ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
#50_നേരത്തെ_നിസ്ക്കാരമോ..? നസീംഷ മടത്തറ 50 നേരത്തെ നിസ്ക്കാരം മിഅ്'റാജ് രാവിൽ അള്ളാഹു അവന്റെ ഹബീബിന്((ﷺ കൊടുത്തയച്ചു. ഏഴാനാകാശത്ത് ഖലീലുല്ലാഹി ഇബ്രാഹിം നബിയെയും 6-ൽ കലീമുല്ലാഹി മൂസാ നബിയെയും, 5-ൽ സഹോദരൻ ഹാറൂൺ നബിയെയും, 4-ൽ സ്വർഗവാസി ഇദ്‌രീസ് നബിയെയും, 3-ൽ സുന്ദരസുമുഖൻ യൂസുഫ് നബിയെയും, 2-ൽ റൂഹുള്ളാഹി ഈസാ നബിയെയും, 1-ൽ അബുൽ ബഷർ ആദം നബിയെയും, കണ്ടുവെന്നും അവരുടെയെല്ലാം ഇടപെടലിലൂടെ നമസ്ക്കാരം 5 വഖ്‌തായി ചുരുക്കിയെന്നും നമ്മൾ മനസ്സിലാക്കുന്നു. ഇത്രയും സൗകര്യമുള്ള ആധുനിക ഘട്ടത്തിൽ വണ്ടിയുമായി ഒരു വഖ്‌ത്തിനു പോയി വരാൻ മിനിമം അര മണിക്കൂർ. അപ്പോൾ 50 നേരം പോയി വരാൻ 25 മണിക്കൂർ. എന്തായിത്..? 24 മണിക്കൂർ നിസ്‌കാരത്തിന് വേണ്ടി മാറ്റി വച്ചാലും തികയില്ലല്ലോ. ഉത്തമ സൃഷ്ടികളായി ജന്മം നൽകിയ നമുക്കപ്പോൾ അന്നം തേടൽ, അന്നപാനീയം, ഉറക്കം ഇതൊന്നും വേണ്ടെന്നാണോ..? കരുണാമയനല്ലേ അള്ളാഹു പിന്നെന്തിനാണിങ്ങനെ...? നമ്മിൽ പലരും മനസ്സിലാക്കിയിരിക്കുന്ന ഒരു വലിയ തെറ്റാണിത്. ഒരു നിസ്ക്കാരം എന്ന് വച്ചാൽ സാധാരണ 2 റകഅത്താണ്. അങ്ങനെ 10 നിസ്ക്കാരം വച്ച് 5 നേരം 50 നിസ്ക്കാരം (100 റകഅത്) ആണ് അള്ളാഹു അവന്റെ ഹബീബിനെ തന്റെ സവിധത്തിലേക്കു സ്വീകരിച്ചു നൽകിയത്. 10 നിസ്ക്കാരം എന്ന് വച്ചാൽ 20 റകഅത്താണ്. അതായത് ഈരണ്ടു റകഅത് വച്ച് (തറാവീഹ് 20 റകഅത് വീടുന്നത് പോലെ) ഒരു നേരത്തെ നിസ്ക്കാരം. 5 നേരം 50 നിസ്ക്കാരം. ഏറിയാൽ 4 മണിക്കൂർ എടുക്കും. 50 നിസ്‌ക്കാരവുമായി നമ്മുടെ ഹബീബ് തിരികെ വരുമ്പോഴാണ് അങ്ങയുടെ അനുയായികളെക്കൊണ്ട് ഇത്രയൊന്നും വീടാൻ പറ്റില്ല തിരുദൂദരെ എന്ന ഓരോ പ്രാവശ്യം ഓരോ പ്രവാചകൻമാർ പറഞ്ഞതനുസരിച്ചു അള്ളാഹുവിന്റെ സവിധത്തിൽ മടങ്ങിയെത്തി കുറച്ചു കുറച്ചു കൊണ്ട് വന്ന് 5 നിസ്‌ക്കാരമായി മാറിയത്. (ശ്രദ്ധിക്കുക 50 നേരമല്ല, 50 നിസ്‌ക്കാരമായിരുന്നു ആദ്യം നൽകിയത്) എല്ലാ പ്രവാചകന്മാർക്കും നിസ്ക്കാരം നൽകിയിട്ടുണ്ട്. നമ്മുടെ പ്രവാചകന് നല്കപ്പെട്ടതുപോലെ അല്ല. അവയെല്ലാം 2 റകഅത് വച്ച് മാത്രമായിരുന്നു. മാത്രമല്ല അവർക്കെല്ലാം