ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
ദേ മ്മള് വന്നു........ 😍😍 ലെങ്ത് കുറവാണ്....... കംപ്ലയിന്റ് പറയരുത്......അടുത്തതിൽ പരിഹരിക്കാം.... അപ്പൊ വായിച്ചു അഭിപ്രായം cmnt bx ൽ ക്ക്‌ പൊന്നോട്ടേ......😉😉 💕💘ഷാൻലിയ 💘💕 💚Romantic fight love 💚 .....Part-96.... .....@meen@.....✒ *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* *💕ഞാൻ ഒരു പാവം ജിന്ന്💕* *📕ENJOY YOUR WRITING EXPERIENCE WITH KADHAKALUDE KALAVARA📕* *🔴 ADMIN POST ONLY🔴* *👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ 📕കഥകളുടെ കലവറ📕 എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ* *👉For Join This group msg ur name and place...* 👇 📲 *+91* *8547923260* 👉🏻 *🧕🏻ലേഡീസ് ഗ്രൂപ്പ്‌ അവൈലബിൾ ആണ്* 👉 *GROUP LINK: https://chat.whatsapp.com/EcL8HglDdjgJZc3KXyoVFc* 👉 *കൂടുതൽ കഥകൾ വായിക്കുവാൻ share chat follow ചെയ്യു* 👇👇👇👇👇👇 *https://sharechat.com/profile/sufaidsufu* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഫുഡടി ഒക്കെ കഴിഞ്ഞു എല്ലാവരും ഹാളിൽ ഒരുമിച് സംസാരിചോണ്ട് ഇരിക്കുമ്പോൾ ആണ് കാളിങ് ബെൽ അടിച്ചത്..... മ്മള് എണീറ്റ് ചെന്ന് കതക് തുറന്നതും...... അവിടെ നിക്കുന്ന ആളെ കണ്ടതും മ്മള് ഒന്ന് ഞെട്ടി....... അപ്പോൾ തന്നെ ഇത്തൂനെ നോക്കിയപ്പോൾ മ്മളെ പോലെ ഇത്തൂസുo ഞെട്ടി നിൽക്കുന്നതാണ് കണ്ടത്....... അപ്പോൾ തന്നെ ഇത്തൂസ്..... "ഷംന....... " ന്ന് പറഞ്ഞോണ്ട് പുറത്തോട്ട് വന്നതും...... ആ പൂതന, ഇത്തൂസിനെ മൈൻഡ് പോലും ചെയ്യാതെ അകത്തോട്ടു കയറി ചെന്ന് ഫോൺ വിളിച്ചോണ്ട് നിക്കുന്ന ഷാൻ കാക്കു നെ പോയി കെട്ടിപിടിച്ചു...... ആപ്പോ തന്നെ മ്മള് ഇതൂസിനെ നോക്കിയപ്പോൾ കലിപ്പിൽ നിൽക ആള്..... അനു ചെന്ന് വാതിൽ തുറന്നതും..... അവിടെ കണ്ടത് ആ പരട്ട കിളവി ഷംനയെ ആണ്.... മ്മള്..... ഇതെന്തിനാ ഇപ്പോൾ ഇങ്ങട് കെട്ടിയെടുത്തത് ന്ന് കരുതി പുറത്തോട്ട് ഇറങ്ങിയതും........ അവൾ ഒരു കൂസലും ഇല്ലാതെ മ്മളേം മറികടന്ന് അകത്തോട്ടു പോയി കാൾ ചെയ്തു ഓഫ് ചെയ്തൊണ്ട് തിരിഞ്ഞു നിന്ന മ്മടെ കലിപ്പനെ അങ്ങട് hug ചെയ്തു..... അത് കണ്ടതും മ്മക്ക് കലിപ്പ്‌ അങ്ങട് കയറി അവളെ ലക്ഷ്യം വെച്ച് നടന്നതും....... പിന്നീട് കലിപ്പൻ പറഞ്ഞത് കേട്ട് മ്മള് സ്റ്റക്ക് ആയി തറഞ്ഞു നിന്നു..... " ഷംന ആർ യു ഒക്കെ..." "യാം ഫൈൻ ബേബി..... നീ ഉണ്ടാകുമ്പോൾ എനിക്ക് എന്തു ണ്ടാകാനാ...... " "ടേക്ക് റസ്റ്റ്‌... നിനക്ക് ഇപ്പോൾ അതാണ്‌ വേണ്ടത് മുകളിൽ ഉള്ള ഗസ്റ്റ്‌ റൂമിൽ പോയി റസ്റ്റ്‌ എടുത്തോ..... കുടിക്കാൻ ജ്യൂസ് കൊടുത്തു വിടാം..... " "ഓക്കേ ബേബി..... ലവ് യൂ....... " "ആ.... നീ ചെല്ല്..... " ന്ന് ചെക്കന് പറഞ്ഞതും ആ പൂതന സ്റ്റെയർ കയറി പോയി.... ഇവിടെ ഇപ്പോൾ എന്താ നടക്കുന്നത് ന്ന് കരുതി അന്തം വിട്ടു നോക്കിയപ്പോൾ ഏകദെശം മ്മടെ അവസ്ഥ തന്നെ ആണ് ബാക്കിയുള്ളവർക്കും...... ഞെട്ടി പണ്ടാരടങ്ങി നിക്ക..... അപ്പോൾ തന്നെ മ്മള് കലിപ്പിൽ ഷാൻ ൻറെ അടുത്തേക്ക് ചെന്നതും..... "ലിയ... ഒരു ഗ്ലാസ്‌ ആപ്പിൾ ജ്യൂസ് എടുത്തോണ്ട് ഗസ്റ്റ്‌ റൂമിലേക്ക്‌ വാ.... " ന്നും പറഞ്ഞോണ്ട് മ്മളെ ഒന്ന് മിണ്ടാൻ പോലും സമ്മയ്ക്കാതെ ചെക്കന് സ്റ്റെയർ കയറി പോയി..... മ്മള് എന്തോ പോയ അണ്ണാനെ പോലെ നിന്നതും ഉമ്മി വന്നു ചോയ്ച്ചു..... "മെഹർ മോളെ... എന്താ ഇവിടെ നടക്കണേ..... അവൾ എങ്ങനെയാ ഇവിടെ..... " ന്ന് ഉമ്മി ചോദിച്ചതും മ്മടെ കണ്ണ് നിറഞ്ഞു വന്നു.....പെട്ടന്ന് തന്നേ കണ്ണ് തുടച്ചു പറഞ്ഞു.... "അറിയില്ല ഉമ്മി..... " അപ്പൊ തന്നെ ഷാഫിക്ക അടുത്തോട്ടു വന്നു മ്മളെ തോളിൽ കയ്യിട്ടു പറഞ്ഞു..... "ൻറെ ചിന്നു.... നീ ഇങ്ങനെ കണ്ണ് നിറക്കല്ലേ...." "ഷാഫിക്ക.... അവൾ ഇവിടെ.... ഷാൻ എന്താ അങ്ങനെ ഒക്കെ..... " "അതൊക്കെ ണ്ട് പെണ്ണെ..... അതിനു മുന്നെ ഇന്ന് നടന്ന മറ്റൊരു കാര്യം നീ അറിയണം.... " "എന്ത് കാര്യം..... " "അവൾ.... ഷംന ഇന്ന് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചെറുതായിട്ട് ഒരു