ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
മുത്തുഗൗ, Part 2 "കോമേഴ്‌സ് ഡിപ്പാർട്മെന്റ് ആണെന്ന് അല്ലേ പറഞ്ഞത്"??... അയാൾ ചോദിച്ചു. "അതേ".... "മ്മ് ആരോടെങ്കിലും ചോദിക്കാം"... "മ്മ്".... അതുവഴി നടന്നു വന്ന രണ്ടു കുട്ടികളോട് അയാൾ കോമേഴ്‌സ് ഡിപ്പാർട്മെന്റ് എവിടെ ആണെന്ന് ചോദിച്ചു. അവർ വഴി പറഞ്ഞു കൊടുത്തിട്ടു പോയി. "എടൊ... ഇവിടുന്നു നേരെ പോയി ലെഫ്റ്റ് തിരിഞ്ഞാൽ മതി"...അയാൾ പറഞ്ഞു. "ഇയാള് വരുന്നില്ലേ''??...അമ്മിണി കുട്ടി ചോദിച്ചു. "ആ... ഞാൻ വന്നോളാം എനിക്ക് ഇവിടെ ഒരാളെ കാണാൻ ഉണ്ട്.താൻ പൊയ്ക്കോ"....അയാൾ അതും പറഞ്ഞു നടന്നു നീങ്ങി. അമ്മിണി കുട്ടി പതുക്കെ നടന്നു കോമേഴ്‌സ് ഡിപ്പാർട്മെന്റ് തപ്പി കണ്ടു പിടിച്ചു. ക്ലാസ്സ്‌ വളരെ സൈലന്റ് ആയിരുന്നു. അവൾ ആമ പുറത്തേക്കു തല ഇട്ടു നോക്കും പോലെ ക്ലാസ്സിലേക്ക് എത്തി നോക്കി. എല്ലാവരും മിണ്ടാതെ ഇരിക്കുന്നു. കുട്ടികൾ ഒരുപാട് ഒന്നുമില്ല ഫസ്റ്റ് ഡേ അല്ലേ ലേറ്റ് ആകും അല്ലെങ്കിൽ തന്നെ പോലെ ക്ലാസ്സ്‌ തപ്പി നടക്കുക ആയിരിക്കും. അമ്മിണി കുട്ടി പതുക്കെ ക്ലാസ്സിലേക്ക് കയറി അവിടെ ആദ്യം കണ്ട സീറ്റിൽ പോയി ഇരുന്നു. എന്താന്ന് അറിയില്ല എല്ലാവരും അവളെ തന്നെ നോക്കും പോലെ അവൾക്ക് തോന്നി.വില കൂടിയ വസ്ത്രങ്ങൾക്കും കുട്ടികൾക്കും ഇടയിൽ താൻ ഒരു അന്യഗ്രഹജീവിയാണ് എന്ന് അവൾക്ക് തോന്നി പോയി. കുറച്ച് കഴിഞ്ഞു കുട്ടികൾ ഓരോരുത്തർ ആയി വന്നുകൊണ്ടിരുന്നു. ആൺകുട്ടികൾ ക്ലാസ്സിൽ പ്രവേശിച്ചതും കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞ പോലെ ബഹളം ആയി ക്ലാസ്സ്‌ നിറയെ. എന്ത് ചെയ്യും എന്ന് അറിയാതെ ജനലിൽ കൂടി പുറത്തേക്കു നോക്കി ഇരിക്കുമ്പോൾ ആണ് വാക മരത്തിന്റെ ചുവട്ടിൽ ഗൗരി ചേച്ചി ഇരിക്കുന്നത് കണ്ടത്. എന്തോ എഴുതുകയാണ് ചേച്ചി. പെട്ടെന്ന് ആരോ അവളുടെ കയ്യിൽ തോണ്ടി. അമ്മിണി കുട്ടി തിരിഞ്ഞു നോക്കി. "ഹലോ ഞാൻ ശില്പ"...