ഏതെങ്കിലും ഒരു നേരം മാത്രമാണ് നൽകിയിരുന്നത്. സുലൈമാൻ നബിക്കു അസറിന്റെ സമയത്തായിരുന്നു. (ഒരിക്കൽ അസർ മുടങ്ങിയതും ഒരു മുഅ്'ജിസത് ലഭിച്ചതും വേറൊരു ചരിത്രം) റജബ് 27-ന് നിസ്ക്കാരം പാരിതോഷികമായി സമ്മാനിച്ചതിന് ശേഷം ജിബിരീല്(അ) വന്നു നാല് നിസ്‌കാരവേളയിലും രണ്ടാം റകഅത്തിന് ശേഷം പിന്നെയും കൂട്ടി ചേർത്ത് അതിന്റെ പൂർണരൂപം നമ്മുടെ ഹബീബിന് കാണിച്ചു കൊടുത്തു. അതുകൊണ്ടാണ് മൂന്നാം റകഅത്തിലെ തക്ബീറിൽ കൈ ഉയർത്തിയിട്ട് കെട്ടണം എന്ന് ഷാഫി മദ്ഹബ് തഖ്‌ലീദ് ചെയ്യുന്ന പണ്ഡിതന്മാർ ഏറെയും അഭിപ്രായപ്പെട്ടത്. ഈ രീതിയിൽ മൂസ നബി(അ)യുടെ അടുക്കലെത്തിയപ്പോൾ "മുഹമ്മദ് നബിയേ.. ഇത് അങ്ങയുടെ ഉമ്മത്തിനു ഭാരമാകും അള്ളാഹുവിനോട് ഇനിയും കുറക്കാൻ പറയണം.." എന്ന് പറഞ്ഞപ്പോൾ "എന്റെ ഉമ്മത്തിനു ഈ രീതിയിൽ പോലും അഞ്ച് നേരം അള്ളാഹുവിനു ഇബാദത്ത് ചെയ്യാൻ കഴിയില്ല എന്ന് എന്റെ നാഥനോട് പറയാൻ എനിക്ക് ലജ്ജയുണ്ട്..." എന്ന് ലജ്ജ ഒരായുധമായിരുന്ന എന്റെ ഹബീബ്((ﷺ പറഞ്ഞുവെങ്കിൽ, നമ്മുടെ കരളിന്റെ കാതലായ, കണ്ണുകൾക്ക് കുളിരായ കാതുകൾക്കിമ്പമായ മുത്തൊളി മുസ്തഫാ((ﷺ തങ്ങൾക്ക് അവിടത്തെ ഉമ്മത്തികളായ നമ്മുടെ മേലുണ്ടായിരുന്ന വിശ്വാസമല്ലേ സഹോദരങ്ങളെ ഞാനും നിങ്ങളും ഓരോ നിസ്ക്കാരം മുടക്കുന്നതിലൂടെ തെറ്റിക്കുന്നത്..? നിസ്ക്കാരം കൃത്യമായി നിലനിർത്തി ഹബീബിനെ ചുണ്ടിൽ നിന്നും ഹൃദയത്തിലേറ്റുന്ന മുഹിബ്ബീങ്ങളിൽ നമ്മെ ഏവരെയും പടച്ചവൻ അവന്റെ ഔദാര്യം കൊണ്ട് ഉൾപ്പെടുത്തുമാറാകട്ടെ...🤲 ആമീൻ... യാ റബ്ബൽ ആലമീൻ..🤲 (കടപ്പാട്: ഷാജഹാൻ ബാഖവി, ദമാം) NB: ഒരിക്കൽ ബഹു: ഇമാമുനാ ഷാഫി പള്ളിയിലിരിക്കുമ്പോൾ ചിലയാളുകൾ കുപ്പായത്തിനുള്ളിൽ കക്ഷത്തായി എന്തോ ഒളിപ്പിച്ചു വച്ചിട്ട് നിസ്‌ക്കരിച്ചെന്നും, അത് ശ്രദ്ധയിൽപ്പെട്ട ഇമാം എല്ലാ റക്അത്തിലും കൈ ഉയർത്തി കെട്ടാൻ കല്പിച്ചുവെന്നും ചില വിവരദോഷികൾ പറയുന്നുണ്ട്. അങ്ങനെ കേട്ടാൽ ഈ മറുപടി അവർക്ക് നൽകാൻ നമുക്ക് കഴിയട്ടെ..! #🙏🏼 ഭക്തി
#

🙏🏼 ഭക്തി

🙏🏼 ഭക്തി - ' മിഅ്റാജ് രാവിലെ ' സമ്മാനം 50 വഖത്തോ . . ? - t112 - E - ShareChat
320 കണ്ടവര്‍
8 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post