൽ വന്നു. രഹന വന്നിട്ടും വന്നവർ അകത്തേക്കു തന്നെ ഉറ്റു നോക്കി ഇരിക്കുവാണ്... രഹനയുടെ ട്രെയിൽ നിന്നും എല്ലാവരും പായസം എടുത്തു കുടിച്ചു തുടങി.. "അല്ല... മോൾ എവിടെ?? കണ്ടില്ലലോ??" ആലിബിന്റെ മാമ ചോദിച്ചപ്പോ ബീരാൻ ചിരിച്ചു. "അവളല്ലേ ഇപ്പൊ പായസം കൊണ്ട് വന്നത്.." "അത് ഇളയത് അല്ലെ.. നമ്മൾ മൂത്തവളെ കാണാൻ അല്ലെ വന്നത് " ആലിബിന്റെ വാപ്പ പറഞ്ഞതും ബീരാൻ ഞെട്ടി.. സൈനബക്ക് മുന്നേ ഇത് അറിയായിരുന്നത് കൊണ്ട് അവരിൽ ഭാവമാറ്റം ഒന്നും ഉണ്ടായില്ല.. രഹനയുടെ തല താണു.. "ആസിയ.. അവളെയാ ഞാൻ ആലിബിന് വേണ്ടി ചോദിച്ചത്.." ആലിബിന്റെ വാപ്പ പറഞ്ഞതും ബീരാന് ന്ത്‌ മറുപടി പറയണം എന്നറിയില്ലായിരുന്നു... "നിങ്ങൾ രഹന മോളെ കാണാൻ അല്ലെ വന്നത്??" "അല്ല... ആസിയയെ കാണാൻ ആണ്... നമ്മൾ ദുബായിലേക് പോകുമ്പോ ആണ് ആസിയയെ കാണുന്നത്. അന്ന് ചെറുതല്ലേ.. ഇപ്പൊ നമ്മുടെ മകൻ ആലിബിന് ചോദിക്കാൻ ആയിട്ടാ വന്നത്.. അവനൊരു സർപ്രൈസ് ആകട്ടെ എന്നാ പോലെ..." കേട്ടതിൽ ബീരന്റെ മുഖത്ത് പുച്ഛം നിറഞ്ഞഹു.. "അത്... ഇത്ത ആരോടൊപ്പമോ പോയി.." രഹന പറഞ്ഞത് കേട്ട് അവിടെ ഉണ്ടായിരുന്നവർ പരസ്പരം നോക്കി.. "പോയതല്ല.. എല്ലാരും കൂടി അതിനെ ആട്ടി പായിച്ചതാ... ഷെമിക്കണം... എന്റെ മകൾ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല അവളെ സ്വീകരിക്കാൻ കാണിച്ച മനസ്സിന് നന്ദി.." സൈനബ പുറത്തേക് വന്നു അവരുടെ മുന്നിൽ കൈ കൂപ്പി...അവർ അപ്പൊ തന്നെ അവിടെ നിന്നും ഇറങ്ങി... ബീരാൻ ദേഷ്യം കൊണ്ട് സൈനബയുടെ കയ്യിൽ പിടിച്ചു വലിച്ചു മുറിയിലേക് കൊണ്ട് പോയി... ബെൽറ്റ്‌ എടുത്ത് അടിക്കാൻ തുടങ്ങി.. സൈനബയുടെ വേദനയോടെ ഉള്ള വിളി രഹനക്കും ആനന്ദം പകരുന്നത് പോലെ അവളും ചിരിച്ചു..... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 "എന്നോട് പറയാതെ എന്തിനാ അവിടേക്കു പോയി പെണ്ണ് ചോദിച്ചത്??" ആലിബ്‌ വാപ്പാടൊടും ഉമ്മയോടും കാര്യം ചോയ്ക്കുവാണ്.. "നിനക്ക് ഒരു സർപ്രൈസ് ആകും എന്ന് വെച്ച" "ന്റെ ഉമ്മ.. ആസിയ ആ വീട്ടിൽ കുറെ അനുഭവിച്ചതാ.... അവളെ കിളവൻ കെട്ടും എന്ന് വരെ ആയതാ... ആരോ ഭാഗ്യത്തിന് വന്നു കൂട്ടി കൊണ്ട് പോയി അവളെ... ആ വീടിന്റെ നാല് ചുമരുകളിൽ കിടക്കുന്ന അവൾക് ആരെ ഇഷ്ടം ആകാന..." "ഇതൊന്നും നമ്മൾ അറിയുന്നില്ലല്ലോ... നിന്റെ വാപ്പ എന്നോട് ചോദിച്ചപ്പോ എനിക്കും സമ്മതം ആയിരുന്നു.. വേറെ ഒന്നും കൊണ്ടല്ല.. ആ കൊച്ചിന്റെ കഷ്ടപ്പാട് കുറെ ഒക്കെ കണ്ടത് കൊണ്ട് അതിനോട് ഒരു ഇഷ്ടം തോന്നിയിട്ടുണ്ട്..." "ഉമ്മ.. ഞാൻ അവളെ ആ കണ്ണ് കൊണ്ടേ കണ്ടിട്ടില്ല.. നല്ലൊരു കൂട്ടുകാരി കൂടപ്പിറപ്പ്... അതാണ് ആസിയ എനിക്ക്..." ആലിബിന്റെ മനസ് അവർക്ക് മുന്നിൽ തുറക്കപ്പെട്ടു.. "പിന്നെ ഒരു കാര്യമുണ്ട്..ഞാൻ അവളെ കണ്ടു... ഇപ്പൊ പഠിക്കുന്നുണ്ട്... അവളെ കണ്ട വിവരം വീട്ടിൽ പറയരുതെന്ന് പറഞ്ഞിട്ട എന്നെ വിട്ടത്... ഞാൻ കാരണം അവളുടെ സ്വസ്ഥത പോണ്ട ഇനി..." ആലിബ്‌ പറയുന്നത് കേട്ട് അവന്റെ ഉമ്മയുടെയും വാപ്പയുടെയും ചുണ്ടിൽ ചിരി വിരിഞ്ഞഹു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 അന്ന് പഠിക്കാൻ പോയില്ല എങ്കിലും അഷ്‌റഫ്‌ നോട്സ് ഒക്കെ അഷ്‌റഫിന്റെ ഫോൺ അസിക്ക് കൊടുത്തതിൽ അയച്ചു കൊടുത്തു... അവൾ അതൊക്കെ നോക്കി വായിക്കുകയും സംശയം ഉള്ളത് അപ്പൊ തന്നെ അശ്‌റഫിനോട് ചോദിക്കുകയും ചെയ്യുന്നുണ്ട്... ഇതൊക്കെ ആലീസ് മൊബൈലിലും നോക്കി കിടന്ന് കൊണ്ട് അസിയെ നോക്കുമ്പോ കാണുന്നുണ്ട്.. അസി ആണേൽ പടുത്തം തുടങിയാൽ പിന്നെ ചുറ്റിനും ഉള്ളതൊന്നും കാണൂല.... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 "എടാ.. നല്ല ആണ് നയനയെ കാണാം എന്ന് പറഞ്ഞത്.. എന്താകും എന്ന് ഒരു ഐഡിയയും ഇല്ല.." കിച്ചുവിന്റ മനസ്സിലെ ഉൾക്കണ്ട കൊണ്ട് സാരഥിക്ക് മെസ്സേജ് ഇട്ടു... സാരഥി ഓൺലൈനിൽ ഇല്ലാത്തതിനാൽ കിച്ചു വളരെ മൂഡാഫായി ബെഡിലേക് കിടന്നു... അവന്റെ ഓർമകളിൽ അസിയെ കണ്ട് മുട്ടിയത് മുതലുള്ള ഓർമകൾ കടന്ന് വന്നു... അവളുടെ സൗന്ദര്യം തന്നെ അവളെ കൂടുതൽ അവളിലേക്കു അടുപ്പിക്കുന്നതായി കിച്ചുവിന് തോന്നി... അവളെ വിളിക്കാനോ കാണാനോ വഴി ഇല്ലന്ന് കണ്ട് കിച്ചു ഒരു ജോഡി ഡ്രെസ്സെടുത് ബാഗിൽ വെച് നേരെ താഴേക്കു പോയി... ഹാളിൽ ഇരുന്ന