അടുത്തു വന്നിരുന്ന പെൺകുട്ടി അവളെ സ്വയം പരിചയപ്പെടുത്തി. "ഞാൻ അമ്മിണി"... "എന്താ''?? "അമ്മിണി കുട്ടി"... "വീട്ടിൽ വിളിക്കുന്ന പേരാണോ"?? "അല്ല റെക്കോർഡിക്കലി ഈ പേരാണ്"... "പണ്ടത്തെ പേരാണല്ലോ !!ഇപ്പോ ഈ പേരൊക്കെ പശുവിനും ആടിനുമൊക്കെയേ കേട്ടിട്ടുള്ളു"...അവൾ ഒന്ന് ചിരിച്ചു. "മുത്തശ്ശിയുടെ പേര"... "മ്മ് വീട്ടിൽ ആരൊക്കെയുണ്ട്"?? "അച്ഛൻ അമ്മ ഏട്ടൻ"... "ഏട്ടൻ എന്ത് ചെയ്യുന്നു"?? "ഏട്ടൻ..... ഏട്ടൻ... പുറത്താണ്"...കുറച്ച് ബുദ്ധിമുട്ടി അവൾ പറഞ്ഞു ഒപ്പിച്ചു. "മ്മ്... എന്റെ വീട്ടിൽ ഞാനും അമ്മയും അച്ഛനും അനിയത്തിയും".. "അനിയത്തി എന്ത് ചെയ്യുന്നു''?? "ഇപ്പോ പത്തിൽ".. "മ്മ്"...അവർ അങ്ങനെ പതിയെ പതിയെ സുഹൃത്തുക്കൾ ആയി. ലോങ്ങ്‌ ബെൽ കഴിഞ്ഞപ്പോൾ ക്ലാസ്സിലേക്ക് മിസ്സ്‌ കയറി വന്നു അവർ ആയിരുന്നു ക്ലാസ്സ്‌ ടീച്ചർ English ആണ് അവർ പഠിപ്പിക്കുന്ന സബ്ജെക്ട്. പേര് സൂസൻ. ആദ്യ ദിവസം ആയത് കൊണ്ട് മിസ്സ്‌ ഒന്നും പഠിപ്പിച്ചില്ല എല്ലാവരുടെയും പേരൊക്കെ ചോദിച്ചു പ്ലസ് 2, വിൽ കിട്ടിയ മാർക്കും എല്ലാം ചോദിച്ചു. "ദേ നിങ്ങൾ ഫ്രഷേഴ്‌സ് ആണ് സീനിയർ പിള്ളേരും ആയി ആവശ്യം ഇല്ലാത്ത കൂട്ടിന് ഒന്നും പോകരുത്. പിന്നെ റാഗിങ്ങ് അങ്ങനെ എന്തെങ്കിലും അവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായാൽ ഉടനെ ഞങ്ങളെ അറിയിക്കണം. പിന്നെ മരം ചുറ്റി പ്രേമം ഒന്നും ഇവിടെ നടക്കില്ല ഇത് അച്ചടക്കത്തിന് പേര് കേട്ട കോളേജ് ആണ്. ക്ലാസ്സിൽ കയറാതെ മുങ്ങി നടന്നാൽ ഞാൻ പൊക്കും ഏത് വല്യ വീട്ടിലെ മകൾ ആയാലും മകൻ ആയാലും. മൊബൈൽ ഫോൺ ക്ലാസ്സ്‌ ടൈമിൽ അലോഡഡ്‌ അല്ല. സൗഹൃദത്തിനും പഠനത്തിനും നല്ലൊരു അന്തരീക്ഷം ഉള്ള കോളേജ് ആണ് ഇത്. പിന്നെ വേറെ ഒന്നും പറയാനില്ല ബാക്കിയൊക്കെ നിങ്ങൾക്കു പുറകെ മനസിലാകും. അപ്പോ ഇനി നാളെ കാണാം".... സൂസൻ മിസ്സ്‌ അറ്റെൻഡൻസ് എടുത്തു. "മിസ്സേ അടുത്ത ഹൗർ ഏതാ"??