#💔 മോഡൽ മരിച്ചു ; സ്വകാര്യ ഭാഗങ്ങളിൽ മുറിവ് ‘നീലനിറത്തില്‍ പാട്, സ്വകാര്യഭാഗങ്ങളില്‍ മുറിവ്’; കാമുകന്‍ മുങ്ങി, മോഡലിന്‍റെ മരണം ദുരൂഹം
മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ കാമുകൻ ഉപേക്ഷിച്ചുപോയ മോഡൽ ഖുശ്ബു അഹിർവാർ മരിച്ചു. ഭോപാലില്‍ താമസിക്കുന്ന മോഡലായ ഖുശ്ബു ആഹിര്‍വാര്‍(27) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ്‍സുഹൃത്തും ലിവ് ഇന്‍ പങ്കാളിയുമായ ഖാസിമിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഖാസിം ഖുശ്ബുവിനെ സെഹോറിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ത്തന്നെ യുവതി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേസമയം, യുവതിയെ കൊണ്ടുവന്ന യുവാവ് ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
അതേസമയം, ഖുശ്ബുവിന്റെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ‘ശരീരത്തിൽ എല്ലായിടത്തും നീല നിറത്തിലുള്ള പാടുകളുണ്ട്. മുഖം വീർത്തിരിക്കുന്നു, സ്വകാര്യ ഭാഗങ്ങളിൽ ചതവുണ്ട്. എന്റെ മകളെ ക്രൂരമായി മർദ്ദിച്ചു കൊന്നു. അവളെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഞങ്ങൾക്ക് നീതി വേണം. അവളെ കൊന്നയാൾ ശിക്ഷിക്കപ്പെടണം’ – ഇരയുടെ മാതാവ് ലക്ഷ്മി പറഞ്ഞു
ഖുശ്ബുവും ആണ്‍സുഹൃത്തായ ഖാസിമും ഏതാനും നാളുകളായി ഒരുമിച്ചാണ് താമസമെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും ഒരുമിച്ച് ഉജ്ജ്വയിനിലേക്ക് പോയിരുന്നു. ഇവിടെനിന്ന് ഭോപാലിലേക്ക് മടങ്ങുന്നതിനിടെയാണ് ഖുശ്ബുവിന്റെ മരണം സംഭവിച്ചതെന്നാണ് നിഗമനം. സംഭവത്തിനു മൂന്ന് ദിവസം മുൻപ്, ഖാസിം ഖുഷ്ബുവിന്റെ അമ്മയെ വിളിച്ചതായി റിപ്പോർട്ടുണ്ട്. ‘ഞാൻ ഇതര മതസ്ഥനാണ്, പക്ഷേ നിങ്ങളുടെ മകൾ എന്റെ കൂടെയുണ്ട്. വിഷമിക്കേണ്ട, ഞാൻ അവളെ ഉജ്ജയിനിലേക്ക് കൊണ്ടുപോവുകയാണ്’ എന്നായിരുന്നു ഖാസിം പറഞ്ഞത്. പിന്നീട്, ഖുഷ്ബു വിളിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. വിഷമിക്കേണ്ടെന്നും ഖാസിം ഒരു നല്ല ആളാണെന്നും താൻ അവനോടൊപ്പം ഉണ്ടെന്നും ആയിരുന്നു ഖുഷ്ബു പറഞ്ഞത്. കുടുംബം ഖുഷ്ബുവുമായി നടത്തിയ അവസാന സംഭാഷണമായിരുന്നു ഇത്. #🔎 November 11 Updates #📹 ക്രൈം ഫയൽ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ്


