ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
#

📙 നോവൽ

❤️ഒരു കോളേജ് ലൗ സ്റ്റോറി❤️ full part കോളേജിന്റെ പടിവാതിലിൽ കാർ നിർത്തിയിട്ടു രാധിക ആ അത്ഭുതലോകത്തേക്ക് ഇറങ്ങി. രാധിക എന്ന പേരു ആരോ വിളിക്കുന്നത് പോലെ അവളുടെ കാതുകളിൽ മുഴങ്ങി. എന്തുകൊണ്ടോ അവിടെ എത്തിയപ്പോൾ പഴയ എന്തൊക്കെയോ തിരിച്ചു കിറ്ജിയ പോലെ . കണ്ണീരിലും സന്തോഷത്തിലും ചാലിച്ച നാളുകൾ. സൗഹൃദത്തിന്റെ ആനന്ദം ഹൃദയത്തെ സ്പര്ശിച്ചപോലെ. ഓരോ പടിയും കേറുമ്പോളും ഉഷ ടീച്ചർ തന്ന തല്ലും ഉപദേശങ്ങളും പറഞ്ഞ വഴകുകളും കുഞ്ഞു കുഞ്ഞു പരിഭവങ്ങളും മനസിലേക്ക് ആഞ്ഞടിച്ചു. അവിടുത്തെ ചുവരുകൾക്കു പോലും അവളോട് എന്തോ പറയാൻ ഉള്ളതുപോലെ . ഒരുപക്ഷേ, ആ ചുവരുകൾക്കവും അവളുടെ ഭാഷ നന്നായി അറിയാവുന്നത്. അവൾ കരഞ്ഞു തീർത്ത രവുകളും പകലുകളും , ആരും കാണാതെ ഒളിപ്പിച്ച ആ ചുവരൂകൾ അവളുടെ ഉറ്റ ചങ്ങാതി ആയിരുന്നു .അവിടുത്തെ ചുവരുകളിൽ അവൾ വിലരോടിച്ചു.........അവൾ പഠിച്ച ക്ലാസ്സിന്റെ മുന്നിലൊള്ള തൂണിൽ അവളുടെ കൈകൾ എതിനോ വേണ്ടി തേടുന്നുണ്ടായിരുന്നു...... അതിലെ അഴുകും പൊടിയും അവൾ കൈകൊണ്ട് തുടച്ചുമാറ്റി ...... അതു കണ്ടപ്പോൾ അവളുടെ മനസ്സിൽ ആനാദം നിറഞ്ഞാടി....അതാ അവിടെ എന്തോ കല്ലുകൊണ്ട് എഴുതി വച്ചിരിക്കാണു....... ... "വിഷ്ണു ലൗസ് രാധിക" പക്ഷെ അതിൽ ഒന്നൂടെ നോക്കിയപ്പോൾക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്നോട് ആദ്യമായി ഇഷ്ട്ടം തോന്നിയ ആൾ.... അവൾ ആ പഴയ ഓർമകളിലേക്ക് പോയി. താൻ വന്നപ്പോൾ തന്നെ റാഗ് ചെയ്യാൻ വന്ന സുന്ദരകുട്ടൻ . സീനിയർ ആയത്തിന്റെ നല്ല അഹങ്കാരം ഉണ്ടായിരുന്നു ആ ചെക്കനു. അന്നാദ്യമായാണ്‌ താൻ അവനെ കാണുന്നത്‌. വല്യ ഗ്ലാമൗർ, പണക്കാരൻ, സ്റ്റൈലൻ ഡ്രെസ്സ്കോഡ്,......ആള്ക്ക് ഒരുപാട്‌ ഫാൻസൊക്കെ ഉണ്ട്. പെണ്പിള്ളേരൊക്കെ പുള്ളിടെ പിറകയാ. പെട്ടെന്ന് ഒരുത്തി വന്നു പുള്ളിടെ കൂടെ വന്നിരുന്നു..... എന്നെ റാഗ് ചെയ്യാൻ..... എന്റെ ചുവപ്പും പച്ചയും ധാവിനി കണ്ട്‌ അവൾ പുച്ഛത്തോടെ ആണ് എന്നെ നോക്കിയത്... അവൾ പരിഷ്കരിയാണ്....ഇരുകി പിടിച്ച ജീൻസും വയറു കാണുന്ന ഒരു ടോപ്പും ഇട്ടാണ് അവൾ എന്നെ പുച്ഛത്തോടെ നോക്കിയത്. പക്ഷെ എനിക്ക് അവളോട് ആയിരുന്നു പുച്ഛം. വീട്ടിൽ തുണി വാങ്ങാൻ പൈസ എല്ലാത്തൊണ്ടവും പാവം ഒരു കീറിയ ജീൻസും വയറുകാണിച്ചുള ടോപ്പും ഇട്ടേക്കുന്നെ..... എന്നു മനസ്സിലോർത്തു പുച്ഛിച്ചു ചിരിച്ചു. ഡി..... നിന്റെ പേരെന്താ...... പുള്ളിയായിരുന്നു ചോദിച്ചത്... രാ.....രാധിക... ഇതാ നിന്റെ ഡിപ്പാർട്ട്‌മെന്റ്...... ബി എ ...literature...... നാളെ തൊട്ടു ജീൻസും ടോപ്പും ഇട്ടു വരണം.... അതു പറഞ്ഞതു ആയ പരിഷ്കരിയാണ്. അതുകൊണ്ട് തന്നെ എനിക്ക് അതു നന്നേ പിടിച്ചില്ല. രാധികേ.................. പെട്ടെന്നാണ് പിറകിൽ നിന്നു ആരോ ഉറക്കെ വിളിച്ചത്...... ഞാൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി..... ഒരു കോളേജ്‌ ലൗ സ്റ്റോറി 2 **************************** അവൾ ഞെട്ടലോടെ തിരുഞ്ഞു നോക്കി..... അത് അപർണ്ണ ചേച്ചി ആയിരുന്നു... അവൾ പഠിച്ച സ്കൂളിലെ അവളുടെ സീനിയർ...... ഡാ.... ഇത് എനിക്ക് അറിയുന്ന കുട്ടിയാ.....