ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
📰പ്രളയമുണ്ടായത് ഡാം മാനേജ്‌മെന്‍റിലെ വീഴ്‌ച മൂലം: അമിക്കസ് ക്യൂറി കൊച്ചി: കേരളത്തിലുണ്ടായ പ്രളയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി അമിക്കസ് ക്യൂറി റിപ്പോർട്ട്. ഡാം മാനേജ്‌മെന്റിൽ സർക്കാരിന് പാളിച്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഒന്നിലധികം ഡാമുകൾ ഒന്നിച്ച തുറന്നു വിട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അഡ്വ. അലക്‌സ് പി. ജേക്കബ് അധ്യക്ഷനായ അമിക്കസ് ക്യൂറിയെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കോടതിയെ സഹായിക്കാനായി നിയമിച്ചത്. പതിനഞ്ചോളം ഹർജികളാണ് സർക്കാർ സംവിധാനങ്ങൾക്കെതിരെ ഹൈക്കോടതിയിൽ ലഭിച്ചത്. കേരളത്തിലെ സിറ്റിങ് ജഡ്‌ജി അധ്യക്ഷനായ ബെഞ്ച് ഒരു സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. ഡാം മാനേജ്‌മെന്റ് വിദഗ്‌ധരും കാലാവസ്ഥാ വിദഗ്‌ധരും സമിതിയിൽ വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഹൈക്കോടതി ഏറെ ഗൗരവത്തോടെ വിഷയത്തിൽ ഇടപെടണമെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
#

📰 വാര്‍ത്തകള്‍

📰 വാര്‍ത്തകള്‍ - ShareChat
747 കണ്ടവര്‍
6 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post