ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
*💙_ദുആ മിയാ_💜* *PART_50* *Αɑѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 ഓള് കഥ കേൾക്കാൻ റെഡിയായിരുന്നപ്പോ ഞാനെന്റെ മൈൻഡ് ഒന്ന് ഫ്രീയാക്കി.... പറയാനിരുന്ന ആ കഥയെ മനസിലേക്ക് കൊണ്ട് വന്നു.... "പണ്ട്.... പണ്ടെന്ന് പറഞ്ഞാൽ ഒരു പത്തിരുപത്തിയഞ്ച് വർഷം മുമ്പ്.... കഥ ഞാൻ ചുരുക്കി പറയാണ് ട്ടോ.... നിനക്ക് കൺഫ്യൂസ്ഡ് ആവാതിരിക്കാൻ വേണ്ടി ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം കഥാപാത്രങ്ങൾക്ക് ഓരോ പേരിടും ഓക്കേ...." "അല്ല.... അന്ന് ഞാനുണ്ടോ കോന്താ.... അ.... അല്ലാ മിശുച്ചാ....!!" ഇടക്ക് കേറി വീണ്ടും ഓള് ഇടങ്കോലിട്ടപ്പോ ഞാനോളെ തുറിച്ചു നോക്കിയിട്ട് സൈലന്റ് എന്ന് പറഞ്ഞു.... അപ്പൊ തന്നെ ഓള് ചുണ്ട് കോട്ടി പിടിച്ചോണ്ട് ആയിക്കോട്ടെ എന്ന രീതിയിൽ തലയാട്ടി.... "ആഹ് അങ്ങനെ വർഷങ്ങൾക്ക് മുമ്പ്.... ഒരു വലിയ നാട്ടിൽ ഒരു കുഞ്ഞു വീടുണ്ടായിരുന്നു.... ആ വീട്ടിൽ ഒരു ഉമ്മയും ഉപ്പയും പിന്നെ അവരുടെ രണ്ടു മക്കളും മാത്രേ ഉണ്ടായിരുന്നുള്ളൂ.... ഒരാണും ഒരു പെണ്ണും.... I mean രാജുവിനെയും രാധയെയും പോലെ...." അത് കേട്ട് ഓള് വാ പൊത്തി ചിരിച്ചിട്ട് ബാക്കി പറയാൻ പറഞ്ഞു.... "അങ്ങനെ ആ രാജുവും രാധയും വളർന്നു വലുതായി കല്യാണവും കഴിച്ചു.... രാജു ഒരു വലിയ കുടുംബത്തിലെ പെൺകുട്ടിയെ കല്യാണം കഴിച്ചപ്പോ രാധ ആരോരും ഇല്ലാത്ത ഒരുത്തനെ പ്രേമിച്ചു കെട്ടി.... അങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോ രാജുവിന്റെ ഭാര്യയും പിന്നെ രാധയും ഓരോ ആൺമക്കൾക്ക് ജന്മം നൽകി.... രാധയുടെ മകന്റെ പേരാണ് ചെകുത്താൻ.... കുഞ്ഞിലേ വീട്ടുകാരെ വെറുപ്പിക്കാൻ മാത്രം അറിയുന്നവനാണ് അവൻ.... രാജുവിന് ജനിച്ചത് ഒരു ഉശിരുള്ള ആൺകുട്ടിയാണ്‌.... ഒരു മിസ്റ്റർ തല്ലിപ്പൊളി.... രാധയ്ക്ക് ആ ചെകുത്താൻ കുഞ്ഞിനെ അത്രക്ക് ഇഷ്ടം ഒന്നും അല്ലായിരുന്നു.... രാധ ആഗ്രഹിച്ചത് ഒരു പെൺകുഞ്ഞിനെയാണ്.... പക്ഷെ അതിനുള്ള ഭാഗ്യം അവർക്ക് ഉണ്ടായില്ല.... അങ്ങനെ ഇരിക്കെ ആ ചെകുത്താൻ കുഞ്ഞിന് അഞ്ചു വയസ്സായപ്പോളാണ് നമ്മളെ രാജുവിന് ആ രാജകുമാരി ജനിക്കുന്നത്.... മറ്റേ തല്ലിപ്പൊളി പാർട്ടിയുടെ പെങ്ങള് ആയിട്ട്.... എയ്ഞ്ചൽ ബേബി.... കാണാൻ ശെരിക്കും ഒരു കുഞ്ഞു മാലാഖയെ പോലായിരുന്നത്രെ അവൾ.... പെൺകുഞ്ഞ് ഇല്ലാത്ത നമ്മളെ രാധയ്ക്ക് ഈ മാലാഖ കുഞ്ഞിനെ നല്ലോണം അങ്ങ് ഇഷ്ടപ്പെട്ടു.... അതോണ്ട് പിന്നീടങ്ങോട്ട്‌ മാലാഖ കുഞ്ഞിനെ അവളുടെ പെറ്റമ്മ വളർത്തിയതിലും കൂടുതൽ നന്നായി രാധയാണ് വളർത്തിയത്.... അതോണ്ട് തന്നെ മാലാഖ കുഞ്ഞിന് ഈ പോറ്റമ്മയായ രാധയായിരുന്നു പെറ്റമ്മ.... എന്നിട്ടെന്താ.... മാലാഖ കുഞ്ഞിന് ഒരു വയസ്സായകുന്നതിന് മുമ്പ് രാധ മരിച്ചു പോയി.... രാധയുടെ ഭർത്താവ് വേറെ ഒരുത്തിയെ കെട്ടി.... അത് വേറൊരു പിശാശ്.... അങ്ങനെ കുറച്ച് കഴിഞ്ഞ് ആ പിശാശും ഒരു പെൺകുഞ്ഞിന് ജന്മം നൽകി.... പറഞ്ഞു വരുമ്പോ നമ്മളെ ചെകുത്താന്റെ അനിയത്തിയായിട്ടു വരും.... പക്ഷെ രാധ മരിച്ചു പോയതോടെ നമ്മളെ മാലാഖ കുഞ്ഞിന്റെ നില ഗുരുതരം ആയി.... അത്രക്കും ഇഷ്ട്ടമായിരുന്നു അവൾക്ക് രാധമ്മയെ.... ഓരോ ദിവസം പോകുംതോറും അവളൊരു അസുഖക്കാരി ആവുകയായിരുന്നു.... ഊണിലും ഉറക്കിലും രാധമ്മയെ കാണണം എന്ന് പറഞ്ഞ് കരഞ്ഞ് അവൾ വാശി പിടിച്ചിരുന്നു.... അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസമാണ് രാധയുടെ ഭർത്താവിനെയും കുടുംബത്തെയും കാണാതായത്.... കൂട്ടത്തിൽ നമ്മളെ മാലാഖ കുഞ്ഞിനെയും കാണാതായ വിവരം പിന്നീടാണ് എല്ലാരും അറിയുന്നത്.... എല്ലാവരും ഒരുപാട് അന്യോഷിച്ച ശേഷം ഒടുവിൽ അവരെ തേടിയെത്തുന്ന വിവരം രാധയുടെ ഭർത്താവും കുടുംബവും ഒരു ആക്‌സിഡന്റിൽ പെട്ട് മരിച്ചു പോയെന്നാ.... അവരെ കൂടെ നാല് വയസ് പ്രായമുള്ള ഒരു കുഞ്ഞും കൂടി ഉണ്ടായിരുന്നെന്ന് പാത്രത്തിലൂടെയാണ്‌ രാജുവും അവന്റെ വീട്ടുകാരും അറിയുന്നത്.... അന്ന് ആ പെറ്റമ്മയും അച്ഛനായ രാജുവും ഒക്കെ മാലാഖ കുഞ്ഞിന്റെ വേർപാട് അറിഞ്ഞ് തകർന്നു പോയി.... പിന്നീട് ഒരുപാട് വർഷം എടുത്തു അവരാ കള്ളത്തിനോട് യോജിക്കാൻ.... ഇതൊന്നും അല്ലാതെ വേറൊരു ട്വിസ്റ്റ്‌ എന്താന്ന് ചോദിച്ചാൽ...." എന്ന് പറഞ്ഞ് ഞാനത് മുഴുമിപ്പിക്കും മുമ്പ് ഓള് പെട്ടന്ന് എന്റെ കോളറിൽ പിടിച്ച് വലിച്ചോണ്ട് എന്നെ എണീപ്പിച്ച് നിർത്തിയിട്ട് എന്നെ തന്നെ ഉറ്റു നോക്കി.... എന്താ സംഭവം എന്ന് മനസിലാവാതെ ഞാൻ അപ്പൊ ഓളെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി കൊണ്ടിരുന്നു.... "നിങ്ങള്....? നിങ്ങളാരാ....? സത്യം പറ ആരാ നിങ്ങള്...." ഒരുതരം ഞെട്ടലോടെ ഓള് അത് എന്നോട് ചോദിച്ചപ്പോ അത് കേട്ട ഞാൻ അതിനേക്കാൾ ഞെട്ടി