ShareChat
click to see wallet page
search
💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜 പാർട്ട്‌ -8            കമ്മിറ്റി ഓഫീസിന് മുന്നിലേക്ക് കാറിൽ വന്നു ഇറങ്ങിയ ശ്രീധരന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി ആയിരുന്നു ഇന്ദ്രന്റെ വരവ്..... പൊടി മണ്ണ് പറക്കുന്ന  മണ്ണിലേക്ക് മൂക്കും കുത്തി അയാൾ വീഴുമ്പോൾ ഇന്ദ്രൻ അവിടെ നിന്നും അയാളെ പിടിച്ചു വലിച്ചു എണീപ്പിച്ചു നിർത്തി... കവിൾ നോക്കി ആഞ്ഞു പൊട്ടിച്ചു... ആദ്യന്റെ അടി കിട്ടിയപ്പോൾ തന്നെ അയാൾ ഇന്ദ്രനെ ഒന്നും ചെയ്യാൻ ആവതില്ലാതെ നിന്നു പോയി..... പിടിച്ചു മാറ്റാൻ കൂടിയവരെ ഒരു ഒറ്റ നോട്ടത്തിൽ അവൻ തടഞ്ഞു..... ദേ ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടും കൂടിയ എനിക്ക് പറയാൻ ഉള്ളത്.. ഇത് ഞാനും ദേ ഇയാളും തമ്മിൽ ഉള്ള കണക്കാ ഇതിലേക്ക് ഏതെങ്കിലും ഒരുത്തൻ വന്നു കയറാൻ നോക്കിയാൽ.. വിരൽ ചൂണ്ടി  എല്ലാത്തിനും നേരെ അവൻ താക്കിത്  കാണിച്ചു..   അനൂപേ... ഇന്ദ്രൻ വിളിച്ചതും അനൂപ് അഞ്ചു ചൂരൽ ഒരുമിച്ചു കൊണ്ട് അവന് കൊടുത്തു.... ശ്രീധരന്റെ മുഖത്തു ഭയം തെളിഞ്ഞു... എന്നെ ഒന്നും ചെയ്യല്ലേ ഇന്ദ്രാ.. അയാൾ കൈയും കൂപ്പി പറഞ്ഞു പോയി... ഇത് തന്നെ അല്ലേടാ നായെ  ആ കൊച്ച് പെണ്ണും നിന്നോട് പറഞ്ഞത്.. നീ കേട്ടോ എന്നിട്ട്... അതിനെ തല്ലി കൊല്ലാറാക്കിയില്ലേ നീ ഏഹ്.. പറഞ്ഞ് തീർന്നില്ല അതിന് മുന്നേ ഇന്ദ്രൻ ചൂരൽ ആഞ്ഞു വീശി ... അവന്റെ ഓരോ അടിയിലും അഞ്ചു ചൂരൽ ഒരുമിച്ചു കെട്ടി വെച്ചതിന്റെ മുഴുവൻ  പവർ ഉണ്ടായിരുന്നു......   ചൂരൽ കൊണ്ട് അയാളുടെ വായും കൈയും കാലും ഒക്കെ പൊട്ടി..... അവശതയോടെ അയാൾ ആ മണ്ണിലേക്ക് വീണു കിടന്നു... വേണ്ട ഇന്ദ്ര എന്നെ ഒന്നും ചെയ്യല്ലേ.... കൈ കൂപ്പി അയാൾ പറയുമ്പോൾ വായിലെ  ചോര കലർന്ന മണ്ണ് പുറത്തേക്കു തെറിച്ചു     ഇന്ദ്രൻ അവിടെ കിടന്ന ഒരു ചെയർ വലിച്ചു ശ്രീധരന് മുന്നിലേക്ക്‌ ഇരുന്നു..       എടാ.... നീ തല്ലി ചതച്ചില്ലേ അവളെ.. എങ്കിൽ കേട്ടോ അവൾക്കും എനിക്കും അങ്ങനെ ഒരു ഇഷ്ടം ഉണ്ടങ്കിൽ അന്തസ്സായി അവളെ രണ്ടു വർഷം കഴിഞ്ഞു ഇറക്കിക്കൊണ്ട് വന്നു താലി കെട്ടി കൂടെ കൂട്ടാൻ ഇന്ദ്രന് ഒരു മടിയും ഇല്ല.. പക്ഷെ നീ കരുതും പോലെ അങ്ങനെ ഒരിഷ്ടം തല്ക്കാലം  ആ   കൊച്ചിന് എന്നോട് ഇല്ല.... നാട് നീളെ എന്നെയും അവളെയും ചേർത്ത് മോശം ആയി പറഞ്ഞു നടക്കുന്ന നിന്റെ ഭാര്യയും നിന്റെ മോളും ഉണ്ടല്ലോ അവർക്കിട്ടുള്ളത് ഞാൻ തരാം.... ഇവിടെ കൂടെ നിൽക്കുന്നവരോട് ആണ്..ഇയാളുടെ ഏറ്റവും ഇളയ മകളുടെ ശബ്ദം എല്ലാവർക്കും അറിയാല്ലോ അല്ലെ... ഈ നാട്ടിൽ ഞാൻ വന്നതിന്റെ ഒരാഴ്ച തികയും മുൻപ് മുതൽ അവൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വോയിസ്‌ മെസ്സേജ് അയച്ച് പ്രണയ അഭ്യർത്ഥന നടത്തുകയാണ്.... ഇല്ല.. എന്റെ മോള് അങ്ങനെ ഒന്നും  ചെയ്യില്ല... അയാൾ എങ്ങനെ ഒക്കെയോ പറഞ്ഞ് ഒപ്പിച്ചു.... ഓഹോ.... ഇന്ദ്രൻ പുച്ഛത്തോടെ അയാളെ നോക്കി.... എടൊ ശ്രീധര..  ഒരു തെറ്റും ചെയ്യാത്ത ഒരു പാവം കൊച്ചിനെ തല്ലി ചതച്ചപ്പോ നീ ഓർത്തില്ല ഇല്ല... നിന്റെ വീട്ടിൽ വളർന്നു കൊണ്ടിരിക്കുന്നത് ഒരു ആറ്റോം ബോംബ് ആണെന്ന്...      Fb മെസ്സഞ്ചറിൽ കാണുന്ന ഓരോ വോയിസ്‌ വീതം അവൻ ഓപ്പൺ ആക്കാൻ തുടങ്ങി.... ആദ്യത്തെ മെസ്സേജ് കേൾക്കപ്പിച്ചതും ശ്രീധരന് മനസിലായി അത് തന്റെ മകളുടേത് ആണെന്ന്.... ശ്രീമോളുടെ പ്രണയം ഇന്ദ്രനോട് തുറന്നു പറയുന്നത് ആയിരുന്നു ആദ്യത്തെ മെസ്സേജ്... പിന്നീട് ഉള്ള  രണ്ടു വോയിസ്‌ കൂടി കേൾപ്പിച്ചതും ഇനിയും തുടർന്ന് കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ അയാൾ കണ്ണുകൾ അമർത്തി അടച്ചു കൈ കൂപ്പി.. ഇനി ഉള്ളത് ഒക്കെ നീ കേട്ടാൽ തന്ത ആയ നീ പോലും സഹിക്കില്ല.. അത് വേണോടോ ശ്രീധര...ഒരുപക്ഷെ നാട്ടുകാർക്ക് കെട്ടും പറഞ്ഞും രസിക്കാൻ ഉള്ളത് ഒക്കെ ഉണ്ട്.. ഞാൻ പറയുന്നത് മനസിലാവുന്നുണ്ടല്ലോ. അല്ലെ...... ചില സമയത്ത് അറിയാതെ എങ്ങാനം കെട്ട് പോയിട്ട് എന്റെ തൊലി വരെ ഉരിഞ്ഞു പോകുന്ന പോലത്തെ മെസ്സേജ് വരെ അവൾ അയച്ചിട്ടുണ്ട്... എന്താ കേൾക്കണോ..... ഇന്ദ്രൻ ചോദിക്കുമ്പോൾ അയാൾ കണ്ണടച്ച് പിടിച്ചു പോയി... നിന്നോട് ഒരു കാര്യം ഞാൻ പറഞ്ഞേക്കാം മേലാൽ ആ കൊച്ചിന്റെ ദേഹത്ത് നിന്റെ കൈ വീണാൽ കൊന്നു കളയും പന്നി.. അത്രയും ശബ്ദം കുറച്ചവൻ പറഞ്ഞു.. അപമാന ഭാരത്താൽ അയാളുടെ തല കുനിഞ്ഞു... കണ്ണുകൾ ഈറനയായി... കഴിഞ്ഞ ദിവസം അടി എല്ലാം വാങ്ങി കൂട്ടി പാർവ്വതി ഇരുന്ന ഇരുത്തം അയാളുടെ മുന്നിൽ തെളിഞ്ഞു വന്നു.. ഇന്ദ്രന്റെ ബൈക്ക് അവിടെ നിന്നും പോകുമ്പോൾ അയാൾ എണീറ്റു തനിക്ക് ചുറ്റും കൂടി നിൽക്കുന്ന കമ്മിറ്റി അംഗങ്ങളെ നോക്കി.. പിന്നെ കാറിലേക്ക് ചെന്നു കയറി... വീട്ടിൽ എത്തുമ്പോൾ ഉമ്മറത്ത് തന്നെ ശ്രീമോൾ ഇരിപ്പോണ്ട്... അച്ഛനെ കണ്ടതും അവൾ ഓടി വന്നു കെട്ടി പിടിച്ചു... ദേഷ്യത്തിലും വിഷമത്തിലും അയാൾ അവളെ പിടിച്ചു വലിച്ചു നിർത്തി കവിളിൽ തന്നെ ആഞ്ഞടിച്ചു.. അച്ഛാ.... കവിളിൽ കൈ വെച്ചു കണ്ണ് നിറച്ചു അവൾ വിളിച്ചു.. അച്ഛൻ.. ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്... ആടി ആടി അയാൾ അകത്തേക്ക് പോകുമ്പോൾ അവൾക്കെന്തോ ഭയം തോന്നി... തന്നോട് ആദ്യമായി ആണ് അച്ഛൻ ഇങ്ങനേ.. അത്രക്ക് ദേഷ്യം വരാൻ എന്തുവാകും കാരണം.. പതിയെ അകത്തേക്ക് കയറി ചെല്ലാൻ പാവിച്ചതും അവൾ കേട്ട്... അമ്മയോട് ഇന്ദ്രൻ പറഞ്ഞ തന്റെ പ്രേണഭ്യർത്ഥനയും മറ്റും.. കേട്ടതും അവൾ ചൂളി പോയി...    തന്റെ അറിവില്ലായ്മ കൊണ്ട് എന്തൊക്കെ ആണ് വോയിസ്‌ അയച്ചത് എന്ന് ഓർമയില്ല... ഇന്നലെ രാത്രി കൂടി ഒരെണ്ണം അയച്ചു.. മറുപടി ആയി നാല് കൂട്ടം പുഴുത്ത തെറി ആണ് കിട്ടിയത്.. എങ്കിലും തനിക്ക് ഇഷ്ടമാണ് ആ കലിപ്പനെ... സ്കൂളിൽ തനിക്ക് മറ്റൊരു ലൈൻ ഉണ്ട്.. ചുമ്മാ കൊണ്ട് നടക്കാം... പഠിപ്പി ആയത് കൊണ്ട് ഫുൾ ടൈം ബുക്കിൽ തന്നെയാ... ധന്യ ബസിലെ ഡ്രൈവർ ചേട്ടനും തന്നെ ഇഷ്ടമാണ്.... Whatsapp ഇൽ കൂടെ താൻ ചാറ്റാറുമുണ്ട്...         പക്ഷെ തനിക്ക് ഇന്ദ്രേട്ടനെ ഒരുപാടു ഇഷ്ടമാ... അത് കൊണ്ട് തന്നെയാണ് ആ പാറു ഇന്ദ്രേട്ടനും ആയി അടുക്കുന്നത് പോലും തനിക്ക് ഇഷ്ടമല്ലാത്തത്.. അവൾ ആരാണ്... എന്തിനാണ് എപ്പോഴും ഇന്ദ്രേട്ടനോട് അവൾ മിണ്ടുന്നത്... എനിക്കുള്ളത് ആണ് അയാൾ... അമ്മയുടെ രൂക്ഷമായുള്ള നോട്ടത്തിൽ അവൾ പതറി പോയി..   