ശില്പ ചോദിച്ചു. "അടുത്ത ഹൗർ അക്കൗണ്ടൻസി ആണ് പുതിയ ആളാണ് ക്ലാസ്സ്‌ എടുക്കാൻ വരുന്നത്. സാർ ആണെന്ന് തോന്നുന്നു. എനിക്ക് പരിചയമില്ല".... മിസ്സ്‌ അതും പറഞ്ഞു പുറത്തേക്കു പോയി. ആദ്യ പീരിയഡ് കഴിഞ്ഞതിന്റെ ശ്വാസം വിട്ടു എല്ലാവരും ചെറുതായി അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു തുടങ്ങി. സംസാരത്തിന്റെ അളവ് കൂടി കൂടി അതൊരു ചന്ത പോലെ ബഹളം ആയി. "സൈലെൻസ് പ്ലീസ്"..... ശബ്ദം കേട്ട് എല്ലാവരും എഴുന്നേറ്റു നിന്നു. ഒരു ചെറുപ്പക്കാരൻ ആയ സാർ ക്ലാസ്സിന്റെ അകത്തേക്ക് വന്നു. അമ്മിണി കുട്ടി എഴുന്നേൽക്കാൻ ശ്രെമിച്ചപ്പോൾ അവളുടെ മഞ്ഞ പാവാട ഡെസ്കിലെ ആണിയിൽ കുടുങ്ങി അവൾ അത് അഴിക്കാൻ ശ്രെമിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് സാർ വന്നതും. അവൾ സാറിനെ നോക്കുമ്പോൾ അയാൾ തിരിഞ്ഞു നിൽക്കും അതുകൊണ്ട് മുഖം അവൾക്ക് കാണുവാൻ കഴിഞ്ഞില്ല. "അമ്മിണി കുട്ടി.... നീ എന്ത് ചെയ്യുവാ"??ശില്പ ചോദിച്ചു. "എന്റെ പാവാട ആണിയിൽ കുടുങ്ങി. അഴിക്കാൻ പറ്റുന്നില്ല".... കഷ്ടപ്പെട്ട് അമ്മിണി കുട്ടി ഒരു വിധത്തിൽ അത് അഴിച്ചു എടുത്തു. "അമ്മിണി കുട്ടി.... എന്തായാലും ഞാൻ ഡിഗ്രി പാസ്സ് ആകില്ല എന്ന് എനിക്ക് ഉറപ്പായി".... ശില്പ പറഞ്ഞു. "അതെന്താടി"?? "നീ ആ സാറിനെ കണ്ടില്ലാരുന്നോ"?? "ഇല്ല ഇത് അഴിക്കുന്നതിനു ഇടയിൽ മുഖം കാണാൻ പറ്റിയില്ല, ഞാൻ നോക്കിയപ്പോൾ മുഴുവൻ തിരിഞ്ഞു നിൽക്കുക ആയിരുന്നു".... അമ്മിണി കുട്ടി പറഞ്ഞു. "മ്മ്.... സാർ നല്ല ചുള്ളനാ... ഒരു ദിവസം പോലും ഞാൻ അബ്സെന്റ ആകില്ല മോളെ".... "നിനക്ക് വട്ടാണോ ??സാർ നമ്മളെ പഠിപ്പിക്കാൻ വന്നത് അല്ലേ !!