തരിച്ച് നിക്കായിരുന്നു.... ഓള് എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കുന്നെ.... "പറ.... എനിക്കറിയണം നിങ്ങളാരാന്ന്.... പറയ്...." എന്ന് പറഞ്ഞോണ്ട് ഓള് എന്നെ പിടിച്ചു കുലുക്കി.... ഞാൻ അപ്പൊ തന്നെ ഓളെ കൈ എടുത്ത് മാറ്റിയിട്ട് ഓളെ കവിളിൽ പിടിച്ചോണ്ട് കണ്ണുകളിലേക്ക് നോക്കി.... "ദുആ ഞാൻ.... ഞാൻ ആരാണെന്നോ....!! നീയെന്താ ഇങ്ങനെ സംസാരിക്കുന്നെ...." അത് കേട്ട് ഓള് അപ്പൊ തന്നെ എന്റെ കൈ തട്ടി മാറ്റിയിട്ട് എന്റെ നേർക്ക് കൈ ഉയർത്തി പിടിച്ചോണ്ട് നിർത്താൻ പറഞ്ഞു.... "ഈ കഥ...!! ഇത്...!! ഇത് നിങ്ങക്ക് എവിടെന്ന് കിട്ടി...? എനിക്കും എന്റെ ഉപ്പച്ചിക്കും മാത്രം അറിയാവുന്ന ഈ കഥ നിങ്ങക്ക് എവിടെന്നാ കിട്ടിയത്.... പറ...." എന്ന് ചോദിച്ചോണ്ട് വന്നിട്ട് ഓളെന്നെ പുറകിലേക്ക് തള്ളി.... ശെരിക്കും കാര്യമെന്താണെന്ന് മനസിലാവാതെ ഞാൻ ഓളെ തന്നെ നോക്കി കൊണ്ടിരുന്നു.... "നിങ്ങളെന്നെ ചതിക്കുകയാണല്ലേ.... ശെരിക്കും ആരാ നിങ്ങള്....? പറ.... എനിക്കറിയണം ആരാന്ന്...." "ദുആ.... എടി ഞാനൊന്ന് പറഞ്ഞോട്ടെ.... നീയിങ്ങനെ വൈലന്റാവല്ലേ...." "വേണ്ടാ.... എല്ലാരും എന്നെ ചതിക്കാണ്.... ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നോട് ഇങ്ങനെയൊക്കെ.... എന്തിനാ എല്ലാരും എന്നെ ചതിക്കാൻ ശ്രമിക്കുന്നെ...." എന്നൊക്കെ പറഞ്ഞ് ഓള് അവിടെ മുട്ടുകുത്തിയിരുന്ന് കരയാൻ തുടങ്ങിയപ്പോ ഇവളോട് ഇപ്പൊ ഒന്നും പറയണ്ടായിരുന്നു എന്നെനിക്ക് തോന്നിപ്പോയി.... പക്ഷെ പറഞ്ഞില്ലെങ്കിൽ ഞാനത് ഓളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും.... ഞാൻ പറഞ്ഞ ആ കഥയിലെ മാലാഖ കുഞ്ഞ് ഓള് തന്നെയാണെന്ന് ഞാനിനി എങ്ങനെയാ ഓളെ ഒന്ന് പറഞ്ഞു മനസിലാക്കാ.... "ദുആ നീ ഇങ്ങനെ കരയല്ലേ.... നിന്നെ ആരും ചതിച്ചിട്ടില്ല.... ദേ നോക്ക്.... കരയല്ലേ...." അതും പറഞ്ഞ് ഞാൻ ഓളെ അടുത്തേക്ക് ചെന്നു.... "പോ എന്നെ തൊടണ്ടാ.... എല്ലാരും എന്നെ ചതിക്കാ.... നിങ്ങളും എന്നെ ചതിക്കാ.... എനിക്കറിയാം ആ മാലാഖ കുഞ്ഞ് ഞാനാണെന്ന്.... എനിക്കത് മനസിലായി കഴിഞ്ഞു.... ഇത്രയും നാൾ ഓരോന്നും പറഞ്ഞ് എല്ലാരും കൂടി എന്നെ ചതിക്കായിരുന്നു...." വീണ്ടും ഓള് അത് തന്നെ പറഞ്ഞോണ്ട് അവിടിരുന്ന് കരഞ്ഞപ്പോ ഞാൻ പോയി ഓളെ അടുത്തിരുന്നു.... "ദുആ ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക്.... നിന്നെ ഇത്രയും നാൾ ചതിച്ചത് നീ ഉപ്പച്ചിയെന്ന് സ്നേഹത്തോടെ വിളിക്കുന്ന ആ മനുഷ്യനാ.... അല്ലാതെ ഞങ്ങളല്ലാ...." അത് കേട്ട് പെട്ടന്ന് ഓള് മുഖം ഉയർത്തി പിടിച്ച് നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി.... എന്നിട്ട് വീണ്ടും എന്റെ കോളറിൽ പിടിച്ച് വലിച്ചു.... "അപ്പൊ.... അപ്പൊ നിങ്ങക്ക് എല്ലാം അറിയായിരുന്നു.... എന്നിട്ട് എന്നെ ഇതുവരെ പൊട്ടം കളിപ്പിച്ചതാല്ലെ.... എന്തിന്....? ഒരേയൊരു വാക്ക് എന്നോട് നേരത്തെ പറയായിരുന്നില്ലേ നിങ്ങക്ക് ഞാൻ ആരാണെന്ന്.... എന്തിനാ ഇത്രയും ദിവസം എന്നിൽ നിന്നും എല്ലാം മറച്ചു വെച്ചത്....?" അതും പറഞ്ഞ് ഓള് എന്റെ നെഞ്ചിൽ വീണ് മുഖം പൂഴ്ത്തി കരഞ്ഞപ്പോ ശെരിക്കും ഇല്ലാതായി കൊണ്ടിരുന്നത് ഞാനാ.... "ദുആ.... ദുആ ദേ നോക്ക്.... ഈ കാര്യം എനിക്കല്ലാതെ മറ്റൊരാൾക്കും അറിയില്ല.... നിന്റെ ആ ഉപ്പച്ചിയെയും കുടുംബത്തെയും തിരിച്ച് ഈ നാട്ടിൽ തന്നെ എത്തിക്കാതെ എനിക്കിത് ആരോടും പറയാൻ കഴിയില്ല.... അത് കൊണ്ടാ ഞാൻ.... നീ കരയല്ലേ...." "ഇനി.... ഇനി പറ.... ഈ പറഞ്ഞ കഥയിലെ മറ്റു കഥാപാത്രങ്ങളൊക്കെ ആരാ....?" തല ഉയർത്തി പിടിച്ച് ഓള് എന്നെ നോക്കി കൊണ്ട് അങ്ങനെ ചോദിച്ചപ്പൊ ഞാൻ ഓൾക്ക് എല്ലാം പറഞ്ഞു കൊടുത്തു.... മരിച്ചു പോയ രാധ എന്ന കഥാപാത്രം അവളെ സാബിറ ആന്റി ആണെന്നും പിന്നെ ആ ചെകുത്താൻ സഹൽ ആണെന്നും.... സാബിറയുടെ ഭർത്താവിന്റെ രണ്ടാം ഭാര്യയിലെ കുഞ്ഞ് ദിയ ആണെന്നും.... പിന്നെ അവളെ സ്വന്തം ഉപ്പച്ചിയായ ആ രാജു എന്ന കഥാപാത്രമാണ് എന്റെ ചാച്ചൻ എന്നതും ഞാൻ ഓൾക്ക് പറഞ്ഞു കൊടുത്തപ്പോ എല്ലാം കേട്ടിട്ട് പൊട്ടി കരയാൻ മാത്രേ ഓളെ കൊണ്ട് കഴിഞ്ഞുള്ളൂ.... "സ്വന്തം ഉപ്പച്ചിയും ഉമ്മയും കണ്മുന്നിൽ ഉണ്ടായിരിക്കെ ഞാൻ എന്ത് മാത്രം കൊതിച്ചിട്ടുണ്ടെന്ന് അറിയോ അവരെ സ്നേഹം കിട്ടാൻ വേണ്ടി.... ഓരോ രാത്രിയിലും ഞാൻ എന്ത് മാത്രം കരഞ്ഞിട്ടുണ്ടെന്ന് നിങ്ങക്ക് അറിയോ.... ഒരുമ്മാന്റെ സ്നേഹം കിട്ടാതെ വളർന്നവളാണ് ഞാനെന്ന് പറഞ്ഞിട്ടും ഒരു വാക്ക് പോലും എന്നോട് പറയാൻ തോന്നിയില്ലല്ലോ...." കരഞ്ഞു കൊണ്ട് ഓള് അങ്ങനെ പറഞ്ഞപ്പോ ശെരിക്കും എന്റെ ചങ്ക് തകർന്നു പോയി.... ഒരുപാട് തവണ ഓളോട് പറയാൻ വിചാരിച്ചിട്ടും പറയാതെ പോയത് തെറ്റ് തന്നെയാ.... പക്ഷെ അതിനൊക്കെ ഒരു കാരണം ഉണ്ടായിരുന്നു.... എന്റെ മുന്നില് ഇരുന്ന് ഓരോന്ന് പുലമ്പി കൊണ്ടിരിക്കുന്ന