ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
📚📖📚📖📚📖📚📖📚 സ്വലാത്തുപോലെ പ്രതിഫലം ഉള്ള ഒരു അമലുമില്ല. സ്വലാത്തു പോലെ പാപം പൊറുപിക്കുന്ന ഒരു അമലുമില്ല. സ്വലാത്ത് പോലെ നഫ്സിനെ ശുദ്ധീകരിക്കുന്ന, ഹൃദയത്തെ മയപ്പെടുത്തുന്ന, ഹൃദയത്തെ പ്രകാശിപ്പിക്കുന്ന ഒരു അമലുമില്ല. ഖുർആനിൽ അല്ലാഹു പറയുന്നു 'നിങ്ങൾ എന്നെ ഓർക്കുക, ഞാൻ നിങ്ങളെയും ഓർക്കും '. ഇത് അല്ലാഹുവിന്റെ ദിക്റിന്റെ പ്രത്യേകതയാണ്. എന്നാൽ റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ മേലുള്ള സ്വലാത്തിന്റെ പ്രത്യേകത എന്താണ്? നമ്മൾ ഒരു തവണ റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ ഓർത്തുകൊണ്ട് 'അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദ്‌നാ മുഹമ്മദിൻ വ ആലിഹി വസല്ലിം ' എന്നു ചൊല്ലിയാൽ അല്ലാഹു നമ്മളെ 10 തവണ ഓർത്തുകൊണ്ട് 10 അനുഗ്രഹം ചൊരിയുന്നു. സ്വലാത്ത് എത്ര മഹത്തരം. ആരങ്കിലും ത്യാഗത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കാനുദ്ദേശിക്കുന്നു വെങ്കിൽ അവൻ സ്വലാത്ത് വർധിപ്പിക്കൽ കൊണ്ട് ത്യാഗ പരിശ്രമം ചെയ്യട്ടെ. കാരണം 1)സ്വലാത്ത് വർധിപ്പിക്കൽ ശരീഅത്ത് (ഇസ്ലാം )എളുപ്പമാക്കും. 2)സ്വലാത്ത് വർധിപ്പിക്കൽ ബിദ്അതിൽ നിന്നും കാപട്യത്തിൽ രക്ഷ നൽകുകയും വിശ്വാസം ശരിപ്പെടുത്തുകയും ചെയ്യും (ഈമാൻ ), 3)സ്വലാത്ത് വർധിപ്പിക്കൽ അല്ലാഹുവിലേക്ക് എത്താനുള്ള വഴി തുറക്കുന്നു. (സ്വലാത്തിലൂടെ റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലതങ്ങളിലേക്കുള്ള ത്വരീഖത്തും തുറക്കപ്പെടുന്നു ). ഇങ്ങനെ ഇസ്ലാമും ഈമാനും ഇഹ്സാനും (ശരിഅതിന്റെയും ത്വരീഖത്തിന്റെയും വഴി ഒരുപോലെ തുറന്നു തരുന്ന എളുപ്പമാക്കുന്ന ഇരുലോകവിജയം തരുന്ന ഒരു അമൽ നിങ്ങൾക്കു പറഞ്ഞു തരാൻ പറ്റുമോ? സ്വലാത്ത് കൊണ്ട് മാത്രമേ ഇത് സാധ്യമാവൂ. കാരണം അല്ലാഹു ഏകനാണ് അവനെ പോലെ ആരുമില്ല. അല്ലാഹുവിന്റെ അടിമകളിൽ മുഹമ്മദ് റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ ഏകനാണ്, അവിടുത്തെ പ്പോലെ ആരുമില്ല, അവിടുന്ന് സൃഷ്ടികളിൽ ഉത്തമരും അത്യുന്നതനുമാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിനു ചെയ്യാവുന്ന ഇബാദത്തുകളിൽ ഏറ്റവും ഉന്നതവും തുല്ല്യത ഇല്ലാത്തതുമായ അമൽ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ മേലുള്ള സ്വലാത്താണ്. സ്വലാത്തിൽ അല്ലാഹുവിന്റെയും റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ സ്മരണകൾ ഒന്നിക്കുന്നു. സ്വലാത്തു വർധിപ്പിക്കുന്നവൻ ദാഖിറാണ്, ആഷിഖ് ആണ്, അല്ലാഹുവിന്റെ പ്രത്യേകകാരുണ്ണ്യവും പ്രകാശവും ലഭിച്ചവനാണ്. അതുകൊണ്ട്തന്നെ ആരങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ ത്യാഗ പരിശ്രമം ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ സ്വലാത്ത് വർധിപ്പിക്കുന്നതിൽ പരിശ്രമിക്കട്ടെ, ദിവസവും ആയിരങ്ങളിൽ സ്വലാത്ത് ചൊല്ലാൻ പരിശ്രമിക്കട്ടെ. *انشاءالله* *اَللَّهُمَّ صَلِّ عَلَى سَيِّدِ ناَ مُحَمَّدِ ن الْفَاتِحِ* ِ *لِماَ أُغْلِقَ وَالْخاَتِمِ لِماَ سَبَقَ ناصِرِالْحَقِّ* *بِالْحَقِّ وَالْهادِي اِلَي صِرَاطِكَ اْلمُسْتَقِيمِ* *وَعَلَى اَلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيْمِ* #🌙rabee'ul avval🌙 #💞മധുരമാണ് മദീന 💞
#

🌙rabee'ul avval🌙

🌙rabee'ul avval🌙 - صلاة التاج Hubbuhabeeb Lin اللهم صل على سيدنا محمد صاحب التاج والمعراج والبراق افع البلاء والوباء والخط والمرض والألم و إسمه مكتوب مزوغ مشهوغ منقوش في اللوح والقلم ، شي العرب والعجم ، جشمه مقدس مقطر مطر مؤثر في البيت والكرم . في الحي بذر الأجي ذر الغلی نور الهدى گهف الوری مصباح الظلم و جمیل الشيم شفيع الأمم و صاحب الجود والكرم . والله عاصفة وجبريل خامه ، والبراق مزكه والمعراج شقة وسدرة المنتهى مقامه ، وقاب قوسین مظلوبه ، والمطلوب مقصودة والمقصود موجودة و شي ؛ المزيرين خاتم البيين ، شفيع المذيبين أنيس القريبين ، رخمة للعالمين راحة العاشقين ماير المشتاقين ، شفس العارفين سراج الليبيين مصباح المقربين و مچب الفقراء والغرباء والماليين و سير التقلين تبي الحرمين إمام القبلتين ، وسيلينا في الدارين صاحب قاب قوسین و محبوب رب المشرقين والمغربین و جد الحسن والخشين مولانا ومولى الثقلين - أبي القاسم محمير بن عبدالله نور من نورالله ۰ يا أيها المشتاقون بثور جماله صلوا عليه وعلى آله وأضحابه وسلموا تسليما മറ്റുള്ളവരിലേക്ക് എത്തിക്കുക അളളാഹു നമ്മളിൽ നിന്നും ജാരിയായ അമലായി സ്വീകരിക്കട്ടെ . ആമീൻ - ShareChat
7.9k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post