ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
ഇതാ അമേഠി, രാഹുൽ ഗാന്ധിയുടെ അമേഠി..!! 💪💪💪 സംഘികളും സംഘാക്കളും പ്രചരിപ്പിക്കുന്നപ്പോലെ വികസനമെത്താത്ത, കുടിലുകൾ മാത്രമുള്ള നിരക്ഷരരും ദ്രരിദ്രരും മാത്രം അതിവസിക്കുന്ന സ്ഥലമാണോ അമേഠി?? ആണോ അല്ലേ എന്ന് മനസ്സിലാക്കാൻ അമേഠി വരെ പോകണമെന്നില്ല, കയ്യിലുള്ള ഫോണിൽ ഒന്ന് സെർച്ച് ചെയ്താൽ മതി. എന്താണ് അമേഠി?? 3060 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഉത്തർപ്രദേശിലെ ചെറിയൊരു ഗ്രാമീണ മേഖല.. 15 ലക്ഷത്തോളം വരും മൊത്തം ജനസംഖ്യ (ഏതാണ്ട് ഇടുക്കി ജില്ലയോളം വരും.) പക്ഷേ, ഇങ്ങു കേരളത്തിലെ ഏതൊരു മേഘലയോടും കിടപിടിക്കും ഈ കൊച്ചുനാട്.. ആദ്യമായി, യോഗിയുടെ ഉത്തർപ്രദേശ് മുഴുവൻ എടുത്താലും ജനങ്ങൾ ഏറ്റവും സന്തോഷത്തോടേയും സമാധാനത്തോടേയും കഴിയുന്ന നാടാണ് അമേഠി.. സന്തോഷവും സമാധാനവുമല്ലേ ഏറ്റവും വലിയ ഐശ്വരം.!! #കാർഷികം - പ്രധാനമായും കൃഷിയേ ആശ്രയ്ച്ച് കഴിയുന്ന ജനങ്ങളുള്ള അമേഠിയിലെ കാർഷിക രംഗത്തെ വികസനം രാജ്യത്തിന് മുഴുവൻ മാതൃകയാണ്.. എങ്ങും നോക്കെത്താദൂരം പരന്നുകിടക്കുന്ന ഗോതമ്പുപാടങ്ങൾ, ബാർലിയും ബജ്റയും വിളയുന്ന കൃഷിയിടങ്ങൾ, പച്ചക്കറിത്തോട്ടങ്ങൾ, MP ഫണ്ടിൽ നിന്ന് ആവശ്യാനുസരണം പാക്കേജുകൾ നൽകി രാഹുൽ ഗാന്ധി സംരക്ഷച്ചിരിക്കുന്നതാണ് അതോരോന്നും.. ഒരൊറ്റ കർഷക ആത്മഹത്യപോലും സമീപകാലത്തൊന്നും നടന്നിട്ടില്ലാത്ത ഒരുപക്ഷേ ഉത്തരേന്ത്യയിലെ ഏക മണ്ഡലം അമേഠിയായിരിക്കും.. ഉത്തർപ്രദേശിനെ തീറ്റിപ്പോറ്റുന്ന 'ഗോതമ്പുകൂടയെന്നാണ്' (wheat basket) ബറേലിയും അമേഠിയും അറിയപ്പെടുന്നത്.. 144683 ഹെക്ടർ കൃഷിഭൂമിയുള്ള അമേത്തിയിൽ 129766 ഹെക്ടറിലും കൃഷിക്കാർക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.. കൂടാതെ കർഷകർക്ക് എളുപ്പത്തിൽ സഹായവും ഉപദേശ നിർദ്ദേശങ്ങളും ലഭ്യമാക്കാൻ ഇന്ത്യൻ ഫാം ഫോറസ്ട്രീ ഡവലപ്പ്മെന്റ് ലിമിറ്റഡ് എന്ന പൊതുമേഘലാ സ്ഥാപനത്തിന്റെ 9 സെന്ററുകൾ അമേഠിയിലങ്ങോളം പ്രവർത്തിക്കുന്നു. #ക്ഷീര_വ്യവസായം - നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ അനിമൽ ബ്രീഡിംഗ് സെൻററും അവയ്ക്കുകീഴിൽ 107 ഡയറി ഫാമുകളും ക്ഷീര വ്യവസായ രംഗത്തെ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്നു. ഒരുപക്ഷേ അടുത്ത ആനന്ദായിരിക്കും അമേഠി.. #വ്യവസായം അമേഠി ഒരു കൊച്ചു ഗ്രാമീണ ജില്ലയാണ്, എറണാകുളം ജില്ലയുടെ മൂന്നിലൊന്നേ ജനസംഖ്യയുള്ളൂ.. എന്നാലും ധാരാളം വ്യവസായശാലകൾ അമേഠിയിൽ പ്രവർത്തിക്കുന്നു.. അവയിൽപലതും രാജ്യത്തെ തന്നെ ഏറ്റവും പ്രസിദ്ധം.. അറിയുമോ, രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ കമ്പനി - ഹിന്ദുസ്ഥാൻ എയറോനൊട്ടിക്സ് ലിമിറ്റഡിന്റെ (HAL) യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി അമേഠിയിലാണ്.. ഏവിയോണിക്സ് സംബന്ധമായ ഗവേഷണവും HAL ന്റെ കോംപ്ലക്സിൽ നടക്കുന്നു.. ആദിത്യാ ബിർലാ ഗ്രൂപ്പിന്റെ ഇന്തോ-ഗൾഫ് ഫെർട്ടിലൈസേഴ്സ് ഫാക്ടറി അമേഠിയിൽ പ്രവർത്തിക്കുന്നു.. അമേഠിയിലെ ഭാരത് ഹെവി ഇടക്ട്രിക്കൽസ് ലിമിറ്റഡ് കമ്പനി (BHEL) രാജ്യത്തെ തന്നെ ഏറ്റവും വലുതും ആദ്യത്തേതുമായ ഹെവി ഇന്റസ്ട്രീസിൽ ഒന്നാണ്.. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യക്ക് അമേഠിയിൽ ഫാക്ടറിയുണ്ട്.. ഇന്ത്യൻ റെയിൽവേയുടെ ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ മിനറൽ വാട്ടർ ഫാക്ടറികളിലൊന്ന് (RAIL NEER) അമേഠിയിലെ ഗൗരീഗഞ്ചിലാണ്... ഇന്ത്യൻ സൈന്യത്തിനും ആർമെഡ്/റിസെർവ്ഡ് പോലീസ് ഫോഴ്സിനും വേണ്ടി തോക്കുകളും വെടിയുണ്ടയും ഹൊവിറ്റ്സറും നിർമ്മിക്കുന്ന National Defence Ordnance Factory അമേഠിയിലാണ്.. ACC സിമൻറ് ഫാക്ടറി, ഷാലിമാർ പെല്ലെറ്റ്സ് തുടങ്ങി ധാരാളം വ്യവസായ ശാലകൾ അമേഠിയിൽ പ്രവർത്തിക്കുന്നു... അതായത്, എറണാകുളം ജില്ലയുടെ 3 ൽ ഒന്ന് ജനസംഖ്യയുള്ള അമേഠിയെന്ന കാർഷിക ജില്ല, എറണാകുളത്തോളം വലിയ വ്യവസായ കേന്ദ്രമാണ്.. #വിദ്യാഭ്യാസം വിദ്യാഭ്യാസ രംഗത്ത് മറ്റേത് നാടിനോടും കിടപിടിക്കുന്ന കുതിപ്പുണ്ടാക്കാൻ ഇവിടം പ്രതിനിധാനം ചെയ്ത കോൺഗ്രസ്‌ MPമാർക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ തലസ്ഥാനം നിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ മൊത്തം 181 സ്കൂളുകളുണ്ട്... പക്ഷേ തിരുവനന്തപുരത്തിന്റെ പകുതി ജനസംഖ്യ പോലുമില്ലാത്ത അമേഠിയിൽ ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാത്രം പട്ടിക തരാം, (സ്വകാര്യ സ്ഥാപനങ്ങൾ കൂട്ടുന്നില്ല) ഗവ: പ്രൈമറി സ്കൂളുകൾ 71, ഗവ: അപ്പർ പ്രൈമറി സ്കൂളുകൾ 53, മിലിട്ടറി സ്കൂൾ 2 (അത് കേന്ദ്ര സർക്കാരിന് കീഴിലാണ്), ഇന്റർ മീഡിയേറ്റ് സ്കൂളുകൾ 145, മുസ്ലീം വിദ്യാർത്ഥികൾക്ക് മദ്രസകൾ 92, പ്രൊഫഷണൽ കോളേജുകൾ 18, ഡിഗ്രി/ഫൈൻ ആർട്സ് കോളേജുകൾ 42..!! ഇതാണ് അമേഠി.. RRS കോളേജ് ഓഫ് ഫാർമസി ഉത്തർപ്രദേശിലെ മൂന്നാമത്തെ ഏറ്റവും വലുതാണ്... ഉന്നത വിദ്യാഭ്യാസ രംഗത്ത് രാജ്യാന്തര