ദുആന്റെ കൈ പിടിച്ച് ഞാൻ ഓളെ എണീപ്പിക്കാൻ ശ്രമിച്ചു.... "ദുആ വാ എണീക്ക് നമുക്ക് മുറിയിലേക്ക് പോവാം...." അപ്പൊ തന്നെ ഓളെന്നെ രൂക്ഷമായി നോക്കിയിട്ട് എന്റെ കൈ തട്ടി മാറ്റി.... "വിടെന്നെ.... ചതിയനാ നിങ്ങള്.... എനിക്ക് നിങ്ങളെ കാണണ്ടാ...." "ദുആ പ്ലീസ്...." "എനിക്ക്.... എനിക്ക് ഇപ്പൊ തന്നെ എന്റെ ഉപ്പച്ചിയെയും ഉമ്മാനെയും കാണണം...." എന്നും പറഞ്ഞോണ്ട് ഓള് എണീറ്റ്‌ ഓടി പോകാൻ നിന്നപ്പോ ഞാൻ ഓളെ കൈ പിടിച്ച് തടഞ്ഞു നിർത്തി.... "ദുആ വേണ്ടാ.... അവർക്ക് ഇതൊന്നും അറിയില്ല.... വൈകിയാണേലും നീ മരിച്ചു പോയെന്ന് വിശ്വസിച്ചു കഴിയാ അവരൊക്കെ ഇപ്പൊ.... പെട്ടന്ന് നീ ചെന്ന് ഇതൊക്കെ വിളിച്ചു പറഞ്ഞാൽ അവരാരും ഒന്നും വിശ്വസിക്കാൻ പോകുന്നില്ല...." *"എന്ന് നിന്നോട് ആരാടാ പറഞ്ഞേ...."* പെട്ടന്ന് ഞങ്ങടെ പുറകിൽ നിന്നും അങ്ങനെയൊരു ശബ്ദം കേട്ട് ഞാനും ഓളും ഒപ്പം ഞെട്ടി തിരിഞ്ഞു പുറകിലേക്ക് നോക്കി.... അപ്പൊ ഉണ്ട് ഇൻഷു ആടിയാടി വന്ന് ഞങ്ങടെ പുറകിൽ നിക്കുന്നു.... ഓന്റെ ആ നിൽപ്പ് കണ്ടിട്ട് ഇവിടെ ഞാൻ പറഞ്ഞതൊക്കെ കേട്ട ലക്ഷണമുണ്ട്.... അതോണ്ട് തന്നെ ഇനി അവൻ എങ്ങനെയാ പെരുമാറുക എന്നൊന്നും എനിക്ക് അറിയില്ല.... ഞാൻ ഇൻഷൂനെ തന്നെ നോക്കി നിൽക്കെ ദുആ എന്റെ കൈ വിടുവിച്ച് കരഞ്ഞോണ്ട് ഇൻഷൂന്റെ അടുത്തേക്ക് ഓടി പോയിട്ട് അവനെ കെട്ടിപിടിച്ചു.... എന്തോ അതെന്നിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നിയെങ്കിലും പെട്ടന്ന് ഇൻഷു അവളെ വകഞ്ഞു മാറ്റി നിർത്തിയിട്ട് എന്റെ നേർക്ക് നേരെ വന്നു നിന്നു.... അവൻ വന്ന് എന്റെ ഫേസ് ടു ഫേസ് നിന്നിട്ട് എന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കിയ ശേഷം പെട്ടന്ന് ഓൻ എന്റെ കോളറിൽ പിടിച്ച് വലിച്ചതും ഞാൻ ഒരുതരം ഞെട്ടലോടെ ഇൻഷൂന്റെ മുഖത്തേക്ക് നോക്കി.... "മിസ്റ്റർ മിഷാൽ ഹാഫിസ്.... ഏയ്‌ അല്ല.... സോറി മൈ ഡിയർ അളിയാ...." എന്ന് പറഞ്ഞോണ്ട് ഓൻ എന്റെ കോളറിൽ പിടിച്ച് നിലത്ത് കാലുറക്കാതെ ആടി കൊണ്ടിരുന്നു.... അപ്പൊ ശെരിക്കും പറഞ്ഞാൽ അവൻ ബോധം ഇല്ലാതെയാണ് എന്റെ മുന്നില് വന്ന് നിക്കുന്നതെന്ന് എനിക്ക് തോന്നി.... "എന്റെ ആട്ടം കണ്ടിട്ട് നീ സംശയിക്കണ്ടാ മിഷൂ.... എനിക്ക് നല്ല ബോധമുണ്ട്.... നീ നേരത്തെ ഇവിടെ വെച്ച് പറഞ്ഞത് മുഴുവനും ഞാൻ കേട്ടു.... എല്ലാം കേട്ടു...." എന്ന് പറഞ്ഞോണ്ട് ഓൻ ഒന്ന് പുഞ്ചിരിച്ചിട്ട് തിരിഞ്ഞ് ദുആനെ നോക്കി.... "വർഷങ്ങൾക്ക് മുമ്പ് ആ പരട്ട തെണ്ടി മൂസയും കുടുംബവും സഞ്ചരിച്ച വാഹനം മറിഞ്ഞിട്ടില്ലെന്നും അന്ന് ആ കാറിൽ അവരുടെ കൂടെ ഉണ്ടായിരുന്ന എന്റെ പെങ്ങളൂട്ടി മരിച്ചിട്ടില്ല എന്നും എനിക്ക് മനസിലായി.... അതല്ലേ നീ പറഞ്ഞത്...." എന്ന് അവൻ എന്നെ നോക്കി കൊണ്ട് പറഞ്ഞപ്പോ തിരിച്ച് അവനോട് എന്താ ഇനി പറയണ്ടതെന്ന് എനിക്ക് മനസിലായില്ല.... എന്നാലും സത്യം എന്താണെന്ന് തുറന്നു പറയാൻ വേണ്ടി ഞാൻ വാ തുറന്നതും പെട്ടന്ന് ഓൻ എന്റെ മുഖത്തിന് ഒരു കുത്ത് വെച്ചു തന്നിട്ട് ടീഷർട്ടിൽ പിടിച്ച് എന്നെ പുറകിലേക്ക് തള്ളി.... "പന്ന *****.... അപ്പൊ ഇത്രയും ദിവസം നീ ഞങ്ങളെയൊക്കെ ചതിക്കായിരുന്നല്ലെ.... എല്ലാം അറിഞ്ഞു വെച്ചോണ്ട് ഒന്നും അറിയാത്തവനെ പോലെ നീ അഭിനയിക്കുവായിരുന്നല്ലെ.... ജനിച്ചപ്പോ തൊട്ടു എന്തിനും ഏതിനും നമ്മള് ഒരുമിച്ചല്ലെ ഉണ്ടായിരുന്നത്.... ആ എന്നോട് പോലും ഒരു വാക്ക് പറഞ്ഞില്ലല്ലോടാ ചതിയാ...." അത്രയും പറഞ്ഞ് എന്നെ പുറകിലേക്ക് തള്ളി നീക്കുമ്പോ ഇൻഷുന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.... മരിച്ചെന്ന് വിശ്വസിച്ചിരുന്ന അവന്റെ കുഞ്ഞു പെങ്ങളോടുള്ള സ്നേഹം ആ വാക്കുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.... "ഇൻഷൂ അയാം സോറി.... അയാളെയും കുടുംബത്തെയും നാട്ടിൽ കൊണ്ട് വന്നിട്ട് അവരെ കൊണ്ട് തന്നെ സത്യം തുറന്നു പറയിപ്പിക്കാനായിരുന്നു എന്റെ പ്ലാൻ.... അല്ലാതെ ഞാൻ നിങ്ങളെ ആരെയും ചതിക്കാൻ ഉദ്ദേശിച്ചിട്ടില്ല.... ട്രസ്റ്റ്‌ മീ...." "നീയിനി ഒന്നും പറയണ്ടടാ പുല്ലേ.... പറഞ്ഞിടത്തോളം മതി.... ദുആ...." അതും പറഞ്ഞ് എന്നോട് കയർത്തിട്ട് ഓൻ ദുആന്റെ അടുത്തേക്ക് ചെന്ന് ഓളെ കയ്യിൽ പിടിച്ചു.... "മതി വാ ഇറങ്ങാം.... ഇവനുമായിട്ടുള്ള ഒരു ബന്ധവും ഇനി നിനക്ക് വേണ്ടാ.... നടക്ക്...." എന്ന് ഇൻഷു ദുആയോട് പറയുന്നത് കേട്ടിട്ട് ഞാനും ഓളും ഒരുപോലെ ഞെട്ടി തരിച്ച് പരസ്പരം നോക്കി.... ഒന്നും പറയാനാകാതെ എന്നെ നോക്കി കണ്ണ് നിറച്ചോണ്ട് നിക്കുന്ന ഓളെ നോക്കി ഞാൻ വേണ്ടെന്ന് തലയാട്ടി കാണിച്ചു.... "വാ നടക്ക്.... ദുആ നിന്നോട് നടക്കാനാ പറഞ്ഞേ...." അതും പറഞ്ഞ് ഇൻഷു ഓളെ പിടിച്ച് വലിച്ചെങ്കിലും ഓള് പോകാൻ മടിച്ചു കൊണ്ട് എന്നെ നോക്കി.... "ഇൻഷുക്കാ ഞാൻ വരുന്നില്ല എന്റെ കൈ വിട്...." എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ഓള് അങ്ങനെ പറഞ്ഞപ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രേം സന്തോഷമായിരുന്നു എനിക്ക് തോന്നിയത്.... "എന്തൊക്കെ പറഞ്ഞാലും ഇവനുമായിട്ട് ഇനി നിനക്ക് ഒരു ബന്ധവും വേണ്ടാ.... വാടി ഇങ്ങോട്ട്...." കലിപ്പിൽ അവൻ അവളെയും കൊണ്ട് അവിടന്ന് ഇറങ്ങി പോയപ്പോ ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ ഞാൻ ഒരു നിമിഷം പകച്ചു നിന്നു.... ആലോയിച്ച് നിക്കാതെ ഞാൻ അപ്പൊ തന്നെ അവരെ പിന്നാലെ വെച്ച് പിടിച്ചു.... 