ഇവളോട് റാഗിങ് ഒന്നും വേണ്ട.... ഹും...... ശരി.... നീ പൊയ്ക്കോ ....പൊയ്ക്കോ.... വാ രാധിക്കെ എന്നു പറഞ്ഞു എന്റെ കൈയിൽ പിടിച്ചു അപർണ്ണ ചേച്ചി എന്നെ ക്യാന്റീനിലേക്കു കൊണ്ടുപോയി.... വാ നമുക്ക് ഒരു ചായ കുടിക്കാം.. ഞാൻ സമ്മതിച്ചു... (അപർണ്ണ ചേച്ചിയെ എനിക്ക് കുഞ്ഞിലെ മുതൽ അറിയാം . പാവമാണ്.... ചേച്ചി ആയിരുന്നു സ്കൂള് ലീഡർ.... എന്റെ ഡാൻസിന് ഒരുങ്ങാൻ ഒക്കെ ചേച്ചി ഹെൽപ് ചെയ്തിട്ടുണ്ട് . ഞാൻ ഒരു ഡാൻസർ ആയത് കൊണ്ടാവും ചേച്ചിക്ക് എന്നെ വല്യ ഇഷ്ട്ടായിരുന്നു. എനിക്ക് പേടി ഒക്കെ തോന്നുമ്പോ എന്നെ വന്നു സമാധാനിപ്പിക്കും. 'അമ്മ ഇല്ലാത്ത എനിക്ക് ഒരു അമ്മയെ പോലെ ആയിരുന്നു ചേച്ചി... എനിക്കു എന്ത് പ്രശ്‌നം ഉണ്ടേലും ചേച്ചിയോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചേച്ചി എനിക്ക് തന്നിരുന്നു....) ചേച്ചി രണ്ടു ചായയ്ക്ക് പറഞ്ഞു.... നീ ഈ കോളേജിലേക്കാ വന്നെന്നു എന്താ പറയത്തിരുന്നെ.... അപർണ്ണ ചേച്ചി ഇവിടെ ആണെന്ന് ഞാൻ ഓർത്തില്ല... ഹും.... പോട്ടെ.... ആണ്പിള്ളേരോട് ഒരുപാട് കൂട്ടൊന്നും വേണ്ട....പ്രിത്യേകിച്ചു ആ വിഷ്ണുവിനോട്..... വിഷ്ണു...... വിഷ്ണു ആരാ....??? നിന്നെ റാഗ് ചെയ്‌തോണ്ടിരുന്നവൻ. ഇല്യാ ചേച്ചി..... ഞാൻ ആ ചേട്ടനോട് ഒന്നും കൂടാൻ പോണില്ല. അവൻ നിന്റെ മുഖത്തു നിന്നു കണ്ണ് പറിക്കാത നോക്കി നിന്നതു കണ്ടിട്ടാ നിന്നെ ക്യാന്റീനിലേക്കു കൊണ്ടു വന്നത്... അവൻ ആളിതിരി തരികിടയ.... ഓർമ വേണം....കേട്ടല്ലോ.... മം.....മം...... ഞാൻ കേട്ടെന്ന ഭാവത്തിൽ മൂളി.... ഞങ്ങൾ രണ്ടാളും ചായ കുടിച്ചു... ചേച്ചി എന്നെ ക്ലാസ് വരെ ഒന്നു കൊണ്ടാക്കുമോ.... എനിക്ക് ഇവിടെ ഒന്നും അറിയില്ല..... നിന്റെ ഡിപ്പാർട്ട്‌മെന്റ് ഏതാ.?? ബി എ literature.. ശരി..... വാ.....( ഞങ്ങൾ കോണി പടി കേറി...., ചേച്ചി എനിക്ക് ക്ലാസ് കാട്ടി തന്നു.) ചേച്ചി എന്നോട് കേറി ഇരുന്നോളാൻ പറഞ്ഞു ചേച്ചീടെ ക്ലാസ്സിലേക്ക് പോയി. അവിടെ അതാ ചുറ്റും ഒരു പരിചയം പോലുമില്ലാത്ത മുഖങ്ങൾ. ഞാൻ ആദ്യം കണ്ട ബെഞ്ചിന്റെ ഒരു അറ്റത് ഇരുന്നു. അവിടെ അതാ വേറെ ഒരു പെണ്കുട്ടി കൂടെ ഇരിപ്പുണ്ടായിരുന്നു. ആരുമില്ല മിണ്ടാൻ..... എനിക്ക് വല്ലാണ്ട് ബോറടിച്ചു. അവൾക്കു ജാഡ ആണേല്ലോ ദൈവിയെ എന്നോർത്തു.... ആള് അൽപ്പം മോഡർന് ആണ്. ഒട്ടിയ ജീൻസും ഷർട്ടും ആണ് വേഷം. കലപില സംസാരിക്കണഎനിക്ക് ...മിണ്ടാതിരുന്നു ശ്വാസം മുട്ടും .അതുകൊണ്ട് ഞാൻ മൗനം ബേദിച്ചു മിണ്ടാൻ തുടങ്ങി. ഹായ്.... ഐ ആം രാധിക... ഹായ് ഐ ആം ശ്രേയാ.... ആ കുട്ടി അങ്ങനെ എന്നോട് സംസാരിക്കാൻ തുടങ്ങി.ഞാൻ വിചാരിച്ചത് പോലെ ജാഡ അല്ലാട്ടോ ശ്രേയ.... പാവം ആണ്. അതിന്റെ പരേന്റ്സ് അവിടെ ലച്ചേഴ്സ് ആണ്. ഒറ്റമകൾ.... അവളും എന്നെ പോലെ ആരും മിണ്ടുനില്ലല്ലോ എന്നോർത്തു ബോറടിച്ചു ഇരിക്കുവായിരുന്നു. ഞങ്ങൾ അങ്ങനെ കൊറേ നേരം സംസാരിച്ചു. അപ്പോളേക്കും സർ ഞങ്ങളുടെ ക്ലാസ് റൂമിലേക്ക്‌ കേറി വന്നു. ഗുഡ് മോർണിംഗ് സർ....... (എൽ കെ ജി പിള്ളേരുടെ പാട്ടുപോലെ ആയിരുന്നു ഞങ്ങളുടെ ഗുഡ് മോർണിംഗ്....) ഗുഡ് മോർണിംഗ്.... ഓൾ ഓഫ് യു സിട്ഡൗൻ. ഞാൻ രാകേഷ്.... നിങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഞാൻ ആയിരിക്കും... എന്നു കോളേജിൽ ആദ്യദിവസം ആയതുകൊണ്ട്... ഇന്ന് ഒന്നും പഠിപ്പിക്കുന്നില്ല. നമുക്കു എല്ലാർകും പരസ്പരം പരിജയപ്പെടാം. എല്ലാവരും അവരവരെ കുറിചും....