ShareChat
click to see wallet page
search
#സുന്നത്ത് നിസ്കാരങ്ങള്‍🕌🕋 *﷽* *_🌟EVERYDAY SPECIAL🌟_* _*''📚ഇസ്ലാമിക് ബുള്ളറ്റിൻ 📚''*_ *_🕌സുന്നത്ത് നിസ്‌കരിക്കാം🕌_* *_{മനം മടുക്കാതെ}_* _*ഭാഗം :- 1*_ '''''''''''''''''''''''''''''''''''''''''''''''' _*💐റവാത്തിബ് സുന്നത്തുകൾ💐*_ _*🔹~~~~~◼ 🔻 ◼~~~~~🔹*_ _ഫർള് നിസ്ക്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്ക്കാരങ്ങളാണ് റവാത്തിബ് സുന്നത്തുകൾ. *നബി(ﷺ)* പറയുന്നു: *”ഫർള് നിസ്ക്കാരങ്ങൾക്ക് പുറമെ പന്ത്രണ്ട് റകഅത്ത് ഒരു ദിവസം സുന്നത്തായി നിസ്ക്കരിക്കുന്ന വ്യക്തിക്ക് സ്വർഗ്ഗത്തിൽ അള്ളാഹു ഒരു ഭവനം നൽകാതിരിക്കില്ല”(മുസ്ലിം).*_ _അഞ്ച് നേരത്തെ ഫ൪ള് നമസ്കാരത്തോട് അനുബന്ധിച്ചുള്ള *22* റക്അത്ത് സുന്നത്ത് നമസ്കാരത്തെ കുറിച്ച് *നബി(ﷺ)* നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. *''സുബ്ഹിക്ക് മുമ്പ് 2, ളുഹറിന് മുമ്പ് 4 ശേഷം 4, അസ്റിന് മുമ്പ് 4, മഗ്'രിബിന് മുമ്പ് 2 ശേഷം 2 , ഇശാക്ക് മുമ്പ് 2 ശേഷം 2''* എന്നിവയാണത്._ _ഇതില്‍ *12* റക്അത്ത് റവാത്തിബ് സുന്നത്തില്‍ പെട്ടതാണ്. ഇതിന് മറ്റുള്ളവയെ അപേക്ഷിച്ച് പ്രത്യക ശ്രേഷ്ഠതയും പ്രതിഫലവുമുണ്ട്._ _*ഉമ്മുഹബീബ(റ)* പറയുന്നു: *നബി(ﷺ)* പറയുന്നതായി ഞാന്‍ കേട്ടു: *''ഒരു ദിവസത്തില്‍ ആരെങ്കിലും (ഫര്‍ള് നമസ്‌ക്കാരത്തിന് പുറമെ) 12 റക്അത്ത് നമസ്‌കരിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ അവന് ഒരു ഭവനം അല്ലാഹു ഒരുക്കുന്നതാണ്.'' (മുസ്‌ലിം: 728)*_ _*ആയിശയില്‍(റ)* നിന്ന് നിവേദനം: *നബി (ﷺ)* പറഞ്ഞു: *''സ്ഥിരമായി 12 റകഅത്ത് സുന്നത്ത് നമസ്കരിക്കുന്നവര്‍ക്ക് അള്ളാഹു സ്വര്‍ഗത്തില്‍ ഒരു വീടു നല്‍കും. ളുഹറിന് മുമ്പ് 4 റക്അത്ത്, ളുഹറിന് ശേഷം 2 റക്അത്ത്, മഗ്'രിബിന് ശേഷം 2 റക്അത്ത് ഇശാക്ക് ശേഷം 2 റക്അത്ത് , സുബ്ഹിക്ക് മുമ്പ് 2 റക്അത്ത്.'' (തി൪മിദി:414)*_ _*ഇബ്നു ഖാസിം(റഹി)* പറഞ്ഞു: *'റവാത്തിബ് സുന്നത്തുകൾ ഉപേക്ഷിക്കുക എന്നത് ഒരാളുടെ ദീനിന്റെ കുറവാണ് സൂചിപ്പിക്കുന്നത്.'*_ _ശക്തിയായ സുന്നത്തുള്ള (റവാത്തിബുകൾ) *പത്ത്* റകഅത്താണ്._ _*സുബ്ഹിക്ക് മുമ്പ് രണ്ട് റകഅത്ത്*_ 🔻🔻🔻🔻🔻🔻🔻🔻🔻🔻🔻 _ഫ൪ള് നമസ്കാത്തോട് അനുബന്ധിച്ചുള്ള സുന്നത്ത് നമസ്കാരങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായത് സുബ്ഹിക്ക് മുമ്പുള്ള 2 റക്അത്ത് സുന്നത്ത് നമസ്കാരമാണ്.. *നബി(ﷺ)* ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിരുന്നു. *''ഇഹലോകവും അതിലുള്ള സർവ്വ വസ്തുക്കളേക്കാളും ഉത്തമമാണ് സുബ്ഹിക്ക് മുമ്പുള്ള രണ്ട് റകഅത്ത് നിസ്കാരമെന്ന് നബി(ﷺ) പറഞ്ഞിട്ടുണ്ട്''(മുസ്ലിം725).