ദേവദാസ് സ്റ്റൈർ ഇറങ്ങി താഴേക്കു വരുന്ന കിച്ചുവിനെ കണ്ടു.. "എവിടെ പോകുവാ?? " ദേവദാസ് ചോദിച്ചതും കിച്ചു തീഷ്ണമായ ഒരു നോട്ടം ആയിരുന്നു അയാൾക് നൽകിയ മറുപടി.. ഡോർ തുറന്നു കാർ പോർച്ചിൽ നിന്നും കാറുമെടുത്തു നേരെ അസിയുടെ ഹോസ്റ്റലിലേക് പോയി.. വഴിയിൽ നിർത്തി തട്ടു ദോശയും ചട്ണിയും മുട്ട പൊരിച്ചതും എല്ലാം കഴിച്ചു... കാർ കുറച്ചു മുന്നോട്ട് പോയ ശേഷം ഒതുക്കി നിർത്തി കുറച്ചു സമയം ഉറങ്ങി... അലാറം വെച്ചിട്ടാണ് ഉറങ്ങിയത്... 5 മണിയോടെ അടുപ്പിച്ചു ഉറക്കം എഴുന്നേറ്റു മുഖം കഴുകി നേരെ അസിയുടെ ഹോസ്റ്റൽ വെച്ചു പിടിച്ചു.. 6.30 അടുപ്പിച്ചു അസിയുടെ ഹോസ്റ്റലിന് മുന്നിൽ കിച്ചു എത്തി... ഈ സമയം അകത്തോട്ടു ആരെയും കൊണ്ട് പോകാത്തത് കൊണ്ട് കിച്ചു പുറത്ത് കാറിൽ മൊബൈലും നോക്കി ഇരുന്നു... 8 മണി ആയപ്പോ ഓരോരുത്തർ ആയി പുറത്തേക് ഇറങ്ങി വരുന്നത് കണ്ട കിച്ചു സീറ്റിൽ നിന്നും ഉയർന്നു ഇരുന്നു കൊണ്ട് അസിയെ നോക്കി.. 8.30 ആയിട്ടും കാണാത്തത് കൊണ്ട് സെക്യൂരിറ്റി ചേട്ടനോട് അസിയെ തിരക്കി.. രാത്രി നിന്ന ചേട്ടൻ ആയത് കൊണ്ട് കിച്ചുവിനെ അകത്തേക്കു ഷെണിച്ചു... റൂമിൽ പോയി നോക്കിയിട്ട് വന്നു പറയാം എന്ന് പറഞ്ഞു അയാൾ നോക്കാൻ പോയി.. ആ സമയം കിച്ചു വാച്ച് മാൻ കാണിച്ച വിസിറ്റർസ് റൂമിലേക്കു ഇരുന്നു.. ആലീസ് റെഡി ആയി താഴേക്കു വന്ന സമയം ആയിരുന്നു സെക്യൂരിറ്റി ചേട്ടൻ മുകളിലത്തെ റൂമിലേക്കു പോയത്... ഡോറിൽ തട്ടിയതും അസി ഡോർ തുറന്നു.. "കാണാൻ ഒരാൾ വിസിറ്റർസ് റൂമിൽ വെയിറ്റ് ചെയ്യുന്നുണ്ട്.. " കിച്ചു പറഞ്ഞത് പോലെ അയാൾ അസിയോട് പറഞ്ഞു.. അസി അഷ്‌റഫ്‌ സർ ആയിരിക്കും എന്നോർത്തു ശ്വാൽ എടുത്ത് നല്ലോണം ഇട്ടു ഫോണും എടുത്തു താഴേക്കു പോയി.... ചയറിൽ തിരിഞ്ഞു ഇരിക്കുന്ന ആളുടെ സ്ട്രക്ചർ വെച്ചിട്ട് കിച്ചു ആണോ അതെന്ന് അവളിൽ സംശയം ഉണ്ടായി... മുന്നിൽ ചെന്ന് നിന്നതും കിച്ചുവിനെ കണ്ട് അവൾ രണ്ടടി പിറകിലേക് നീഗ്ഗി നിന്നു... പെട്ടെന്ന് അസിയെ കയ്യിൽ കിച്ചു പിടിച്ചു അവനോട് അടുപ്പിച്ചു നിർത്തി.. അവളുടെ വാടിയ മുഖവും ക്ഷീണിച്ച ശരീരവും തട്ടത്തിനിടയിൽ കൂടി പുറത്തേക് നീണ്ടു കിടക്കുന്ന എണ്ണ മയം ഇല്ലാത്ത മുടി ഇഴകളും കിച്ചുവിൽ സംശയം ഉണ്ടാക്കി.. അവൻ അവളുടെ മുഖത്ത് തഴുകി.. "ന്ത്‌ പറ്റി അസി??" "അത്.... പനി.. പനി ആയിരുന്നു.." "എന്നിട്ടെന്തേ എന്നോട് പറയാതെ ഇരുന്നത്??