ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
💓💓ഹാർട്ട്‌ ബീറ്റ്സ് 💓💓 പാർട്ട്‌ 36 ➖➖➖➖➖➖➖➖➖➖ *spend your free time for* *writing and reading 💕* *@Kadhayoram...* *📱https://chat.whatsapp.com/DZr2UJwxkrQ4hDGxEBOH8T-* -------------------------------------------------- *Follow on share chat* *https://b.sharechat.com/Q7EuCSecrU -* -------------------------------------------------- *Fᴏʀ ᴊᴏɪɴ ᴏʀ  ᴡᴛsᴘ  ɢʀᴘ* *{{Ph :- http://api.whatsapp.com/send?phone=971565238882* -------------------------------------------------- *For join our pdf grp* *📄 https://chat.whatsapp.com/FQfpA0LyFPgI1RZUYG3kDl* -------------------------------------------------- (സിയ ) ഞൻ മറ്റുള്ളവരുമായി സംസാരിച്ചു ഇരിക്കുമ്പോൾ ആണ് മിന്നു ഓടി കിതച്ചു വരുന്നത് കണ്ടത്.... "ന്താടി.... "(ചാരു ) "ന്തു പറ്റി മിന്നു..... "(ആഷി ) "അവടെ അവൻ.... ആ അമൻ.... "(മിന്നു ) "അമനോ.... അവൻ ന്താ ഇവടെ.... " മ്മൾ ചോദിച്ചപ്പോ എല്ലാരും മ്മളെ നോക്കി.... "ആരാ ഈ അമൻ... "(ഡ്രാക്കു ) അപ്പോഴേക്കും ചാരു മിന്നു ന് വെള്ളം കൊടുത്തു.... "അവളെ എളാമ ടെ ഏട്ടത്തി ടെ മക്കളിൽ ഒരു ആൾ... ആ അസ്ന ടെ ബ്രദർ.... " "ഓ... മനസ്സിലായി... അവൻ ന്താ ഇവടെ..... അവനുമായി ന്തേലും പ്രോബ്ലം ഉണ്ടോ.... "(കണ്ണേട്ടൻ ) അപ്പൊ മിന്നു തല ആട്ടി.... "എല്ലാതും അറിയണം എങ്കിൽ ഇവളെ പാസ്ററ് മുഴുവൻ അറിയണം.... "(ചാരു ) "അതെ നീ അത് പറ.... "(ഡ്രാക്കു ) അപ്പൊ ഓൾ തല ആട്ടി സമ്മതിച്ചു.... "അതിനൊക്കെ മുമ്പ് അവൻ നിന്നെ കണ്ടോ.... " "ഇല്ല... അപ്പോഴേക്കും ഞൻ ഓടി.... "(മിന്നു ) "ഹാവു സമാധാനായി... ഇനി നീ പറഞ്ഞോ.... " &&&&&&&&&&&&&&& (മിന്നു ) നമ്മൾ നിർത്തിയത് ഞങ്ങൾ ആ കോളേജ് ഹീറോ ടെ മുന്നിൽ പോയി വീണത് അല്ലെ.... "ഹാ അതെ "(ആഷി ) "ഹ്മ്മ്... ഞങ്ങൾ വീണപ്പോൾ മെല്ലെ അവിടെ നിന്ന് എണീറ്റ് പോവാൻ നിന്നപ്പോ ആണ് അവർ ഞങ്ങളെ വിളിച്ചത്..... "ടി അങ്ങേര് ദേ മ്മളെ വിളിക്കുന്നു പോണോ.... " "പോവാം.. ന്റെ മൊഞ്ചൻ അല്ലെ വിളിച്ചേ..... "(സിയ ) എന്നിട്ട് ഇവൾ എന്നേം പിടിച്ചു വലിച്ചു അങ്ങോട്ട് കൊണ്ട് പോയി... ഞൻ ആണേൽ പേടിച്ചു വിറച്ചു നിക്കുമ്പോൾ ഇവൾ ആണേൽ അവടെ ഉള്ളോർക്ക് ഒക്കെ പ്രേത്യേകിച്ചു കോളേജ് ഹീറോ ക്കു ഇളിച്ചു കൊടുക്കുന്നു.... "ന്താ നിന്റെ ഒക്കെ പേര്.... "(അവരിൽ ഒരാൾ ) "മിന്നാ.... " "സിയ മെഹറിന് "(സിയ ) "അതെന്തേ മിന്നക്ക് വാല് ഒന്നും ഇല്ലേ... "(അതിൽ ഒരാൾ ) അപ്പൊ മ്മൾ ഇല്ല എന്ന് പറഞ്ഞു..... "രണ്ടും മേലെ നോക്കി നടക്കായിരുന്നോ മോന്തയും കുത്തി വീണല്ലോ.... "(അവർ ) "അത് ഞങ്ങൾ ഒരു ഡൌട്ട് ചോദിക്കാൻ വേണ്ടി സർ ന്റെ അടുത്തേക്ക് ഓടി പോവായിരുന്നു അപ്പൊ കല്ല് കണ്ടില്ല.... അതാ വീണേ... "(സിയ ) അപ്പൊ ഞൻ വായും പൊളിച്ചു ഓളെ നോക്കിയപ്പോൾ ഓൾ മ്മക്ക് സൈറ്റ് അടിച്ചു കാണിച്ചു തന്നു.... "നീ ന്തിനാടി ഓളെ മുഖത്തു നോക്കുന്നെ.... ഇങ്ങട്ട് നോക്കടി... "(കോളേജ് ഹീറോ zayan) അത് കേട്ടപ്പോ മ്മൾ ഞെട്ടി.... മ്മൾ മൂപ്പരെ മുഖത്തു നോക്കി.... "നീ ഒരു പാട്ട് പാടിക്കാ.... "(കോളേജ് ഹീറോ ) അപ്പൊ ഞൻ മിണ്ടാതെ തല താഴ്ത്തി... അപ്പോഴേക്കും ജുനു ക്കാ വന്ന്... "ടാ zayane ഇവരെ വെറുതെ വിട്ടേക്ക്.... നിങ്ങൾ പൊക്കോ.... "(ജുനുക്കാ ) അപ്പൊ ഞങ്ങൾ തല ആട്ടി വരാൻ നിന്നതും "അങ്ങനെ പോവല്ലേ.... ഞങ്ങൾ ഇവരെ വിളിച്ചിട്ട് ഇണ്ടെങ്കിൽ ഞങ്ങൾ പറഞ്ഞിട്ടേ അവർ പോവോ "(zayan ) "ന്നാ അതൊന്നു കാണണം... നിങ്ങൾ പൊക്കോ.... "(അനന്തു ഏട്ടൻ ) "അവടെ നിക്കടി.... "(കോളേജ് ഹീറോ ടെ gangil ഉള്ള ഒരുത്തൻ ) അപ്പൊ ഞങ്ങൾ അവടെ നിന്ന്... അപ്പൊ മറ്റൊരു പോവാൻ പറയും അപ്പൊ ഞങ്ങൾ പോവാൻ നിക്കും അപ്പൊ മറ്റൊരു അവടെ നിക്കാൻ പറയും.... അവസാനം ജുനുക്കാ ക്ലസിൽ കേറി പോടീ എന്ന് അലറിയപ്പോ ഓടടാ ഓട്ടം ഓടി...... ക്ലസിൽ കേറി ഞങ്ങൾ വെള്ളം കുടിക്കുമ്പോ ആണ് അസ്ന ഞങ്ങളെ നോക്കുന്നത് കണ്ടത്.... "ടി ദേ ആ ബ്ലാക്ക് ടോപ് ഇല്ലേ ഇങ്ങട്ട് നോക്കി ഇരിക്കുന്ന ഒരുത്തി അതാണ് എളാമ ടെ ഏട്ടത്തി ടെ മോൾ അസ്ന..... " "ഏത് ലെവൾ ആണോ ദേ ബ്ലാക്ക് scarf.... "(സിയ ) "ആ.... " അപ്പൊ സിയ ചിരിച്ചു കൊണ്ട് മ്മളെ നോക്കി എന്നിട്ട് ഓളെ നോക്കി കൊഞ്ഞനം കുത്തി... അപ്പൊ ഓൾ മ്മളെ നോക്കി പേടിപ്പിച്ചു.... അപ്പൊ സിയ പിന്നെ ഓളെ നോക്കി ഓരോ കോനീഷ്ട കാണിച്ചു കൊണ്ട് ഇരുന്ന്...... അപ്പോഴാണ് ഒരു ഗുഡ്മോർണിംഗ് കേട്ടത്.... ഞങ്ങൾ എല്ലാരും അങ്ങോട്ട് നോക്കി.... അങ്ങേരെ കണ്ടു എല്ലാരും വാ പൊളിച്ചു നോക്കി നിന്ന്.... "അതാരാ ന്യൂ അവതാരം... ഇപ്പോ ഒന്ന് വന്നത് തന്നെ കൺഫ്യൂഷൻ തീർന്നിട്ട് ഇല്ല.... "(ആഷി ) "ഓനെ കുറിച്ച് ഞൻ പറയാം..... "(സിയ ) "ഹ പറ.... "(കണ്ണേട്ടൻ ) "നല്ല കട്ട താടി കരിനീല മിഴി മുത്ത്‌ പൊഴിയുന്ന ചിരി തുമ്പ പൂവിന്റെ നിറം ഒന്നും ഇല്ല...... "(സിയ ) "പിന്നെ... "(ചാരു ) "ഇരു നിറം ആണ്.... അത്യാവശ്യത്തിന് ഉള്ള താടി..... പക്ഷെ അങ്ങേരു ചിരിക്കുമ്പോൾ വിടർന്നു വരുന്ന ആ നുണ കുഴി ന്റെ അള്ളോഹ് ഒരു രക്ഷയും ഇല്ല... മ്മക്ക് പിന്നെ പണ്ടേ നുണ കുഴി ഒരു വീക് നെസ് ആണ്..... "(സിയ ) സിയ അത് പറഞ്ഞതും ഡ്രാക്കുള ചിരിച്ചു നുണ കുഴി ഉണ്ടോ നോക്കുന്നത് ഞൻ കണ്ട്..... അത് കണ്ടപ്പോ ഞൻ അങ്ങേരെ നോക്കി വാ പൊത്തി ചിരിച്ചു അപ്പൊ മൂപ്പർ ഒരു വളിഞ്ഞ ഇളി മ്മക്ക് പാസ്സാക്കി തന്നു.. "ന്നിട്ട് ബാക്കി പറ..... "(ചാരു ) "ആ... ന്നിട്ട് എല്ലാരും