*_ _*ആഇശ(റ)* പറയുന്നു *” നബി(ﷺ) ആരോഗ്യ സമയത്തും, രോഗത്തിലും, യാത്രയിലും അല്ലാത്തപ്പോളും ഒരിക്കലും സുബ്ഹിക്കു മുമ്പുള്ള രണ്ട് റകഅത്ത് ഒഴിവാക്കിയതായി ഞാൻ കണ്ടിട്ടില്ല”. (ഇത്ഹാഫ് 3-546)*_ _ഈ നിസ്ക്കാരത്തിൻെറ ആദ്യ റകഅത്തിൽ *ഫാത്തിഹക്കു* ശേഷം *‘ഖുൽ യാ അയ്യുഹൽ കാഫി റൂനയും‘* രണ്ടാം റകഅത്തിൽ *‘ഖുൽ ഹു അല്ലാഹു അഹദ്’* ഒാതൽ സുന്നത്താണ്. ഇതോടൊപ്പം ആദ്യ റക അത്തിൽ *‘അലം നശ്റഹ്‘*, രണ്ടാം റകഅത്തിൽ *‘അലം തറ കെെഫ‘* ഒാതണമെന്നും അതു കാരണം ബാസ്വൂർ (പെെെൽസ്) രോഗത്തിനു ശിഫയുണ്ടെന്നും പറയപ്പെട്ടിട്ടുണ്ട്._ _*അബൂഹുറൈറയിൽ (റ)* നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: *''നിശ്ചയം അള്ളാഹുവിന്റെ റസൂല്‍(ﷺ) ഫജ്൪ (സുബ്ഹ്) നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും (സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും (സൂറ.112) പാരായണം ചെയ്തു.''(മുസ്ലിം:726)*_ _ഈ രണ്ട് റകഅത്തിനു ശേഷം വലതു ഭാഗത്തിനുമേൽ ഖിബലക്കു തിരിഞ്ഞു ചെരിഞ്ഞു കിടക്കൽ സുന്നത്താണ്. സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് നമസ്കാരത്തിന് ശേഷം വലതുഭാഗത്ത് ചരിഞ്ഞു കിടക്കുന്നത് നബിചര്യയില്‍ പെട്ടതാണ്._ _*ആയിശ(റ)* ൽ നിന്ന് നിവേദനം: *''ഇശാ നമസ്‌കാരം കഴിഞ്ഞ് സുബഹി നമസ്‌കാരത്തിൽ പ്രവേശിക്കുന്നതിനിടയിൽ നബി (ﷺ) 11 റകഅത്ത് സുന്നത്ത് നമസ്‌കരിച്ചിരുന്നു. എല്ലാ ഈരണ്ട് റക്അത്തുകൾക്കിടയിലും അവിടുന്ന് സലാം വിട്ടും. ഒരു റകഅത്ത് കൊണ്ട് ആ നമസ്‌കാരത്തെ ഒറ്റയാക്കും. അങ്ങനെ ബാങ്ക് വിളിക്കുന്നവൻ സുബ്ഹി ബാങ്കിൽ നിന്ന് വിരമിക്കുകയും പ്രഭാതം വ്യക്തമാവുകയും (നമസ്‌കാര സമയം അറിയിക്കാൻ) നബിയുടെ(ﷺ) അടുത്ത് മുഅദ്ദിൻ ചെല്ലുകയും ചെയ്താൽ അവിടുന്ന് എഴുന്നേറ്റ് ലഘുവായി രണ്ട് റകഅത്ത് നമസ്‌കരിക്കും. എന്നിട്ട് ഇഖാമത്ത് കൊടുവാൻവേണ്ടി മുഅദ്ദിൻ വരുന്നത്‌ വരെ അവിടുന്ന് വലതുഭാഗത്ത് ചരിഞ്ഞു കിടക്കും.'' (മുസ്‌ലിം:736)*_ _വളരെ സുപ്രധാനമായ പ്രാർത്ഥനയാണ് ഈകിടത്തത്തിൽ നാം ചൊല്ലേണ്ടതു_ _*(اللَّهمَّ ربَّ جَبرائيلَ وميكائيلَ وعزرائيل وحملة العرش عليهم السلام ورب محمد (ﷺ)*_ _*(അള്ളാഹുമ്മ റബ്ബി ജിബ്രീല വ മീകാഈല വ അസ്റാഈല വ ഹമലത്തി ഹർഷി അലയ്ഹി സലാം വ റബ്ബു മുഹമ്മദു (ﷺ))*_ _*''അള്ളാഹുമ്മജിർനീ മിന നാർ'' (7 തവണ)*_ _*(اللَّهمَّ أجرْني مِن النَّار)*_ _*''അള്ളാഹുമ്മ അദ്ഹിൽനി ജന്ന'' (7 തവണ)*_ _*(اللهُمّ أدخِلنِي الجنّةَ)*_ _അതി ശക്തമായ നരക ശിക്ഷയിൽ നിന്നും മോചിതരാവാൻ കാരണ മായേക്കുന്ന ഈ ദു ആ ചെരിഞ്ഞ് കിടത്തം സാധിച്ചിലെൻകിലും നാം ഒഴിവാക്കരുത്._ _*ളുഹറിൻെറ മുമ്പും ശേഷവും നാല്*_ 🔻🔻🔻🔻🔻🔻🔻🔻🔻🔻🔻 _ളുഹറിനു മുമ്പും ശേഷവും രണ്ട് റകത്തുകൾ ശക്തിയായ സുന്നത്താണ്. എന്നാൽ നാല് റകഅത്ത് വീതം ഉണ്ട്. *നബി (ﷺ)* പറയുന്നു: *”ളുഹറിന് മുമ്പും ശേഷവും ഒരാൾ നാല് റകഅത്ത് നിസ്കരിച്ചാൽ അല്ലാഹു അവന് നരകം ഹറാമാക്കും”(അഹ്മദ്)*_ _*അസറിന് മുമ്പ് നാല് റകഅത്ത്*_ 🔻🔻🔻🔻🔻🔻🔻🔻🔻🔻 _ഇത് റവാത്തീബില്‍ പെട്ടതല്ല. എന്നാല്‍ അസറിന് മുമ്പ് *4* റക്അത്ത് നമസകരിക്കുന്ന മനുഷ്യനെ അള്ളാഹു അനുഗ്രഹിക്കട്ടേ എന്ന് *നബി (ﷺ)* പ്രത്യേകം പ്രാ൪ത്ഥിച്ചിട്ടുണ്ട്. അഥവാ ഇത് നമസ്കരിക്കുന്നവര്‍ നബിയുടെ പ്രാ൪ത്ഥനയില്‍ ഉള്‍പ്പെടുകയും അവ൪ക്ക് അള്ളാഹുവിന്റെ കാരുണ്യം ലഭിക്കുകയും ചെയ്യും._ _*عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: رَحِمَ اللَّهُ امْرَأً صَلَّى قَبْلَ الْعَصْرِ أَرْبَعًا*_ _*ഇബ്‌നു ഉമറില്‍ (റ)* നിന്ന് നിവേദനം: *നബി(ﷺ) ഒരിക്കൽ പ്രാർത്ഥിച്ചു. അസ്റിനു മുമ്പ് നാല് റക്അത്ത് നമസ്‌കരിക്കുന്ന മനുഷ്യനെ അള്ളാഹു അനുഗ്രഹിക്കട്ടെ. (അബൂദാവൂദ്:1271 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)*_ _*മഗ്രിബിൻെറ മുമ്പും ശേഷവും*_ 🔻🔻🔻🔻🔻🔻🔻🔻🔻 _മഗ്രിരിബിനു മുമ്പ് ലളിതമായ രണ്ട് റകഅത്ത് സുന്നത്തുണ്ട്. *''മഗ്രിബ് ബാൻക് കൊടുത്തു കഴിഞ്ഞാൽ സ്വഹാബാക്കൾ തുണിൻെറ അടുത്തേക്ക് വേഗത്തിൽ എത്തുകയും രണ്ട് റകഅത്ത് നിസ്കരിക്കുകയും ചയ്യുമായിരുന്നു (ഇഹ്യാ).* ഈ പതിവ് *മസ്ജിദുൽ ഹറാമിലും, മസ്ജിദു നബവിയിലും* ഇന്നും തുടരുന്നു._ _*നബി(ﷺ)* പറഞ്ഞു: *''മഗ്രിബ് നിസ്ക്കാര ശേഷം സംസാരങ്ങൾക്ക് മുമ്പ് രണ്ട് റകഅത്ത് നിസ്കരിച്ചാൽ അത് ഇല്ലിയീനിലേക്ക് ഉയർത്തപ്പെടും'' (അത്തർഗീബ്)*_ _ഈ നമസ്കാരത്തിലും *നബി (ﷺ) ''സൂറത്തുല്‍ കാഫിറൂനും(സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും(സൂറ.112)''* പാരായണം ചെയ്യുമായിരുന്നു._ _*ഇശാഇന് ശേഷം രണ്ട് റകഅത്ത്*_ 🔻🔻🔻🔻🔻🔻🔻🔻🔻🔻 _ഇശാ നിസ്ക്കാരത്തിനു മുമ്പും ശേഷവുംരണ്ട് റകഅത്ത് വീതം സുന്നത്താണ്. ഇതിൽ ശേഷമുള്ള രണ്ട് റകഅത്ത് പ്രബലമായ സുന്നത്തിൽ പെടുന്നു. *ബറാഅ്(റ)* വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു; *''ഒരാൾ ളുഹറിനു മുമ്പ് നാല് റക അത്ത് നിസ്കരിച്ചാൽ, അപ്രകാരം രാത്രിയിൽ നിസ്ക്കരിച്ചതിനു തുല്യമാണ്. ഇശാക്ക് ശേഷം അപ്രകാരംനിർവ്വഹിച്ചാൽ ലെെലത്തുൽ ഖദ്റിൽ അങ്ങനെ ചെയ്തവനെ പ്പോലെയാണ് '' (അത്തർഗീബ്)...