ആത്മഹത്യ ഭീഷണി മുഴക്കി..... ഷാൻ അവളെ സ്വീകരിച്ചില്ലേൽ താഴേക്കു ചാടും ന്ന്..... പറഞ്ഞോണ്ട്...... ഒരു വിധം അവിടെന്ന് രക്ഷിച്ചു..... എന്നിട്ടെന്താ അതിൻറെ ബോധം പോയി ഹോസ്പിറ്റലിൽ എത്തിച് നേരെ ഇങ്ങട് വന്നു...... " "അതിന് ഷാഫിക്ക.... അതും ഇതും തമ്മിൽ എന്താ ബന്ധം.... " "ബന്ധം ഉണ്ട്.... " ന്ന് പറഞ്ഞത് ഷെഫികാകു ആയിരുന്നു.... എന്നിട്ട് തുടർന്നു "ഇപ്പോൾ സന ഷാൻ ന്ന് വിളിച്ചിരുന്നു..... ഷംന ഹോസ്പിറ്റലിൽ നിന്ന് വയലന്റ് ആയി ഇങ്ങോട്ട് വരുവാൻ ന്ന് പറഞ്ഞു ഇറങ്ങിയിട്ടുണ്ടെന്ന്..... അവളുടെ ഡോക്ടർ പറഞ്ഞത് അവൾക് പ്രണയം മൂത് സായ്‌ക്കോ പോലെയുള്ള ബിഹേവിയർ ആയിട്ട് മാറി എന്നാണ് ..... അതോണ്ട് അവൾക് നഷ്ടം ആകുമെന്ന് തോന്നിയാൽ ജീവൻ വരെ സ്വയം എടുത്തെന്ന് വരും..... അതുകൊണ്ട് അവളോട്‌ സ്നേഹത്തോടെ പെരുമാറാൻ ആണ് ഡോക്ടർ പറഞ്ഞത്..... " ന്നൊക്കെ shefi കാക്കു പറഞ്ഞതും ഉമ്മി ചോദിച്ചു..... "അതിന് ഷാൻ എന്തിനാ ഇതൊക്കെ ഏറ്റെടുക്കുന്നെ..... അവൾ ഇവിടെ വന്നാൽ മോൾടെ ജീവിതത്തെ അല്ലേ ബാധിക്ക.... അതെന്താ അവൻ മനസിലാക്കിയില്ല..... " ന്ന് ഷാൻ ൻറെ ഉമ്മി പറഞ്ഞതും shefi കാക്കു പറഞ്ഞു..... "സന യുടെ അപേക്ഷ അവന് തള്ളിക്കളയാൻ കഴിഞ്ഞില്ല.... അവളുടെ അനിയത്തീടെ ജീവനു വേണ്ടി കരഞ്ഞു കാൽ പിടിച്ചു.... അതുകൊണ്ട് ആണ് ഇഷ്ടമാല്ലാഞ്ഞിട് കൂടെ അവന് ഇതിനു കൂട്ട് നിന്നത്..... " "എത്ര ദിവസം എന്ന് കരുതിയ അവൾ ഇവിടെ....." ന്ന് ഉമ്മി പറഞ്ഞതും..... "ആന്റി പേടിക്കണ്ട....." ന്നൊരു ശബ്ദം കേട്ടതും എല്ലാവരുടെയും നോട്ടം ചെന്നെത്തിയത് അകത്തോട്ടു കയറി വരുന്ന സനയിലേക് ആയിരുന്നു.... ഞങ്ങൾക്ക് അരികിലായി വന്നുകൊണ്ട് അവൾ സംസാരം തുടർന്നു..... "ആരും പേടിക്കണ്ട..... കുറച്ച് ദിവസം മതി....... അതിനുള്ളിൽ എന്തെങ്കിലും പറഞ്ഞു അവളെ ഇവിടുന്ന് മാറ്റാം.... ഇപ്പോൾ അതിന് മുതിർന്നാൽ അവൾ ചിലപ്പോൾ.... " ന്ന് പറഞ്ഞു മിഴികൾ തുടച്ചുകൊണ്ട് മ്മളിലേക് തിരിഞ്ഞു