സാറിന്റെ കല്യാണം കഴിഞ്ഞു കാണും".... "ഇല്ലെടി കയ്യിൽ എങ്കജ്മെന്റ് റിങ് ഒന്നുമില്ല. സാർ അക്കൗണ്ടൻസി പഠിപ്പിച്ചോട്ടെ ഞാൻ സാറിനെ ലോവോളജി പഠിപ്പിക്കും".... ശില്പ പറഞ്ഞു. "ആരാ സംസാരിക്കുന്നത്"?? സാർ ചോദിച്ചു. "അത് ആ അമ്മിണി ആട് ആയിരിക്കും സാർ"... പുറകിൽ ഇരുന്ന ഒരുത്തൻ പറഞ്ഞു. അല്ലെങ്കിലും തരം കിട്ടുമ്പോൾ ആള് ആകാൻ എല്ലാ ക്ലാസ്സിലും ഒരുത്തൻ ഉണ്ടാകുമല്ലോ. "അമ്മിണി ആടോ"?? "മ്മ്... അതാ സാർ ആ ഇരിക്കുന്നത്".... അവൻ വിരൽ ചൂണ്ടി. സാർ തിരിഞ്ഞു നോക്കി.ആളെ കണ്ടു അമ്മിണി കുട്ടി ഒന്ന് പതറി രാവിലെ ചാടിയ ബുള്ളറ്റിന്റെ ഉടമ നമ്മുടെ ബ്ലാക്ക് ഷിർട്ടുകാരൻ. അമ്മിണി കണ്ണും തള്ളി ഇരുന്നു. സാർ നടന്നു അവളുടെ അടുത്തേക്ക് വരുമ്പോൾ അവളുടെ ഹൃദയം പട പട ഇടിച്ചു. "ഇത് സാർ ആയിരുന്നോ ഇവിടുത്തെ സ്റ്റുഡന്റ് ആയിരിക്കും എന്നോർത്ത കേറി മുട്ടിയതു പ്രശ്നം ആകുവോ"!!അമ്മിണി കുട്ടി മനസ്സിൽ ഓർത്തു. "ആരാ അമ്മിണി"??സാർ ചോദിച്ചപ്പോൾ അവൾ പതുക്കെ എഴുന്നേറ്റു നിന്നു. "താൻ ആണോ അമ്മിണി"??... സാർ ചോദിച്ചു. "മ്മ്".... അവൾ ഒന്ന് മൂളി. നല്ലൊരു ചമ്മൽ അവളിൽ പ്രകടമായിരുന്നു. അത് സാറിനും മനസ്സിലായി അവളുടെ മുഖ ഭാവം കണ്ടു സാറിനും ചിരി പൊട്ടി എങ്കിലും അദ്ദേഹം അത് മറച്ചു പിടിച്ചു. "ശരിക്കും പേര് അമ്മിണി എന്നാണോ"? "അതെ സാർ അമ്മിണി കുട്ടി"... "മ്മ് നല്ല പേരാണ് കേട്ടോ. ഇപ്പോഴുള്ള മോഡേൺ പേരുകളിൽ നിന്നും വെത്യാസം ഉണ്ട്. അമ്മിണി കുട്ടി ഇരുന്നോളു".... സാർ പറഞ്ഞു. "ഞങളുടെ നാട്ടിലൊക്കെ പശുവിനും ആടിനും എല്ലാം ഇടുന്ന പേര സാറെ അവൾക്ക്"... പുറകിൽ ഇരുന്ന ചെറുക്കൻ വീണ്ടും കമന്റ്‌ അടിച്ചു വിട്ടു. "ഹലോ.... തന്റെ പേര് എന്താ"??സാർ ചോദിച്ചു. "വിവേക്"... "എങ്കിൽ വിവേകേ കുറച്ചു വിവേകത്തോടെ സംസാരിക്കു.ഒരു പേരിൽ എന്ത് ഇരിക്കുന്നു!!"...ക്ലാസ്സിൽ കൂട്ട ചിരി ഉയർന്നു. അവൻ പിന്നെ ഒന്നും മിണ്ടിയില്ല. "അപ്പോൾ ഡിയർ സ്റ്റുഡന്റസ് നിങ്ങളെ പോലെ തന്നെ ഞാനും ഈ കോളേജിൽ പുതിയ ആളാണ്. ഇന്ന് ആണ് ചാർജ് എടുത്തത്. അക്കൗണ്ടൻസി ആണ് എന്റെ സബ്ജെക്ട്"... "സാറിന്റെ പേരെന്താ"??... തട്ടം ഇട്ടോരു പെണ്ണ് ചോദിച്ചു. "എന്റെ പേര് ആരവ്. വീട് അറുന്നൂറ്റിമംഗലം ഇനി എന്തെങ്കിലും അറിയണോ"?? "സാർ മാരീഡ് ആണോ"??