ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
#

📙 നോവൽ

🔥 ഒരു മധുര പ്രതികാരം 🔥 📝Shamliya Part 46 അസി കാര്യം എന്തെന്നറിയാൻ മുകളിലോട്ട് കയറാൻ നിന്നതും പുറത്തു നിന്നു ആരുടെയോ സൗണ്ട് കേട്ടു....... ""Excuse me............അവൾ വിളിവന്ന ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി...... ഒരാള് തനിക്കു ഓപ്പോസിറ് ആയി വെളിയിൽ നിൽക്കുന്നു .... മുൻപ് കണ്ട പരിചയവുമില്ല...... ഇയാൾ എന്തിനാ ഇപ്പൊ ഈ രാത്രിയിൽ ഇങ്ങോട്ടു വന്നത് ...... ... ""ആരാ നിങ്ങള്.....എന്താ വേണ്ടത് അസി സംശയ ഭാവത്തോടെ ചോദിച്ചു.... ""ഞാൻ.....ഞാൻ സിയാദ്... സിയാദ് അഹ്‌മദ്‌ ഖാസിം..... നിന്റെ ഇക്കയുടെ പഴയ ഒരു ഫ്രണ്ട് ആണ്..... അവന് പറഞ്ഞാൽ അറിയും.... അവനെ ഒന്ന് വിളിക്കോ.......കണ്ടിട്ട് ഒരത്യാവിശ്യം ഉണ്ടായിരുന്നു.... ഇക്കയെ തിരക്കി വന്നതാണല്ലേ....... എൻറെ നല്ലപാതി ജീവനങ് പോയി നിലക്കായിരുന്നു..... .. ""ഓ......... പക്ഷെ ഇക്കാ""..... "" സമയം ഇത്രയായി എന്നറിയാം....... എന്നാലും ഒരർജന്റ് കാര്യം ആയതുകൊണ്ടാണ്..... ഈ രാത്രി ഇവിടെ വരെ വന്നത്............ഇപ്പൊ ബുദ്ധിമുട്ടാണെങ്കിൽ വിളിക്കണ്ടാ..... അവന്റെ നമ്പർ കിട്ടിയാലും മതി .... ഞാൻ വിളിച്ചോളാം......... അത്....... @@@@@@@@@@@@@@@@@ സൈമ ഫോൺ കട്ട്‌ ചെയ്തു ബെഡിലേക്ക് മറിഞ്ഞു....... കൈ നിവർത്തി കിടന്നു..... എന്നിട്ട് ദീർഘ നിശ്വാസം എടുത്തു....... പെട്ടെന്ന് തന്നെ ഉയർന്നെണീറ്റു അവൾ സ്വയം പറഞ്ഞു...... അങ്ങനെ ആയിശുവെന്ന മാരണം ആദിയുടെ ലൈഫിൽ നിന്നും എന്നെന്നേക്കുമായി ഒഴിഞ്ഞുപോകുന്നു...... എനിക്ക് ഇത് ആഘോഷിക്കണം...... ആദിയുടെ ലൈഫിലേക്ക് എൻട്രി ആകാനുള്ള സമയം എന്നെ കാത്തിരിക്കുന്നു........അവൾ അട്ടഹസിച്ചു........ അവൾ ആയിശുവിന്റെ ക്രോസ്സ് ചെയ്യ്തു വെച്ച ഫോട്ടോഎടുത്തു അതിൽ നൊക്കികൊണ്ട് പറഞ്ഞു... ""യുവർ ചാപ്റ്റർ ഈസ്‌ ഓവർ ബേബി "".... . എന്നിട്ട് അത് ചെറിയ കഷ്ണങ്ങള്ക്കി അവൾ കാറ്റിൽ പരത്തി അട്ടഹസിച്ചു..... അവള്ടെ പെട്ടി എടുത്തു വെച്ചു... എന്നിട്ട് അതിൽ നിന്നു ആദിയുടെ ആ പഴയ ഷർട്ട്‌ എടുത്തു കയ്യിൽ എടുത്തു....... പിന്നെ മ്യൂസിക് ഓൺ ചെയ്തു അവൾ നൃത്തം ചവിട്ടാൻ തുടങ്ങി...... പെട്ടെന്നാണ് ഓൾക്ക് ബോധം വന്നത് താനിവിടെ ഇങ്ങനെ റൂമിൽ അടച്ചിരുന്നാൽ ഒരു പക്ഷെ അസിക്ക് എന്തെങ്കിലും സംശയം തോന്നും..... അതുകൊണ്ട് താഴെയൊന്നുപോയി നോക്കിയും കണ്ടേച്ചും വരാം എന്നുകരുതി പതിയെ താഴോട്ടിറങ്ങിയതും കണ്ടത് അസി ആരോടോ സംസാരിച്ചു നിൽക്കുന്നതാണ്.... പക്ഷെ ആരോടോ എന്നു വ്യക്തമാകുന്നുമില്ല .......ഒരുത്തൻ പുറം തിരിഞ്ഞു നിന്നു അവളോട് എന്തോ സംസാരിക്കുന്നു..... ആരായിരിക്കും ഈ രാത്രി എന്നറിയാൻ അവളൊന്നുകൂടി സ്റ്റെപ് ഇറങ്ങി ഇറങ്ങിതാഴോട്ടു വന്നതും അവൻ സൈഡിലേക്ക് തിരിഞ്ഞതും ഒപ്പമായിരുന്നു........ സിയാദ്...... 😲 അവൾ പേടിച്ചു കണ്ണുകൾ വിടർത്തി......... ഇവൻ ഇവിടെ..... അവൾ വേഗം മാറി നിന്നു........ ഇത്തിരി ദൂരത്തായതു കൊണ്ട് അവൾക്ക് അവർ എന്താ പറയുന്നത് എന്നു കേൾക്കുന്നുണ്ടായിരുന്നില്ല..... എന്തായാലും ഇന്നത്തോടുകൂടി തന്റെ എല്ലാ പ്ലാൻസും പൊളിയുമോ...... ഇവനെ ഇപ്പൊ ഇങ്ങോട്ടു കെട്ടിയെടുത്തത് എന്തിനാ...... അവൾ ഭയത്തോടെ അവരെ നോക്കി... ""ശെരി എന്നാ.... ആദിയെ ഞാൻ വിളിച്ചോളാം""...... ""എന്തെങ്കിലും പറയണോ... ""വേണ്ടാ... എനിക്ക് അവനോട് നേരിട്ട് സംസാരിക്കാൻ ആണ് ഉള്ളത് ...... സൊ താങ്ക് യു....... എന്നു പറഞ്ഞു അവൻ തിരിഞ്ഞതും സൈമ മാറി തൂണിന്റെ മറവിലേക്ക് നിന്നു..... അസി തിരിച്ചകത്തോട്ട് നടക്കുന്നതിനിടയിൽ മുകളിൽ സറ്റയറിൽ തന്നെ നോക്കി കൊണ്ട് നിൽക്കുന്ന സൈമയെ കണ്ടത്..... അവൾ തീഷ്ണമായ നോട്ടത്തോടെ അവൾക്കരികിലേക്ക് നടന്നു........ ""ഓ ഗോഡ് .... ഇവളെന്തിനാ ഇങ്ങനെ തറച്ചുനോക്കി തന്റെ അടുത്തേക്ക് വരുന്നത്..... ഒരുപക്ഷെ അവൻ എല്ലാം പറഞ്ഞുകാണുമോ.........അസിയുടെ മുഖത്തെ ഭാവം കണ്ടു അവളുടെ മുഖം വിളറി വെളുത്തു......... അവൾടെ ശ്വാസം തൊണ്ടക്കുഴിയിൽത്തങ്ങി നിന്നു..... ""സൈമ...... ഇക്കാ വയനാട്ടിലേക്ക് ആണ് പോയതെന്ന് നിനക്ക് നേരത്തെ അറിയാമായിരുന്നു അല്ലെ""...... ഇതു ചോദിക്കാനാണോ ഇത്രേം എയർ പിടിച്ചു വന്നത്......മനുഷ്യന്റെ നല്ലപാതി ജീവനങ് പോയി 🙄🙄.....