ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
കുടുംബത്തിനുവേണ്ടി...... പ്രത്യേകിച്ച്, തന്റെ ഭാര്യയ്ക്കു വേണ്ടി രാവന്ധിയോളം കഷ്ട്ടപ്പെടുന്ന..... ഭാര്യമാരെ സ്നേഹിക്കുന്ന.... അല്ലെങ്കിൽ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന, ഭർത്താക്കന്മാരേ ..... ഒരുനിമിഷം....... പുരുഷൻ അറിയാത്ത സ്ത്രീയുടെ മനഃശാസ്ത്രമാണ് ഞാൻ പറയുന്നത്.... നിങ്ങൾ അറിയാത്ത.. നിങ്ങൾ ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ലാത്ത.... സ്ത്രീയുടെ മനഃശാസ്ത്രം........ എന്തെന്നാൽ,, നിങ്ങൾ പുരുഷന്മാർ രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ടു നാലു കാശുണ്ടാക്കുന്നത് തന്റെ കുടുംബം സന്തോഷമായിരിക്കാൻ അല്ലേ...... നിങ്ങളുടെ കഷ്ടപ്പാടിനെ മാനിച്ചു പറയുവാ....... കോടിക്കണക്കിന് രൂപയുടെ വീട്ടിൽ ഇരിക്കുന്ന ഒരു ഭാര്യയെക്കാൾ അവൾ ആഗ്രഹിക്കുന്നത്, തന്നെ സ്നേഹിക്കുന്ന, അവളെ താലോലിക്കുന്ന, അവൾക്ക് കൂട്ടായിട്ടുള്ള, അവളെ സംരക്ഷിക്കുന്ന, എന്നും അവളുടെ കൂടെ നിൽക്കുന്ന, അവളുടെ ഭർത്താവും ഒന്നിച്ചുള്ള,, അത് ചെറ്റകുടിലെങ്കിൽ അങ്ങനെ.... അങ്ങനെയുള്ള ജീവിതമാണ്... നിങ്ങൾ ഭർത്താക്കന്മാർ കരുതും കുറച്ച് കാശുണ്ടെങ്കിൽ എന്റെ ഭാര്യക്ക് വലിയ സന്തോഷമായി എന്ന്... എന്നാൽ നിങ്ങൾ അറിയുന്നില്ല.... അവളിലെ മോഹം ഒരിക്കലും പണമായിരുന്നില്ല... നിന്റെ സ്നേഹവും കരുതലും ആയിരുന്നു എന്ന്... .. ഞാൻ ചോദിക്കട്ടെ......... ഭർത്താവിനെ സ്നേഹിക്കുന്ന ഒരു നല്ല ഭാര്യ ഇന്നേവരെ തന്റെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ടോ... എനിക്ക് വലിയൊരു പണക്കാരി ആവണമെന്ന്. ഇല്ല.... ഒരിക്കലുമില്ല ...... കാരണം, അവൾക്ക് വേണ്ടത് അന്നും, ഇന്നും, എന്നും, നിന്നെ ആയിരുന്നു..... നിന്റെ സ്നേഹം ആയിരുന്നു. അപ്പോൾ നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ..... കാര്യത്തിലാണെങ്കിലും, ഭാര്യ വിളിക്കുമ്പോൾ, തിരക്കാണ്, നാല് കാശുണ്ടാക്കുന്ന കഷ്ടപ്പാടിലാണ്.. എന്നൊക്കെ പറയുമ്പോൾ.. അവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ,,,, ശരിയാണ്..... സമ്പാദിക്കണം, കുടുംബം