മ്മടെ കൈകളെ അവളുടെ കൈക്കുള്ളിലായി പിടിച്ചു പറഞ്ഞു.... "ലിയ.... അറിയാം..... മ്മടെ അനിയത്തി കാരണം നീ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടെന്ന്..... ൻറെ സ്വാർത്ഥത ആയി കാണല്ലേ..... ഒന്നൂല്ലേലും ൻറെ അനിയത്തി അല്ലേ കണ്ട് നിക്കാൻ കഴിയുന്നില്ല..... തിരിച്ചു കിട്ടാൻ ആഗ്രഹിച്ചു പോയി.... അവളുടെ ട്രീറ്റ്മെന്റ് പുരോഗമിക്കണമെങ്കിൽ അതിന് അവളുടെ മനസ്സിൽ ടെൻഷൻ പാടില്ല..... ഞാൻ പറഞ്ഞു വന്നത് നിനക്ക്....." "മനസിലായി സന..... മ്മടെ ചെക്കന്റെ ഹെല്പ് വേണം എന്നല്ലേ..... അവളുടെ ഈ അവസ്ഥ മാറുമെങ്കിൽ എനിക്ക് എതിർപ്പില്ല....ഷാൻ സമ്മതിക്കുവാണേൽ...... " ന്ന് മ്മള് തേങ്ങൽ അടക്കി പിടിച്ചു പറഞ്ഞു..... അസുഗം മാറ്റാൻ അല്ലേ... പക്ഷെ മ്മടെ ചെക്കന് അവളോട്‌ കൂടുതൽ അടുക്കുന്നത് എനിക്ക് ഉൾകൊള്ളാൻ കഴിയുമോ എന്നാണ്..... ന്നൊക്കെ മനസിൽ കരുതിയതും സന മ്മളെ കെട്ടിപിടിച് താങ്ക്സ് പറഞ്ഞു..... പിന്നീട് അവൾ അവിടെന്ന് പോയതും...... മ്മള് ആരോടും സംസാരിക്കാതെ ആപ്പിൾ ജ്യൂസ് ഉണ്ടാക്കി സ്റ്റെയർ ൻറെ അവിടെ എത്തിയതും മ്മടെ ഉമ്മീസും ബ്രോസും പോകുവാണെന്ന് പറഞ്ഞു ഇറങ്ങി..... അവർ പോയതും മ്മള് ഗസ്റ്റ്‌ റൂം ലക്ഷ്യം വെച്ച് നടന്നു... അതിനുള്ളിലേക് കടന്നതും അവിടെ കണ്ട കാഴ്ച മ്മടെ കണ്ണ് നിറച്ചു... കലിപ്പന്റെ കൈകളിൽ കൈ ചേർത്തുകൊണ്ട് ബെഡിൽ ഇരിക്കുന്നുണ്ട് പൂതന..... കലിപ്പൻ ആണേൽ അവളുടെ അരികിലായി ഇരിപ്പുണ്ട്..... മ്മള് കണ്ണ് തുടച്ചു.... ഇനിയും കണ്ണ് നിറച്ചു നിക്കാൻ ഇനി ലിയ നെ കിട്ടില്ല...... കലിപ്പൻ കടുവേ അനക്ക് മ്മള് വെച്ചിട്ടുണ്ടെടാ കൊന്ത.... ഓ എന്താ ഇരുത്തം... ഒരൊറ്റ ചവിട്ടു കൊടുക്കാൻ തോന്ന.... ന്നൊക്കെ മനസിൽ അലോയ്ച്ചുകൊണ്ട് മ്മള് അങ്ങോട്ട്‌ ചെന്ന് ഒരൊഴുക്കൻ മട്ടിൽ മുഖം തിരിച്ചു പറഞ്ഞു... "ജ്യൂസ്.... " ന്ന് പറഞ്ഞതും ചെക്കന് മ്മളിലേക് തിരിഞ്ഞു അവളിൽ നിന്ന് കൈ വേർപെടുത്തി ജ്യൂസ് വാങി..... മ്മടെ മുഖത്തേക് നോക്കിയതും മ്മള് നന്നായി ഒന്ന് പുച്ഛിച്ചു മുഖം തിരിച്ചതും.... ആ കള്ള കിളവി പറയാ.... "ഷാൻ.... ജ്യൂസ് മ്മക്ക് ആണോ.... " അല്ലടി നിന്റെ കുഞ്ഞമ്മേടെ മോന്....