ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
#

🙏🏼 ഭക്തി

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 അല്ലാഹുവിന്‍റെ റസൂൽ(സ) സ്വഹാബാക്കളോടൊപ്പം ഒരു സദസ്സിൽ ഇരിക്കുകയായിരുന്നു സദസ്യരിലുള്ള അബൂബക്കർ സിദ്ദീഖ് (റ)നോട് നബി തങ്ങൾ ചോദിച്ചു *ദുൻയാവിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന തെന്താണ്?* അബൂബക്കർ( റ)പറഞ്ഞു *മൂന്ന് കാര്യങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്* 1 *"തങ്ങളുടെ മുമ്പിൽ ഇരിക്കുക"* 2 *"തങ്ങളുടെ മുഖത്തേക്ക് നോക്കുക"* 3 *"തങ്ങൾ ക്കു വേണ്ടി എൻറെ സമ്പത്ത് ചിവവഴിക്കുക"* അടുത്ത തായി ഉമർ(റ)നോടും നബി തങ്ങൾ ഈചോദ്യം ചോദിച്ചു ഉമർ(റ)പറഞ്ഞു *മൂന്നു കാര്യങ്ങൾ ഞാനും ഏറ്റവും ഇഷ്ടപ്പെടുന്നു* 1 *"രഹസ്യമായിട്ടെങ്കിലും നന്മകൾ ഉപദേശിക്കുക"* 2 *"പരസ്യമായിട്ടാണെങ്കിലും തിന്മയെ തടയുക"* 3 *"കയ്പാണെങ്കിലും സത്യം മാത്രം പറയുക"* ശേഷം ഉസ്മാൻ( റ)നോടും ഈ ചോദ്യം നബി തങ്ങൾ ആവർത്തിച്ചു *മൂന്നു കാര്യങ്ങൾ ഞാനും ഇഷ്ടപ്പെടുന്നു* അദ്ദേഹം പറഞ്ഞു 1 *"വിശക്കുന്ന വരെ ഭക്ഷിപ്പിക്കൽ"* 2 *"വ്യാപകമായി സലാം പറയൽ"* 3 *"ജനങ്ങൾ ഉറങ്ങി കൊണ്ടിരിക്കുന്ന അർദ്ധ രാത്രി നിസ്കരിക്കൽ"* അടുത്ത തായി ചോദ്യം അലി( റ) നോട് അദ്ദേഹം പറഞ്ഞു 1 *"അതിഥികളെ സൽക്കരിക്കൽ"* 2 *"ഉഷ്ണകാലത്ത് നോമ്പനുഷ്ഠിക്കൽ"* 3 *"ശാത്രുക്കളെ വാളു കൊണ്ട് നേരിടൽ"* ശേഷം അബൂ ദിറുൽ ഗിഫാരി(റ)നോടും ഇതേ ചോദ്യം നബി തങ്ങൾ ചോദിച്ചു അദ്ദേഹം പറഞ്ഞു *"വിശപ്പ് "* *"രോഗം"* *"മരണം"* *അതെന്താ അങ്ങിനെ?????* നബി തങ്ങൾ അബൂദിറിനോട് ചോദിച്ചു *"വിശപ്പിനെ ഇഷ്ടപ്പെടുന്നത് എന്‍റെ ഹൃദയം ലോലമാവാൻ വേണ്ടിയാണ്"* *"രോഗത്തെ ഇഷ്ടപ്പെടുന്നത്. ദോഷങ്ങൾ പൊറുക്കപ്പെടാൻ വേണ്ടി"* *"മരണത്തെ പ്രണയിക്കുന്നത് എന്‍റെ റബ്ബിനെ കണ്ടു മുട്ടാൻ വേണ്ടിയുമാണ്"* അപ്പോൾ ജിബ്‌രീൽ (അ) ആ സദസ്സിലേക്ക് ഇറങ്ങി വരികയും അവരോട് സലാം