ShareChat
click to see wallet page
search
*40_കഴിഞ്ഞാൽ_ചില_നിയന്ത്രണങ്ങൾ* *നല്ലതാണ്.* നാല്പതു വയസു കഴിഞ്ഞാൽ ഭക്ഷണ കാര്യത്തിൽ ഏവരും ചില നിയന്ത്രങ്ങൾ പാലിയ്ക്കേണ്ടത് ആവശ്യമാണ്‌ . നാൽപതുകാർ ഇരുപതുകാരെ പോലെ ഭക്ഷണം കഴിച്ചാൽ അമിത വണ്ണം നിശ്ചയം സാധാരണ ഗതിയിൽ നാല്പതാം വയസു മുതല്ക്കാണ് കാർഡിയോ, വാസ്കുലർ അസുഖങ്ങളും പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത് പക്ഷെ, ഭക്ഷണകാര്യത്തിൽ നിയന്ത്രണം വരുത്തിയാൽ നിരവധി അസുഖങ്ങളിൽ നിന്നും മോചനം നേടാൻ നമുക്ക് സാധിയ്ക്കുന്നു. നാല്പതു കഴിഞ്ഞാൽ താഴെ പറയുന്ന ഭക്ഷണവസ്തുക്കൾക്ക് പ്രാധാന്യം നല്കണം. *🍁ഓട്സ്* ഓട്സിൽ മോശപ്പെട്ട കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ ഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിരിയ്ക്കുന്നു .ഓട്സ് ശീലമാക്കിയാൽ കൊളസ്ട്രോൾ അഞ്ചുമുതൽ പത്തു ശതാമാനം വരെ കുറയുന്നു. *🍁ചെറി* ചെറിയ്ക്ക് വാതരോഗങ്ങളെ പ്രതിരോധിയ്ക്കാൻ കഴിയുന്നു. ആന്റീ ഒക്സിഡന്റായ അന്താ സൈനീൻ ചെറിയിൽ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ നാലുതവണ ഒരു ഡസൻ ചെറിപ്പഴങ്ങളോ പഞ്ചസാര ചെര്ക്കാത്ത അതിന്റെ ജ്യൂസോ കഴിയ്ക്കുക. *🍁ബദാം* ഇത് കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു. ഉപ്പിന്റെ അംശം കലർത്താതെ കഴിയ്ക്കുന്നതാണ് ഉത്തമം. *🍁സോയാബീൻസ്* ഇസോഫൽ വാഗോസ് എന്നാ പദാർത്ഥം സോയാബീൻസിൽ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു .ആർത്തവ വിരാമം ഉണ്ടായ സ്ത്രീകളുടെ എല്ലിന്റെ ശക്തി വർദ്ധിപ്പിയ്ക്കാനും ഇതിനു ശേഷിയുണ്ട്. ഒരാഴ്ച നാലോ അഞ്ചോ തവണ സോയാബീൻസ് കഴിയ്ക്കുക. *🌹പാൽ* അമ്പത് വയസു കഴിഞ്ഞാൽ മസിലുകൾ അയഞ്ഞു തൂങ്ങുന്നത് തടയാൻ ഉള്ള കഴിവ് പാലിനുണ്ട്. ചായയിലും കോഫിയിലും പാൽ ചേർത്തു കഴിച്ചാലും മതിയാകും. *🍀തക്കാളി* തക്കാളിയിൽ ലിക്കേപീൽ എന്നാ ആന്റീ ഒക്സിഡന്റ്റ് ധാരാളം ആയി അടങ്ങിയിട്ടുണ്ട്. കാൻസർ സെല്ലുകളുടെ വ്യാപനവും ആർത്രൈറ്റിസും തടയാനിതിനു കഴിയുന്നു. ഏതു രീതിയിൽ ആയാലും വേവിച്ചു കഴിയ്ക്കുക. ആരോഗ്യമാണ് സമ്പത്ത് നല്ല ആരോഗ്യത്തിനായി ശ്രദ്ധയും നിയന്ത്രണങ്ങളും ആവശ്യമാണ്. #💪🏻 ആരോഗ്യ നുറുങ്ങുകൾ #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #👨‍⚕️ ആരോഗ്യം