😏( മനസിൽ ) "ഷാൻ ബേബി മ്മടെ കൂടെ ഇരിക്കണം... മ്മള് കുടിച്ചു കഴിയുന്നത് വരെ... " അല്ലേടി നിനക്ക് മ്മള് കുടിപ്പിച്ചു തരാം..എന്താ ഒരു ഒലിപ്പീരു...😏.. (മനസിൽ ) "ആ.... ഇരിക്കാം.... ഇത് കുടിച്ചു റസ്റ്റ്‌ എടുക്.... " ന്ന് കടുവ പറഞ്ഞതും..... മ്മള് ദേഷ്യത്തിൽ പല്ല് കടിച്ചു നിന്ന്.... റസ്റ്റ്‌ അല്ല റസ്റ്റ്‌ ഇൻ പീസ് ആണ്.... അങ്ങേർ മ്മടെ അടുത്തോട്ടു വരട്ടെ കാണിച്ചു കൊടുക്കുണ്ട്.... (മനസിൽ ) "ഷാൻ....ഇതാരാ..... സെർവന്റെ ആണോ.... "(പൂതന ) "ന്ത്.... ??!!..." കൊന്തത്തി ൻറെ ചോദ്യം കേട്ട് ഞെട്ടിക്കൊണ്ട് മ്മള് എന്ത് ന്ന് പറഞ്ഞോണ്ട് കലിപ്പാനെ നോക്കിയതും...... ചെക്കന് ഇളി കടിച്ചു പിടിച്ചു നിക്ക.... റബ്ബേ.... ഇതിന്റെ ഓർമ ഒക്കെ പോയോ.... അത് കൊരങ്ങി സന മ്മളോട് പറഞ്ഞില്ലല്ലോ.... ന്നൊക്കെ മ്മള് നഖം കടിച്ചോണ്ട് അലോയ്ച്ചതും ചെക്കന്റെ മറുപടി കേട്ട് ഞെട്ടി തരിച്ചു..... അൽ പാക്കരൻ... "സെർവന്റെ അല്ല..... ഉപ്പിടെ അകന്ന ബന്ധുവ.... " ബന്ധുവല്ലടാ ജന്തു.... നിന്റെ ചോര കുടിക്കാൻ വന്ന ജന്തു.... മ്മള് മനസിൽ ആട്ടോ..... ഇങ്ങട് വാടാ.... അനക്ക് ഉള്ള ഉണ്ടപൊരിo ചായേം മ്മള് ഉണ്ടാക്കി തരാം..... ന്ന് മനസിൽ പറഞ്ഞോണ്ട് ദേഷ്യത്തിൽ ഒരു ലോഡ് പുച്ഛം വാരി വിതറി മ്മള് അവിടെ നിന്ന് മ്മടെ റൂമിലേക്ക്‌ പോയി..... സന വിളിച്ചു ഷംന യുടെ കാര്യത്തിന് വേണ്ടി അപേക്ഷിച്ചതും..... മ്മക്ക് സമ്മതം മൂളാൻ അല്ലാതെ കഴിഞ്ഞില്ല..... കാരണം അവൾ മ്മടെ ബെസ്റ്റി ആണ്..... ആ കുരിപ്പിനോട് സ്നേഹത്തോടെ പെരുമാറണം ന്നൊക്കെ പറഞ്ഞു.... അതാണ് മ്മക്ക് ദഹികതത്..... മ്മള് സമ്മതം അല്ല ന്ന് പറഞ്ഞതിന് അവൾ പറഞ്ഞത്.... സന യ്ക്ക് മെന്റൽ ഡിസോർഡർ സംഭവിച്ചു എന്നാണ് ഡോക്ടർ പറഞ്ഞത്.... അതുകൊണ്ട് തന്നെ ഭാഗികമായ ഓർമകൾ മാത്രമേ അവളിലുള്ളു.... അതാണെങ്കിലോ. മ്മളോടുള്ള ഇഷ്ടം മാത്രവും.... അതുകൊണ്ട് തന്നെ ട്രീറ്റ്‌ ചെയ്മ്പോൾ അവളുടെ മൈൻഡിൽ സ്ട്രെസ് വരാന് പാടില്ല.... അവളുടെ അറിവിൽ മ്മള് മാരീഡ് അല്ല... അല്ലാന്നല്ല അവൾ ആ ഭാഗം ഓർക്കാൻ ആഗ്രഹിക്കുന്നില്ല....അവളുടെ ബ്രെയിൻ ഒരു തരത്തിൽ മ്മളോടുള്ള സ്നേഹം മാത്രം ആണ് ഓർമയിൽക്ക്‌ കൊണ്ട് വരുന്നത്....... കുറച്ച് ഡേ ഇവിടെ നിന്ന് പതിയെ അവളുടെ വീട്ടിലേക് ഷിഫ്റ്റ്‌ ചെയ്യും..... അങ്ങനെ ഒരു തീരുമാനത്തിൽ ആണ് മ്മള് ഇതിനു സമ്മതിച്ചത് തന്നെ...... ഇപ്പോൾ ഇതാ മ്മടെ ഗസ്റ്റ്‌ റൂം വരെ എത്തി ആ മാരണം..... കല്യാണം കഴിഞ്ഞില്ല... മര്യാദക്ക് മ്മടെ പെണ്ണിനെ ഒന്ന് അടുത്ത് കിട്ടിയിട്ട് കൂടെ ഇല്ല.... ഇനി മിക്കവാറും അവളെ തൊടാൻ പോലും സമ്മതിക്കുന്നുണ്ടാവില്ല...... അതിന് വേണ്ടതൊക്കെ ഈ മരണം ചോദ്യം ചോദിച്ചു വെച്ച് മ്മളെ പെടുത്തിയിട്ടുണ്ടല്ലോ..... ന്നൊക്കെ അലോയ്ച് അവളെ നോക്കിയപ്പോൾ...... അവൾ ഉറങ്ങിയിരുന്നു..... മ്മള് പിന്നെ അവിടെ നിന്ന് നേരെ മ്മടെ റൂമിലേക‌ വിട്ടു...... അവിടെ മ്മടെ റൂമിൽ കണ്ട കാഴ്ച മ്മളിൽ വല്ലാണ്ട് ചിരി വരുത്തിയതും....... മ്മള് ചിരി അടക്കി അകത്തോട്ടു പതിയെ കയറി ചുറ്റുപാടും നോക്കിയപ്പോൾ അതിനുള്ളിൽ മ്മടെ ഷർട്ട്‌ എല്ലാം ഉണ്ട് വലിച്ചു വാരി ഇട്ടേക്കുന്നു.... അതിൽ നിന്ന് ഒരു ഷർട്ട്‌ എടുത്ത് ബെഡിൽ ഇട്ടേച്ചും...... അതിന് മുകളിലായി മ്മടെ പെണ്ണ് കയറി ഇരുന്നു ഭയങ്കര ഡയലോഗ്..... തിരിഞ്ഞു ഇരിക്കുന്നത് കൊണ്ട് മ്മള് വന്നതൊന്നും പെണ്ണ് അറിഞ്ഞിട്ടില്ല.... "ഡോ കലിപ്പന് ജന്തു ചൂടാ..... ഡ്രാക്കു....അകന്ന ബന്ധു ആണല്ലേ മ്മള് ..... ആരാടാ അന്റെ ബന്ധു...... " ന്നൊക്കെ പറഞ്ഞു മ്മള് ഷർട്ട്‌ എടുത്ത് കലിപ്പന് ആണെന്ന് അങ്ങട് സങ്കല്പിച്ചു നന്നായിട്ടു ഒന്ന് ചുരുട്ടി കൂട്ടി.... "ബേബി..... ബേബി അല്ല ഗോപി...... എന്താ ഒരു ഒലിപ്പീരു.... അതിനനുസരിച്ചു തുള്ളാൻ മ്മടെ കെട്ടിയോൻ മഹാൻ..... ഇനിയും ആ പൂതന ബേബി ന്ന് വിളിച്ചാൽ മ്മള് വിമ്മിട്ട് കലക്കും ജ്യൂസ്ൽ.... അവള്കല്ല