💜💜💜💜💜💜💜💜💜💜💜💜💜 "ഇൻഷുക്കാ പ്ലീസ് പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ...." എന്ന് പറഞ്ഞ് കരഞ്ഞോണ്ട് നമ്മള് മൂപ്പരെ കൂടെ ഇറങ്ങി പോയപ്പോ മൂപര് നമ്മളോട് ഒരക്ഷരം പോലും മിണ്ടിയില്ല.... നമ്മളെ സ്വന്തം ഇക്കാക്കയാണ് നമ്മളെ കൊണ്ട് പോകുന്നതെന്ന് അറിഞ്ഞിട്ടും നമ്മക്ക് സന്തോഷിക്കാൻ പറ്റുന്നില്ല.... രക്ത ബന്ധത്തെ തിരിച്ചറിഞ്ഞ ഈ നിമിഷത്തിൽ ഒരുപാട് സന്തോക്കിക്കേണ്ട നമ്മളെ മനസ്സ് ഇപ്പൊ എന്തിനെന്നില്ലാതെ ചുട്ടു പൊള്ളാണ്.... ഇത്രയും ദിവസം ഓൻ നമ്മളെ ഒന്നും അറിയിക്കാതെ എല്ലാം മനസ്സിലിട്ടോണ്ട് നടന്നിട്ട് ഇപ്പൊ പെട്ടന്ന് എല്ലാം തുറന്നു പറഞ്ഞപ്പോ ശെരിക്കും നമ്മക്ക് ഓനോട്‌ ഒരുതരം ദേഷ്യമാണ് തോന്നിയത്.... ഓൻ പറഞ്ഞ ആ കഥ നമ്മളെ കുട്ടിക്കാലം മുതൽക്കേ നമ്മള് കേട്ടു കൊണ്ടിരിക്കുന്ന ഒരു കഥയാ.... എന്നും ഉപ്പച്ചി നമ്മക്ക് പറഞ്ഞു തന്നിരുന്ന കഥ.... അപ്പൊ അതിന്റെ പിന്നില് ഇങ്ങനെയൊരു കഥ കൂടി ഉണ്ടായിരുന്നെന്ന് നമ്മള് അറിഞ്ഞില്ല.... ഇന്നത് ഓന്റെ വായിൽ നിന്നും കേട്ടപ്പോ തന്നെ നമ്മക്ക് ഉറപ്പായി അത് നമ്മളെ ചുറ്റിപ്പറ്റിയുള്ള കഥയാണെന്ന്.... അല്ലെങ്കിൽ എനിക്കും ഉപ്പച്ചിക്കും മാത്രം അറിയാവുന്ന ആ സീക്രെട് കഥ ഓന് എങ്ങനെ അറിയാം.... എല്ലാരും കൂടി നമ്മളെ ചതിക്കുകയായിരുന്നു.... ഉപ്പച്ചി പോലും ഇതൊരു സാങ്കല്പിക കഥ മാത്രമാണെന്ന് പറഞ്ഞിട്ട് നമ്മളെ പറഞ്ഞു പറ്റിക്കുകയായിരുന്നു.... പലപ്പോഴും നമ്മക്ക് തോന്നിയിട്ടുണ്ട് നമ്മക്ക് എവിടെന്നാ ഈ കലിപ്പ് സ്വഭാവം കിട്ടിയതെന്ന്.... നമ്മള് എങ്ങനെയാ ഇത്രയും തന്റേടി ആയി പോയതെന്ന്.... ഇവിടെ വന്നപ്പോഴും നമ്മള് അതിനെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ നമ്മളെ മനസിലേക്ക് ഓടി വന്നത് ഇൻഷുക്കാന്റെ മുഖമാണ്.... നമ്മളും ഇൻഷുക്കയും ഏകദേശം ഒരുപോലെ ചിന്തിക്കുന്ന ആളാണെന്ന് നമ്മക്ക് ഇടക്ക് തോന്നിയിട്ടുണ്ട്.... പക്ഷെ അതിന് പിന്നില് ഞങ്ങള് തമ്മിൽ ഇത്രക്ക് വലിയ കണക്ഷൻ ഉണ്ടാവുമെന്ന് നമ്മള് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.... അന്ന് തറവാട്ടിലേക്ക് പോയതും അവിടെ വെച്ച് പൊളിഞ്ഞു വീഴാറായ വീട്ടിൽ കയറിയതും പിന്നെ ആ വീട്ടിൽ കണ്ടു കിട്ടിയ ഒരു ഫോട്ടോയും.... എന്നിങ്ങനെ പലതും നമ്മളെ മനസ്സിലൂടെ മിന്നി മറഞ്ഞു.... ആരാണീ സാബിറ എന്ന് നമ്മക്ക് കണ്ട ഓർമയില്ല.... പക്ഷെ അത് സഹലിന്റെ ഉമ്മയാണെന്ന് നമ്മക്ക് മനസിലായി.... അപ്പൊ മുംബയിലെ നമ്മളെ ഉമ്മ ദിയാന്റെ മാത്രം ഉമ്മയാണോ....? ശെരിക്കും പറഞ്ഞാൽ ആ സഹൽ നമ്മളെ ഉപ്പാന്റെ പെങ്ങളുടെ മകനാണോ....? അങ്ങനെയാണെങ്കിൽ നമ്മള് മാമി എന്ന് വിളിക്കുന്നത് നമ്മളെ പെറ്റുമ്മയെ ആണോ....? അപ്പൊ മിശുച്ചാന്റെ ഉപ്പ നമ്മളെ മാമൻ ആയി വരില്ലേ....? ആഹ്.... അത് കൊണ്ടായിരിക്കും നമ്മക്ക് മൂപ്പരെ കണ്ടു സംസാരിച്ചപ്പോ ഒരു അറ്റാച്ച്മെന്റ് ഫീൽ ചെയ്തത്.... എല്ലാം കൂടി കണക്ക് കൂട്ടി നോക്കിയാൽ നമ്മളെ ചെക്കനും ജിനുവും ഷെയ്നും അഫിയും ഒക്കെ നമ്മളെ കസിൻസ് തന്നെയല്ലേ....? ഈ വീട്ടിൽ നമ്മള് ഇത്രയും ദിവസം കണ്ടത് നമ്മളെ സ്വന്തം ബന്ധുക്കളെ തന്നെ ആയിരുന്നോ....? ഇത്രയും ദിവസം നമ്മള് സൈക്കോ ഉമ്മൂമ്മ എന്ന് കളിയാക്കി വിളിച്ചതും നമ്മളെ എടുത്തു നടന്ന നമ്മളെ സ്വന്തം ഉമ്മൂമ്മയെ തന്നെയാണോ....? ഇങ്ങനെ പലതും ചിന്തിച്ചോണ്ട് നമ്മള് ഇൻഷുക്കാന്റെ കൂടെ ഇറങ്ങി വന്ന് മുന്നിലേക്ക് നോക്കിയപ്പോ ഞങ്ങള് മെയിൻ ഫ്ലോറിൽ എത്തിയിരുന്നു.... അവിടെ എത്തിയപ്പോ തന്നെ ഇൻഷുക്ക ഓരോ ആളെയും പേരെടുത്ത് അലറി വിളിച്ചിട്ട് എല്ലാരേയും മുന്നിലേക്ക് വരുത്തിച്ചു... നമ്മള് അപ്പൊ മൂപ്പരെ നോക്കി കണ്ണ് നിറച്ചോണ്ട് ബഹളം വെക്കല്ലേ പ്ലീസ് എന്ന് പറയുമ്പോഴേക്കും എല്ലാരും അവിടെ ഹാജരായി കൊണ്ട് എന്താ കാര്യമെന്ന് ഇൻഷുക്കയോട് തിരക്കുന്നുണ്ടായിരുന്നു.... പെട്ടന്ന് നമ്മളെ മാമി.... അല്ല നമ്മളെ സ്വന്തം ഉമ്മ ഞങ്ങളെ മുന്നില് വന്ന് നിന്നപ്പോ നമ്മള് സന്തോഷം കൊണ്ട് മൂപ്പത്തിനെ തന്നെ നോക്കി നിന്നു.... "എന്താടാ ഇൻഷൂ.... നീയെന്തിനാ ഈ ഒന്നും അല്ലാത്ത നേരത്ത് വന്ന് ഒച്ച വെച്ച് ആളെ കൂട്ടുന്നെ.... നിനക്ക് ഉറക്കം ഒന്നുമില്ലേ...." അത് കേട്ട് ഇൻഷുക്ക