ഞാൻ വരത്തില്ലായിരുന്നോ??" "സർ തിരക്കല്ലേ" അസി അവന്റെ മുഖത്ത് നോക്കാതെ താഴേക്കു നോക്കി പറഞ്ഞു.. "തിരക്ക് നിനക്ക് വേണ്ടി ഞാൻ മാറ്റി വെക്കുമല്ലോ..." ഒരു കണ്ണടച്ച് കാണിച്ചു അസിയോട് പറഞ്ഞപ്പോ ശെരിക്കും പഴയ കിച്ചു ആയത് പോലെ അസിക്ക് തോന്നി.. "ഞാൻ രണ്ട് ദിവസം മുന്നേ കൂടി ഇതിനടുത്തു വന്നിരുന്നു..." "അറിയാം.." അസി ഒരു ഫ്ലോയിൽ പറഞ്ഞു പോയതായിരുന്നു.. പക്ഷെ കിച്ചു എങനെ എന്നൊരു ചോദ്യം ചോദിച്ചപ്പോഴാണ് അസി പറഞ്ഞത് എന്താണെന്ന് അവളുടെ ചിന്തയിൽ ഉദിച്ചത്.. "അത്.. പിന്നെ... ചുമ്മാ.. അറിയാതെ" "അറിയാതെ അല്ലല്ലോ...??" കിച്ചു അവളുടെ അടുത്തേക് ചുവടുകൾ വെച്ചു... അസി പേടിച്ചു പിറകിലോട്ടും... ചുമരിനോട് ചേർന്ന് തട്ടി നിന്നതും കിച്ചു അവളുടെ അടുത്തേക് മുഖം ചേർത്തു... ആലീസ് പറഞ്ഞ ഓരോ വാക്കുകളും കാതിൽ അലയടിച്ചു അസിയുടെ ഉള്ളിൽ അപ്പൊ.. അസി ദേഷ്യത്തോടെ കൈ ആഞ് കിച്ചുവിന്റെ മുഖത്ത് അടിച്ചു.... കിച്ചു അസിയുടെ പെരുമാറ്റത്തിൽ ഞെട്ടി തരിച്ചു നിക്കുവാണ്.. ഈ സമയം സെക്യൂരിറ്റി ചേട്ടൻ അവിടേക്കു വന്നു.. "മാഡം വരാറായി.. നിങ്ങൾ പുറത്ത് പോയിട്ടൊക്കെ വന്ന മതി..." സെക്യൂരിറ്റി പറഞ്ഞതും അസിയോട് കിച്ചു വരാൻ പറഞ്ഞു.. എവിടെ പെണ്ണ് അനഗ്യത് പോലുമില്ല.. മുഖത്ത് കൂടി നോക്കുന്നില്ല... കണ്ണൊക്കെ നിറഞ്ഞു.. മുഖം ചുമന്നു... കിച്ചു അവളുടെ കയ്യിൽ അമർത്തി പിടിച്ചു.. കാനുല ഇട്ടിരുന്ന കൈ ആയിരുന്നതിനാൽ നല്ല വേദന തോന്നി അവൾക്.. "അസി.. ന്റെ കൂടെ വാ... എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്.. എന്നെ കൊണ്ട് ദേഷ്യം എടുപ്പിക്കല്ലേ.." അത് കേട്ടതും അസി അവന്റെ പിറകെ പതിയെ നടന്നു.. കാറിന്റെ ലോക്ക് എടുത്ത് കിച്ചു അസിക്ക് കോ ഡ്രൈവിംഗ് സീറ്റ്‌ തുറന്നു കൊടുത്തു.. അവൾ അതിലേക് കയറിയപ്പോ ആവാൻ ഡോർ അടച്ചു