പറയുകയും ചെയ്തു തുടർന്ന് ജിബ്‌രീൽ പറഞ്ഞു *ഞാൻ നിങ്ങളുടെ ദുൻയാവിൽ മൂന്ന് കാര്യങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നു* 1 *"അല്ലാഹുവിന്‍റെ സന്ദേശങ്ങൾ എത്തിച്ചു നൽകുക"* 2 *"ഏൽപ്പിക്കപ്പെട്ട കാര്യങ്ങൾ ചെയ്തു തീർക്കുക"* 3 *"പാവങ്ങളെ സ്നേഹിക്കുക"* പിന്നെ ജിബ്‌രീൽ ആകാശത്തേക്ക് കയറുകയും വീണ്ടും ഇറങ്ങി വരികയും ചെയ്തു കൊണ്ട് പറഞ്ഞു *അല്ലാഹു നിങ്ങൾ ക്ക് സലാം പറഞ്ഞിരിക്കുന്നു* *അല്ലാഹു നിങ്ങളുടെ ദുൻയാവിൽ മൂന്നു കാര്യങ്ങൾ ഇഷ്ടപ്പെടുന്നു* 1 *"ദിക്ർ ചൊല്ലുന്ന നാവ്"* 2 *"ഭയഭക്തി യുള്ള ഹൃദയം"* 3 *"ബുദ്ധി മുട്ടുകളെ ക്ഷമിക്കുന്ന ശരീരം"* മൂന്ന് ദുആ നിങ്ങളുടെ സുജൂദിൽ മറക്കാതിരിക്കുക *اللهم إني اسألك حسن الخاتمه* ، *اللهم ارزقني توبةً نصوحه قبل الموت* *اللهم يا مقلب القلوب ثبت قلبي على دينك"* 1= *വിജയം നീ ഉദ്ദേശിക്കുന്നുവെങ്കിൽ.* =സമയത്ത് നിസ്കരിക്കുക 2= *പ്രസന്ന വദനംഉദ്ദേശിക്കുന്നുവെങ്കിൽ* =രാത്രി നിസ്കാരം നിർവഹിക്കുക 3 = *മാനസിക ഉല്ലാസവും ആയാസവും നീ ഉദ്ദേശിക്കുന്നുവെങ്കിൽ* =ഖുർആൻ പാരായണം ചെയ്യുക 4= *ആരോഗ്യം നീഉദ്ദേശിക്കുന്നുവെങ്കിൽ.* = നോമ്പ് നോൽക്കുക 5= *വിഷമങ്ങളിൽ നിന്നും മോചനം ഉദ്ദേശിക്കുന്നുവെങ്കിൽ.* = പാപമോചനംതേടൽ പതിവാക്കുക 6= *ടെൻഷനുകൾ ഒഴിവാകണമെന്ന്ഉദ്ദേശിക്കുന്നുവെങ്കിൽ* =ദുആ പതിവാക്കുക 7= *ബുദ്ധിമുട്ടുകൾ നീങ്ങണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിൽ.* = لاحول ولا قوة إلا بالله എന്ന് ചൊല്ലി ക്കൊണ്ടിരിക്കുക 8= *ബറകത്ത് വേണമെങ്കിൽ.* = നബിയുടെ മേൽ സ്വലാത്ത് ചൊല്ലുക 9= *ബുദ്ധി മുട്ടില്ലാതെപ്രതിഫലം ആഗ്രഹിക്കുന്നുവെങ്കിൽ.* = ഇത് മറ്റുള്ളവർക്കും അയച്ചു കൊടുക്കുക നിനക്കും നിൻറെ മാതാപിതാക്കൾ ക്കും ജാരിയായ സ്വദഖയായി ഭവിക്കട്ടെ #🙏🏼 ഭക്തി
115 കണ്ടവര്‍
24 മിനിറ്റ്
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post