പോറ്റണം.... എന്നാൽ ആ പാവത്തിനോട് നിനക്കൊന്ന് പറഞ്ഞുകൂടെ.... .. മോളെ പിന്നെ വിളിക്കാട്ടോ,,, ഇത്തിരി തിരക്കുണ്ട്.... ഇത്രമാത്രം.... അവിടെ അവൾ ആഗ്രഹിക്കുന്ന സ്നേഹം കിടപ്പുണ്ട്.... ആ മോളെ എന്ന വിളിയിൽ.... മതിയെഡോ... അന്നത്തെ ദിവസം നീ വിളിച്ചില്ലെങ്കിലും അത് മതിയെഡോ അവർക്ക്.. അവർ ആഗ്രഹിക്കുന്നത് ഒരിക്കലും പണം കൊണ്ട് രാജ്ഞി ആവാൻ അല്ല... നിന്റെ സ്നേഹത്തിന് കീഴിലെ രാജ്ഞി ആവാനാണ് .. മനസ്സിലാക്കണം പ്രിയമുള്ള ഭർത്താക്കൻമാരെ.. .... • അവരോട് നീ ഒന്ന് ചോറ് കഴിച്ചോ... ചായ കുടിച്ചോ,, ഉറങ്ങിയോ,, എന്നൊക്കെ വല്ലപ്പോഴും ഒന്ന് ചോദിച്ചിട്ടുണ്ടോ .അവരുടെ മുടിയിഴകൾ ഒന്ന് താലോലിചിട്ടുണ്ടോ.. നീ സുന്ദരിയാണെന്ന് പറഞ്ഞിട്ടുണ്ടോ... നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ...ഉറങ്ങുമ്പോൾ ആ നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ടുണ്ടോ.. ഒരുരുള വായിൽ വച്ചു കൊടുത്തിട്ടുണ്ടോ... രോഗിയാവുമ്പോൾ കൂട്ടിനിരുന്നിട്ടുണ്ടോ.. നിന്റെ ദൈനംദിന കാര്യങ്ങൾ പങ്കുവച്ചിട്ടുണ്ടോ..വാതോരാതെ അവര് സംസാരിക്കുമ്പോൾ സ്നേഹത്തോടെ കേട്ടിരുന്നിട്ടുണ്ടോ... പുറത്ത് പോവുമ്പോൾ ഇന്ന സ്ഥലത്ത് പോകുവാണ് പെട്ടെന്ന് വരാം എന്ന് പറഞ്ഞിട്ടുണ്ടോ... അടുക്കളയിൽ ജോലി ചെയ്യുമ്പോൾ സഹായിച്ചിട്ടുണ്ടോ... ക്ഷീണിച് നിന്റെ അടുത്തേക്ക് വരുമ്പോൾ ഒന്ന് വാരിപ്പുണർന്നിട്ടുണ്ടോ.... ഒരു കാരണവുമില്ലാതെ വെറുതെ മിണ്ടാതിരിക്കുന്ന ഭാര്യയുടെ പിന്നിലെ സങ്കടം അറിഞ്ഞിട്ടുണ്ടോ..... നീ അടുത്തില്ലാത്ത സമയത്ത് ആവേശത്തോടെ നിനക്ക് ഒരു മെസ്സേജ് അയക്കുമ്പോൾ അതിന് പെട്ടെന്ന് റിപ്ലൈ കൊടുക്കാറുണ്ടോ..... അടുത്തില്ലാത്ത സമയത്ത് അവരെ എത്രമാത്രം മിസ് ചെയ്യുന്നു എന്ന് തുറന്ന് പറഞ്ഞിട്ടുണ്ടോ.... തമാശയായിട്ട് ചിലപ്പോൾ അവളുടെ ആഗ്രഹങ്ങൾ അവൾ പറയുമ്പോൾ സത്യത്തിൽ അത് തന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ ആണെന്നുള്ള സത്യം മനസ്സിലാക്കിയിട്ടുണ്ടോ..... നിങ്ങൾ കരുതും ഇതൊക്കെ ഒരുമാതിരി പൈങ്കിളിയാണ്,.. ഇതൊക്കെ പെൺകോന്തമ്മാരായ ഭർത്താക്കന്മാർക്ക് പറ്റിയതാ എന്നൊക്കെ...... ചിലരുടെ ഭാഷയിൽ പറഞ്ഞാൽ ബേളികൾ... അല്ലേ...... എന്നാൽ ഒരു പെണ്ണെന്ന നിലയിൽ ഞാൻ പറയട്ടെ.. ഈ പൈങ്കിളികളുടെയും ബേളികളുടെയും ഒക്കെ ഭാര്യമാരാ ലോകത്ത് സന്തോഷത്തോടെ കഴിയുന്നെ കേട്ടോ..... നിങ്ങള് കരുതും ഇത്രക്ക് നിസ്സാര കാര്യങ്ങൾ ഒക്കെ എന്ത്‌ സന്തോഷമാണ് ഒരു പെണ്ണിന് കിട്ടുന്നതെന്ന്..... അതൊക്കെ ഉണ്ടെഡോ... നമ്മളൊക്കെ ഇത്രെ ഉള്ളൂ.... നമുക്കൊക്കെ ഇത്രയേ വേണ്ടൂ.... നാം സ്നേഹിക്കപ്പെടുന്നു എന്ന തോന്നലിന്..... അറിയോ... ഇത്തരം നിസ്സാര കാര്യങ്ങളാ ഒരു പെണ്ണ് സ്നേഹത്തെ അളക്കുന്നേ.... അല്ലാതെ നീ പൊന്നുകൊണ്ടു മൂടുമ്പോൾ അല്ല.....ഇതൊക്കെ കേൾക്കുമ്പോൾ തോന്നുന്നുണ്ടാവും ല്ലേ ഇങ്ങനെയൊക്കെയായിരുന്നോ ഒരു പെണ്ണ് ആഗ്രഹിക്കുന്നെന്നൊക്ക...... അതേഡോ അവര് പാവങ്ങളാ.... സ്നേഹം കൊടുത്താ ചങ്ക് പറിച്ചു തരുന്ന വെറും പാവങ്ങൾ..... ഓരോ ഭർത്താക്കന്മാരും മാതൃകയാക്കേണ്ട ഇസ്ലാമിന്റെ പ്രവാചകൻ മുഹമ്മദ് നബി (സ്വ) പോലും ലോകത്തിനോട് പറഞ്ഞതും,, പ്രവർത്തിയിൽ കാണിച്ചു തന്നതും ഭാര്യയെ ഇത്തരത്തിൽ സ്നേഹിക്കാനാണ്.... ചില ഭാര്യമാരെ കാണാറില്ലേ.... എപ്പോ നോക്കിയാലും കോപിക്കും.... ഒന്ന് ദേഷ്യപ്പെട്ട... അപ്പൊ കരയും...... അവരെയൊക്കെ ഉണ്ടല്ലോ, അങ്ങ് വാരിപ്പുണർന്ന് സ്നേഹിചേക്കണം.... കാരണം ഒരു പെണ്ണ് കരയണമെങ്കിൽ.. അവൾ ഒന്ന് മുഖം വാട്ടണമെങ്കിൽ.... അവൾ അത്രക്ക് സ്നേഹിക്കുന്ന ഒരാൾക്ക് മുന്നിലേ അവൾ അങ്ങനൊക്കെ ആവൂ..... അങ്ങനെയുള്ള ഭാര്യമാരെ വെറുക്കല്ലേ.. അവരുടെ സ്നേഹം കണ്ടില്ലന്ന് നടിക്കരുതേ.... നിങ്ങളുടെ കാര്യത്തിൽ അവർ ഇത്തിരി സെൽഫിഷ് ഒക്കെയാണ്,,, നിങ്ങൾ ഇഷ്ടപ്പെടാത്ത പോലെ തന്നെ അവരും ഇഷ്ടപ്പെടുന്നില്ല മറ്റ് പെൺകുട്ടികളുമായി നിങ്ങൾ ബന്ധപ്പെടുന്നതൊന്നും.... നിങ്ങള് കരുതും,, നമ്മൾ എന്താ ഇങ്ങനെ നെഗറ്റീവ് എന്ന്....അല്ലേ... എന്നാ അതുണ്ടല്ലോ,,,, മറ്റാർക്കും തന്റെ ഭർത്താവിനെ വിട്ടുകൊടുക്കില്ല എന്ന ഒരു ഭാര്യയുടെ അറ്റമില്ലാത്ത സ്നേഹമുള്ള മനസ്സാണ്... ഒന്നും വേണ്ട തിരിച്ച് നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ.... ഇതേ നെഗറ്റീവ് ഭാര്യയുടെ കാര്യത്തിൽ നിങ്ങൾ എന്തുകൊണ്ട് കാണിക്കുന്നു എന്ന്. അപ്പൊ മനസ്സിലാവും....... ഒരു പെണ്ണിനെ സംബന്ധിച്ചെടുത്തോളം അവൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് സർപ്രൈസ്.... ഇടക്കൊക്കെ അവളറിയാതെ അവളോട് പറയാതെ സമ്മാനങ്ങൾ നൽകുക..... കല്യാണത്തിനു മുബൊക്കെ ഒരുപാട് കൊടുത്തവരായിരിക്കും..... എന്നാൽ യഥാർത്ഥത്തിൽ നീ സമ്മാനം കൊടുക്കേണ്ടത് ഇപ്പോഴാണ്.... സ്വന്തം വീട്ടുകാരെ വിട്ട് സ്വന്തം ഇഷ്ടങ്ങൾ മറന്നു നിന്റെ കൂടെ വന്ന നിന്റെ ഭാര്യയ്ക്ക്.... ഏതൊരു ഭാര്യയും അവളുടെ ഭർത്താവിനോട് ഒരുപാട് സംസാരിക്കാൻ ആഗ്രഹിക്കുന്നവരാ....... അവളോട് ഒന്ന് സംസാരിക്കണം..... അവളുടെ വാക്കുകൾ കേൾക്കണം... കാരണം അവർക്ക് നിങ്ങൾ മാത്രേ ഉള്ളൂ.. എന്നാൽ ഇന്ന് മൊബൈൽ ഇന്റർനെറ്റ് വന്നതോടെ ആർക്കും ആരോടും സംസാരിക്കാൻ സമയമില്ലാതെയായി,,, ഇന്ന് ഒരുപക്ഷേ ഭർത്താവിനെ സ്നേഹിക്കുന്ന ഭൂരിഭാഗം ഭാര്യയുടെ കണ്ണീരിനും കാരണം മൊബൈലാണ്..... ഒരുപാട് കഷ്ടമുണ്ട് പ്രിയമുള്ള ഭർത്താക്കൻമാരേ.... നിങ്ങളെയും കാത്ത് നിങ്ങളോട് ഒരു നേരം സംസാരിച്ചിരിക്കാൻ രാവിലെ എണീറ്റ് മുതൽ രാത്രി ആവുഓളം കാത്തു നിൽക്കുന്നവരാണ് അവർ... അങ്ങിനെ രാത്രി അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞു ഓടി വന്നു കിടക്കുമ്പോൾ നിങ്ങൾ മൊബൈലും കൊണ്ട് മണിക്കൂറുകളോളം അതിൽ ചെലവഴിക്കുമ്പോ.... ഒന്നോർക്കണം.... തന്റെ ഭർത്താവിന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങാനും നാളെ നേരം പെട്ടെന്നൊന്നും വേളുക്കരുതേ എന്ന പ്രാർത്ഥനയോടുകൂടി അടുത്ത് വന്ന് കിടക്കുന്നവളാണ് ഓരോ ഭാര്യമാരും,,, ... അവരെ പരിഗണിക്കാതിരിക്കല്ലേ... അവരോട് മനസ്സ് തുറന്നൊന്നു സംസാരിച്ചു നോക്കൂ ... ഒന്നും വേണ്ട വെറുതെ എന്തെങ്കിലും പറഞ്ഞിരുന്നാലും അവർ കേട്ടിരിക്കും.. അങ്ങനെ നീ ചെയ്താൽ തന്നെ അവരുടെ മനസ്സും വാചാലമാവുകയുള്ളു..... ചിലപ്പോൾ, എല്ലാം ഉള്ളിൽ ഒതുക്കി, ആരോടും പറയാനാവാത്ത വേദന ഉള്ളിലൊതുക്കി നടക്കുന്നവരാവും അവർ.... മനസ്സ് തുറന്നു സംസാരിക്കാൻ ഒരാൾ ഇല്ലാതെ വരുമ്പോഴാ നാം എത്ര ഒറ്റപ്പെട്ടു പോയെന്ന് മനസ്സ് കൊണ്ട് തോന്നുന്നത്..... ഇന്ന് ഒരുപക്ഷേ ലോകത്തിലെ ഭൂരിഭാഗം ഭാര്യമാരും ഇതുപോലെ ഒറ്റപ്പെട്ട മനസിനുടമകളായിരിക്കാം... കാരണം