അവൾ മനസിൽ വിചാരിച്ചു ... ""അത്... പിന്നെ.... അസി.... ""എന്നിട്ടെന്താ നീ പറയാതിയുന്നത്.......... ഇത്തയെ ആരോ ട്രാപ് ചെയ്തു കൊണ്ട് പോയി എന്നു ഉമ്മി പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞത്.......... ""എൻറെ ഇത്താ.......അവൾ വിതുമ്പാൻ തുടങ്ങി..... ""... അപ്പൊ അവൻ ഇവളോടൊന്നും പറഞ്ഞിട്ടില്ല.... ഉണ്ടായിരുന്നെങ്കിൽ ഇവളിങ്ങനെ അല്ലായിരുന്നു ബീഹെവ് ചെയ്യേണ്ടിയിരുന്നത്....... ""കരയാതെ... കുഞ്ഞി.... നിന്റെ ഇത്താക്ക് ഒന്നുംസംഭവിക്കില്ല...... അവൾ മുഖത്ത് സങ്കടം ഫിറ്റ് ചെയ്തു.... അസിയുടെ തോളിൽ തട്ടി പറഞ്ഞു..... ""ഞാൻ അറിഞ്ഞു...... പക്ഷെ നിങ്ങളെകൂടി അറിയിച്ചു വിഷമിപ്പിക്കേണ്ടെന്നു കരുതിയാ ഞാൻ""........ മുതല കണ്ണീരും ഒഴുക്കി കൊണ്ട് പറഞ്ഞു...... പാവം ആയിശു അവൾക്കൊന്നും വരാതിരുന്നാൽ മതിയായിരുന്നു അസി അവളെ ഒന്ന് നോക്കി കൈതട്ടിമാറ്റി അവിടുന്ന് പോയി....... അല്ലെങ്കിലും തന്റെ സങ്കടം ഇവളോടൊക്കെ പറഞ്ഞിട്ടെന്താ... എന്നുകരുതി അവൾ റൂമിലേക്ക് പോയി..... അവൾ പോയതും സൈമ ചിരിച്ചുകൊണ്ട് തന്റെ കള്ള കണ്ണുനീർ തുടച്ചു... ഹഹ ഹ.... പാവം പെണ്ണ്..... തന്റെ ഇത്താ ഇപ്പൊ പരലോകത്തെത്തിയതുപോലും അറിയാതെ ഇപ്പൊ വരും എന്നു കരുതി സന്തോഷിച്ചിരിക്കയാണ്..... ആ വാർത്ത കേൾക്കാൻ ഇനി അധികം സമയം ഒന്നും ഉണ്ടാകില്ല......... ഭും..... അവൾ കൈവിടർത്തികൊണ്ട് സ്പ്രെഷൻ ഇട്ടു പറഞ്ഞു..... @@@@@@@@@@@@@@@@@ ആയിശു നിസ്സഹായായിരുന്നു.... ഇവിടെ നിന്നും രക്ഷപ്പെടൽ ഒട്ടും സാധ്യമല്ല....... എല്ലാം ഇപ്പൊ തീരും...... അവൾ കണ്ണുമുറുകെ അടച്ചു..... ആദിയുടെ മുഖം അവളിൽ ഒരു തേങ്ങലുയർത്തി............. ഈ സമയം ആ ചോട്ടാ റഹീം അവളെ അടിമുടി നോക്കി കൊണ്ട് തന്റെ കൂട്ടാളിയോട് പറഞ്ഞു.... """"എടാ സേവ്യറെ..... ഇതിനു മുന്നേ ഇതുപോലൊരു മുതലിനെ ഞാൻ കണ്ടിട്ടേ ഇല്ല...........തീർക്കുന്നതിനു മുന്നേ നമ്മളെല്ലാരുടെം ആഗ്രഹങ്ങളൊക്കെ തീർത്തേച് മതി......... നീയിവൾക്ക് കാവൽ നില്കക്ക്.... അപ്പോളേക്കും ഞാൻ പുറത്തു പോയി രണ്ടെണ്ണം വീശാൻ വാങ്ങിട്ടു വരാം..... എങ്ങനാ... ഏ....... റഹീമിന്റെ വായയിൽ നിന്നും അടക്കി പിടിച്ച ആ വാക്കുകൾ ആയിശു വിന്റെ കാതിലേക്ക് തുളച്ചു കയറിയ ആ നിമിഷം കണ്ണുകൾ ഭയത്തോടെ വലിച്ചു തുറന്നു ...... ""പക്ഷെ ...ഇവളെ ഇപ്പൊ തന്നെ തീർക്കണം എന്നല്ലേ നമ്മളെ ഏൽപ്പിച്ച ജോലി ""..... ""അവരങ്ങനെ ഒക്കെ പറയും..... ഏതായാലും ചവാനുള്ളതല്ലേ...നമുടെ ആവിശ്യം കൂടി കഴിഞ്ഞിട്ട് മതി.... അല്ലെങ്കിലും ഇതിനി ഇപ്പൊ ആര് നോക്കുന്നു......... ""എന്നാലും... "ഒരെന്നാലും ഇല്ലാ.... തനിക്കെന്താ ഇത്ര ദണ്ണം..... ഞാൻ പറഞ്ഞത് കേട്ടമതി എന്നും പറഞ്ഞു അയാൾ പോയി... ഇതെല്ലാം കേട്ടു മരവിച്ച അവസ്ഥയിൽ ആയി ആയിശു.... ഇങ്ങനെ കരഞ്ഞിരുന്നത് കൊണ്ട് തന്നെ ആരും രക്ഷിക്കാൻ വരില്ല..... ചത്താലും അവന്മാരുടെ ആഗ്രഹം നടക്കാൻ പോകുന്നില്ല..... ഇവിടുന്നു രക്ഷപെടാൻ എന്തെങ്കിലും ചെയ്തേ പറ്റൂ ...........അവൾ ചുറ്റും നോക്കി.........എന്തെങ്കിലും ഒരു കച്ചിത്തുരുമ്പ്......... കുറെ നോക്കിയതിനു ശേഷം കുറച്ചു അപ്പുറത്തായി ഒരു കത്തി കിടക്കുന്നത് അവൾ കണ്ടു........ചിലപ്പോ അവന്മാരുടെ ആയിരിക്കും....... പക്ഷെ അവളും കത്തിയും തമ്മിലുള്ള ദൂരം കുറച്ചു അകലെയായിരുന്നു.......... അവൾ കാലിന് ബലം കൊടുത്തു അവളിരിക്കുന്ന കസേര നിരക്കി നിരക്കി കത്തിയുടെ അടുത്തെത്തി... . അവൾ കാൽ നീട്ടി അതെടുക്കാൻ നോക്കിയതും അവന്മാരിൽ ഒരുത്തൻ അങ്ങോട്ട് കയറി വന്നതും ഒപ്പമായിരുന്നു ........... അവൾ ഒന്നുമറിയാത്ത പോലെ മയങ്ങുന്ന പോലെ കിടന്നു..........അവന്റെ ശ്രദ്ധയിലെങ്ങാനും പെട്ടാൽ തീർന്നു....... അവൾ ഒരു കണ്ണ് പതിയെ തുറന്നു നോക്കിയപ്പോൾ അയാൾ അവളെ നോക്കി അന്തം വിട്ടു തലചൊറിഞ്ഞോണ്ട് നിലാപ്പായിരുന്നു........ ഞാനെങ്ങനെ ഇവിടെ എത്തിയെന്നാകും.......... കുറച്ചു നേരം അവനങ്ങനെ നിന്നു പുറത്തോട്ട് പോയി...... അവൻ പോയെന്നു കണ്ടതും അവൾ വേഗം എണീറ്റു വീണ്ടും കത്തിയെടുക്കാൻ നോക്കി....... കൈകൾ കെട്ടിയിട്ടിരുന്നത് കൊണ്ട് അതെടുക്കാൻ ബുദ്ധിമുട്ടി....... കാൽവിരല് കൾക്കിടയിൽ കത്തി ഊർന്നു വീണുകൊണ്ടിരുന്നെങ്കിലും അവൾ ആ ശ്രമം ഉപേക്ഷിച്ചില്ല..... അവന്മാരെ കയ്യിൽ നിന്നെങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു അവള്ടെ മനസ്സ് മുഴുവൻ..... ഈ സമയം നമ്മളെ ഡോക്ടർ ആയിശു ഇരിക്കുന്ന