അവന്റെ സൈഡിൽ പോയി ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക് ഇരുന്നു... സൈഡ് മിററിൽ കൂടി അഷ്‌റഫ്‌ സർ ബൈക്കിൽ ഇരുന്നു ഇതെല്ലാം കാണുന്നുണ്ടായിരുന്നു എന്ന് കിച്ചു കാർ സ്റ്റാർട്ട്‌ ആക്കിയ ശേഷം ആണ് അസി കാണുന്നത്... ഫോൺ വൈബ്രേഷൻ മോഡിൽ ആയത് കൊണ്ട് തന്നെ അഷ്‌റഫിന്റെ കാൾ ഒറ്റ റിങ്ങിൽ തന്നെ അവൾക് മനസ്സിലായി... അവൾ കാൾ അറ്റൻഡ് ചെയിതു.. "ന്താ ആസിയ.. പനി കൂടിയോ??" വെപ്രാളത്തോടെ ഉള്ള അവന്റെ ചോദ്യം അസിയുടെ ചുണ്ടിൽ ചെറിയ ചിരി വിരിയിച്ചു... "Iam ഓക്കേ സർ.. ഞാൻ പിന്നീട് വിളിക്കാം.." അവൾ കാൾ കട്ടാക്കിയതും കിച്ചുവിന്റെ ഉള്ളിൽ പൊസ്സസ്സീവ്നെസ്സ് കൂടി... അടുത്തുള്ള ഒരു ഹോട്ടൽ കണ്ട് കിച്ചു വണ്ടി പാർക്ക്‌ ചെയിതു.. അവന്റെ ബാഗും എടുത്തു കിച്ചു അസിയെയും വിളിച്ചു ഹോട്ടലിന് ഉള്ളിലേക്കു പോയി.. അസിയെ അവിടെ കണ്ട ചയറിൽ ഇരുത്തിയ ശേഷം അവൻ റീസെപ്ഷനിൽ പോയി.. ന്തൊക്കെ സംസാരിക്കുന്നുണ്ട്.. "ആതിര..." അവന്റെ വിളിയിൽ അസി തിരിഞ്ഞു നോക്കി.. കണ്ണ് കൊണ്ട് വരാൻ പറഞ്ഞതും അവൾ ഓടി അവനൊപ്പം നടന്നു.. "ന്തിനാ ഇവിടെ വന്നത്??" അവൾ ചുറ്റും നോക്കി കിച്ചുവിനോട് ചോദിച്ചു.. "അതോ... ഒന്ന് റസ്റ്റ്‌ എടുക്കാൻ.. " "സർ റസ്റ്റ്‌ എടുത്തിട്ട് വന്ന മതി.. ഞാൻ പുറത്ത് ഇരുന്നോളാം.." "എങ്കിൽ ചെന്ന് ഇരി.. നിന്റെ ആ കിളവൻ ഇബ്രാഹീം നമ്മുടെ പിറകെ ഉണ്ടായിരുന്നത് കൊണ്ട ഞാൻ വണ്ടി ഇവിടെ കയറ്റിയത് " "ന്റെയോ?? ചി... ആ കിളവൻ.... നമ്മുടെ പിറകെ.." അവരുടെ റൂമിന്റെ മുന്നിൽ എത്തിയതും ഡോർ തുറന്നു കിച്ചു അകത്തേക്കു കയറി.. ചുറ്റിലും നോക്കിയ ശേഷം ഇബ്രാഹീംമിനെ പേടിച്ചു അസിയും കൂടെ കയറി..കയറിയ പാടെ കിച്ചു എ സി ഓണാക്കി ഇട്ടു.. "അതെ.. ഞാൻ ഫ്രഷായിട്ട് വരാം..." അവൻ ഫ്രഷാകാൻ പോയ സമയം അസി ആ റൂമിന്റെ ഡോർ നന്നായി ലോക്കാക്കി... ശേഷം വന്നു ബെഡിൽ കിടന്നു അവിടെ ഇരുന്ന ഒരു മാഗസിൻ എടുത്തു വായിച്ചു തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോ കിച്ചു ബാത്ത് ടവലിൽ പുറത്തേക് വന്നു... വിരിഞ്ഞ മാറും.. രോമങ്ങൾ കൂടി നിക്കുന്ന ശരീരവും