തട്ടം ഇട്ട പെണ്ണ് പിന്നെയും ചോദിച്ചു. "ഇതുവരെ ഇല്ല''... "Lover ഉണ്ടോ സാർ"??.... അവൾ വിടാൻ ഉള്ള ഉദ്ദേശം ഇല്ല. "താൻ ആള് കൊള്ളാല്ലോ. ഇതുവരെ അതും ഉണ്ടായിട്ടില്ല"... സാർ അമ്മിണി കുട്ടിയെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു. Lover ഇല്ല എന്ന് കേട്ടപ്പോൾ എല്ലാ പെൺകുട്ടികളുടെയും മുഖം ഒന്ന് വിടർന്നു. ശില്പ ഒന്നുടെ നേരെ നിവർന്നു ക്ലോസ് അപ്പ്‌ പുഞ്ചിരിയും ആയി സാറിനെ നോക്കി. "ഹോ വാ അടച്ചു പിടിക്ക് ശിൽപ്പെ വായിൽ ഈച്ച പോകും".... അമ്മിണി കുട്ടി പറഞ്ഞു. "നീ പോടീ ഞാൻ എന്റെ ഭാവിയിലെക്കാ നോക്കുന്നെ"... ശില്പ പറഞ്ഞു. "ഉവ്വ് ഉവ്വ്".... വീണ്ടും തട്ടമിട്ട പെണ്ണ് എന്തോ ചോദിക്കാൻ തുടങ്ങിയപ്പോൾ നാളെ ജാതകം കൊണ്ടുവന്നു തരാം എന്ന് പറഞ്ഞു സാർ അവളെ കളിയാക്കി. പിന്നെ അവൾ ഒന്നും ചോദിച്ചില്ല. "നിങ്ങളിൽ ആരൊക്കെ ആരുന്നു പ്ലസ് 2ഫുൾ A പ്ലസ് ഉണ്ടായിരുന്നത്"??... സാർ ചോദിച്ചു. പെട്ടെന്ന് ക്ലാസ്സ്‌ നിശബ്ദം ആയി. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു. ചിലർ ജനൽ കമ്പി എണ്ണികൊണ്ട് ഇരുന്നു. ചിലർ ഓടിന്റെ എണ്ണം നോക്കി കൊണ്ട് ഇരുന്നു. "ആരുമില്ലേ''??... സാർ പിന്നേം ചോദിച്ചു. എല്ലാവരും കുനിഞ്ഞു ഇരുന്നപ്പോൾ അമ്മിണി കുട്ടി പതുക്കെ ഇരുന്ന സ്ഥലത്ത് നിന്നും എഴുന്നേറ്റു. എല്ലാവരും അവളെ തന്നെ നോക്കി.ശില്പ ഉൾപ്പെടെ. ഒരുമാതിരി കുറ്റവാളികളെ നോക്കും പോലെ. "അമ്മിണി കുട്ടിക്ക് ഫുൾ A പ്ലസ് ആയിരുന്നോ"??... സാർ ചോദിച്ചു. "അതെ".. "ഹ ... ഗുഡ്. Sitdown"..... അവൾ ഇരുന്നു. "എടി ബുജി"...ശില്പ അവളെ അടിമുടി ഒന്ന് നോക്കി. "നിങ്ങൾ ആരും മുഖം കുനിച്ചു ഇരിക്കേണ്ട ആവശ്യം ഇല്ല. ഞാൻ പ്ലസ് 2ഒന്ന് പൊട്ടിയ ആളാ.ഞാൻ അറിയാൻ വേണ്ടി ചോദിച്ചു എന്ന് മാത്രം"....സാർ പറഞ്ഞു.