മുറിയുടെ തൊട്ട അടുത്തെത്തി..... . ഒരുത്തൻ അവിടെ പുറത്തു നിന്നു റോന്ത് ചുറ്റുന്നത് കണ്ടു.... നേരം ഇരുട്ടിയിരുന്നു.... പിന്നെ അവിടെ അതികം വെളിച്ചവുംകുറവായിരുന്ന്......... അയാളുടെ നോട്ടം താൻ നിൽക്കുന്ന ഭാഗത്തേക്ക്‌ ആയതും അവനൊന്നു തെന്നിമാറി..... പക്ഷെ അയാള് ആരെയോ കണ്ടപോലെ തോന്നിയതും അവന്റെ നിഴലിനടുത്തേക്ക് വന്നു അവിടെ ഒക്കെ നോക്കാൻ തുടങ്ങി ....... അവൻ പുറകോട്ടൊന്നു തെന്നിമാറി അയാൾ അവിടെ വരെ വന്നു തിരിച്ചു നടക്കാനൊരുങ്ങിയതും അവൻ പിറകിലൂടെ ബലത്തിൽ അയാളുടെ വാ പൊത്തി കഴുത്തൊന്നു ഞെട്ടിച്ചു......അപ്പോഴേ അയാളുടെ കാറ്റു പോയി.... അവൻ അയാളെ ചാരി കിടത്തി വേഗം ആ റൂമിനകത്തേക്ക് കടന്നു..... ""ആയിശു....... കസേരയിൽ ബന്ധിതയായി ഇരിക്കുന്ന ആയിശുവിനെ കണ്ടതും അവൻ വിളിച്ചു...... കത്തി കാലുകൊണ്ട് എടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ആയിശു അത് കേട്ടതും പ്രതീക്ഷയോടെ ആദിയാണെന്ന് കരുതി നോക്കിയതും ഡോക്ടർ റിഹാൻ ആയിരുന്നു......... അല്ലെങ്കിലും താനെന്ത് മണ്ടിയാണ്..... ആദിക്കെങ്ങനെ ഇത്രയും ദൂരം പെട്ടെന്നു ഇങ്ങോട്ട് എത്താൻകഴിയാ.......... ""ഡോക്ടർ... നിങ്ങൾ... നിങ്ങളെങ്ങനെ ഇവിടെ എത്തി.......... അവൾ അയാളെ ആഹചര്യത്തോടെ നോക്കി..... ""അതൊക്കെ പിന്നെ പറയാം..... ആരെങ്കിലും എത്തുന്നതിനു മുന്നേ നമുക്ക് ഇവിടെ നിന്നും രക്ഷപ്പെടണം""........ അവൻ വേഗം കയറിന്റെ കെട്ടഴിക്കാൻ നോക്കി......... @@@@@@@@@@@@@@ ആഷി ആദിയെ ആശ്വ സിപ്പിച്ചുകൊണ്ടിരുന്നു..... ""താനിങ്ങനെ ഡസ്പ് ആകാതെ ആദി..... ഇനി കുറച്ചു കൂടി ഒള്ളൂ എന്നാ തോന്നുന്നത്""........ യെസ്... ഐ നോ.... ബട്ട്‌...... അതിനിടയിൽ ആണ് ആദിയുടെ ഫോൺ റിങ് ചെയ്തത്..... ""unknown numbr..........എന്നുകണ്ടതും ആദി കാൾ കട്ട്‌ ചെയ്തു........... എന്നിട്ട് ഫോൺ സീറ്റിലേക്കിട്ടു ...... നീയെന്താ കട്ട്‌ ചെയ്തേ... ഇറ്സ് unknown നമ്പർ...... വീണ്ടും കാൾ വന്നപ്പോ ആഷി അതെടുക്കാൻ പറഞ്ഞു.... ആദി വേണോ വേണ്ടയോ എന്നുകരുതി അവനെ നോക്കി.... ""ആദി... എടുത്തു നോക്ക്....