മൂപ്പരെ നോക്കി വെള്ളം ഇറക്കി ഇരിക്കുമ്പോൾ ആണ് "ഹായ് ഫ്രണ്ട്സ് ഞൻ സാബിത്.... നിങ്ങടെ ന്യൂ ക്ലാസ്സ്‌ സർ ആണ്.... എന്റെ സബ്ജെക്ട് managerial economics ആണ്....... അപ്പൊ നമ്മുക്ക് പരിജയപെടാം.... " അതും പറഞ്ഞു മൂപ്പർ എല്ലാരേയും പരിജയപെടാൻ നിന്ന്.... "കൺഫ്യൂഷൻ തീർക്കനമെ.... എന്റെ കൺഫ്യൂഷൻ തീർക്കണമെ.... zayan വേണോ അതോ സാബിത് വേണോ എന്ന കൺഫ്യൂഷൻ തീർക്കനെ...... " ഇതെവിടെ നിന്ന ഒരു പാട്ട് എന്ന് വിചാരിച്ചു നോക്കുമ്പോ മ്മളെ സിയ ഇരുന്ന് toss ഒക്കെ ഇട്ട് പാടാണ്.... "നീ ന്തുവാടി ഈ കാണിക്കുന്നേ..... " "ടി ഇങ്ങേരെ വേണോ അതോ മ്മടെ ഹീറോ നെ മതിയോ എന്ന് toss ഇട്ട് നോക്കാ.... "(സിയ ) അപ്പോഴേക്കും സർ ഞങ്ങളെ അടുത്തേക്ക് വന്ന്... "നെയിം.. "(സർ ) "ന്റെ പേര് സിയ മെഹറിന്... വീട് ഇവടെ അടുത്താ... വീട്ടിൽ ഉപ്പ ഉമ്മ കാക്കു ഞൻ മാത്രേ ഉള്ളു... കാക്കു തേരാപാര നടക്കാണ്... ഉപ്പാക്ക് ബിസിനസ്‌ ഒക്കെ ആണ്... ഉമ്മ ഹൌസ് വൈഫ്‌ ആണ്.... ഞാൻ ഒറ്റ മോൾ ആണ്... ഉപ്പാടെ സ്വത്തിൽ പകുതിയും എനിക്കാണ്... എന്ന് വെച്ചാൽ എന്നെ കെട്ടാൻ പോകുന്ന ആൾക്ക്.... ഫേസ്ബുക് വാട്സ്ആപ്പ് ഒക്കെ ഉണ്ടെങ്കിലും descent ആണ്... ഇത് വരെ ഒരു പ്രേമം പോലും ഉണ്ടായിട്ട് ഇല്ല.....കല്യാണം കഴിഞ്ഞിട്ട് ഇല്ല ആ വാക്കൻസി ഇപ്പോഴും ഒഴിഞ്ഞു കിടക്കാണ്...... വേണ്ടവർക്ക് അപ്ലൈ ചെയ്യാം... " സിയ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയപ്പോ ക്ലാസ്സ്‌ മൊത്തം ഓളെ വായും പൊളിച്ചു നോക്കി നിക്കായിരുന്നു എന്തിനു ആ പാവം സർ പോലും..... "അങ്ങേര് നിന്നോട് നെയിം അല്ലെ ചോദിച്ചതു അതിനു ഇത്ര ഒക്കെ ന്തിനാടി പറഞ്ഞെ.... "(ചാരു ) "ഇതേ ചോദ്യം സാറും ചോദിച്ചു അപ്പൊ ഓൾ പറഞ്ഞത് എന്താന്ന് അറിയോ..... " "ന്താ.... "(എല്ലാരും ) "ഭാവിയിൽ ആവശ്യം വന്നാല്ലോ സാറേ.. അപ്പൊ ബുദ്ധിമുട്ടെണ്ടി വരില്ലലോ...എന്ന് " "ചുരുക്കി പറഞ്ഞാൽ നൈസ് ആയിട്ട് അങ്ങേരെ പ്രൊപ്പോസ് ചെയ്തു... "(കണ്ണേട്ടൻ ) അപ്പൊ സിയ നാണം വന്ന പോലെ വിരൽ ഒക്കെ കടിച്ചു മുഖം പൊത്തി.... "അയ്യോടാ ഓളെ നാണം കണ്ടില്ലേ..... ന്തൊരു പച്ച പാവം.... "(ആഷി ) "ന്നിട്ട് ബാക്കി പറ... അങ്ങേര് ന്തു പറഞ്ഞു ഇതൊക്കെ കേട്ടിട്ട്.... "(ഡ്രാക്കുള) "മൂപ്പർ ചിരിച്ചു കൊണ്ട് തല ആട്ടി എന്നിട്ട് ഓളോട് ഇരിക്കാൻ പറഞ്ഞു... എന്നിട്ട് എന്നോട് പറയാൻ പറഞ്ഞു.... "മിന്നാ... " "ഇനി തനിക്കും ഉണ്ടോ ബയോഡാറ്റാ പറയാൻ..... "(സർ ) "ഇല്ല സർ.... " "ന്താ specs കണ്ണിനു കാഴ്ചക്ക് വല്ല പ്രോബ്ലം ഉണ്ടോ.... "(സർ ) "അത് പിന്നെ ഓളെ നീല സിയ ബാക്കി പറയുമ്പോഴേക്കും "അതെ തലവേദന ഉണ്ട് " എന്ന് പറഞ്ഞു.. അപ്പൊ എന്നോട് ഇരിക്കാൻ പറഞ്ഞു..... "നീ എന്തിനാ ഇതൊക്കെ പറയാൻ പോയെ... " "നിനക്ക് ഒരു വെയിറ്റ് ആവോലോ എന്ന് വിചാരിച്ചു..... "(സിയ ) "എനിക്ക് ഉള്ള വെയിറ്റ് മതി ഇനി കൂട്ടണ്ട..... " "ഇതെന്ത് സാധനം ആണ് പടച്ചോനെ.... "(സിയ ) ഇവൾ അതും പറഞ്ഞു സർ നെ വായും നോക്കി ഇരുന്ന്... ബെൽ അടിച്ചപ്പോ സർ പോയി.... സർ പോയതും വേറെ ഒരു വയസ്സ് ആയ സർ വന്ന്... അങ്ങേരെ കണ്ടപ്പോ തന്നെ ഇവൾ കിടന്ന് ഉറങ്ങാൻ തുടങ്ങി.... ഇന്റർവൽ അടിച്ചപ്പോൾ സിയ എന്നോട് ഒരു കാര്യം പറയാൻ ഉണ്ടെന്നു പറഞ്ഞു..... "ന്താ നിനക്ക് പറയാൻ ഉള്ളത്.... "" "അത് പിന്നെ അതുണ്ടല്ലോ... അതുണ്ടല്ലോ ടി അത് പിന്നെ... അതെ.... "(സിയ ) "ഇജ്ജ് ന്താ ഉദ്ദേശിച്ചത് അതൊക്കെ ഉണ്ട്... ഇനി പറ... " "ഞൻ പറയാം പക്ഷെ ഇയ്യ് തമാശ ആയിട്ട് എടുക്കരുത് ഒക്കെ.... "(സിയ ) "ആ ഒക്കെ.... " "അതെ ജുനു ന് നിന്നെ ഇഷ്ടാണ്.... അവൻ എന്നോട് പറയാൻ പറഞ്ഞത് അല്ല... ഇനി അവൻ പറഞ്ഞാൽ നീ പന്തം കണ്ട പെരുച്ചാഴി നെ പോലെ നിക്കണ്ട എന്ന് കരുതി മുന്നേ പറഞ്ഞതാ... നിനക്ക് അവനെ ഇഷ്ടാണോ.... ടി അവനു നല്ല സ്വഭാവം ആണ്... അവനു ആദ്യമായിട്ട് ആണ് ഒരു പെണ്ണിനോട്‌ ഇഷ്ടം തോന്നുന്നത് എന്ന് ഒന്നും ഞൻ പറയില്ല... പക്ഷെ അവനു ശരിക്കും ഇഷ്ടം തോന്നിട്ട് ഉള്ളത് നിന്നോട് ആണ് അത് ഞൻ ഉറപ്പിച്ചു പറയും..... "(സിയ ) "ആ ഇക്കാക്ക് എന്നോട് ന്തു കണ്ടിട്ടാ ഇഷ്ടം.... നീ ഒന്ന് പോക്കേ... ആ ഇക്കാക്ക് ഒക്കെ എന്നെ ക്കാളും നല്ല പെണ്ണിനെ കിട്ടും..... " "ടി ഞൻ പറയാൻ ഉള്ളത് പറഞ്ഞു ഇനി ഒക്കെ നിന്റെ തീരുമാനം... പിന്നെ ഞൻ ഈ പറഞ്ഞത് അവനോട് പറയണ്ടാട്ടോ..... "(സിയ ) അപ്പൊ ഞൻ തല കുലുക്കി.... പിന്നെ ബെൽ അടിച്ചു രണ്ട് പീരിയഡ് കഴിഞ്ഞു...... ഉച്ചക്ക് ഉള്ള ബെൽ അടിച്ചു.... ഞങ്ങൾ ഫുഡ്‌ കഴിക്കാൻ പോവാൻ വേണ്ടി പുറത്ത് ഇറങ്ങി അപ്പൊ "മിന്നാ നീ ഒന്ന് വന്നേ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.... "(ജുനുക്കാ ) അപ്പൊ ഞൻ സിയ നെ നോക്കി എന്നിട്ട് നടന്നു..... "അതെ നീ എങ്ങോട്ടാ... നിന്നെ ആരും വിളിച്ചില്ല... പോടീ... "(ജുനുക്കാ ) ഇക്കാ സിയ നെ നോക്കി പറഞപ്പോ എനിക്ക് ചിരി വന്ന്... അപ്പൊ അവൾ എന്നെ നോക്കി കണ്ണുരുട്ടി എന്നിട്ട് ഇക്കാനെ നോക്കി കൊഞ്ഞനം കുത്തി "നീ ഇപ്പോ ചെയ്യാൻ പോകുന്ന കാര്യം ഒരു കാലത്തും നട.. മുഴുവൻ ആക്കുന്നതിന് മുന്നേ ഇക്കാ ഓളെ വായ പൊത്തി പിടിച്ചു എന്നിട്ട് "മുത്തേ ഖൽബെ നീ ചോദിച്ചതു ഒക്കെ ഇക്കാ അനക് വേടിച്ചു തരാം... നീ നിന്റെ കരി നാക്ക് വളച്ചു ഒന്നും പറയല്ലേ ഖൽബെ "(ഇക്ക ) "ഹ്മ്മ്മ് മം മം.... "(സിയ ) "ന്തോന്നു ആടി നീ പറയുന്നേ.... "(ഇക്കാ ) അപ്പൊ ഓൾ ഇക്കാ ന്റെ കയ്യ് മാറ്റി "വായ പൊത്തി പിടിച്ചാൽ എങ്ങനെ കൊരങ്ങാ പറയാ... പിന്നെ പറഞ്ഞ വാക്ക് പാലിചോണം.....