അവരുടെ ഹോബിബികളേയും പറജി പറഞ്ഞു. സമയം 12:30 ആയപ്പോൾ അട്ടേണ്ടർ വന്നു സിറിനോട് ഏതോ പറഞ്ഞു. സർ ഞങ്ങളോട് പറഞ്ഞു. എന്നു ഉച്ചവരെയെ ക്ലാസ് ഒള്ളു .... നിങ്ങൾക്ക് പോകാം എന്ന്. ഞങ്ങൾ അങ്ങനെ ഇറങ്ങി. ഞാനും ശ്രേയയും ഓരോന്നു പറഞ്ഞു ചിരിച്ചു നടക്കുമ്പോഴാണ്...പിറകിൽ നിന്നു ഒരു വിളി കേട്ടത്....... ഡീ......പച്ചകിളി........ ********************************************** ഒരു കോളേജ് ലൗ സ്റ്റോറി 3 **************************** ഡീ പച്ചകിളി......... ഞാൻ തിരിഞ്ഞു നോക്കി.... അത് ആ വിഷ്ണു ആയിരുന്നു. എന്തിനുള്ള ഭാവം ആണോ..... എന്റെ ധാവിണിയുടെ നിറം കണ്ടിട്ടാവും പച്ചകിളി എന്നു വിളിച്ചത്... അപർണ ചേച്ചി പറഞ്ഞപോലെ ആണേങ്കിൽ എന്തേലും തരികിട ഒപ്പികാനാവും വിളിക്കുന്നത്... ആൾ അത്രെ ശരി അല്ലാത്തതുകൊണ്ടു വിഷ്ണുവിന്റെ വിളിക്കു ഞാൻ മും.... എന്നു മൂളി... അതേ നീ ഇവിടെ വരെ വന്നേ ഒരു കാര്യം പറയാനുണ്ട്..... ദൈവമേ ഈ പിശാച് എന്തിനാണോ വിളിക്കുന്നത് എന്നു പിറുപിറുത്തു ഞാൻ കൂടെ ചെന്നു. ഡി..... നീ ധാവിണി തന്നെ ഉടുത്താൽ മതി എന്നും.പെട്ടെന്ന് അത് കേട്ടപ്പോ ഞാൻ ഷോക്കായി പോയ്‌. ഞാൻ തിരികെ ശ്രേയയുടെ അടുത്തേക്കു നടന്നു. ഓ ഇയാള് പറഞ്ഞാലും ഇല്ലേലും ഞാൻ ധാവിണിയെ ഉടുക്കു എന്നു മനസിൽ പറഞ്ഞു .ശ്രേയ ചോദിച്ചു... എന്തിനാ രാധു അയാൾ നിന്നെ വിളിച്ചേ.....??? ഓ അതോ... അതൊക്കെ ഓരൊ ക്രിമികടികൾ കൂടിട്ടു എന്ന എന്റെ മറുപടിക്ക് അവൾ ആർത്തു ചിരിച്ചു. അടുത്ത ദിവസം കോളേജിന്റെ ഗേറ്റ് കടന്നപ്പോൾ തന്നെ വേറെ ഒരു അവതരത്തെ കണ്ടു. എന്നോട് ജീൻസ്‌ ഇട്ടൊൻണ്ട് വരാൻ പറഞ്ഞവളെ.അവൾ എന്നെ ശരിക്കും ഒന്ന്‌ ഉഴിഞ്ഞു നോക്കി .തിരിച്ചും ഒരു ധഹിപ്പിക്കണ നോട്ടം നോക്കാൻ ഞാൻ മറന്നില്ല. ക്ലാസ്സിലേക്ക് ഉള്ള കോണിപടി കേറുമ്പോൾ വിഷ്ണു അവിടെ ഉണ്ടായിരുന്നു. എന്നെ നോക്കി ഒരു അവിഞ്ഞ ചിരിപാസ്സാക്കി പുള്ളി.ഞാനും മെല്ലെ ഒന്നു ചിരിച്ചു.....ആർക്കോ വേണ്ടി ചിരിക്കണ പോലെ. പിന്നെ എന്നും വിഷ്ണുവിനെ ക്ലാസ്സിനു മുമ്പിൽ കാണാമായിരുന്നു. എന്നും ഒരു ചിരി എനിക്കായ് സമ്മാനിക്കും. ക്ലാസ്സിലേക്ക് നോക്കുമ്പോ പെണ്പിള്ളേരൊക്കേ പുള്ളിയെ നല്ല അസലായിട്ടു വായിനോക്കുവാണു... എന്തോ ഉള്ളിലൊരു കുശുമ്പ് ഇടംപിടിച്ചു.അയ്യേ...... ഞാൻ എന്തിനാ കുശുമ്പ് കാട്ടുന്നെ. പോട്ടെ പോട്ടെ എന്നു മനസിൽ പറഞ്ഞു ക്ലാസ്സിൽ കയറി. എന്നും എനിക്ക് നോട്ടവും ചിരിയും സമ്മാനിക്കും രാവിലെ.അതിപ്പോ ഒരു പതിവാണ്. അറിയാതെ കണ്ണുകൾ വിഷ്ണുവിനെ തിരയാൻ തുടങ്ങി. മൂന്നു നാലു മാസം അങ്ങനെ കടന്നുപോയി. അങ്ങനെ എല്ലാ വർഷത്തെയും പോലെ ആർട്‌സ് ഡേ വന്നു.