മറ്റൊന്നുമല്ല,, അവരുടെ ഭർത്താക്കന്മാരുടെ കയ്യിലുള്ള മൊബൈൽ ആണ്. ചില ഭാര്യമാരെ കാണാറില്ലേ സമയം കിട്ടുമ്പോ ഒക്കെ നിങ്ങളുടെ അടുത്തേക്ക് ഓടി വരുന്നേ..... എന്ത് പണിയെടുക്കാൻ ഇറങ്ങിയാലും ഇക്ക എന്നാ ചെയ്യുന്നേ എന്ന് ചോദിച്ചിട്ട് പിന്നാലെ വന്ന് കൂടെ കൂടുന്ന ഭാര്യമാരെ.... നിന്നെ കാണാനുള്ള കൊതി കൊണ്ടോ അടുക്കളയിൽ ജോലി ഇല്ലാഞ്ഞിട്ടോ ഒന്നുമല്ല അവർ ഓടി വരുന്നത്... അവർക്ക് നിങ്ങളാഡോ എല്ലാം... നിന്റെ അടുത്ത് നിന്റെ കൂടെ കൂട്ടിരിക്കാനാ അവർക്കിഷ്ടം....... ഭർത്താക്കൻമാരേ........ ഭാര്യമാരെ കരയിക്കല്ലേ.... അറിയില്ലേ റസൂൽ(സ്വ) പറഞ്ഞത്.... ഒരു പെണ്ണിന്റെ കണ്ണുനീർ ഭൂമിയിൽ വീണാലുള്ള കാഠിന്യത്തെ കുറിച്ച്..... അവര് നിന്നിലേക് വന്നത് പിന്നീടുള്ള ജീവിതത്തിൽ നീ മാത്രമേ തനിക്കുള്ളൂ എന്ന പ്രധീക്ഷയുടെ മനസ്സോടെയാണ്..... . അവരുടെ ഒരു കണ്ണുനീരിന് നിങ്ങൾ കാരണമായാൽ .....നിന്നിൽ ഉള്ള ഒരു പ്രധീക്ഷ അവിടെ ഇല്ലാതാവുകയാണ് ... അങ്ങനെ അങ്ങനെ എത്ര പ്രതീക്ഷ അവരിൽനിന്നു അസ്തമിച്ചു കാണും..... നിങ്ങൾക്കറിയില്ല ഏതൊരു നല്ല മനസ്സും കട്ടിയുള്ളതാവാൻ അധികം സമയമൊന്നും വേണ്ട.... ഒരു പെണ്ണ് ഒരുപാട് ക്ഷമിക്കും...... എന്നാൽ.... നിങ്ങൾക്കറിയില്ല.... സഹിച്ചും ക്ഷമിച്ചും മടുത്തിട്ടാണ് പല പെൺകുട്ടികളും ശബ്ദമുയർത്തി തുടങ്ങിയത്...... അതൊരു പക്ഷെ നിന്റെ ജീവിതത്തിലേക്കു വരുന്നതിനു മുന്നേ ഉണ്ടായ മാനസികാവസ്ഥ ആവാം.... എന്നാൽ നീയും അവളുടെ സ്വപ്നങ്ങൾക്ക് വിള്ളൽ ഏകിയാൽ തോറ്റു പോവും അവർ ജീവിതത്തിൽ.... കാരണം എവിടെ തോറ്റുപോയാലും ഏതൊരു പെണ്ണിന്റെയും പ്രതീക്ഷ..... നാളെ അവളിൽ മഹർ ചാർത്തുന്ന ഭർത്താവിൽ ആയിരിക്കും.... ആവോളം സ്നേഹിക്കണേ....... അവർക്ക് നിങ്ങളേ ഉള്ളൂ.... സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്നവരാ അവർ..... ഇതുപോലൊക്കെ അവരെ മനസ്സിലാക്കി സ്നേഹിച്ചാൽ മരണം കോണ്ട് പോലും നിങ്ങളെ അവർ വിട്ടു പിരിയുകയില്ല..... ഒരു പുരുഷന്റെ ഏറ്റവും നല്ല സമ്പാദ്യം... ഒരു നല്ലവളായ തന്നെ സ്നേഹിക്കുന്ന ഭാര്യയാണ്.......ഒരു പെണ്ണ് മാലാഖയാകണമെങ്കിൽ അവൾക്കുള്ള സ്വർഗം പണിയേണ്ടത് പുരുഷനാണ്... ഇതൊക്കെ ഞാൻ പറയുമ്പോൾ നിങ്ങൾ കരുതും സ്ത്രീകൾ അല്ലേലും അങ്ങനെയാ പ്രഷർകുക്കർ പോലെയാ.... ഒന്നും മനസ്സിൽ വെക്കാതെ എല്ലാം ഒരു പ്രഷർകുക്കർ പോലെ തുറന്നടിക്കും... എന്നാൽ ഞാൻ ചോദിക്കട്ടെ.... നാളെ മരിക്കേണ്ടവരല്ലേ നമ്മൾ എല്ലാം.... ഒന്നും പറയാതെ എല്ലാം ക്ഷമിച്ചും സഹിച്ചും ഉള്ളിലൊതുക്കി ജീവിക്കുന്നതിനേക്കാൾ നല്ലത്... എല്ലാം പറഞ്ഞൊരു സുന്ദര ജീവിതം നയിച് സന്തോഷത്തോടെ മരിക്കുന്നതല്ലേ.... നിങ്ങൾക്ക് പറയാനുള്ളത് നിങ്ങളും പറയുക.... നീ ഏത് രീതിയിലുള്ള സ്നേഹമാണ് ആഗ്രഹിക്കുന്നത്... അതേ രീതിയിലുള്ള സ്നേഹം ആദ്യം നീ കാണിച്ചു കൊടുക്കുക..... പരസ്പരം പറഞ്ഞും അറിഞ്ഞും മനസ്സിലാക്കിയും സ്നേഹിച്ചുകൊണ്ട് ആവട്ടെ ഓരോ കുടുംബജീവിതവും..... ഒരു പുസ്തകം അടച്ചു വച്ചാൽ അതിനുള്ളിൽ എന്താണിരിക്കുന്നത് എന്ന് നമുക്ക് ഒരിക്കലും അറിയാൻ സാധ്യമല്ല... അതുപോലെ തന്നെയാണ് മനസ്സും..... ലോകത്തിലെ ഓരോ ഭാര്യമാരും തന്റെ ഭർത്താവിനോട് ഒരു പ്രാവശ്യമെങ്കിലും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്നിലൂടെ എങ്കിലും ഭാര്യമാരെ സ്നേഹിക്കുന്ന... അല്ലെങ്കിൽ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന ഭർത്താക്കന്മാർ അറിയട്ടെ..... എന്നുമാത്രം......ആഗ്രഹിക്കുന്നു...... സ്നേഹം സുന്ദരമാണ്.... സ്നേഹിച്ചു കൊണ്ടുള്ള ജീവിതം അതിമനോഹരവുമാണ്..... അവസാനമായി വീണ്ടും പറയുവാ..... അവർക്ക് നിങ്ങൾ മാത്രമേ ഉള്ളൂ..... അവർക്ക് നിങ്ങൾ മാത്രമേ ഉള്ളൂ..... ദൂരെ നിന്ന് നോക്കുമ്പോൾ അവർക്ക് ചുറ്റും ഒരുപാട്പേർ കാണും.... എന്നാൽ നീ എന്ന ഒറ്റ ഇല്ലായ്മ മതി.... മനസ്സ് കൊണ്ട് ഒറ്റപ്പെട്ടവാളാണ് അവൾ........ ربناحبلنا من أزواجنا وزرياتنا قرة اعين وجعلنا للمتقين اماما ഏതെങ്കിലും ഒരു ഭാര്യയ്ക്കെങ്കിലും ഇത് ഉപകാരപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ...... അസ്സലാമുഅലൈക്കും...... 😊
#

👨‍👩‍👧‍👦 കുടുംബം

👨‍👩‍👧‍👦 കുടുംബം - ാര്യമാ ര സനേഹിക്കുന്ന ് നേ ഹിക്കാൻ ആഗ്രഹിക്ക ഭർത്താക്കൻമാരേ . ഒരു നിമിഷം . ഇത് വായിക്കാതെ പോകല്ലേ - ShareChat
32.9k കണ്ടവര്‍
3 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post