പ്രിയപ്പെട്ട എനിക്ക്...
കാലം ഇത്രയായിട്ടും സുഖമാണോ, ഹാപ്പിയാണോ എന്ന് ഇതുവരെ ഞാൻ ചോദിച്ചിട്ടില്ലല്ലോ.
വിശേഷം ചോദിക്കു ന്നവരോടൊക്കെ സുഖമാണെന്ന് പറയുന്നുണ്ടെങ്കിലും ശരിക്കും നീ ഹാപ്പിയാണോ?...
വാക്കുകൾ കൊണ്ട് മുറിവേറ്റിട്ടും എന്തിനാണ് നീ വാക്കുകൾക്കായി വീണ്ടും കാതോർക്കുന്നത്?..
വാഗ്ദാനങ്ങൾ തുടർച്ചയായി ലംഘിക്കപ്പെട്ടിട്ടും എന്തിനാണവ നീ വീണ്ടും വീണ്ടും വിശ്വസിക്കുന്നത്?..
വേർപെടാത്തതായി ഒന്നുമില്ലെന്ന സത്യമറിഞ്ഞിട്ടും എന്തിനാരെ നീ വേർപാടുകളിൽ കണ്ണു നിറയ്ക്കുന്നത്?..
നേടിയവർ എല്ലാം ഉപേക്ഷിച്ച് മടങ്ങണം എന്നറിഞ്ഞിട്ടും കിട്ടാത്തതിൽ എന്തിനാണ് നിനക്ക് നിരാശ?..
പരിഹാസങ്ങൾക്ക് നീ അവഗണിക്കും വരെ മാത്രമേ നിന്നെ നോവിക്കാനാവൂ എന്നറിഞ്ഞിട്ടും നീയെന്തിനാ അവയെ പരിഗണിക്കുന്നത്?..
സമയം കിട്ടുമ്പോൾ ഒന്നു താഴേക്ക് നോക്കണേ.. നീ എത്തിപ്പെട്ട ഉയരം കൊതിക്കുന്നവർ അവിടെയുണ്ട്...
ഉയരങ്ങൾ മോഹിക്കരുത് എന്നല്ല, ഒപ്പം ആടിയുലയാതെ നിൽക്കണം എന്നാണ് ഉദ്ദേശിച്ചത്..
കുശുമ്പിലും കുന്നായ്മയിലും ആവലാതി വേണ്ട, നമ്മളും പൂർണ്ണമായി അതിൽ നിന്ന് മുക്തരല്ലല്ലോ....
പിന്നെ, സ്നേഹത്തിന്റെ കാര്യം, അതിതുവരെ കൊടുത്തത് പോലെയാർക്കും തിരിച്ചു കിട്ടിയിട്ടില്ല..
എന്തായാലും ഇടക്കൊക്കെ ഇതുപോലെ കത്തയക്ക്.. അവനവനോട് ചോദിക്കാൻ നേരവും കാലവും നോക്കേണ്ടല്ലോ!!..
എന്ന്
സ്നേഹപൂർവ്വം
എന്നോട്..തന്നെ......
#സ്നേഹം