എടി അസത്തേ... അവർ പാഞ്ഞു വന്നു അവളുടെ തോളിൽ ഒരു അടി കൊടുത്തു.... നിനക്ക് ആ വരത്തനെ  മാത്രേ കിട്ടിയൊള്ളോടി പ്രേമിക്കാൻ... എന്തേലും കുറവ് ഞാനും ഇങ്ങേരും നിനക്ക് ഉണ്ടാക്കി തന്നിട്ടുണ്ടോ... അങ്ങേരെ അവൻ ആളുകളുടെ മുന്നിൽ ഇട്ടു തല്ലിയെന്നു...എല്ലാം നീ ഒറ്റ ഒരുത്തി കാരണമാ... ആ പാർവതിയെയും അവനെയും കുറിച്ച് നീ പറഞ്ഞു ഉണ്ടാക്കിയതിന് അല്ലെ  അച്ഛൻ അവളെ ചെന്നു അടിച്ചത്... എല്ലാത്തിനും കാരണം നീ ഒറ്റ ഒരുത്തി ആടി... അമ്മ ഒന്ന് നിർത്തുന്നുണ്ടോ.... ഞാൻ എന്ത് കാണിച്ചന്നാ അമ്മ പറയുന്നത്... ഞാൻ പറഞ്ഞതും അല്ലാത്തതും ആയ കാര്യങ്ങൾ ഇരട്ടിക്ക് ഇരട്ടി ആക്കി അമ്മ തന്നെ അല്ലെ അച്ഛന്റെ ചെവിയിൽ കൊണ്ട് എത്തിച്ചത്.. സത്യമാണോ കള്ളമാണോ എന്ന് തിരക്കാതെ ഓടി പോയി അവളെ തല്ലി കൊല്ലാറക്കിയത് അച്ഛനും.. അപ്പൊ അനുഭവിച്ചോ അതിന് എന്നോട് പറഞ്ഞിട്ട് കാര്യമില്ല... പറഞ്ഞു തീർന്നതും ആരോ അവളെ പിടിച്ചു തിരിച്ചു നിർത്തി കരണം നോക്കി ഒന്ന് പൊട്ടിച്ചു.. അച്ഛൻ അടിച്ചത് പോലെ ആയിരുന്നില്ല ഈ വെട്ടത്തെ അടി.. നല്ല പവർ ഉണ്ടായിരുന്നു കണ്ണിൽ നിന്നും പൊന്നീച്ച പാറി...      ഇനി നീ ഒരു അക്ഷരം ഇവിടെ കിടന്നു ചിലച്ചാൽ... ശ്രീജിത്ത്‌ വിരൽ ചൂണ്ടി പറഞ്ഞു.. നിന്നെ പറ്റി പലരും പറഞ്ഞിട്ട് ഞാൻ വിശ്വസിച്ചിട്ടില്ല... നിയും ആ ബസിലെ ഡ്രൈവറും തമ്മിൽ എന്താടി ബന്ധം.....    അമ്മയും അച്ഛനും അവളെ ഞെട്ടി നോക്കി.. അവൾ നിന്നും ഉരുകുക ആണ്.... എല്ലാം ഞാൻ ക്ഷമിച്ചിട്ടേ.. ഉള്ളൂ.. പ്രായത്തിന്റെ ആണെന്ന് കരുതിയട്ടെ ഉള്ളൂ.. പക്ഷെ ഇപ്പോ... ശ്രീജിത്ത്‌ അച്ഛനും അമ്മയ്ക്കും നേരെ തിരിഞ്ഞു.... രണ്ടാളോടും കൂടിയ ഞാൻ പറയുന്നത്... ഇവൾക്കിനി ഫോൺ എങ്ങാനം ആരെങ്കിലും കൊടുത്താൽ..മോള് ഒപ്പിച്ചു വെക്കുന്നത് കൂടി അനുഭവിക്കാൻ തയ്യാറായി വേണം . അത്രയും പറഞ്ഞു അവളെയും തെള്ളി മാറ്റി ശ്രീജിത്ത്‌ അകത്തേക്ക് കയറി പോയി.... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜       അനൂപും ഇന്ദ്രനും പാറപ്പുറത്ത് ഇരുന്നു മദ്യപിക്കുക ആയിരുന്നു.... അനൂപിന്റെ കണ്ണിൽ തെളിഞ്ഞു നിന്നത് ആകട്ടെ ഹോസ്പിറ്റലിൽ  അമ്മയെ കാണിക്കാൻ ചെന്നപ്പോഴാണ് പനി പിടിച്ചു വലഞ്ഞു പോയ പാറുവിനെയും കൂട്ടി അവളുടെ മുത്തശ്ശി വരുന്നത് കണ്ടത്.. രണ്ടാളെയും കണ്ട് അമ്മ ആണ് ഓടി ചെന്നത്... കാര്യം തിരക്കിയപ്പോൾ മുത്തശ്ശിയാണ് നടന്നതൊക്കെ അമ്മയോട് പറഞ്ഞത്.. ഇന്ദ്രന്റെ പേര് പറഞ്ഞാണത്രേ അവളെ തല്ലിയത്.. ബോധം ഇല്ലേ അയാൾക്ക് കൊച്ച് കുട്ടി അല്ലെ അവൾ... കൂടി പോയ17 ഓ 18 ഓ വയസു കാണും.. അവൾ പഠിക്കുന്ന പെൺകൊച്ച് അല്ലെ... തന്റെ അനിയത്തിടെ പ്രായം അല്ലെ ഉള്ളൂ ഇവൾക്കും എങ്ങനെ തോന്നി തല്ലാൻ ഇങ്ങനേ...        അപ്പോഴും തലയും താഴ്ത്തി മിണ്ടാതെ ഇരിക്കുവാണ് അവൾ.. ആ കണ്ണുകളിൽ പക ആണെന്ന് തോന്നി പോയി അനൂപിന്... അതെ അവൾക്കു പകയായിരുന്നു ശ്രീധരനോട്.. തന്നെ ഒന്ന് കേൾക്കുക പോലും ചെയ്യാതെ ഇത്രയും അടിച്ചു പൊട്ടിച്ചവനോട്... ഒരു ആണിനോട് മിണ്ടിയാൽ പ്രേമം ആണോ... പുച്ഛം തോന്നി പോയി അവൾക്ക്..... അനൂപ് വിളിച്ചു നടന്നതൊക്കെ ഇന്ദ്രനോട് പറഞ്ഞു.. അതിന്റെ  കോപം ആണ് അവൻ ശ്രീധരനോട് തീർത്തത്... ഡാ അനൂപേ... ഇന്ദ്രൻ വിളിക്കുമ്പോൾ അനൂപ് ഇന്ദ്രനെ തിരിഞ്ഞു കിടന്നു കെട്ടി പിടിച്ചു... കുടിച്ചു കഴിഞ്ഞ ഇവർക്കൊക്കെ അങ്ങ് സങ്കടം ആണ്.... പറയടാ കണ്ണാ...... എനിക്ക് അവളെ ഒന്ന് കാണണമെടാ..... ( ഇന്ദ്രൻ കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു) ആരെ..... പാറുവിനെ... പാവമല്ലെടാ അവൾ.... അതിന് ഈ ഗതി വന്നല്ലോ.... ആ ശ്രീധരൻ തെണ്ടിയെ എന്റെ കൈയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ.... അയാൾക്ക് ഉള്ളത് കുറച്ചു മുൻപേ അല്ലേടാ നീ കൊടുത്തത്.... ( അനൂപ് ) അതൊന്നും ആയില്ലടാ.... അത് സാരമില്ല ഇനി എന്തേലും വരുമ്പോൾ നമുക്ക് ഇതിന്റെയും കൂടി ചേർത്ത് കൊടുക്കാം..... അനൂപ് പറയുമ്പോൾ ഇന്ദ്രൻ മൂളി... പെട്ടെന്ന് അവൻ ഇരുന്നിടത്തു നിന്നും എണീറ്റ് നിന്നു... മുണ്ടോന്നു മടക്കി കുത്തി അനൂപിനെ നോക്കി.... അനൂപേ വാടാ പോകാം... എങ്ങോട്ടേക്കടാ...... അനൂപ് ചിരിയോടെ ചോദിച്ചു.... ഹോസ്പിറ്റലിൽ... അവളെ കാണാൻ..... ( ഇന്ദ്ര ൻ ) ശെരി പോകാം വാടാ..... അത്രയും പറഞ്ഞ് രണ്ടാളും ബൈക്കിൽ ചെന്നു കയറി..... ക്ലിനിക്കിന് മുന്നിൽ വന്നു  ഇറങ്ങി..      