മാക്സിമം 10 മിനിറ്റ് അത് കഴിഞ്ഞു ഇവളെ അങ്ങട്ട് കണ്ടില്ല എങ്കിൽ ഞൻ ഒരു വരവ് ഇങ്ങട്ട് വരും " അതും പറഞ്ഞു സിയ പോയപ്പോ ഇക്കാ ഇരുന്ന് ഓളെ പ്രാവി കൊല്ലായിരുന്നു... അതൊക്കെ കണ്ടു എനിക്ക് ചിരി വന്നിട്ട് ഞൻ ചിരിച്ചു ചത്തു..... "മിന്നാ.... " അപ്പൊ ഞൻ ചിരി നിർത്തി ഇക്കാനെ നോക്കി..... "ഞൻ ഇപ്പോ പറയാൻ പോകുന്ന കാര്യം സിയ നിന്നോട് പറഞ്ഞിട്ട് ഉണ്ടാവും... പറഞ്ഞില്ല എങ്കിൽ അവളെ പേര് സിയ എന്നല്ല...... ന്നാലും ഞൻ പറയാം.... എനിക്ക് തന്നെ ഇഷ്ടാണ്.... ജീവിത കാലം മുഴുവൻ കൂടെ വേണം എന്ന് ആഗ്രഹം ഉണ്ട്.... താൻ ആലോചിച് ഒരു മറുപടി പറയണം.... "(ഇക്കാ ) "ഇക്കാക്ക് എന്നെ കുറിച്ച് ന്താ അറിയാ..... എന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് ഒന്നും ഇങ്ങക്ക് മാച്ച് ആവുന്നത് അല്ല... മാത്രല്ല എന്റെ ലൈഫിൽ ഒരു ലക്ഷ്യം ഉണ്ട് അത് നിറവേറ്റണം അത് മാത്രേ എന്റെ മുന്നിൽ ഉള്ളു... ഇക്കാക്ക് നല്ലൊരു പെൺകുട്ടിനെ വേറെ കിട്ടും..... " "നീ ഇങ്ങനെ ഒക്കെ പറയു എന്ന് സിയ എന്നോട് ആദ്യമേ പറഞ്ഞിരുന്നു.... നിന്റെ ലക്ഷ്യം ഒക്കെ നിറവേറ്റാൻ ഞൻ സഹായിക്കാം എന്ന് ഞൻ പറയുന്നില്ല കാരണം നിന്റെ ലക്ഷ്യം നിനക്ക് ഒറ്റക്ക് നിറവേറ്റാൻ ആണ് താല്പര്യം എന്നും സിയ പറഞ്ഞിരുന്നു..... എന്നാലും ഞൻ പറയാ ഞൻ കാത്തിരിന്നോളം നിന്റെ ലക്ഷ്യം ഒക്കെ നിറവേറ്റി കഴിയുന്നത് വരെ..... ഇനി ഈ ജുനു ന്റെ ലൈഫിൽ നീ അല്ലാതെ വേറൊരു പെണ്ണ് ഇല്ല അത് ഞൻ നിനക്ക് തരുന്ന വാക്ക് ആണ്... " അതും പറഞ്ഞു ഇക്കാ എന്റെ കയ്യിൽ പ്രോമിസ് ചെയ്ത്... ഞൻ ഇക്കാനെ തന്നെ നോക്കി നിന്ന്..... ******************** (സിയ ) എന്നെ കൂടാതെ നിനക്ക് ഓളോട് ഒറ്റക്ക് പറയാം എന്ന മോഹം ഉണ്ടേൽ നടക്കൂല്ല മോനെ..... അവരെ പറഞ്ഞു അയച്ചു ഞൻ മുന്നോട്ട് നടന്നു എന്നിട്ട് കുറച്ച് അപ്പുറത് ഉള്ള തൂണിന്റെ മറവിൽ നിന്ന് അവർ പറയുന്നത് കേൾക്കാൻ നോക്കുന്നതിന്റെ ഇടയിൽ ആണ് ആരോ മ്മളെ അടുത്ത് വന്ന് നിന്ന പോലെ ഫീൽ ചെയ്തതു..... മ്മൾ ഇടം കണ്ണിട്ട് നോക്കിയപ്പോ ഉണ്ട് ആ കോളേജ് ഹീറോ zayan കയ്യും കെട്ടി മ്മളെ ബാക്കിൽ നിക്കുന്നു.... മ്മൾ ഞെട്ടി മ്മളെ നിർത്താം ഒന്ന് ശരിക്ക് നോക്കി... തൂണിന്റെ മോളിൽ കേറി പിടിച്ചു അതിനെ കെട്ടിപിടിച്ചു ആണ് നിക്കുന്നത്.... യാ റബ്ബി എന്റെ ഇമ്പ്രെഷൻ..... മ്മൾ വേഗം കയ്യും കാലും ഒക്കെ തൂണിന്റെ മോളിൽ നിന്ന് ഇറക്കി വെച്ച് ആ തൂണ് പിടിച്ചു കുലുക്കാനും ഇടിക്കാനും ഒക്കെ തുടങ്ങി...... എന്നിട്ട് മ്മൾ ഒന്നും അറിയാത്ത പോലെ തിരിഞ്ഞു..... "ഹാ zayan ഇക്കാ ന്താ ഇവടെ.... " "ഞനെ ഒരു മരം കേറി തൂണിന്റെ മോളിൽ കേറുന്നത് കണ്ടു അപ്പൊ ഒന്ന് നോക്കി നിന്നതാ..... "(zayan ) തെണ്ടി പട്ടി നാറി..... "അത് പിന്നെ ഞൻ ഈ തൂണ് ന് ഒക്കെ ബലം ഉണ്ടോ എന്ന് നോക്കിയതാ..... " "അതിനു ഞൻ ഒരു മരം കേറി എന്നല്ലേ പറഞ്ഞെ നിന്നെ അല്ലല്ലോ.... അപ്പൊ നീ ഒരു മരം കേറി ആണ് എന്ന് നിനക്ക് അറിയാം ല്ലേ.... "(zayan ) "പോയിന്റ്..... "(ഡ്രാക്കുള) "പോടാ പട്ടി..... " "അതെ ഇനി ഇങ്ങൾ തല്ലുണ്ടാക്കാതെ ബാക്കി പറ..... "(ചാരു ) "ഹാ.... അങ്ങേര് അങ്ങനെ പറഞ്ഞപ്പോ മ്മൾ നല്ലോണം ഇളിച്ചു കൊടുത്തു അപ്പൊ മൂപ്പർ മ്മക്കും ഒരു ആക്കിയ ചിരി തിരിച്ചു തന്നു.... "ഒളിഞ്ഞു നോട്ടം ആയിരുന്നു ല്ലേ... നടക്കട്ടെ..... " അതും പറഞ്ഞു മൂപ്പർ പോയി..... ഞമ്മൾ ആ തെണ്ടി നെ പ്രകി ഇങ്ങനെ നടക്കുമ്പോൾ ആണ് മ്മടെ മൊഞ്ചൻ സർ നെ കണ്ടത്... "ന്താണ് മോൾ ഇവടെ കിടന്ന് തിരിഞ്ഞു കളിക്കുന്നെ... ഫുഡ്‌ ഒന്നും കഴിക്കുന്നില്ലേ..... "(സർ ) "കഴിക്കാൻ പോവായിരുന്നു സർ... ഫ്രണ്ട് നെ വെയിറ്റ് ചെയ്യാന്..... " "ഹ്മ്മ്.. പിന്നെ താൻ നേരത്തെ പറഞ്ഞ ആ വാക്കൻസി ഇല്ലേ... അത് എന്റേതും ഒഴിവ് ആയിരുന്നു പക്ഷെ രണ്ട് ദിവസം മുന്നേ ആണ് അത് ഫിൽ ആയത് ഇല്ലേൽ തനിക്ക് ഒരു ചാൻസ് തന്നിരുന്നു ഞൻ.... "(സർ ) മ്മക്ക് ഒന്നും ഓടിയില്ല ഇങ്ങക്ക് വല്ലതും മനസ്സിലായ... മ്മളെ കിളി പോയ പോലെ ഉള്ള നിർത്താം കണ്ടിട്ട് ആണ് തോന്നുന്നു സർ "ഡോ എന്റെ എൻഗേജ്മെന്റ് കഴിഞ്ഞത് രണ്ട് ദിവസം മുന്നേ ആയിരുന്നു എന്ന്... ഇല്ലേൽ തനിക്ക് ഒരു ചാൻസ് തന്നിരുന്നു എന്ന്... എനിക്ക് ഇങ്ങനെ ഉള്ള കാന്താരികളെ ഭയങ്കര ഇഷ്ടാണ്... "(സർ ) ചതി കൊല ചതി... എല്ലാം കൊണ്ടോയി തൊലചിട്ട് ഇങ്ങനത്തെ വായാടി കുട്ടികളെ ഇഷ്ടാണ് ന്ന് കോന്തൻ.... "പിന്നെ തനിക്ക് ഞൻ ഒരു ചെറിയ പണി തരാൻ പോവാണ്... തന്നെ കൊണ്ടേ അത് പറ്റൂ..."(സർ ) "വല്ല ഭാരം ഉള്ള പണികൾ ആണെങ്കിൽ തരേണ്ട സർ... എനിക്ക് വിയർപ്പിന്റെ അസുഗം ഉള്ളത് ആണ്.... " "അയ്യോടാ.. വലിയ ഭാരം ഒന്നും ഇല്ല.... ജസ്റ്റ്‌ താൻ ക്ലാസിന്റെ ലീഡർ ആവണം അത്രേ ഉള്ളു.... തന്നെ കൊണ്ട് പറ്റും തന്നെ കൊണ്ടേ പറ്റു... "(sir) അതും പറഞ്ഞു മൂപ്പർ പോയി.... മ്മൾ വായും പൊളിച്ചു കിളി പോയ അവസ്ഥയിൽ ക്ലസിലേക്ക് നടന്നപ്പോ ഉണ്ട് മിന്നു അവടെ മ്മളെ വെയിറ്റ് ആക്കുന്നു... മ്മൾ ഓടി ചെന്ന് ഓളോട് ഒക്കെ പറഞ്ഞപ്പോ ഓൾ പൊരിഞ്ഞ ചിരി..... മ്മൾ ഒന്ന് അങ്ങട്ട് കൊടുത്തപ്പോ ഓളെ ചിരി നിന്ന്.... "അതൊക്കെ പോട്ടെ... ന്തായി നിന്റെ കാര്യം.. യെസ് പറഞ്ഞോ.... " അപ്പൊ ഓളെ മുഖത്തു ഒരു നാണം ഒക്കെ പ്രതീക്ഷിച്ച ഞൻ ഓളെ മറുപടി കേട്ട് വായും പൊളിച്ചു ഇരുന്ന്... "ന്തോന്നു ആവാൻ... ഇയ്യ് പറഞ്ഞത് പോലെ പ്രൊപ്പോസ് ചെയ്ത് ഞൻ കാര്യം പറഞ്ഞു പോന്നു.... അത്രേ ഉള്ളു.. എനിക്ക് വിശക്കുന്നു നീ വാ... "(മിന്നു ) അതും പറഞ്ഞു ഓൾ നടന്നു... ഇതൊരു വഴിക്ക് പോവൂല്ല... മ്മൾ ഓളെ കൂടെ ചെന്ന് ഫുഡ്‌ ഒക്കെ കഴിച്ചു ക്ലാസിൽ ക്കു ചെന്ന്.... "സൈലെൻസ്..... " മ്മൾ കൊറേ നേരായി ഇത് തന്നെ പറയാൻ തുടങ്ങിട്ട് ആ പരട്ട കിളവൻ സർ മ്മളെ ലീഡർ ആക്കി ഈ പീരിയഡ് ഒന്ന് ക്ലസ് നോക്കാൻ പറഞ്ഞു പോയി.... മ്മളെ ആർക്കും ഒരു വില ഇല്ല.... മ്മളെ ഈ സൈലെൻസ് ഏറ്റു ഒക്കെ സൈലന്റ് ആയി.... പിന്നെ അതിലും ബഹളം ആയി ക്ലാസിൽ..... അവസാനം മ്മൾ ഗതി കേട്ട്.. "ഒന്ന് മിണ്ടാതെ ഇരിക്കോ... ഇനി ആരേലും ഒച്ച വെച്ചാൽ തൂകി എടുത്ത് എറിയും ഒക്കെതിനെയും പറഞ്ഞില്ല ന്ന് വേണ്ട ബലാലുകളെ..... അല്ല പിന്നെ വേണ്ട വേണ്ട എന്ന് വെക്കുമ്പോ തലേൽ കേറി നിരങാ ഒക്കെ.... " മ്മൾ കലിപ്പ് ആയപ്പോ ഒക്കെ സൈലന്റ് ആയി.... അങ്ങനെ നിക്കുമ്പോൾ ആണ് ആ അസ്ന യും ഫ്രണ്ട്സും പുറത്തേക്ക് പോവാൻ നിന്നത്.... "അതെ ഒന്ന് നിന്നെ തോന്നുമ്പോ പോവാനും വരാനും ഇത് നിന്റെ കുഞ്ഞമ്മടെ വീട് അല്ല... ഉത്തരവാദിത്തപെട്ട അധികാരികളോട് ചോദിചിട്ടെ പുറത്ത് പോവാൻ പറ്റൂ.... " "ഒന്ന് പോടീ.... "(അസ്ന ) "ടി ഓവർ ആവാൻ നിക്കണ്ട... എൻറെ തനി കൊണം നിനക്ക് അറിയില്ല കേറി ഇരിക്കടി ക്ലാസിൽ... " "ഒകെ... ഞങ്ങൾ ഒന്ന് വാഷ് റൂം വരെ പോയിട്ട് വരാം.... "(അസ്ന ടെ ഫ്രണ്ട് ) "ആ... അങ്ങനെ ചോദിക്ക്..... ഇനി ചോദിച്ചതിന് ഉത്തരം പോണ്ട.... " "ടി.... "(അസ്ന ) "കേറി പോടീ അകത്തു..... " അപ്പൊ തന്നെ നിലത്ത് നാല് ചവിട്ട് ചവിട്ടി ഓൾ സീറ്റിൽ പോയി ഇരുന്ന്.... അപ്പോഴാണ് ഒരു കുട്ടി വന്ന് എന്നെ ലൈബ്രറിയിൽ ക്കു സർ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞത്.... ഞൻ മിന്നു നെ കൂട്ടി അങ്ങോട്ട് നടന്നു.... തുടരും..... &&&&&&&&&&&&&& ഇഷ്ടായൽ അഭിപ്രായം അറിയിക്കുക.... പിന്നെ എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരു വലിയ ബുർജ് ഖലീഫ യുടെ അത്ര വലിയ നന്ദി ഉണ്ട് ട്ടോ... താങ്ക് യൂ ഖൽബുസ്😍😘
#

📙 നോവൽ

📙 നോവൽ - - - - வேட்ஸை Beogon - ShareChat
813 കണ്ടവര്‍
6 മാസം
🔹 ഇന്ത്യൻ അനിമേഷന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന റാം മോഹൻ അന്തരിച്ചു 👉🏼 അനിമേഷൻ രംഗം അമേരിക്കയുടെ വാൾട്ട് ഡിസ്നിയുടെ പേരിൽ അറിയപ്പെട്ടിരുന്ന കാലത്ത് ഇന്ത്യയിൽ അനിമേഷന്റെ സാധ്യതകൾ തേടിയ ഈ ദീർഘവീക്ഷകൻ ഒരു മലയാളിയാണെന്ന് എത്ര പേര്‍ക്കറിയാം. 👉🏼 തിരുവല്ല സ്വദേശിയാണ് ഇന്ത്യയിലെ അനിമേഷൻ പിതാവായി അറിയപ്പെടുന്ന റാം മോഹൻ. 👉🏼 ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിലെ എഡിറ്റോറിയൽ ഇല്ലസ്ട്രേഷനുകളിലൂടെയാണ്  റാം മോഹൻ ഔദ്യോഗികമായി ഈ മേഖലയിലേക്ക് കടന്ന് വരുന്നത്. ☢ 1954 ല്‍ ബുദ്ധു എന്ന കഥാപാത്രത്തെ സൃഷ്ടിച്ചാണ് കാർട്ടൂണുകളിലൂടെയുള്ള കഥ പറച്ചിൽ ആരംഭിച്ചത്. ഒരു എണ്ണക്കമ്പനി പുറത്തിറക്കിയ ദ ബർമ ഷെൽ എന്ന മാസികയിലാണ് ബുദ്ധു അവതരിച്ചത്. 