ഞാൻ ഡാൻസിനും പാട്ടിനും ഉണ്ടായിരുന്നു. അവൻ എപ്പോളും ആ സ്റ്റേജിന്റെ അടുത്തുതന്നെ നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.അവൻ എന്നെ നോക്കി ചിരിക്കുമ്പോൾ തന്നെ ഞാൻ മുഖം തിരിച്ചു കാണാത്ത പോലെ അഭിനയിക്കും. വിഷ്ണുവിന്റെ ഇളിച്ചോണ്ട് നില്ക്കണ മുഖം കാണുമ്പോഴേ താടികിട്ടു ഒരു കിഴക്കു വച്ചു കൊടുക്കാൻ തോന്നും. ഒരിക്കൽ അട്ടേണ്ടർ പറഞ്ഞു രാധികയെ പ്രിൻസിപ്പാൾ വിളിക്കുന്നു എന്നു.എന്തു കുരിശാ എന്നോർത്ത് ഞാൻ പ്രിൻസിപൽ റൂമിലേക്ക്‌ നടന്നു. അപ്പോൾ അതാ വരുന്നു വിഷ്ണു..... ദൈവമേ.... അടുത്ത കുരിശ്... ഞാൻ മനസ്സിൽ പറഞ്ഞു. ഡീ.... ഉണ്ടകണ്ണി.... നീ ഇത് എങ്ങോട്ടാ..... പ്രിൻസിപ്പാൾ ഓഫീസിലേക്കു.... അട്ടേണ്ടർ രാമു ഏട്ടൻ നിന്നോട് കള്ളം പറഞ്ഞതാ.... ഞാൻ പറഞ്ഞിട്ട്. എന്തിന്????? ഞാൻ കടുപ്പിച്ചു ചോദിച്ചു. അതു പിന്നെ എനിക്ക് നിന്റെ ഡാന്സും പാട്ടും നിന്റെ ആ ഉണ്ടാകണ്ണുകളും.. വർത്തനവും ഓക്കേ ഭയങ്കര ഇഷ്ട്ടായി. അതിനു ഞാൻ എന്താ വേണ്ടത്.... നീ ഒന്നും വേണ്ട.....എനിക്ക് നിന്നോട്..... മതി വേണ്ടാ..... ഈ വിറയലും വിക്കലും ഒക്കെ കണ്ടപ്പോ കാര്യം എനിക്ക് മനസിലായി.താൻ ഇനി ഒന്നും പറയണ്ട. തനിക്കു ടൈംപാസ്സ് കളിച്ചു കളായനുള്ളതല്ല ന്റെ ജീവിതം. നിന്നോട് ആരാ പറഞ്ഞേ ടൈംപാസ്സ് ആണെന്നു. ഓരോന്നു ഇല്ലാത്തത് പറയരുത്. കേട്ടല്ലോ.....വിഷ്ണു ഇത്തിരി ദേശ്യത്തിൽ ആണെന്നോട് അതു പറഞ്ഞതു. താൻ ഒക്കെ വെല്യ വീട്ടിലെ ചെക്കനാ.... കൊടിശ്വരിയേ വരെ കിട്ടും. ഞങ്ങളൊക്കെ പാവപ്പെട്ടവരാ. നിങ്ങളെ പോലെ ഡ്രെസ്സ് ചേഞ്ച്‌ചെയ്യുന്ന വേഗത്തിൽ ഓരോ ദിവസവും ഓരോരുത്തരെ സ്നേഹിക്കാറില്ല ...കൂടെ കൊണ്ടുനടകറുമില്ല.എനിക്ക് വേറെ ഒന്നും പറയാനില്ല. ഞാൻ പോണു..... ഡീ ...... നിൽക്കു..... എനിക്ക് നിന്നോട് ഒരു കാര്യം പറയണം. നീ അത് കേട്ടിട്ടു പോയ മതി. ഹും.......ഞാൻ ഒന്ന് അമർതി മൂളി. എനിക്ക് ഇയാളെ ഒരുപാട് ഇഷ്ട്ടാ.... നിന്നെ പോലെ ഒരു കുട്ടിയെ എനിക്ക് ഇനി കിട്ടില്ല. അന്ന് റാഗ് ചെയ്യുന്ന ടൈം തൊട്ടു നിന്നെ ഞാൻ ശ്രദ്ധിക്കുന്നതാ. നിന്നോട് പറയാൻ പേടി ആയിരുന്നു.എനിക്ക് നിന്നോട് പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര സ്നേഹം ഉണ്ട്.ഇപ്പൊൾ എങ്കിലും പറഞ്ഞില്ലേൽ എനിക്ക് നിന്നെ കൈവിട്ടു പോകും അതൊണ്ട കള്ളം പറഞ്ഞു വിളിച്ചു വരുത്തിയെ സി വിഷ്ണു...എനിക്കു പ്രേമിച്ചു നടക്കാൻ തീരെ സമയമില്ല.പോരാത്തതിന് ലൈഫിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.അതിന്റെ ഇടയ്ക്കു ഇതുകൂടെ വയ്യ. ഡീ... എന്നെ ഒന്ന് മനസിലാക്കു..... പ്ലീസ്..... എനിക്ക് മനസ്സിലായി... വിഷ്‌ണു, നിനക്കു ഈ പ്രായത്തിൽ തോന്നുന്ന ഒരുതരം ഇൻഫക്ടുഏഷൻ മാത്രം ആണിത്. അല്ലാഡീ..... എനിക്ക് സത്യയിട്ടും നിന്നെ ഇഷ്ട്ടാ.... നിനക്കു എന്നെ കുറിച്ചു എന്തറിയാം.....ഒന്നും അറിയില്ല.... വെറുതെ അവിശ്യമില്ലാത്തത്തിൽ പോയി ചാടാതെ സൂക്ഷിച്ചു നടക്കാൻ നോക്കു. നിനക്കു എന്തു പ്രോബ്ലെം ഉണ്ടെന്നാ നീ ഈ പറയണേ.... എന്നെ ഒഴിവാക്കാനുള്ള സൂത്രം അല്ലെ....അതോ എന്നോട്‌ ഒരിറ്റ് ഇഷ്ടം പോലും ഇല്ലാത്തതു കൊണ്ടാണോ. അതുകൊണ്ടല്ല, താൻ ഒരു പണക്കാരനാ.