നമ്മളെ ഒന്ന് നോക്കിയിട്ട് നമ്മളെ കയ്യിലെ പിടി മുറുക്കി.... "ഉമ്മാ.... ഉമ്മാന്റെ മരിച്ചു പോയ മകളെ പേര് എന്തായിരുന്നു....?!" എന്ന് ഇൻഷുക്ക തുറന്നടിച്ചത് പോലെ ഉമ്മയോട് ചോദിച്ചപ്പോ നമ്മളെ ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞു വന്നത് നമ്മള് ശ്രദ്ധിച്ചു.... പെട്ടന്ന് ഉമ്മാന്റെ കണ്ണുകൾ നമ്മളെ നേരെ വന്നപ്പോ തിരിച്ച് നമ്മളും അതേപോലെ കണ്ണ് നിറച്ചോണ്ട് മൂപ്പത്തിയെ നോക്കി.... "പറയ് ഉമ്മാ.... ഉപ്പച്ചി ഇങ്ങള് പറ.... എന്തായിരുന്നു ഇങ്ങളെ മോളെ പേര്....?" നമ്മള് അപ്പൊ തന്നെ നമ്മളെ ഉപ്പച്ചിനെ നോക്കിയപ്പോ മൂപ്പരും നമ്മളെ ഒന്ന് നോക്കിയിട്ട് പെട്ടന്ന് തല കുനിച്ചു.... "അതും ഒരു ദുആ മിയാ ആയിരുന്നില്ലേ...? എന്നിട്ട് എന്ത് കൊണ്ടാ ഇവളെ പേര് കേട്ടപ്പോ ഇവള് നിങ്ങളെ സ്വന്തം മകളാണോ എന്ന് നിങ്ങള് ചിന്തിച്ചില്ലാ...?" "ഇൻഷു നീ എന്തൊക്കെയാ ഈ പറയുന്നെ.... ഒരു പോലത്തെ പേരുള്ള ആൾക്കാർ ഈ ലോകത്ത് ഒരുപാടുണ്ട്.... നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം നിനക്ക് അറിയില്ലെ.... ഞങ്ങടെ മോള് വർഷങ്ങൾക്ക് മുമ്പ് ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി...." ഇടറിയ വാക്കുകളോടെ ഉപ്പച്ചി അത് പറയുമ്പോ നമ്മളെ മനസ്സ് കിടന്ന് നീറി പുകഞ്ഞു.... നമ്മള് ഇവിടെ വടി പോലെ ജീവിച്ചിരിക്കുമ്പോ ഇവര് എല്ലാരും നമ്മള് മരിച്ചു പോയെന്നാണ് വിശ്വസിക്കുന്നത്.... "മരിച്ചു പോയല്ലേ.... എന്നിട്ട് ആ മയ്യത്ത് എവിടെ....? അത് നിങ്ങൾക്ക് കിട്ടിയോ....? പത്രത്തിലെ ആ വാർത്ത വായിച്ച് ഞാനടക്കം എല്ലാരും അത് തന്നെ വിശ്വസിച്ചു.... എന്നാ.... എന്നാ യാഥാർഥ്യം അതല്ലാ...." എന്ന് ഇൻഷുക്ക അലറിയപ്പോ നമ്മളെ ചെക്കൻ സ്റ്റെയർ ഇറങ്ങി താഴേക്ക് വന്ന് ഞങ്ങടെ അടുത്ത് നിന്നു.... അപ്പൊ തന്നെ ഇൻഷുക്ക ഓന്റെ നേരെ തിരിഞ്ഞു.... "സത്യം എന്താണെന്ന് ദേ ഇവന് അറിയാം.... എല്ലാം അറിഞ്ഞിട്ടും ഒളിപ്പിച്ചു വെച്ചതാണ് ഇവൻ.... ഉമ്മാന്റെ മകൾ മരിച്ചിട്ടില്ലെന്നും ഈ നിക്കുന്ന *ദുആ മിയാ* തന്നെയാണ്‌ അതെന്നും ഒക്കെ ഇവന് അറിയാം...." ഇൻഷുക്ക അതും പറഞ്ഞോണ്ട് പോയി മിശുച്ചാനെ പിടിച്ച് വലിച്ചപ്പോ നമ്മള് കീഴ്ചുണ്ട് കടിച്ച് വിതുമ്പി കൊണ്ട് ഓനെ നോക്കി.... ഇൻഷുക്ക പറയുന്ന ഓരോ കാര്യവും എല്ലാരും ഒരു തരിപ്പോടെ കേട്ടു നിന്നിട്ട് ഓനോട്‌ ആണോ എന്ന് ചോദിക്കുന്നുണ്ട്.... അതിന് മറുപടിയെന്നോണം മിശുച്ച എല്ലാരേയും നോക്കി അതെയെന്ന് പറഞ്ഞപ്പോ ഉമ്മി ഓന്റെ അടുത്തേക്ക് ചെന്നിട്ട് ഓന്റെ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു.... അത് കൊണ്ടത് അവനാണെങ്കിലും വേദനിച്ചത് നമ്മക്കാണ്.... "എന്തിനാഡാ നീയിത് ഞങ്ങളോട് മറച്ചു വെച്ചത്...? നിന്റെ മാമി എത്ര കാലമായിട്ട് അവളെ ഓർത്ത് കണ്ണീര് പൊഴിക്കാണെന്ന് നിനക്ക് അറിയില്ലേ മിഷൂ...? എന്നിട്ടും എന്തിനാ നീ അവളോട്‌ ഇക്കാര്യം മറച്ചു വെച്ചത്.... പറയെടാ...." ഉമ്മി അതും പറഞ്ഞ് ഓനെ തല്ലാൻ കയ്യോങ്ങിയപ്പോ നമ്മള് പോയി ഉമ്മിനെ പിടിച്ചു വെച്ചിട്ട് വേണ്ടാ എന്ന് പറഞ്ഞു.... അപ്പൊ തന്നെ ഉമ്മി നമ്മളെ ചേർത്ത് പിടിച്ചിട്ട് കരഞ്ഞപ്പോ നമ്മളും മൂപ്പത്തിനെ കെട്ടിപിടിച്ചു കരഞ്ഞു.... "മതി ഉമ്മാ.... ഇന്നത്തോടെ എല്ലാം നിർത്തി.... ഇനിയൊരു നിമിഷം പോലും ഇവിടെ നിൽക്കാൻ എനിക്ക് താൽപ്പര്യമില്ലാ.... വാ ഉമ്മാ ഇറങ്ങാം.... ഉപ്പച്ചി...." എന്ന് പറഞ്ഞോണ്ട് വന്ന് ഇൻഷുക്ക നമ്മളെ ഉമ്മിയിൽ നിന്നും അടർത്തി മാറ്റിയപ്പോ മൂപ്പത്തി നമ്മളെ കയ്യിൽ പിടി മുറുക്കി.... മിശുച്ചാനെ നോക്കിയപ്പോ ഓൻ നേരത്തെ പോലെ തന്നെ നമ്മളോട് വേണ്ടാ എന്ന് പറയാതെ പറയുന്നുണ്ട്.... ഞങ്ങള് ഇപ്പൊ ഇവിടന്ന് ഇറങ്ങിയാൽ നാളെ നടക്കാൻ ഇരിക്കുന്ന ജിനൂന്റെയും ഇൻഷുക്കാന്റെയും എൻഗേജ്മെന്റ് നടക്കാതെ വരും.... അതിന് വേണ്ടി അല്ലല്ലോ നമ്മള് കഷ്ടപ്പെട്ടത്.... എന്ത് തന്നെ ആയാലും ഇന്ന് നമ്മള് ഇവിടം വിട്ടു പോവില്ല.... എന്നൊക്കെ ചിന്തിച്ചു കൊണ്ട് നമ്മള് അപ്പൊ തന്നെ ഇൻഷുക്കാന്റെ കൈ തട്ടിമാറ്റി.... "ഞാനെങ്ങും വരില്ല.... ഞാൻ മാത്രമല്ല ഇപ്പൊ ഇവിടന്ന് നിങ്ങള് ആരും തന്നെ പോകുന്നില്ല.... നാളെ നടക്കാൻ പോകുന്ന എൻഗേജ്മെന്റ് കഴിയാതെ ഇവിടെന്ന് ആരേലും പോകാൻ ശ്രമിച്ചാൽ പിന്നെ എന്നെ കാണുമെന്ന് ആരും കരുതണ്ട.... ഞാൻ തിരിച്ച് മുംബയിലേക്ക് തന്നെ പോവും...." എന്ന് നമ്മള് കുറച്ച് വാശിയോടെ പറഞ്ഞിട്ട് അവിടെ തന്നെ നിന്നപ്പോ നമ്മളെ ഉമ്മയും ഉപ്പച്ചിയും അടുത്തേക്ക് വന്നിട്ട് നമ്മളെ ചേർത്തു പിടിച്ച് കരയാൻ തുടങ്ങി.... എവിടെയായിരുന്നു നമ്മളെന്നും അവരൊക്കെ നമ്മളെ എങ്ങനെയാ ഇത്രയും കാലം വളർത്തിയതെന്നും ഒക്കെ അവര് ചോദിച്ചറിഞ്ഞു.... എല്ലാരോടും നമ്മളെ കുറിച്ചുള്ള കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞിട്ട് ബാക്കി പറയാതെ നമ്മള് മിശുച്ചാനെ നോക്കി.... അപ്പഴും ഓൻ നമ്മളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.... പക്ഷെ തിരിച്ചൊരു നേർത്ത പുഞ്ചിരി പോലും നമ്മള് ഓൻ കൊടുത്തില്ല.... ദേഷ്യമാണോ പുച്ഛമാണോ എന്നൊന്നും അറിയില്ല നമ്മള് ഓനെ പിന്നെ നോക്കിയതെ ഇല്ലാ.... ഓനെ അവോയ്ഡ് ചെയ്യുമ്പോഴും വേദനിച്ചത് നമ്മള് തന്നെയാണ്‌.... കാര്യങ്ങളൊക്കെ എല്ലാർക്കും വിശദീകരിച്ചു കൊടുത്തിട്ട് നമ്മള് ഉമ്മാന്റെയും ഉപ്പച്ചിന്റെയും കൂടെ മുറിയിലേക്ക് വിട്ടു.... ഇവരെ കൂടെ ഒരുമിച്ച് ഇരുന്നത് പോലും നമക്ക് ഓർമയില്ലാത്തത് കൊണ്ട് ഇന്നൊരു രാത്രിയെങ്കിലും ഇവരെ കൂടെ ഇവരെ രണ്ടിനെയും കെട്ടിപിടിച്ചു കിടക്കണമെന്ന് നമ്മക്ക് ആഗ്രഹം തോന്നി.... ഇത്രയും ദിവസം ചാച്ചനും മാമിയും ആയിരുന്നവർ എത്ര പെട്ടന്നാ നമ്മളെ സ്വന്തം ആയതെന്ന് ചിന്തിച്ച് നമ്മള് അവരെ കൂടെ കിടന്നു.... "ഉമ്മാ.... എനിക്ക് ഉമ്മാന്റെ വയറിൽ തല വെച്ച് കിടക്കണം...." എന്ന് പറഞ്ഞിട്ട് നമ്മള് മൂപ്പത്തിന്റെ വയറിൽ ചെവി അമർത്തി വെച്ച് കണ്ണടച്ച് കിടന്നു.... എന്നിട്ട് നമ്മള് ആ വയറിൽ ഉണ്ടായിരുന്നതും ഒക്കെ ഓർത്തിട്ട് വെറുതെ എന്തിനെന്നില്ലാതെ കണ്ണ് നിറച്ചു.... എത്ര നേരം അങ്ങനെ കിടന്നെന്ന് നമ്മക്ക് തന്നെ അറിയില്ല.... അവര് രണ്ടാളും നമ്മളോട് വാതോരാതെ സംസാരിച്ചിട്ട് എപ്പഴോ ഉറങ്ങി പോയിട്ടുണ്ട്.... നമ്മക്ക് ആണെങ്കിൽ എങ്ങനെ തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും ഉറക്കം എന്നത് ഏഴയലത്ത് പോലും തൊട്ടു തീണ്ടിയില്ല.... എന്തോ നമ്മളെ മനസ്സ് വല്ലാതെ കിടന്ന് വേദനിക്കുന്നുണ്ട്.... മിശുച്ച നമ്മളോട് മറച്ചു വെച്ചതിനെ കുറിച്ചോർത്തിട്ടാണോ അതോ എല്ലാരുടെയും മുന്നില് വെച്ച് ഓൻ ഒരു തെറ്റുകാരനായി നിൽക്കുന്നത് കണ്ടിട്ടാണോ എന്തോ.... ആലോയിച്ചിട്ട്‌ നമ്മക്ക് മര്യാദക്ക് ഒന്ന് കിടക്കാൻ പോലും പറ്റുന്നില്ല.... 'നീ ഇത്രക്ക് അഹങ്കാരിയായി പോയോ ദുആ...? ഇന്ന് നീ ഓന് ഒരിക്കലും പൊറുക്കാൻ പറ്റാത്ത ഒരു തെറ്റ് ചെയ്തിട്ടും ഓൻ നിന്നോട് ക്ഷമിച്ചിട്ടുണ്ട്.... എന്നിട്ടും എന്ത് കൊണ്ടാ നിനക്ക് ഓനോട്‌ ക്ഷമിക്കാൻ കഴിയാതെ പോയത്....? ഇന്നവൻ എല്ലാരുടെയും മുന്നില് വെച്ച് ഒരു കുറ്റക്കാരനായി നിൽക്കുന്നത് കണ്ടിട്ടും നീ തിരിച്ച് ഒരക്ഷരം പോലും ആ പാവത്തിനോട് പറഞ്ഞില്ലല്ലോ.... ഓനെ ഒന്ന് സമാധാനിപ്പിക്കാൻ പോലും നിനക്ക് തോന്നിയില്ലല്ലോ.... നീ വിഷമിച്ചിരുന്ന സമയത്തൊക്കെ ഒരു ആശ്വാസമെന്നോണം നിന്റെ കൂടെ നിന്നവനല്ലെ ഓൻ...? എന്നിട്ട് ഓനെ സങ്കടത്തിലാഴ്ത്തിയിട്ട് നിനക്കെങ്ങനെ മനസമാധാനത്തോടെ കിടന്നുറങ്ങാൻ തോന്നുന്നു.... ശെരിക്കും നീയാണ് ഇവിടെ തെറ്റുകാരി.... ഓൻ ഓന്റെ ഭാഗം പറയാൻ ശ്രമിച്ചപ്പോ നീയതൊന്ന് കേൾക്കാനുള്ള മനസ്സ് പോലും കാണിച്ചില്ല.... പകരം ഓനെ കുറ്റപ്പെടുത്തി.... വാക്കുകൾ കൊണ്ട് എല്ലാരും ഓനെ വേദനിപ്പിക്കുന്നത് നീ നോക്കി നിന്നു.... നിന്നെ പോലെ തന്നെ ഇപ്പൊ അവിടെ ഓൻ നിന്നെ കുറിച്ചോർത്ത് എന്ത് മാത്രം സങ്കടപ്പെടുന്നുണ്ടാവും എന്ന് നീ ഒരു നിമിഷം ചിന്തിച്ചു നോക്കിയിട്ടുണ്ടോ...? ഓൻ ഇതുവരെ ഒന്ന് ഉറങ്ങിയിട്ട് പോലും ഉണ്ടാവില്ല.... നീ.... നീയൊന്ന് ക്ഷമിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ നിങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ.... എന്നിട്ടും നീ അവനോട് ക്ഷമിക്കാൻ തയ്യാറായില്ല.... നിന്നെ കുറിച്ചോർക്കുമ്പോ ഇപ്പൊ എനിക്ക് തന്നെ നിന്നോട് വെറുപ്പ് തോന്നുന്നു ദുആ....' എന്നൊക്കെ നമ്മളെ ഉൾമനസ്സ് നമ്മളോട് പറയുന്നത് കേട്ടിട്ട് നമ്മക്ക് എന്തോ വല്ലാത്ത എടങ്ങേറ്.... മനസ്സിൽ വല്ലാത്തൊരു ഭാരം.... നമ്മള് ചെയ്തത് കൂടി പോയോ...? എന്ത് കൊണ്ടാ എനിക്ക് ഓനോട്‌ അപ്പൊ ക്ഷമിക്കാൻ കഴിയാതെ...? ഞാനൊരു തെറ്റ് ചെയ്തപ്പോ ഓൻ എന്നോട് ക്ഷമിച്ചില്ലേ...? എന്നിട്ട് ഞാനെന്താ ചെയ്തെ...? ഇല്ല.... നമ്മക്ക് ഓനോട്‌ ഇനി പിണങ്ങിയിരിക്കാൻ കഴിയില്ല.... ഇപ്പൊ തന്നെ നമ്മക്ക് ഓനെ കാണണം.... കണ്ടു സോറി പറയണം നമ്മക്ക് ഓനോട്‌.... എന്നൊക്കെ മനസ്സിൽ ചിന്തിച്ചു കൂട്ടിയപ്പോ തന്നെ നമ്മളെ കണ്ണ് നിറഞ്ഞു.... തിരിഞ്ഞു കിടന്ന് ഉമ്മാനെയും ഉപ്പച്ചിയെയും നോക്കിയപ്പോ രണ്ടാളും നല്ല ഉറക്കമാണ്.... പിന്നെ ഒന്നും നോക്കിയില്ല ബെഡിൽ നിന്നും പതുക്കെ ഇറങ്ങി ചെന്ന് ഡോർ തുറന്ന് പുറത്തേക്ക് നടന്നു.... ഞങ്ങടെ റൂമിന് മുന്നിലെത്തിയപ്പോ നമ്മക്ക് വല്ലാത്ത ഒരു കുറ്റബോധം.... അത് നമ്മളെ കാർന്നു തിന്നുന്ന പോലെ തോന്നുന്നുണ്ട് നമ്മക്ക്.... ഇനിയും ഓനോട്‌ മിണ്ടിയില്ലെങ്കിൽ നമ്മക്ക് ചെലപ്പോ ഭ്രാന്ത് പിടിക്കും.... അതോണ്ട് നമ്മള് മെല്ലെ കണ്ണടച്ച് പിടിച്ചോണ്ട് ഡോർ തുറന്ന് മുറിയിലേക്ക് കേറി പോയി.... പ്രതീക്ഷിച്ച