*_ 🌲🌳🌲🌳🌲 _*🚫''പ്രതേകം ശ്രദ്ധിക്കുക ഫര്‍ളു നിസ്കാരം ഖളാഉള്ളവര്‍ക്ക് എല്ലാവിത സുന്നത്ത് നിസ്കാരവും ഹറാമാണ്. അതിനി എത്ര വര്‍ഷം മുമ്പുള്ള നിസ്കാരം ആണെങ്കിലും ശരി അത് ഖളാഅ് വീട്ടാതെ സുന്നത്ത് നിസ്കരിച്ചിട്ട് കാര്യം ഇല്ല.''🚫*_ _അള്ളാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും, അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ... *اللهُ* നമുക്കെല്ലാവർക്ക ഇത് പതിവാക്കാൻ ഭാഗ്യം നൽകട്ടെ.._ _എല്ലാം മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്താനും എനിക്കും നിങ്ങള്‍ക്കും *اللهُ* തൗഫീഖ് ചെയ്യട്ടെ.. നിങ്ങളുടെ ദുആയില്‍ നിങ്ങളിലേക്ക് അറിവുകള്‍ എത്തിക്കാന്‍ രാപകല്‍ പ്രയത്നിക്കുന്ന ഞങ്ങള്‍ അഡ്മിന്‍ മാരേയും ഉള്‍പെടുത്തണേ എന്ന് വിനീതമായ് അഭ്യര്‍ത്തിക്കുന്നു.. *اللهُ* നമുക്കൊക്കെ ഈമാന്‍ നല്‍കി അനുഗ്രഹിക്കു മാറാകട്ടേ.._ *_اَمِين يَا رَبَّ الْعَالَمِيْن.._* _( *''അറിവ് വിശ്വാസിയുടെ വീണുപോയ സമ്പത്താണ്.. അത് എവിടെകണ്ടാലും പെറുക്കി എടുക്കുക''* അത്കൊണ്ട് എല്ലാവരും ഉപകാര പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.. ഇതില്‍ വല്ല സംശയങ്ങളും ബാക്കി ഉണ്ടെങ്കില്‍ ചോദിക്കാവുന്നതാണ്...)_ _*(തുടരും 🔜)*_ _*إِنْ شَاءَ ٱللّٰهُ..*_ _*(സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക...)*_ *_✍🏻മുജീബ് പോപ്സ്_* _*കോട്ടക്കല്‍*_ *_📲00919745827721_* _*🌷നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം...🌷*_ 💐 _*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*_ _*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*_ _*وَبَارِكْ وَسَلِّمْ عَلَيْه*_ 💐 _{വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ.. നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം..!! }_ *_ദുആ വസിയത്തോടെ_* *_💫🌹BISMILLAH🌹💫_* *_《Admin Desk》​_* *​╚❈💥ADMIN POST ONLY💥❈╝​​*
സുന്നത്ത് നിസ്കാരങ്ങള്‍🕌🕋 - : 1 : 1 4 2 1 Sur RUSLYHM GROUP റവാത്തിബ് സുന്നത്തുകൾ നമസ്കരിക്കുക : എല്ലാ ദിവസവും ഫർദായ നമസ്കാരങ്ങൾക്ക് പുറമെയുള്ള 12 റക്അത്ത് റവാതിബു സുന്നത്തുകൾ കൂടി നമസ്കരിക്കുന്നവർക്ക് സ്വർഗ്ഗത്തിൽ അല്ലാഹു ഒരു ഭവനം പണിയുന്നതാകുന്നു . മുസ്ലിം റവാത്വിബ് സുന്നത്തുകൾ നിർബന്ധ മുമ്പ് നമസ്കാരങ്ങൾ ശേഷം 2 ഫജ്ർ 4 ദുഹ്ർ 2 അസ്വർ മഗ്രിബ് 2 ഇശാഅ് 2 - ShareChat