👉🏼 ജപ്പാനിലെ യുഗോ സാകോ എന്ന കമ്പനിയുമായി ചേർന്ന് ഇന്ത്യയിലെ ആദ്യ അനിമേറ്റഡ് ഫീച്ചർ ഫിലിമായ രാമായണ നിർമിച്ചത് റാം മോഹനാണ്. ☢ ദക്ഷിണേഷ്യയിലെ പെൺകുട്ടികളുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തി ‘യുണിസെഫി’നായി തയ്യാറാക്കിയ പരമ്പര ’മീണ’യ്ക്ക് 1996-ൽ കമ്യൂണിക്കേഷൻ ആർട്‌സ് ഗിൽഡ് ഹാൾ ഓഫ് ഫെയിം പുരസ്കാരം ലഭിച്ചു. ☢ 2014-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു 🎯 #📰 സമകാലികം #💯 PSC പരീക്ഷകള്‍ #പരീക്ഷാസഹായി
#

📰 സമകാലികം

📰 സമകാലികം - LUMINOUS Current Affairs 16 October 2019 അടുത്തിടെ അന്തരിച്ച ഇന്ത്യൻ അനിമേഷന്റെ പിതാവെന്നറിയപ്പെടുന്ന - വ്യക്തി LUMINOUS CA LUMINOUS CURRENT AFFAIRS ം എൻ - ShareChat
8.2k കണ്ടവര്‍
1 ദിവസം
☢ മാർഗരറ്റ് ആറ്റ്‍വുഡിനും ബെർണാഡിനോ എവരിസ്റ്റോയ്ക്കും 2019 ലെ ബുക്കര്‍ പുരസ്കാരം 👉🏼 മാര്‍ഗരറ്റ് അറ്റ്​വുഡ്​​ രചിച്ച ‘ദ ടെസ്റ്റാമെന്റ്’ (The Testament), ബെര്‍നാര്‍ഡിൻ എവരിസ്റ്റോയുടെ ‘ഗേള്‍ വുമണ്‍ അദര്‍’ എന്നീ കൃതികർക്കാണ്​ പുരസ്​കാരം ലഭിച്ചത് 👉🏼 മൂന്നാം തവണയാണ് പുരസ്കാരം രണ്ട് പേർ ഒന്നിച്ച്​ ബുക്കർ പുരസ്​കാരം പങ്കിടുന്നത്​ 👉🏼 ഒരിക്കലും പുരസ്കാരം പങ്കിടരുതെന്ന ബുക്കർ പ്രൈസ് നിയമാവലി മറികടന്നാണ് വിധികർത്താക്കൾ ഇത്തവണ പുരസ്കാരം രണ്ടുപേർക്കായി നൽകിയത്. 👉🏼 ബുക്കര്‍ പുരസ്​കാര ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-ബ്രിട്ടീഷ്​ എഴുത്തുകാരിയാണ് എവരിസ്റ്റോ 👉🏼 ബുക്കർ പുരസ്​കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ എഴുത്തുകാരിയും​ രണ്ട്​ തവണ ബുക്കർ പുരസ്​കാരം നേടുന്ന നാലാമത്​ എഴുത്തുകാരിയുമാണ് മാർഗരറ്റ്​ അറ്റ്​വുഡ്​. 👉🏼 ബ്ലൈൻഡ്​ അസ്സാസിൻ എന്ന കൃതിയിലൂടെ​ 2000ത്തില്‍ അറ്റ്​വുഡിന്​ പുരസ്​കരം ലഭിച്ചിരുന്നു.  👉🏼 1986ൽ ബുക്കർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്ത ഈ ഡിസ്റ്റോപ്പിയൻ നോവലിന്റെ തുടർച്ചയായ ദ ടെസ്റ്റമെൻസാണ് ആറ്റ് വുഡിനെ ഇത്തവണ പുരസ്കാരത്തിന് അർഹയാക്കിയത്. #📰 സമകാലികം #പരീക്ഷാസഹായി #💯 PSC പരീക്ഷകള്‍
#

📰 സമകാലികം

📰 സമകാലികം - Current Affairs 15 October 2019 LUMINOUS ' മാൻ ബുക്കർ പുരസ്കാരം 2019 ATWOO മാർഗരറ്റ് ആറ്റ് വുഡ് ബെർണാർഡിന എവരിസ്റ്റോ കാനഡ ബ്രിട്ടൺ ദി ടെസ്റ്റാമെന്റ്സ് , ദ ഹാൻഡ്മെയ്ഡ് ടെയ്ൽ എന്നീ കൃതികൾക്കാണ് മാർഗരറ്റ് ആറ്റ്വുഡിന് അംഗീകാരം . ' ഗേൾ വുമൻ അതർ എന്ന പുസ്തകത്തിനാണ് ' എവരിസ്റ്റോയുടെ ബുക്കർ നേട്ടം . LUMINOUS CA f LUMINOUS CURRENT AFFAIRS - ShareChat
14.8k കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post