പെണ്കുട്ടികളോട് പലതും തിന്നും ഈ പ്രായത്തിൽ.പണത്തിന്റെ അഹങ്കാരം കൊണ്ട് എല്ലാം സ്വായത്തമാക്കാൻ കഴിയില്ല എന്ന് ഓർക്കണം. ഇതു കേട്ടതും വിഷ്ണുവിന് സങ്കടം സഹിക്കാതെ അവൻ തിരിഞ്ഞു നടന്നു...... വിഷ്ണു...... വിഷ്ണു..... 😍😍😍😍😍😍😍😍😍😍😍😍😍😍😍 (തുടരും) ഒരു കോളേജ് ലൗ സ്റ്റോറി 4 *************************** വിഷ്ണു...... വിഷ്ണു....... എൻ്റെ ഉറക്കേ ഉള്ള വിളികേട്ട് വിഷ്ണു അവിടെ നിന്നു. തിരുഞ്ഞു എന്നെ ദേഷ്യത്തോടെ നോക്കി. വിഷ്ണു എന്നെ ഒന്ന് മനസിലാക്കു. എനിക്ക് ഒരുപാട്‌ പ്രശ്നങ്ങൾ ഉണ്ട്. വിഷ്ണു എന്റെ മുഖത്തേയ്ക്ക് രൂക്ഷമായി നോക്കി. നിനക്കു എന്താ ഇത്ര വലിയ പ്രശ്നം??? എന്നോട് പറഞ്ഞാൽ നിനക്കു എന്താ? അത് എങ്ങനെയാ..... അവൾക്കു മാത്രമല്ലേ പ്രശ്നങ്ങൾ ഒള്ളു. ബാക്കി ഉള്ളോരൊക്കെ വായിൽ സ്വർണകരണ്ടി കൊണ്ട് ജനിച്ചത് കൊണ്ട് ഒരു പ്രശ്നങ്ങളും ഇല്ലല്ലോ. എന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ കണ്ണുനീർ തുള്ളികൾ കവിളിണകളെ തലോടി പൊഴിനു തുടങ്ങി. അതു കണ്ടപ്പോൾ വിഷ്ണുവിന് സങ്കടമായി.അവന്റെ ഉള്ളിലെ ദേഷ്യം മെല്ലെ കെട്ടടങ്ങി. രാധു....... ഡീ കരയല്ലേ. നിനക്കു എന്താ പ്രോബ്ലെം. അതെങ്കിലും ഒന്നു പറ. ചിലപ്പോൾ എനിക്ക് എന്തേലും സൊല്യൂഷൻ കണ്ടെത്താനാവും. ആ കണ്ണൊന്നു തുടയ്ക്കു...... പ്ളീസ്..... വിഷ്‌ണു ...... ഇതൊന്നും താൻ അറിയണ്ട കാര്യങ്ങൾ അല്ല.എല്ലാം എന്റെ വിധി ആണെന്ന് ഓർത്തു സമാധാനിക്കുവാ. വെറുതെ ഇനി എന്നെ ശല്യം ചെയ്യരുത്. തൻ്റെ ഈ കണ്ണീരു കണ്ടപ്പോ മനസിലായി. എന്തോ വലിയ പ്രശ്നം ആണെന്ന്.ഈ പ്രേശ്നങ്ങൾക്കിടയിലും താൻ ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കണുണ്ടെല്ലോ. താൻ എന്റെ ജീവിതത്തെ വല്ലാണ്ട് മാറ്റിയഡോ. കണ്ട തരികിട കാട്ടി നടന്ന ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയപ്പോൾ തൊട്ടു ഒരുപാട് മാറി ഇരുന്നു. തന്റെ പ്രോബ്ലെംസ് എന്തായാലും എനിക്ക് വിഷയമല്ല. തനിക്കു എന്റെ കൂടെ ജീവിച്ചുടെ????? വിഷ്ണു.... അതു വേണ്ട...പ്ലീസ്.... ഈ നശിച്ച ജാതക ദോഷകരി ഇയാളുടെ ജീവിതത്തിലെ കാരടവാൻ വരുന്നില്ല.തന്റെ മനസിലെ സ്നേഹം താൻ ഉപേഷിച്ചേരേ. അങ്ങനെ ഉപേക്ഷിക്കനല്ല നിന്നെ ഞാൻ സ്നേഹിചേ. ഞാൻ എന്റെ സ്നേഹം തുറന്നു പറഞ്ഞപ്പോൾ ഓരോരോ മുടന്തൻ ഞായങ്ങൾ പറഞ്ഞു ഒഴിവാക്കുക അല്ലെ..... മും...... നടക്കട്ടെ..... നിനക്കു എന്നെ ഇഷ്ട്ടം അല്ലേലും എനിക്ക് നിന്നെ ഇഷ്ട്ടാ.... ഒരുപാട് ഇഷ്ട്ടാ..... എന്തായാലും ഞാൻ ഇനി നിന്റെ പിറകേ വരില്ല. പക്ഷേ..... നിന്നെ ഞാൻ എന്റെ പിറകെ നടത്തും. നീ നോക്കിക്കോ.... ഈ നാലു ചുരറുകൾക്കുള്ളിൽ വച്ചു നീ എന്റെ സ്നേഹം നിരസിച്ചില്ലേ. ഒരിക്കൽ ഈ നാലു ചുവരുകൾക്കുള്ളിൽ വച്ചു നീ എന്നെ ഇഷ്ടമാണെന്ന് പറയും...... ഞാൻ പറയിക്കും. വിഷ്ണുവാ പറയുന്നേ..... വിഷ്ണു ദൈവത്തെ ഓർത്തു എന്നെ വെറുതെ വിട്. എനിക്ക് തന്നെ ഇഷ്ട്ടല്ല. അതുകൊണ്ടാ...... ഞാൻ പോകുവാ.... ഞാൻ തിരിഞ്ഞു നടന്നു. എന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. രാധികെ.......... ഒന്നു നിന്നെ..... എന്റെ കണ്ണിൽ നോക്കി പറ..... നിനക്ക് എന്നോട് ഒരിറ്റു സ്നേഹം തോന്നിട്ടില്ലന്നു...... ഞാൻ മെല്ലെ വിഷ്ണുവിന്റെ കണ്ണിൽ നോക്കി ((( പക്ഷെ ആ കണ്ണുകളിലേക്കു നോക്കാൻ എനിക്ക് പറ്റുന്നില്ല. ദിവസംവുമുള്ള കാഴ്ചയിൽ എനിക്ക് സമ്മാനിക്കാറുള്ള ആ പുഞ്ചിരിയെ ഞാൻ എപ്പോളോ സ്നേഹിച്ചിരുന്നു. അങ്ങനെ വിഷ്ണുവിനോടും ഒരു ഇഷ്ട്ടം മനസിൽ വളർന്നിരുന്നു. ആ സ്നേഹം പടർന്നു പന്തലിക്കാതെ സൂക്ഷിച്ചതും ഞാൻ തന്നെ ആയിരുന്നു.ആ മുഖത്തു നോക്കി ഇഷ്ട്ടല്ലന്നു പറയാൻ തന്നെ ഞാൻ നന്നായി പാട് പെട്ടിരുന്നു. എനിക്ക് വേണ്ടി വിഷ്ണു ഒരുപാട് മാറിയിരുന്നു എന്ന് എനിക്ക് മനസിലായി. പക്ഷെ വേണ്ട..... എന്റെ അവസ്ഥ വളരെ മോശമാ്‌ണ്. എന്റെ അവസ്ഥ ഒക്കെ അറിഞ്ഞാൽ വിഷ്ണുവിന് എന്നോട് വെറുപ്പാകും. ന്റെ ദേവിയെ...... എന്റെ ഈ നശിച്ച ജീവൻ അങ്ങു എടുത്തോളൂ..... എന്നു മനസിൽ ഒരു നൂറുവട്ടം പ്രാർത്ഥിച്ചിട്ടു ഞാൻ ഒന്നൂടെ ആ കണ്ണുകളിക്കു നോക്കി.))) എനിക്ക് നിങ്ങളെ ഇഷ്ടമല്ല.....ഇഷ്ടമല്ല.....ഇഷ്ടമല്ല..... ഇത് കേട്ടതും വിഷ്ണുവിന്റെ മുഖം വാടി. ശരി..... ഇനി ഞാൻ നിന്നെ ശല്യം ചെയ്യാനില്ല. നിനക്ക് എന്നെക്കാൾ നല്ലൊരാളെ കിട്ടും. നീ സുഖയ് ജീവിക്കണേ കണ്ടാൽ മാത്രം മതി. എന്നാൽ ശരി രാധു.....സോറി, രാധികെ......ഞാൻ പോവ്വാ..... അവൻ മെല്ലെ നടന്ന് അകന്നു.എന്നിട്ടും എന്റെ കണ്ണുകളിൽ നിന്നു കണ്ണുനീർ തുള്ളികൾ അടർന്നു കൊണ്ടേ ഇരുന്നു. ഞാൻ നേരെ അപർണ്ണ ചേച്ചീടെ അടുത്തേക്ക് ഓടി. ചേച്ചിയോട് എല്ലാം തുറന്നു പറഞ്ഞു. ചേച്ചി വിഷ്ണുവിനോട് സംസാരിക്കാം എന്നു വാക്കു തന്നു. വിഷ്ണുവിന്റെ മാറ്റത്തെ കുറിച്ചും എന്നോട് പറഞ്ഞു. ഞാൻ പിന്നേ വീട്ടിലേക്കു നടന്നു. മനസിൽ മുഴുവൻ എന്തൊക്കെയോ ആലോചനകൾ ആയിരുന്നു. അടുത്ത ദിവസം ഞാൻ ക്ലാസ്സിലേക്ക് പോയപ്പോൾ ഞാൻ പോലും പറയാതെ എന്റെ കണ്ണുകൾ വിഷ്ണു നിൽക്കാറുള്ള തൂണിന്റെ അടുക്കലേക്ക് തിരഞ്ഞു. പക്ഷെ വിഷ്ണു അവിടെ ഉണ്ടായിരുന്നില്ല. എന്തോ ഉള്ളിൽ ഒരു വല്ലാത്ത വിഷമം. ഇന്നലെ പറഞ്ഞതു കൂടി പോയോ എന്നൊരു തോന്നൽ. വേണ്ടായിരുന്നു. പാവം അതിന്റെ മനസിനെ ഞാൻ വേദനിപ്പിച്ചു. വൈകുംനേരം വിഷ്ണുവിനെ അവിടെ എല്ലാം നോക്കിയിട്ടും ഞാൻ കണ്ടില്ല. നിരാശയോടെ ഞാൻ വീട്ടിലേക്കു നടന്നു . വഴിയിൽ വച്ചു അപർണ്ണ ചേച്ചിയെ കണ്ടു. ഇനി അവൻ ശല്യം ചെയ്യില്ലെന്ന് ചേച്ചി എന്നോട് പറഞ്ഞു. ഞാൻ ആ ശല്യം ഒരുപാട് ഇഷ്ടപെട്ടിരുന്നു എന്നു ഞാൻ അപ്പോളാണ് മനസിലാക്കിയത്. നഷ്ടപ്പെടുമ്പോൾ ആണല്ലോ എല്ലാത്തിന്റെയും വില അറിയുന്നേ. അന്ന് കിടന്നിട്ടും ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കും. പതിവ് പൊലെ ഞാൻ കോളേജിൽ പോയി. അപ്പോൾ വിഷ്ണു അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടിട്ടും കാണാത്ത പോലെ നടന്നു. അങ്ങനെ ദിവസങ്ങളും ആഴ്ചകളും വർഷങ്ങളും കടന്നുപോയി. ഉള്ളു വല്ലാണ്ട് പിടയുന്നുണ്ടായിരുന്നു ഒന്നു കാണാനും മിണ്ടാനും. പിന്നെ വേണ്ടന്ന് വച്ചു. 3 വർഷം പെട്ടെന്ന് കടന്നു പോയി.