അത് കേട്ടപ്പോൾ കുട്ടികൾ ഒന്ന് ഉഷാറായി. "ശരിക്കും പൊട്ടിയോ സാറെ"??... ശില്പ ചോദിച്ചു. "മ്മ് ശരിക്കും"... അപ്പോഴേക്കും ബെൽ അടിച്ചു. "ഓക്കേ സ്റ്റുഡന്റസ് അപ്പോൾ നാളെ കാണാം"... സാർ പറഞ്ഞു. എന്നിട്ട് അമ്മിണി കുട്ടിയെ ഒന്ന് നോക്കിയിട്ട് പുറത്തേക്കു പോയി.അവൾ അപ്പോഴും ചമ്മി ഇരിക്കുക ആയിരുന്നു. "ശോ സാർ വന്നതും അറിഞ്ഞില്ലാ പോയതും അറിഞ്ഞില്ലാ"...ശില്പ ഇരുന്നു പറഞ്ഞു. "ഹോ ഇങ്ങനെ ഒരു വായിൽ നോക്കി പെണ്ണ്"...അമ്മിണി കുട്ടി ശില്പയുടെ തലയിൽ തട്ടി. ഇന്റർവെൽ ടൈം ആയിരുന്നത് കൊണ്ട് കുറച്ചു പേര് പുറത്തേക്കു പോയി കുറച്ചു പേര് ക്ലാസ്സിൽ തന്നെ ഇരുന്നു.അമ്മിണി കുട്ടി ഗൗരി ചേച്ചിയെ കാണുവാൻ പുറത്തേക്കു പോകാൻ തുടങ്ങിയതും പെട്ടെന്ന് കുറെ ചേട്ടന്മാരും ചേച്ചിമാരും കൂടെ ക്ലാസ്സിലേക്ക് ഇടിച്ചു കയറി വന്നു. സീനിയർസ് ആണെന്ന് വരവ് കണ്ടപ്പോഴേ മനസിലായി. അവരിൽ കാണാൻ അത്യാവശ്യം നല്ല ഭംഗി ഉള്ളൊരു ചേട്ടൻ കയറി ഡെസ്കിന്റെ മുകളിൽ ഇരുന്നു. കട്ട താടിയും പിരിച്ചു വെച്ച മീശയും കണ്ടാൽ തന്നെ ഒരു ഗുണ്ടാ ലുക്ക്‌. ആ ചേട്ടന്റെ ചുറ്റും കൂടെ വന്ന ബാക്കിയുള്ള എല്ലാവരും നിന്നു. "All stand up"...അയാൾ പറഞ്ഞപ്പോൾ എല്ലാവരും ചാടി എണീറ്റു. "അപ്പോൾ മക്കൾക്ക്‌ ഈ കലാലയത്തിലേക്ക് സ്വാഗതം. ഞങ്ങളൊക്കെ നിങ്ങളുടെ മൂത്ത ചേട്ടന്മാർ ആണ് കേട്ടോ. മീൻസ് യുവർ സൂപ്പർ സീനിയർസ്. അപ്പോ ഐശ്വര്യം ആയി നമുക്ക് റാഗിങ്ങ് എന്ന മഹത്തായ ചടങ്ങിലേക്ക് കടക്കാം. അതിനു മുൻപ് എല്ലാവരും സ്വന്തം ഫോൺ ഈ മേശയിൽ കൊണ്ട് വന്നു വെച്ചോളൂ.ഇല്ലെങ്കിൽ മക്കൾ ഓരോരുത്തരായി ടിക്ക് ടോക് ചെയ്തു ഇതൊരു കലാപം ആക്കും"....ഓരോരുത്തർ ആയി ഫോൺ കൊണ്ട് പോയി മേശയിൽ വെച്ചു. അമ്മിണി കുട്ടി അനങ്ങാതെ നിന്നു. "എന്താടി നിന്നോട് ഇനി പ്രത്യേകം പറയണോ ഫോൺ കൊണ്ട് പോയി വെക്കാൻ"??... സീനിയർ ചേച്ചി ചോദിച്ചു. "എനിക്ക് ഫോൺ ഇല്ല ചേച്ചി"... "ഒന്ന് മാറിക്കെട.