ശ്രദ്ധയാകർഷിച്ച സ്ഥാപനങ്ങൾ, 1 - ഇന്ദിരാഗാന്ധി നാഷണൽ സ്കൂൾ & കോളേജ് ഓഫ് നേഴ്സിംഗ് 2 - ഫൂട്ട് വേർ ഡിസൈൻ & ഡവലപ്പ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് 3 - രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (റിലയൻസ് ഇൻസ്റ്റിട്യൂട്ടിന് ശേഷം ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഗവേഷണ കേന്ദ്രം) 4 - രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ ടെക്നോളജി 5 - ഇന്ദിരാഗാന്ധി നാഷണൽ യുറാൻ അക്കാദമി 7 - CRPF റിക്രൂട്ടിങ്/ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ട്, ഇനിയും എത്രയോ..... ഇന്ത്യയിലെ ഏതൊരു പ്രദേശത്തിനും സ്വപ്നം കാണാൻ മാത്രം കഴിയുന്ന പുരോഗമനം. #ആരോഗ്യം ആരോഗ്യ രംഗത്തും അമേത്തി വളരെ മുൻപന്തിയിൽ തന്നെയാണ് 43 PHSc, 13 CHSc, 271 സബ് സെൻററുകൾ.. അമേഠി ജില്ലാ ആശുപത്രി ഉത്തർപ്രദേശിലെ തന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നാണ്. കൂടാതെ, 1 - സഞ്ചയ് ഗാന്ധി മെമ്മോറിയൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2 - ഇന്ദിരാഗാന്ധി ഐ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ (ഇന്ത്യയിലെ ഏറ്റവും വലിയ നേത്ര ചികിത്സാലയങ്ങളിലൊന്ന്) 3 - ഐ ക്യാമ്പസ് #ഗതാഗതം ട്രാൻസ്പോർട്ട് രംഗത്ത് പ്രധാനപ്പെട്ട 6 നാഷണൽ ഹൈവേകളും ഒട്ടനവധി സംസ്ഥാന ഹൈവേകളും അമേഠിയിലൂടെ കടന്ന് പോകുന്നു... 5 പ്രധാന റയിൽവേ സ്റ്റേഷനുകൾ അമേഠിയിലുണ്ട്. ഇതെല്ലാം ഒരൊറ്റ ലോക്സഭാ മണ്ഡലത്തിലെ വികസനങ്ങളാണെന്നോർക്കുക. ഈ വികസനങ്ങളെ ഉത്തരേന്ത്യയിലെ മറ്റ് നാടുകളുമായും കേരളവുമായുമെല്ലാം താരതമ്യം ചെയ്തുനോക്കുക, രാഹുൽ ഗാന്ധി ആരാണെന്ന് മനസിലാവും...!! കാർഷികരംഗം തകർന്നുകൊണ്ടിരിക്കുന്ന വയനാടിന്, മെഡിക്കൽ കോളേജും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും റയിൽവേയുമെല്ലാം സ്വപ്നമായ് തുടരുന്ന നമ്മുടെ വയനാടിന് വികസനത്തിന്റെ പുതിയ വെളിച്ചം വീശാൻ ഇന്ത്യൻ ജനാധിപത്യത്തിന്റെ പടനായകന് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ... ഏതെങ്കിലും കുഗ്രാമത്തിലെ കുടിലിന്റെ ഫോട്ടോയും തപ്പിയെടുത്ത് സഘാ/സംഘി സഖ്യം വരണ്ട, കുടില് തപ്പാനാണേൽ കണ്ണൂര് ധർമ്മടത്തും പിണറായിയിലും വരെ കാണാൻ പറ്റും..
#

🔵 കോൺഗ്രസ്സ്

🔵 കോൺഗ്രസ്സ് - Like a Comment Share TI - ShareChat
670 കണ്ടവര്‍
6 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post