മനസിൽ ഒളിപ്പിച്ച സ്നേഹം പൂത്തുലഞ്ഞു മനസിൽ വേരുറപ്പിച്ചു. എന്നും കാണാൻ കഴിയും എന്ന ആശ്വാസം കൂടെ പോകാറായ്. വിഷ്ണുവിന്റെ സ്റ്റഡീസ് കഴിഞ്ഞു. പോകാൻ ഇനി ഒരു മാസം കൂടെ. പോകുന്ന അവസാന ദിവസം വിഷ്ണു എന്നെ കാണാൻ വന്നു. രാധു..... തന്റെ മറുപടിക്ക് എന്തെലും മാറ്റം ഉണ്ടോ??? ഇല്ല വിഷ്ണുഏട്ടാ... അതു ശരിയാകുല എന്നു പറഞ്ഞു ഞാൻ വിഷ്ണുവിനെ തിരിച്ചയച്ചു. എന്റെ അവസ്ഥകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതെന്ന് വിഷ്ണുവിന് അറിയില്ലല്ലോ. വിഷ്ണു നടന്ന് പോകുന്നത് നോക്കി ഞാൻ അവിടെ നിന്നു. മീഴികൾ ഈറൻ അണിഞ്ഞു. ****************************************** പെട്ടെന്നാണ് കോളേജ് ഗ്രൗണ്ടിൽ ഒരു കാർ വന്നു നിന്നത്. അപ്പോളാണ് ഞാൻ ആ പഴയ ഓർമകളിൽ നിന്നു ഉണർന്നത്. അത് ആരാണെന്നു നോക്കാൻ ഞാൻ തൂണിന്റെ അരികിൽ നിന്നും എത്തി നോക്കി. അതാ കാറിൽ നിന്നും വിഷ്ണു ഒരു കുഞ്ഞുമായി ഇറങ്ങുന്നു...... ((((ഒരു കോളേജ് ലൗ സ്റ്റോറിയെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.))) ഒരു കോളേജ് ലൗ സ്റ്റോറി 5 ***************************** അതാ വിഷ്ണു ഒരു കുഞ്ഞുമായി കാറിൽ നിന്നും ഇറങ്ങുന്നു. കുഞ്ഞുമായി വിഷ്ണു കോണി പടി കേറി. എന്റെ ക്ലാസ്സിന്റെ അടുത്തേയ്ക്ക് വന്നു. തൂണിന്റെ അവിടെ നിന്ന എന്നെ കണ്ടു വിഷ്ണു ഒന്ന് ഉഴിഞ്ഞു നോക്കി. വിഷ്ണുവിന്റെ ഉള്ളിൽ എന്റെ ആ പഴയ ധാവിണിപെണ്ണിന്റെ രൂപം ഓർമ വന്നപൊലെ. ******************************************** കോളേജ് വിട്ട് ഇറങ്ങുമ്പോളും വിഷ്ണുഏട്ടന്റെ കണ്ണുകൾ എന്നെ അന്ന് പരതുന്നുണ്ടായിരുന്നു. എന്റെ ഉള്ളിലെ ഇഷ്ടങ്ങളെ കുഴിച്ചുമൂടിയാണ് ഞാൻ ഇഷ്ട്ടല്ലാന്നു ആ മുഖത്തു നോക്കി പറഞ്ഞതു. പാവം അന്ന് ഒരുപാട് വിഷമിച്ചിരുന്നിരിക്കും. വിഷ്ണുഏട്ടൻ കോളേജിൽ നിന്നു പോയെങ്കിലും എന്നെ മറന്നിരുന്നില്ല. മറക്കാൻ ശ്രേമിച്ച എനിക്കും ആ മുഖം മറക്കാനായില്ല. ശ്രമിക്കുംതോറും ആ മുഖം ഒന്നുകൂടെ മനസ്സിൽ പതിഞ്ഞുകൊണ്ടേ ഇരുന്നു. വിഷ്ണുഎട്ടൻ എന്നെ മറന്നു എന്നു വിചാരിച്ച എനിക്ക് തെറ്റി. കൂട്ടുകർവഴിയും അപർണ്ണചേച്ചി വഴിയും വിഷ്ണു എന്നെ കുറിച്ചു കൂടുതൽ മനസിലാക്കി. എന്റെ അമ്മ കുഞ്ഞിലെ മരിച്ചതായിരുന്നു. അമ്മയെ കണ്ടു ഓർമ്മപോലുമില്ല എന്റെ മനസ്സിൽ. വീട്ടുകാർ നിർബന്ധിച്ചു അച്ഛൻ വേറെ ഒരു സ്ത്രീയെ വിവാഹം ചെയ്തു. ആദ്യമൊക്കെ അവർക്ക് എന്നോട് വല്യ സ്നേഹം ആയിരുന്നു. അവർക്കൊരു കുട്ടി ആയപ്പോ എന്നോടുള്ള ആ ഇഷ്ട്ടമൊക്കെ പോയി. എന്നോട് പിന്നീട് ക്രൂരമായി പെരുമാറാൻ തുടങ്ങി.പിന്നെ അങ്ങോട്ടു കണ്ണീരിന്റെ നാളുകൾ ആയിരുന്നു. അച്ഛൻ ഉണ്ടായിട്ടും ...ഒന്നും ചെയ്യാനാവാതെ നിസ്സഹായ അവസ്ഥയിൽ ആയിരുന്നു. രണ്ടാനമ്മ ആർഭാടകാരി ആയിരുന്നു. അച്ഛനെ കൊണ്ട് ഓരോരോ കാര്യങ്ങൾക്കും ലോൺ എടുപ്പിച്ചു. കൊള്ള പലിശയ്ക്ക് പൈസ കടം വാങ്ങി. കടംകെറി അച്ഛൻ മദ്യപാനം തുടങ്ങി. അച്ഛനെ ഒന്നു സ്നേഹിക്കാനോ മിണ്ടാനോ ഉള്ള എന്റെ അവകാശത്തെ പോലും ആ സ്ത്രീ നിഷേധിച്ചിരുന്നു. ഓരോ രാത്രിയും എന്റെ കണ്ണുനീർ ഒപ്പിയിരുന്നത് എന്റെ തലോണകൾ ആയിരുന്നു. അതിൽ മുഖം അമർത്തി കരയാതെ ദിവസങ്ങൾ ഇണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് അശ്വതി എന്ന കൂട്ടുകാരി ആണ്. എന്റെ അയൽവാസി ആയതുകൊണ്ട് തന്നെ അവൾക്കു ഞാൻ പറയാതെ തന്നെ എന്റെ കാര്യങ്ങൾ എല്ലാം നന്നായി അറിയാമായിരുന്നു. കുടിച്ചു കുടിച്ചു അച്ഛനും പോയി. പിന്നെ വീട്ടിൽ രണ്ടാനമ്മയുടെ ഭരണം ആയിരുന്നു.