ഫോൺ ഇല്ലാത്ത അപൂർവ ജീവിയെ കാണട്ടെ"...ഡെസ്കിൽ കയറി ഇരുന്ന സീനിയർ പറഞ്ഞപ്പോൾ എല്ലാവരും മാറി നിന്നു. സീനിയർ ചേട്ടനും അമ്മിണി കുട്ടിയും ഇപ്പോ നേർക്കുനേർ നിൽക്കുകയാണ്. സീനിയർ അമ്മിണി കുട്ടിയെ അടിമുടി ഒന്ന് നോക്കി അവൾക്ക് ആ നോട്ടം കണ്ടപ്പോൾ ദേഷ്യം വന്നു. "എടി ഇങ്ങു വന്നേ"....സീനിയർ അവളെ വിളിച്ചു. അമ്മിണി കുട്ടി ചുറ്റും നോക്കി. ശില്പ അവളെ ദയനീയമായി നോക്കി നിന്നു. പെട്ടു എന്ന് അവൾക്ക് മനസിലായി. അമ്മിണി കുട്ടി പേടിയോടെ അയാളുടെ അടുത്തേക്ക് നടന്നു. "എന്താ നിന്റെ പേര്"??സീനിയർ ചേട്ടൻ ചോദിച്ചു "അമ്മി അമ്മിണി കുട്ടി"... "എന്റെ വീട്ടിലെ ആടിന്റെ പേരും അമ്മിണി കുട്ടി എന്നാ നിങ്ങള് ട്വിൻസ് ആണോ"??ഒരുത്തൻ അവളെ കളിയാക്കി. അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. "രാഹുൽ മതിയെടാ പാവം കരയും ഇപ്പോൾ"....സീനിയർ പറഞ്ഞപ്പോൾ കളിയാക്കിയവൻ മിണ്ടാതെ ഇരുന്നു. "കാണാൻ ഒരു ചന്തം ഉണ്ട്. ഏത് കടയിൽ നിന്ന റേഷൻ"??...സീനിയർ പിനേം ചോദിച്ചു. അമ്മിണി കുട്ടിക്ക് കരച്ചിൽ വന്നു. "ഹ അമ്മിണി കുട്ടിക്ക് ലൈൻ ഉണ്ടോ"?? "ഇല്ല".... "ഉണ്ടായിരുന്നോ"?? "ഇല്ല"... "അപ്പോ ഓടിയിട്ട് ഇല്ല അളിയാ"....രാഹുൽ വീണ്ടും കൌണ്ടർ അടിച്ചു. പിന്നേം കൂട്ട ചിരി ഉയർന്നു. പുറത്തു വരാന്തയിൽ കൂടി നാല് പേര് പോകുന്നത് കണ്ടു സീനിയർ അങ്ങോട്ട്‌ നോക്കി. "അമ്മിണി കുട്ടി പ്ലസ് 2വിൽ എത്ര A പ്ലസ് ഉണ്ടാരുന്നു"??സീനിയർ ചോദിച്ചു. "ഫുൾ A പ്ലസ് ആയിരുന്നു" "ആഹാ അപ്പൊ പഠിപ്പിസ്റ് ആണല്ലേ!!നമ്മുടെ കോളേജിൽ പഠിപ്പിസ്റ്റുകൾ വന്നാൽ ഒരു ആചാരം ഉണ്ട്. എന്താന്ന് അറിയുവോ"?? "ഇല്ല" "എങ്കിൽ വാ ചേട്ടൻ കാണിച്ചു തരാം"...സീനിയർസ്സ് എല്ലാവരും കൂടെ അവളെയും കൊണ്ട് പുറത്തേക്കു ഇറങ്ങി. ക്ലാസ്സിൽ ഉണ്ടായിരുന്ന കുട്ടികളും എന്താ നടക്കുന്നത് എന്ന് മനസിലാകാതെ പുറത്തേക്കു ഇറങ്ങി. സീനിയർ ചുറ്റും നോക്കി ഒരാളെ കണ്ടു പിടിച്ചു. "ദ ആ നിൽക്കുന്ന വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റ്സും ഇട്ട ചേട്ടനെ കണ്ടോ"??