ഇന്ദ്ര.... സെക്യൂരിറ്റി ഒക്കെ ഉണ്ട് നമ്മളെ കയറ്റി വിടില്ലടാ.... അനൂപ് പറഞ്ഞതും ഇന്ദ്രൻ ചുറ്റുമോന്നു നോക്കി... അനൂപിന്റെ കയ്യിൽ പിടിച്ചു ആ ക്ലിനിക്കിന്റെ പിറകിലേക്ക് നടന്നു.... പുറകോട്ടു നടക്കും തോറും മതിലിന്റെ നീളം കുറഞ്ഞു വന്നു.. മുന്നിൽ മാത്രമേ വലിയ മതിൽ ഉള്ളു... പിറകിലെ ഗേറ്റ് തുറന്നവർ ഉള്ളിൽ കയറി.... കുറച്ചു മുറികൾ മാത്രം ഉണ്ട്... വലിയ ഹോസ്പിറ്റലിൽ ഒന്നും അല്ല...... ഒരു ഡോക്ർ മാത്രമേ അവിടെ ഉള്ളു... ആൾ രാവിലെയും വൈകിട്ടും ആണ് നോക്കുന്നത്... പിന്നെ ഉള്ളത് നേഴ്സ് ആണ്.... അവരുടെ കണ്ണ് വെട്ടിച്ചു. ഇന്ദ്രൻ അനൂപിനെയും കൊണ്ട് ഓരോ മുറിയിലും നോക്കി.... രണ്ട് റൂമിൽ പേഷ്യന്റ് ഉണ്ട്.... വീണ്ടും മുന്നോട്ട് നടന്നതും മുത്തശ്ശി പാത്രവുമായി ഒരു റൂമിൽ നിന്നും ഇറങ്ങി പോകുന്നത് ഇന്ദ്രൻ കണ്ടു....അനൂപിനെയും കൂട്ടി അവൻ ആ റൂമിനു അടുത്തേക്ക് ചെന്നു.... അനൂപിനെ കുറച്ചു മാറ്റി അവൻ നിർത്തി ... ഡാ ഉറങ്ങരുത്.. മുത്തശ്ശി വരുന്നുണ്ടോ എന്ന് നോക്കണം... വരുന്നതിനു മുന്നേ എന്നെ വിവരം അറിയിക്കണം മനസ്സിലായോ..... ഇന്ദ്രൻ പറയുമ്പോൾ അനൂപ് എല്ലാം കെട്ട് തലയാട്ടി.... ഡോർ തുറന്ന് അവൻ അകത്തേക്ക് കയറിയതും കണ്ടു വാടി തളർന്നു കിടന്നു ഉറങ്ങുന്നവളെ... ഇന്ദ്രന് എന്തോ സങ്കടം തോന്നി പോയി... കൊച്ച് പെണ്ണാണ് ഇങ്ങനേ അടിക്കണ്ടായിരുന്നു അവളെ... ഇന്ദ്രൻ അവൾക്കടുത്തേക്ക് ചെന്നു.... ആ കയ്യിലെയും കാലിലെയും പാട് അവൻ കണ്ടു... ചുണ്ട് പൊട്ടിയിട്ടുണ്ട്... അവനെന്താ വാത്സല്യം തോന്നി പോയി... കൈ എടുത്തവൻ അവളുടെ നെറുകിൽ ഒന്ന് തലോടി......... എന്തോ ശബ്ദം കേട്ടാണ് ഇന്ദ്രൻ തിരിഞ്ഞു നോക്കുന്നത്.... മുത്തശ്ശി വാതിക്കൽ.... അവൻ ഒരുനിമിഷം അനൂപിനെ ഓർത്തു... തെണ്ടി അവിടെ ഇരുന്നു ഉറങ്ങികാണും.... മുത്തശ്ശിയുടെ മുഖത്ത് നോക്കാൻ അവന് എന്തോ ചമ്മൽ തോന്നി... ഒന്നാമത് പാറുവിനെ ശ്രീധരൻ അടിച്ചത് തന്റെ പേര് പറഞ്ഞ്... രണ്ടാമത് താൻ ഇവിടെ വന്നത് എന്തിന്റെ പേരിലാ.. മൂന്നാമത് മൂക്കുമുട്ടെ കള്ളും കുടിച്ചു ഇവിടെ കയറി വന്നു മുത്തശ്ശിടെ മുന്നിൽ നിൽക്കുന്നത്..... അവൻ ആടി ആടി മുത്തശ്ശിക്ക് അരുകിൽ എത്തി... മുത്തശ്ശി എന്നോട് ക്ഷമിക്കണം.....