വെള്ളം ഇറ്റ് വീഴുന്ന മുടിയും കഴുത്തിലായി പറ്റി പിടിച്ച വെള്ള തുള്ളികളും അസി തല കീഴായി കിടന്നു കൊണ്ട് കണ്ട്.. "കണ്ട് തീർന്നെങ്കിൽ എന്റെ ഉടുപ്പ് വിട്ട് തരായിരുന്നു മാഡത്തിനു." കിച്ചു കളിയാക്കി പറഞ്ഞതും വായിൽ വെള്ളം വന്നത് കുടിച് ഇറക്കി അസി ബെഡിൽ എഴുനേറ്റു ഇരുന്നു... അവൻ ട്രൗസർ ബാഗിൽ നിന്നും എടുത്ത് ഇട്ടു കൊണ്ട് അസിയുടെ പിറകിലായി വന്നിരുന്നു... അവന്റെ നനഞ്ഞ നെഞ്ച് തന്റെ മുതുകിനെ ചേർന്ന് ഇരിക്കുന്നത് അറിഞ്ഞ അസി ഒരു നിമിഷം വിറച്ചു പോയി.. എഴുന്നേൽക്കാൻ പോയതും കിച്ചു അവളെ കെട്ടി പിടിച്ചു കൊണ്ട് ബെഡിലേക് മറിഞ്ഹ്...ഇപ്പോഴും കിച്ചുവിന്റെ നെഞ്ചിൽ തട്ടി തന്നെയാണ് അസി മുതുക് ചേർന്ന് കിടക്കുന്നത്.... ഒന്നൂടെ ചേർത്തവളെ പിടിച്ചു വെച് കിച്ചു കണ്ണുകളടച്ചു.. എ സി യുടെ തണുപ്പിൽ കിച്ചു അപ്പൊ തന്നെ ഉറങ്ങി.. അസി തണുപ്പിൽ വിറക്കുന്ന സ്ഥിതി ആയപ്പോ അവന്റെ കയ്യ് വയറിൽ മേൽ എടുത്തു മാറ്റി പുതപ്പ് വെച് മൂടി... ശേഷം അവൾ കിച്ചുവിന് മുഖത്തിന്‌ നേരെ കിടന്നു... അവന്റെ നിഷ്കളങ്കമായ ഉറക്കം അവളിൽ സന്തോഷം ഉണ്ടാക്കി.. "നയനക്ക് സാരി എടുത്തു കൊടുക്കാൻ പോയിട്ടല്ലേ എനിക്ക് പനി വന്നത്.. താനൊരു ദുഷ്ടൻ തന്നെയാ... എന്തിനാ ഇപ്പൊ എന്നെ കെട്ടി പിടിച്ചു കൊടുക്കാൻ വന്നത്..." ചുണ്ട് പിളർത്തി അസി അവനെ നോക്കി ചോദിച്ചതും കിച്ചു അവളെ ഒന്നൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.. 'അതോ.. അവളെന്റെ ഭാവി വധു അല്ലെ.. അപ്പൊ ഞാൻ അല്ലാണ്ട് ആര് സാരി എടുത്തു കൊടുക്കാന" കിച്ചുവിൽ നിന്നും മറുപടി കിട്ടിയതും അസി ഇനി ന്ത്‌ ചെയ്യും എന്നറിയാണ്ട് കണ്ണടച്ച് കിടന്നു.. "അല്ല അസി... ഞാൻ അവൾക് സാരി വാഗി കൊടുത്തതിനു നിനക്കെന്താ?? അത് മാത്രമല്ല അങ്ങനെ അറിഞ്ഞ പനി ഒക്കെ വരുവോ??" കിച്ചു ഇടം കണ്ണിട്ട് അസിയെ നോക്കി പറഞ്ഞതും അവൾ ഒന്നും അറിയാത്ത പോലെ കണ്ണുകൾ ഇറുക്കി അടച്ചു... തുടരും..... #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #❤ സ്നേഹം മാത്രം 🤗
📙 നോവൽ - Ishalin muhabath Ishalin muhabath - ShareChat