ആയിശുനെ പറ്റി എന്തെങ്കിലും വിവരം അറിയിക്കാനാണെങ്കിലോ" നീയത് നെവെർമൈന്റ്ക്കാതെ "",,,, അവനത് പറഞ്ഞപ്പോ ആദി ഫോണെടുത്തു.... ഹലോ....,,,,, അതെ..... ആദിൽ ഇബ്രാഹിം ആണ്..... അപ്പുറത്തുള്ളയാൾ എന്തൊക്കെയോ കുറെ പറഞ്ഞു.......... അതുകേട്ട ആദി സഡൻ ബ്രേക്ക്‌ ഇട്ടു വണ്ടി നിർത്തി...... ""എന്ത്...... ആർ യൂ ഷുവർ........ പിന്നെയും അയാൾ എന്തൊക്കെയോ പറഞ്ഞു..... അതെല്ലാം കേട്ടു ആദിയുടെ കണ്ണ് തീക്കനൽ പോലെ ചുവന്നു തുടുത്തു.....അവൻ സ്റ്റീയറിങ്ങിൽ ദേഷ്യത്തോടെ അമർത്തി പിടിച്ചു........... ഒക്കെ... ഐ വിൽ കാൾ യൂ.... അവൻ ഫോൺ കട്ട്‌ ചെയ്തു.... എന്നും പറഞ്ഞു വണ്ടിയെടുത്തു..... ""ആദി... എന്താ... എനിതിങ് സീരിയസ് .""... ""നൊ... ആഷി..... ഇറ്സ് സം ഫിനാഷ്യൽ പ്രോബ്ലെംസ്""........ എന്നുപറയപ്പോഴും ആദിയുടെ മുഖത്ത് ഒരു വല്ലാത്ത ഭാവം ഉണ്ടായിരുന്നു...... അത് ആഷിഖ് ഫീൽ ചെയ്തു..... പക്ഷെ ആദിയുടെ സ്വഭാവം അറിയുന്നോണ്ട് അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല..... @@@@@@@@@@@@@@@@ അവർ കുറച്ചു കൂടി മുന്നോട്ട് എത്തി എത്തി...... ""ആദി.... ദാ... ആ കാണുന്ന ബിൽഡിംഗ്‌ ആണ് ലൊക്കേഷൻ മാർക്ക്‌ ചെയ്തിട്ടുള്ളത്.......അവർ അവിടെ കാണും.... ആഷി അതും പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങി ......... അവൻ കേട്ട കാര്യങ്ങൾ കേട്ടു ആദിയുടെ ഉള്ളു മുഴുവൻ ഒരു സ്ഫോടനം നടക്കുമാർ വിധത്തിൽ കനക്കുന്നുണ്ടായിരുന്നു........... ആദ്യം ആയിശു ..........എന്നിട്ട് മതി ബാക്കി എന്തും....... അവർ രണ്ടുപേരും ആ ബിഎൽഡിങ്ങിനുള്ളിലേക്ക് മൂവ് ചെയ്തു..... തുടരും.... നിങ്ങളെല്ലാരും പറഞ്ഞോണ്ട് പറ്റുന്ന സമയം വെച്ചു എഴുതി ഉണ്ടാക്കിയതാണ് നമ്മള് കുറച്ചു ലെങ്ത് പാർട്ട്‌ ആയിട്ടാണ് എഴുതിയിരുന്നത്..... ബട്ട്‌ നോട്ട്പ്പാടിൽ സ്പേസ് കുറവായോണ്ട് എഡിറ്റ്‌ ചെയ്തു വന്നപ്പോ സ്പേസ് കുറഞ്ഞു പോയി രണ്ട് പാർട്ട്‌ ആക്കി പോസ്റ്റാണ് വെച്ചു...... മറ്റേ പാർട്ടിൽ ഇത്തിരികൂടി കറക്റ്റ് ചെയ്യാനുണ്ട്... അതോണ്ട് നാളെ രാത്രിയാവുമ്പോളേക്കും നോക്കാട്ടോ..... ബാക്കി ഇനി എക്സാം കഴിഞ്ഞു..... #📙 നോവൽ
52.5k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post