പോലെ തന്നെ നമ്മളെ ചെക്കൻ ഇതുവരെ ഉറങ്ങിയിട്ടില്ല.... പുറം തിരിഞ്ഞിരിക്കുന്ന ഓനെ കണ്ടിട്ട് നമ്മള് ഓടിപോയി ഓന്റെ അടുത്തിരുന്ന് ഓനെ കെട്ടിപിടിച്ചു.... എവിടെ നിന്നോ പെട്ടന്ന് നമ്മളെ മൂക്കിലേക്ക് സിഗരറ്റിന്റെ മണം തുളച്ചു കയറി വന്നപ്പോ നമ്മളൊന്ന് ഞെട്ടി കൊണ്ട് തല ഉയർത്തി പിടിച്ച് ഓനെ നോക്കിയപ്പോ ഓൻ നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ സിഗരറ്റ് കുറ്റിയും കയ്യിൽ പിടിച്ച് വീണ്ടും വലിക്കാൻ വേണ്ടി കൈ കൊണ്ട് പോവാണ്.... അത് കണ്ടപ്പോ കലിപ്പ് കേറി വന്നിട്ട് നമ്മള് അപ്പൊ തന്നെ ഓന്റെ കയ്യിന് ഒരു തട്ട് വെച്ചു കൊടുത്തിട്ട് സിഗരറ്റ് കുറ്റി പിടിച്ച് വാങ്ങി ദൂരെക്ക് വലിച്ചെറിഞ്ഞു.... "എന്ന് തുടങ്ങി നിങ്ങക്ക് ഈ ശീലം....?" ഓനെ നോക്കി കണ്ണ് കൂർപ്പിച്ചു കൊണ്ട് നമ്മള് അത് ചോദിച്ചപ്പോ ഓൻ എണീറ്റ്‌ പോകാനൊരുങ്ങി.... അപ്പൊ തന്നെ നമ്മള് ഓനെ അവിടെ പിടിച്ചു വെച്ചു.... "കുറച്ച് മുമ്പ് തുടങ്ങി.... സിഗരറ്റ് വലിച്ചാൽ കുറച്ച് ടെൻഷൻ കുറയുമെന്ന് പറയുന്നത് കേട്ടു...." "ഏത് മാങ്ങാണ്ടിയാ ഇത് പറഞ്ഞേ.... മൂക്കിൽ പഞ്ഞി വെച്ചിട്ട് എന്നെ ഇവിടെ ഇട്ടേച്ചും പോവാനാണോ നിങ്ങടെ പ്ലാൻ...." അത് കേട്ട് ഓൻ നമ്മളെ തിരിഞ്ഞു നോക്കിയിട്ട് ചുണ്ട് കോട്ടി ചിരിച്ചു.... "അതിന് നിനക്കെന്നെ വേണ്ടല്ലോ.... ഞാൻ നിന്നെ ചതിച്ചവനല്ലെ.... ചതിയൻ.... വഞ്ചകൻ.... ചീറ്റർ.... ഫ്രോഡ്.... എന്നൊക്കെയല്ലേ അതിന്റെ അർത്ഥം...." അത് കേട്ടതും നമ്മള് ഓന്റെ മുഖത്തിന് ഒരു തട്ട് വെച്ച് കൊടുത്തിട്ട് ഓനെ കെട്ടിപിടിച്ചിരുന്ന് ഓരോ സെക്കന്റ്‌ വീതം ഓരോ സോറി പറഞ്ഞോണ്ടിരുന്നു.... അത് കണ്ട് ഓൻ നമ്മളെ കയ്യെടുത്ത് മാറ്റിയിട്ട് നമ്മളെ മോന്തക്കിട്ട് ഒരെണ്ണം തന്നു.... "അല്ലേലും എനിക്കറിയായിരുന്നു നിനക്കെന്നെ വിട്ടിട്ട് പോകാൻ കഴിയില്ലെന്ന്.... എന്നെ കൊണ്ട് വാക്ക് വാങ്ങിയ ആളല്ലേ നീ.... അപ്പൊ നിനക്ക് അതിന് കഴിയില്ലെന്ന് എനിക്കറിയാം.... എന്ന് വെച്ച് നീയെന്നോട് ക്ഷമിക്കൊന്നും വേണ്ടാട്ടോ.... അതൊക്കെ നിനക്ക് ബുദ്ധിമുട്ട് ആവില്ലേ...." ഓന്റെ ഒലക്കമ്മലെ വർത്താനം കേട്ടിട്ട് നമ്മള് വാ പൊളിച്ച് ഓനെ നോക്കിയിട്ട് വയറ്റിനിട്ട് ഒരു കുത്ത് വെച്ചു കൊടുത്തു.... "ഡാ പാക്കരാ.... ദേ വെറുതെ എന്നെ കൊണ്ട് ഓരോന്നും പറയിപ്പിക്കണ്ടാ.... നല്ല പുളിച്ച തെറി ഞാൻ പറയും.... അതും ഹിന്ദിയിൽ...." അത് കേട്ട് ഓൻ അപ്പൊ നമ്മളെ നോക്കി ഓഹോ എന്ന് കാണിച്ചതും നമ്മള് തിരിച്ചും അങ്ങനെ കാണിച്ചിട്ട് മുഖം തിരിച്ചു.... "എന്നാ നീ പറയെടി.... നിന്റെ തെറി അത്രക്ക് പുളിച്ചതാണോന്ന് ഞാനൊന്ന് കേൾക്കട്ടെ...." എന്നും പറഞ്ഞോണ്ട് ഓൻ നമ്മളെ എടങ്ങേറാക്കാൻ തുടങ്ങി.... പറയെടി എന്ന് പറഞ്ഞോണ്ട് നമ്മളെ പിടിച്ച് തള്ളുന്നുണ്ട് കോന്തൻ.... "ദേ മിശുച്ചാ എനിക്ക് ദേഷ്യം വരുന്നുണ്ട്...." "ആഹാ.... ദേഷ്യം വരുമ്പോ അല്ലേലും നിന്നെ കാണാൻ ഒടുക്കത്തെ ലുക്കാ.... ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ദേഷ്യം വരുമ്പോ നിന്റെ കണ്ണും മൂക്കും ചുണ്ടും ഒക്കെ എങ്ങനെയാണെന്ന്...." പടച്ചോനെ പറഞ്ഞിട്ട് പെട്ടോ.... വിഷയം മാറ്റാം.... "അ.... അതല്ലാ ഞാൻ ഉദേശിച്ചത്‌.... ഞാൻ ഉദേശിച്ചത്‌ എന്താന്ന് വെച്ചാൽ...." പടച്ചോനെ ഓനോട്‌ നമ്മള് ഇപ്പൊ എന്ത് പറയും.... ഹാ ഐഡിയ.... "ഹാ എന്താന്ന് ചോദിച്ചാൽ എനിക്കൊരു സംശയം... കുറച്ചീസം ആയി അത് മനസ്സിൽ കയറി കൂടിയിട്ട്...." അത് കേട്ട് എന്താണെന്ന രീതിയിൽ പുരികം പൊന്തിച്ചു കൊണ്ട് ഓൻ നമ്മളെ നോക്കി.... "അത് പിന്നെ.... എന്നോട് എന്തിനാ കീപ് ഡിസ്റ്റൻസ് പറഞ്ഞേ...." നമ്മളെ ചോദ്യം കേട്ടതും ഓൻ നമ്മളെ ഒരുമാതിരി സൈക്കോയെ നോക്കുന്ന പോലെ നോക്കിയിട്ട് പെട്ടന്ന് ചിരി പടക്കത്തിന് തിരി കൊളുത്തി.... പിന്നെ അവിടെ ഓന്റെ ചിരിമേളം ആയിരുന്നു.... അത്രക്ക് കോമഡിയായ കാര്യമാണോ നമ്മള് ചോദിച്ചെ....? ഓന്റെ നിർത്താതെയുള്ള ചിരി കണ്ടിട്ട് നമ്മക്ക് ദേഷ്യം ഇങ്ങെത്തി വന്നു.... "മതി ചിരിച്ചത്.... പറയാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാ മതി...." "എടി എന്നാലും.... ഹ്ഹഹ്ഹ...." ഇവനെ ഇന്ന് ഞാൻ.... നമ്മള് അപ്പൊ തന്നെ ബെഡിൽ മുട്ടു കുത്തി ഇരുന്ന് ഓന്റെ മണ്ട നോക്കി ഒരെണ്ണം കൊടുത്തു.... അപ്പൊ തന്നെ ഓന്റെ ചിരി നിന്നതും നമ്മള് ഓനോട്‌ പറയാൻ പറഞ്ഞു.... "അത് വേറൊന്നും അല്ല.... നിന്നെ എനിക്ക് കൈ പിടിച്ചു തന്നത് നിന്റെ സ്വന്തം ഉപ്പച്ചി തന്നെയാ.... പക്ഷെ അക്കാര്യം അങ്ങേർക്ക് അറിയില്ലായിരുന്നല്ലോ.... അതോണ്ട് ചാച്ചൻ എപ്പോ നിന്നെ എനിക്ക് പൂർണ്ണ മനസോടെ കൈപിടിച്ചു തരുന്നോ അന്ന് മാത്രമേ ഞാനും നീയും തമ്മിൽ ഒരു ദാമ്പത്യ ജീവിതം തുടങ്ങുള്ളൂ എന്ന് ഞാൻ നമ്മടെ കല്യാണത്തിന്റെ അന്ന് തന്നെ തീരുമാനിച്ചതാ.... അതിന് മുമ്പ് നീയെങ്ങാനും ഇവിടെ കിടന്ന് പ്രസവിച്ചാൽ ഞാൻ പീഡനക്കേസിൽ അകത്ത് പോയാലോന്ന് ഓർത്തിട്ടാ ഞാനെന്റെ കണ്ട്രോൾ കൈ വിടാതെ ഡിസ്റ്റൻസ് കീപ് ചെയ്തത്...." പണ്ടാറക്കലൻ.... ഇവനെ മ്മള് ഇന്ന് കൊല്ലും.... അതും പറഞ്ഞ് നമ്മള് ഓന്റെ കഴുത്തിനു പിടിച്ച് കൊല്ലാൻ ശ്രമിച്ചു.... അവസാനം ഓന്റെ ഫേക്ക് കരച്ചിൽ കണ്ടിട്ട് മനസ്സലിവ് തോന്നിയപ്പോഴാണ് നമ്മള് ഓനെ വെറുതെ വിട്ടത്.... ക്ഷീണം കാരണം നമ്മള് വേഗം പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വന്ന് ഓന്റെ മുഖത്തേക്ക് നോക്കി കിടക്കുമ്പോഴാണ് നമ്മക്ക് വേറൊരു കാര്യം ഓർമ വന്നത്.... "മിശുച്ചാ.... എനിക്ക് വേറൊരു ഡൌട്ട്.... നിങ്ങക്ക് എങ്ങനെയാ എന്നെ മനസിലായത്....? അതായത് ഞാനാണ് ആ ദുആ മിയാ എന്ന് എങ്ങനെ തിരിച്ചറിഞ്ഞു....?" "അതിന് നീ ആരാണെന്ന് പോലും ആദ്യമൊന്നും എനിക്ക് അറിയില്ലായിരുന്നു.... ഞാൻ എപ്പഴാ അത് മനസിലാക്കിയതെന്ന് ചോദിച്ചാൽ അന്നൊരിക്കെ സഹൽ ഇവിടെ വന്നില്ലേ നിന്നെ കൊണ്ട് പോകാനെന്ന് പറഞ്ഞോണ്ട്.... അന്നാണ് ഞാൻ നിന്നെ കുറിച്ച് അറിയുന്നത്.... ഞാനും ഇൻഷുവും സഹലും ഒക്കെ ഒരുമിച്ച് കളിച്ചു വളർന്നവരാ.... ആ സഹൽ ഞങ്ങളെ മറന്നാലും ഞങ്ങൾക്ക് അവനെ മറക്കാൻ കഴിയില്ല.... അവനെ കണ്ടപ്പോ ഞാനന്ന് ഷോക്കായതാണ്.... നിന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ആ റാസ്കലിന് അറിയാം.... എന്നിട്ടാണ് അവൻ *****...." എന്തോ തെറി പറയാൻ വന്നിട്ട് പെട്ടന്ന് ഓൻ അത് വിഴുങ്ങി കളഞ്ഞ് മേലോട്ട് നോക്കി കിടന്നു.... നമ്മള് അപ്പൊ തന്നെ ഓന്റെ അടുത്തേക്ക് ചെന്നു.... "മിശുച്ചാ...." "മ്മ്മ്മ്...." "എന്റെ ബ്രോ ഇങ്ങളെ തല്ലിയപ്പോ വേദനിച്ചോ...." എന്ന് കുറച്ച് പേടിയോടെ നമ്മള് ഓനോട്‌ ചോദിച്ചപ്പോ ഓൻ നമ്മളെ നേരെ തിരിഞ്ഞു കിടന്നിട്ട് ഒന്ന് ചിരിച്ചു.... "ഓ പിന്നെ.... നിന്റെ ഒരു ബ്രോ.... അവന്റെ കയ്യീന്ന് തല്ലു വാങ്ങി കൂട്ടുന്ന പരിപാടി ഞാൻ ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല.... പണ്ട് നീ കുറഞ്ഞായിരിക്കുമ്പോ നിന്നെ ഞാൻ കൊറേ നുള്ളി പറിച്ച് വേദനിപ്പിച്ചിട്ടുണ്ട്.... അന്ന് തുടങ്ങിയതാ ആ തെണ്ടി എന്നെ തല്ലുന്നത്.... പിന്നെ ഓൻ സന്തോഷത്തോടെ തരുമ്പോ ഞാൻ വേണ്ടാന്ന് പറയാറില്ല...." അത് കേട്ട് നമ്മള് തല ഉയർത്തി പിടിച്ച് ഓനെ നോക്കി ആണോ എന്ന് ചോദിച്ചപ്പോ ഓൻ നമ്മക്ക് സൈറ്റടിച്ചു കാണിച്ചു.... "അപ്പൊ നമ്മള് നേരത്തെ അറിയുന്നവരാണല്ലെ.... എന്നാലും ആ സഹൽ എങ്ങനെയാ നമ്മടെ കുടുംബത്തിൽ വന്നു ജനിച്ചത്.... അതും എന്റെ പ്രിയപ്പെട്ട സാബിറാന്റിക്ക്...." "ദേ ആ ഡാഷ് മോന്റെ കാര്യം ഇവിടെ മിണ്ടി പോകരുത്.... നിന്നെ ഞാൻ വലിച്ചു കീറും...." "ഓ പിന്നെ.... പ്ര്ര്ര്ർ...." അതും പറഞ്ഞ് നമ്മള് ഓനെ നോക്കി പുച്ഛിച്ച് തിരിഞ്ഞു കിടന്നു.... ഇനി ഒരു കാര്യം കൂടി നമ്മക്ക് ഓനോട്‌ തുറന്നു പറയാനുണ്ട്.... ഒരു നഗ്ന സത്യം.... അതോർത്തിട്ട് നമ്മള് മെല്ലെ ഓന്റെ നേരെ തിരിഞ്ഞു കിടന്നു.... "മിശുച്ചാ.... ഏതായാലും എല്ലാ പ്രശ്നവും സോൾവായ സ്ഥിതിക്ക് ഞാനൊരു സത്യം പറയട്ടെ...." "സത്യം മാത്രേ പറയാവൂ.... മ്മ് പറ...." പടച്ചോനെ.... പറയണോ.... അല്ലെങ്കിൽ വേണ്ടാ.... പറഞ്ഞാലോ.... ഏതായാലും ഓനോട്‌ പറഞ്ഞ സ്ഥിതിക്ക് പറഞ്ഞു നോക്കാം.... ഏതൊക്കെ വഴിയിലൂടെയാ തല്ല് വീഴുന്നതെന്ന് പറയാൻ പറ്റൂല അതോണ്ട് നമ്മള് അഡ്വാൻസ് ആയിട്ട് അവനിൽ നിന്നും കുറച്ച് നീങ്ങി കിടന്നു.... എന്നിട്ട് ഒരു ദീർഘശ്വാസം വലിച്ചു വിട്ടിട്ട് ഓനെ നോക്കി ഇളിച്ചോണ്ട് ഉള്ള കാര്യം അങ്ങ് പറഞ്ഞു.... "അത് പിന്നെ ഉണ്ടല്ലോ.... നമ്മളെ ജിനൂന്റെയും ഇൻഷുക്കാന്റെയും എൻഗേജ്മെന്റ് നടത്താൻ ചുമ്മാ ഒരു നാടകത്തിന് വേണ്ടിയാണ് ഞാൻ ഉപ്പച്ചിനെയും കൊണ്ട് ഇങ്ങോട്ട് വന്നത്.... അല്ലാതെ മൂപര് ജിനൂന് ആലോചനയും കൊണ്ട് വന്നതല്ല...." സത്യസന്ധതയുടെ നിറകുടമായ നമ്മളെ നാവിൽ നിന്നും നഗ്ന സത്യങ്ങൾ പുറത്ത് വന്നതും ഓൻ ഒന്ന് ഞെട്ടി കൊണ്ട് പെട്ടന്ന് ചാടിയെണീറ്റിരുന്നു.... *തുടരും* ♥♥♥♥♥♥♥♥♥♥♥♥♥♥ ഹോയ് ഖൽബൂസ്,,,, അങ്ങനെ ഹാൽഫ്‌ സെഞ്ച്വറി പാർട്ട്‌ കൊളമാക്കി കയ്യിൽ തന്നിട്ടുണ്ട്....😝 എന്തൊക്കെയാണ് എഴുതി പിടിപ്പിച്ചു വെച്ചേക്കുന്നേ എന്ന് നമ്മക്ക് തന്നെ ബല്യ പിടിയൊന്നും ഇല്ല.... ബോറായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം ട്ടോ.... പെട്ടന്ന് നിർത്താൻ വേണ്ടി തുടങ്ങിയ സ്റ്റോറിയായിരുന്നു ഇത്.... കട്ട സപ്പോർട്ട് തന്ന് ഇതുവരെ കൊണ്ടെത്തിച്ച എന്റെ എല്ലാ മുത്തുമണികളോടും കൊറേ കൊറേ കൊറേ ലബ്ബ്യു....😘😘😘 തുടർന്നും നിങ്ങളെ ഈ സപ്പോർട്ട് വേണംട്ടോ....😍❤
#

📙 നോവൽ

📙 നോവൽ - ദുആ മാ PART 50 Written By Aashu - ShareChat
72.8k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post