ShareChat
click to see wallet page
search
One side love- ------------- ഇന്ന് ഞാൻ ഓർക്കുന്നു നീ എന്നെ സ്നേഹിച്ചിരുന്നോ? നിന്നോട് ഒരിക്കൽ പോലും ഞാൻ എന്റെ പ്രണയത്തെ കുറിച് പറഞ്ഞിട്ടില്ല. ചിലപ്പോളൊക്കെ നിന്നോട് ഒരിക്കലെങ്കിലും സൂചിപ്പിച്ചിരുന്നെങ്കിൽ എത്രനന്നായിരുന്നേനെ എന്ന് ഓർക്കും. മറ്റു ചിലപ്പോ നിന്റെ മക്കളെ കാണുമ്പോ അല്ലെങ്കിൽ എന്റെ മക്കളെ കാണുമ്പോ നിന്നോട് പറയാത്തത് നന്നായി എന്ന് തോന്നും. നല്ല ജീവിതം തന്നെ കിട്ടി നല്ല പാതിയെയും. എങ്കിലും ഒറ്റയ്ക്കാകുന്ന ചില നിമിഷങ്ങളിൽ നിന്നെ ഓർക്കും, നീ ആണ് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർക്കും. നിനക്ക് എന്നെ കണ്ട് പരിജയം പോലും ഇല്ലെങ്കിലും,. ഓരോ തവണ സങ്കടം വരുമ്പോഴും നിന്നെ ഓർക്കും, നീ പറഞ്ഞ വാക്കുകൾ ഓർക്കും "നിന്റെ കരയുന്ന മുഖം എന്നെ വല്ലാതെ തളർത്തുന്നു ". പക്ഷെ നിനക്കെന്നെ അറിയില്ലായിരുന്നു. ഞാൻ അന്ന് കരഞ്ഞത് അത്രമേൽ നിന്നോടുള്ള പ്രണയം സൂക്ഷിച്ച ഹൃദയം ചെയ്യാത്ത തെറ്റിന്റെ പേരിൽ ഞാൻ ആരെന്നു പോലും അറിയാത്ത നീ എന്നെ വഴക്കു പറഞ്ഞപ്പോൾ ആണ്. അതെന്നെ വല്ലാതെ തളർത്തി. എത്തിപ്പിടിക്കാൻ ഞാൻ വളർന്നപ്പോയെക്കും നീ മറ്റൊരു ചില്ലയിൽ കൂട്ട് കൂടി. നീ മറ്റൊരു പെണ്ണിന്റെ സ്വന്തം ആയപ്പോ ഞാൻ അന്ന് കരയാൻ പോലും പറ്റാതെ......, കരയാൻ ഞാൻ നിനക്കാരായിരുന്നു ........... ഇന്നും കരയുമ്പോൾ ആദ്യം എന്നിൽ എത്തുന്നത് നിന്റെ ആ വാക്കുകൾ ആണ്. ആദ്യമായും അവസാനമായും നീ എന്നോട് പറഞ്ഞ വാക്കുകൾ " നിന്റെ കരയുന്ന മുഖം എന്നെ വല്ലാതെ തളർത്തുന്നു.😥 #love fail #Fail love #love@fail #love fail #love fai