അവർക്ക് അച്ഛൻ ഉള്ളപ്പോൾ തന്നെ ഞാൻ പഠിക്കാൻ പോകുന്നത് പോലും ഇഷ്ടമല്ലായിരുന്നു. അച്ഛൻ പോയതോടെ എന്റെ പഠിപ്പ് അവർ നിർത്തിച്ചു. എന്നും കുത്തുവാക്കുകൾ ആയിരുന്നു. നാശം പിടിച്ച അസത്തു പെണ്ണ്. പെറ്റു വീണപ്പോൾ തള്ളയെ കാലപുരിയിലേക്ക് എടുത്തു. ഇപ്പൊ അച്ഛനേയുംകൊന്നു. എന്തൊരു ജന്മം ആണ് ഇത്‌ ഈശ്വരാ ഈ അസത്തിന്റേത്. ഇത് കേട്ട് ഉറങ്ങാതെ എത്ര രാത്രികൾ തള്ളി നീക്കിട്ടുണ്ടെന്നു എനിക്ക് മാത്രേ അറിയൂ. വീട്ടിലേക്ക് വരുമാനം ഇല്ലാത്തയപ്പോൾ അവർ സ്വതം ശരീരം വിക്കാൻ തുനിഞ്ഞു. അതുകൊണ്ടു തന്നെ എനിക്ക് അവരോട് വെറുപ്പായിരുന്നു. ആരോ സ്പോണ്സർ ചെയ്യുന്നത് കൊണ്ടു മാത്രമാണ് പഠിക്കാൻ പോലും കഴിഞ്ഞത്. പഠിക്കാൻ മിടുക്കി ആയിരുന്നു പണ്ടുമുതലേ.പക്ഷേ വീട്ടിലെ പ്രശനങ്ങൾ കാരണം ഓരോ എക്സാംമും നിറകണ്ണുകളോടെ ആണ് എഴുതിയിരുന്നത്. വിഷ്ണു ഇതൊക്കെ അറിഞ്ഞപ്പോൾ ഒരുപാട് സങ്കടപ്പെട്ടു. ഒരിക്കൽ രണ്ടാനമ്മ തന്നെ ഒരുത്തന് കൂട്ടികൊടുക്കാൻ തുനിഞ്ഞു.അയാൾ ആർത്തിയോടെ എന്റെ അടുത്തേക്ക് വന്നു. എന്നെ കേറി പിടിച്ചു. ഞാൻ അയാളെ തള്ളി മാറ്റി ഇറങ്ങി ഓടി.അപ്പോളാണ് ഒരു ബൈക്കിന്റെ മുൻപിലേക്ക് ഞാൻ വന്നു ചാടിയത്. ആ ബൈക്ക്‌ മെല്ലെ എന്നെ ഇടിച്ചു.ഞാൻ ആകെ പകച്ചു പോയി. നോക്കുമ്പോൾ അതു വിഷ്ണു ആയിരുന്നു. ******************************************** വിഷ്ണു എന്റെ തോളിൽ മെല്ലെ തട്ടിയപ്പോൾ ആണ് ഞാൻ ആ ആലോചനയിൽ നിന്നു ഉണർന്നത്. ഹാലോ..... മാഡം..... എന്താ എന്നെ ആദ്യയിട്ടാണോ കാണുന്നെ..... എന്താ വിഷ്ണുഏട്ടാ അങ്ങനെ ചോദിചേ?? നിന്റെ നോട്ടം കണ്ടിട്ട്. അതു ഞാൻ പണ്ടത്തെ എന്തൊക്കെയോ കാര്യങ്ങൾ ഓർത്തു നിന്നതാ. എന്തായിരുന്നു പരുപാടി. ഞാൻ വിളിച്ചിട്ട് എന്താ ഫോൺ എടുകഞ്ഞത്. അത് ഞാൻ കേട്ടില്ല വിഷ്ണുഏട്ടാ. ഞാൻ വിഷ്ണുഏട്ടനെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു കുഞ്ഞിനെ വിഷ്ണുഏട്ടന്റെ കൈയിൽ നിന്ന് വാങ്ങി.എന്നിട്ട് വിഷ്ണുഏട്ടന്റെ നെഞ്ചോണ്ട് ചേർന്ന് നിന്നു. വിഷ്ണുഎട്ടാ ...... എന്തോ......... പറയടി പെണ്ണേ..... ഐ ലൗ യൂ..... റിയലി ഐ ലൗ യൂ സോ മച്ച്. ഐ ലൗ യൂ ടൂ മൈ സ്വീറ്റ് വൈഫേ...... അങ്ങനെ വിഷ്ണുഏട്ടൻ പണ്ട് പറഞ്ഞതുപോലെ..... ആ നാല് ചുവരുകൾക്കുള്ളിൽ വച്ചു ഞാൻ എന്റെ സ്നേഹം തുറന്നു പറഞ്ഞു. എന്റെ കണ്ണുകൾ പതിയെ നിറഞ്ഞിരുന്നു. അപ്പോൾ വിഷ്ണുഏട്ടൻ എന്നെ ഒന്നൂടെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.എന്റെ കണ്ണുനീർ തുടച്ചു. ഞാൻ എന്റെ മുഖം ഒന്നുയർത്തി പുഞ്ചിരിച്ചു. എന്നിട്ട് ആ നെഞ്ചിലേക്ക് മുഖം അമർത്തി. ഞങ്ങളുടെ കുഞ്ഞിന്റെ മുൻപിൽ വച് അപ്പോൾ എന്നെ നോക്കി വിഷ്ണുഏട്ടൻ അണിയിച്ച താലിയും സീമന്ത രേഖയിലെ സിദുരവും മെല്ലെ പുഞ്ചിരിച്ചു...Vrindhamohan ശുഭം
27.5k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post