നിനക്ക് മനസിലായൊട ഡ്രാക്കു മോനെ.... " ന്ന് പറഞ്ഞോണ്ട് ഷർട്ട്‌ കയ്യിലെടുത്തു കോളറിൽ തൂക്കി പിടിച്ചു നന്നായൊന്ന് പുച്ചിച്ചു വിട്ടു.... അല്ല പിന്നെ.... "എന്തിനാ അവൾ വിളിച്ചാൽ നിനക്ക് തരുന്നത് ന്നല്ലേ.... വിമ് ഇട്ട ജ്യൂസ് കുടിച്ചു.... യേത് ടൈമും നീ ബാത്‌റൂമിൽ ആകണം..... അപ്പൊ ബേബി ന്ന് വിളിക്കുമ്പോൾ നീ എങ്ങനെ പോകും മോനെ ദിനേശാ..... " ന്നൊക്കെ കത്തികേറി കൊണ്ട് പറഞ്ഞു തിരിഞ്ഞതും....... മ്മടെ മുന്നിലായി കയ്യും കെട്ടി മ്മളെ തന്നെ നോക്കി നിക്കുന്ന ചെക്കനെ ആണ് കണ്ടത്.... ലാ.... ഹൗല..... കൈവിട്ട് പോയി മോളെ.... എല്ലാം സ്വയം വരുത്തി വെച്ചത് അല്ലേ.... അനുഭവിക്.... ന്നൊക്കെ മ്മള് മ്മളോട് തന്നെ പറഞ്ഞോണ്ട് ചെക്കന് adaar ക്ലോസ് അപ്പ് ന്റെ ചിരി ചിരിച്ചോണ്ട് തലയും താഴ്ത്തി അവനേം മറികടന്ന് പോയതും....... പെട്ടന്ന് ചെക്കന് മ്മടെ കയ്യിൽ പിടിച്ചു ആൾടെ മുന്നിലോട്ട് ഇട്ടതും..... മ്മള് വളരെ നിഷ്കു ആയി അങ്ങട് നിന്ന് പറഞ്ഞു.... "അത് ഷാൻ.... മ്മള് നല്ല ഡ്രസ്സ്‌ ഒക്കെ നോക്കുവാർന്നു.... " "യേത് ഈ നിലത്ത് കിടക്കുന്നത് ഒക്കെയോ.... " ന്ന് പറഞ്ഞു ചെക്കന് മ്മടെ മുഖം അവനിലേക് ഉയർത്തി പിരികം പൊക്കി ചോദിച്ചതും....... മ്മള് ചമ്മി കൊണ്ട് പറഞ്ഞു.... "അതൊന്നും മ്മക്ക് ഇഷ്ടായില്ല...." "മ്മ്.... മ്മ്..... എന്തൊക്കെയാ പറഞ്ഞെ.... വിമ് ഇട്ട് ജ്യൂസ് തരൂന്നൊ.....ബേബി അല്ല ഗോപി ആണെന്നോ.... അങ്ങനെ എന്തൊക്കെയോ.... പറഞ്ഞോ.... പറഞ്ഞോടി ഭാര്യയെ... " ഇതൊക്കെ പറഞ്ഞോണ്ട് ചെക്കന് മ്മളെ ചുറ്റും നടന്നു.... ഇപ്പോൾ ഒരു കാര്യം ബോധ്യം ആയി ചെക്കന് എല്ലാം കണ്ട്... തിരുപ്പതി ആയി മകളെ തിരുപ്പതി ആയി..... മ്മള് ഒന്നും മിണ്ടാത്തെ നിന്നതും...... ചെക്കന് വന്നു മ്മളെ അവനിലേക് ചേർത്ത് നിർത്തി ഒരു കയ്യിനാൽ മുഖം ഉയർത്തി കൊണ്ട് ചോദിച്ചു..... "ഒരുപാട് വിഷമം ആയോടാ.... ഒന്നും മനഃപൂർവം അല്ലടോ.... ഷംന..... " ന്ന് ചെക്കന് മുഴുമിപ്പിക്കും മുൻപേ...... മ്മടെ കയ്യിനാൽ അവന്റെ വാ മൂടി മ്മള് പറഞ്ഞു തുടങ്ങിയിരുന്നു..... "വേണ്ട.. ഷാൻ... ഷാഫിക്ക എല്ലാം പറഞ്ഞു..... അവളുടെ അവസ്ഥ മാറ്റാൻ അല്ലേ... സാരല്ല.... സന ക്ക്‌ മ്മള് വാക്ക് കൊടുത്തു... നീ കൂടെ നിക്കും ന്ന്.... " ന്ന് പറഞ്ഞോണ്ട് മ്മള് പുഞ്ചിരിച്ചതും ചെക്കന് പറഞ്ഞു.... "ഓ.... അപ്പൊ അതിനിടക്ക് വാക്ക് കൊടുക്കൽ വരെ നടന്നോ..... ഇനി സന യോട് സംസാരിക്കുന്നത് മ്മടെ കുശുമ്പി പാറു വിന്റെ കുശുമ്പ് കൂട്ടോ.... " ന്ന് ചെക്കന് സൈറ്റ് അടിച്ചു പറഞ്ഞതും.... "സംസാരിച്ചോ..... അല്ലാണ്ട് കയ്യിൽ പിടിച്ചുള്ള സഹായങ്ങൾ ഒന്നും വേണ്ട... മനസിലായോ കള്ള കടുവേ..... " ന്ന് പറഞ്ഞു ചെറുതായി അവന്റെ നെഞ്ചിൽ ഇടിച്ചതും..... ചെക്കന് ഒന്നൂടെ അവനിലേക് ചേർത്ത് നിർത്തി പതിയെ മ്മടെ കാതോരം വന്നു പറഞ്ഞു..... "ഇല്ലെടോ..... പിടിക്കാനും, അടിക്കാനും, കടിക്കാനും... മ്മക്ക് ഈ എരിവ് കൂടുതൽ ഉള്ള കാന്താരി മുളകിനെ തന്നെ മതി...... എന്താ ഒന്ന് കടിച്ചു നോക്കട്ടെ.... " "ഛീ.... പോടാ.... " ന്ന് പറഞ്ഞോണ്ട് അവനേം തള്ളി മാറ്റി കതക് തുറന്ന് പോകാൻ നിന്നതും..... "ഇപ്പോ നീ ഓടിക്കോ..... മുടങ്ങി പോയ മ്മടെ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ..... യാം വെയ്റ്റിംഗ്....കാന്താരി.... " ന്ന് ചെക്കന് പറഞ്ഞതും മ്മള് പെട്ടന്ന് സ്റ്റക് ആയി നിന്ന് തിരിഞ്ഞു നോക്കിയതും..... ചെക്കന് സൈറ്റ് അടിച്ചു തന്നു ചുണ്ട് കൊണ്ട് കിസ്സ് ചെയുന്ന പോലെ കാണിച്ചതും..... മ്മള് കാറ്റ് പോയ ബലൂൺ കണക്കെ ടെൻഷൻ അടിച്ചു വിരലും പൊട്ടിച്ചു സ്റ്റെയർ ഇറങ്ങി നടന്നു..... തുടരും...... മക്കളേ ട്വിസ്റ്റ്‌ ഇല്ലാണ്ട് നിർത്തിട്ടോ....... ഇനി മ്മള് ട്വിസ്റ്റ്‌ ഇട്ട് നിർത്തി ന്ന് പറയില്ലല്ലോ.....😆😆 😎😍ഇശ്‌ഖിൻ കാന്താരി 😍😎 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - വലിയ Romantic fight love Part - 96 മി - e le - ShareChat
46k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post