അവൻ വിരൽ ചൂണ്ടി. "മ്മ്".....അമ്മിണി ഒന്ന് മൂളി. "ആ ചേട്ടൻ ആണ് നമ്മുടെ യൂണിവേഴ്സിറ്റി ടോപ്പർ. ചെന്ന് കാലിൽ വീണു അനുഗ്രഹം വാങ്ങിക്കോ"... "അതെന്തിനാ"?? "അതൊരു ചടങ്ങ് ആണ്" "ഞാൻ ചെയ്യില്ല" "ചെയ്തില്ല എങ്കിൽ ഇനി മോളു ഇവിടെ പഠിക്കില്ല. ചെല്ലെടി"...അയാൾ ദേഷ്യപ്പെട്ടു "അമ്മിണി കുട്ടി വെറുതെ ഒരു വഴക്ക് വേണ്ട നീ ചെല്ല്"...ശില്പ അവളുടെ കാതിൽ പറഞ്ഞു. അവൾ മനസ്സില്ല മനസ്സോടെ അവിടേക്ക് നടന്നു. "ധീരജ്ജ് നീ ഇത് എന്ത് കാണിക്കാൻ ഉള്ള പുറപ്പാട് ആണ്??ആ പെണ്ണിനെ ഇന്ന് അവൻ കൊന്നു കൊലവിളിക്കും"...രാഹുൽ പറഞ്ഞു. "എനിക്കും അത് തന്നെയാ വേണ്ടത്"...ധീരജ്ജ് പറഞ്ഞു. അമ്മിണി കുട്ടി പതുക്കെ പതുക്കെ ചുവന്ന പരുക്കൻ ഇട്ട തറയിലൂടെ നടന്നു തിരിഞ്ഞു തിരിഞ്ഞു നോക്കി മടിച്ചു മടിച്ചു വൈറ്റ് ഷർട്ട്‌ ഇട്ട ആളുടെ അടുത്ത് എത്തി. കണ്ണിൽ നിന്ന് കുടുകുടെ കണ്ണീർ ഒഴുകി. ആ ചേട്ടൻ ആരോടോ സംസാരിക്കുക ആയിരുന്നു. പുറകിൽ നിൽക്കുന്ന എല്ലാവരെയും അവൾ ഒന്നുടെ നോക്കി.ധീരജ് കലിപ്പ് ആക്കിയപ്പോൾ അവൾ അയാളുടെ കാലിൽ വീണു. "നിനക്ക് ഇനിയും മതിയായില്ലേടാ".....അയാൾ അലറി..... തുടരും (ഇഷമായെങ്കിൽ ലൈക്ക് ചെയ്യണേ, അഭിപ്രായങ്ങൾ അറിയിക്കണേ...) രചന : അനു അനാമിക https://b.sharechat.com/cZJQSxfgnV?referrer=otherShare ഷെയർചാറ്റ് - പക്കാ ഇന്ത്യൻ സോഷ്യൽ ആപ്പ് ! ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 👇👇👇 👉 https://b.sharechat.com/qb3rvzIfBT
#

📔 കഥ

📔 കഥ - lo @ valappottukalpage ShareChat മുത്തുഗൗ രചന : അനു അനാമിക വളപ്പൊട്ടുകൾ - # S നോവൽ - മുത്തുഗൗ , Part 2 കോമേഴ്സ് . . . GET IT ON Google Play - ShareChat
534 കണ്ടവര്‍
6 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post