ആ കൊച്ച് എന്റെ പേരിൽ അത്രയും  അടി വാങ്ങി കൂട്ടിയത് ഓർത്തപ്പോ സഹിച്ചില്ല... ഒന്ന് കാണണം എന്ന് തോന്നി വന്നതാ.. അവൻ കൈ കൂപ്പി പറഞ്ഞതും മുത്തശ്ശി അവന്റെ കൈയ് ചേർത്ത് പിടിച്ചു അതിലേക്ക് നെറ്റി മുട്ടിച്ചു... അവനൊന്നു ഞെട്ടി...... മുത്തശ്ശി... അവൻ വിളിക്കുമ്പോൾ ആ വൃദ്ധ കണ്ണുനിറച്ചു അവനെ നോക്കി.... നന്ദി ഉണ്ട് മോനെ.. എന്റെ മകൻ എന്ന് പറയുന്നവനെ എടുത്തിട്ട് രണ്ട് കൊടുത്തതിനു.... അവർ പറയുന്നത് കേട്ടതും ഇന്ദ്രൻ ഞെട്ടി..... അവർക്കൊപ്പം അടുത്തുള്ള ബെഡിലേക്ക് ഇരുന്നു ഇന്ദ്രൻ... പാറുവിനെ നോക്കി ഇരിക്കുമ്പോളും മുത്തശ്ശിയുടെ കൈ ഇന്ദ്രന്റെ കയ്യോട് ചേർത്ത് പിടിച്ചിരുന്നു... ഇവളുടെ അമ്മ അതായത് എന്റെ മകൾ ഈ കുഞ്ഞിനെ എന്റെ കൈയ്യിൽ തന്നിട്ട് പോകുമ്പോൾ ഈ കൊച്ചിന് ആറ് വയസേ ഉണ്ടായിരുന്നുള്ളു.... അച്ഛന്റെയും അമ്മയുടെയും സ്നേഹവും വാത്സല്യവും ഒക്കെ കിട്ടി വളരേണ്ട പ്രായത്തിൽ അതൊന്നും കിട്ടാതെ വളർന്നതാ എന്റെ പാറു മോള്... അവൾക്ക് ഞാനെ ഉള്ളു.... എന്റെ കൊച്ച് ഒരു തെറ്റ് ചെയ്യില്ലെന്ന് മറ്റാരേക്കാളും ഈ മുത്തശ്ശിക്ക് അറിയാം മോനെ.... അത് മതി എനിക്ക്... പലപ്പോളും എന്റെ മരുമകൾ പാറുനെ വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറയുന്നതും കെട്ടു  നിന്നു കരഞ്ഞിട്ടുണ്ട് ഞാൻ.... മോന് അറിയാമോ എന്റെ കുട്ടിയെ അവർ ആ വീട്ടിലേക്ക് കയറ്റില്ല.... കാലിലെ ചെളി പറ്റുമത്രേ.... പിന്നീട് ഒരിക്കലും അവളാ വീടിന്റെ പടി പോലും കയറി ഞാൻ കണ്ടിട്ടില്ല.... മാസത്തിൽ ഒരിക്കൽ വാങ്ങി തരുന്ന പലചരക്കു സാധനങ്ങൾ മുതൽ ആക്കാൻ എന്റെ കുട്ടിയെ അവർ നേരം വെളുക്കുമ്പോൾ ഒരു മല്ലിത്തൂക്കും കൊടുത്തു വിടും... പോരാത്തതിന് കയ്യിൽ നിറയെ പാൽ കുപ്പികളും... ശ്രീധരന്റെ രണ്ടാമത്തെ മകളുടെ ഒരു സൈക്കിൾ ഉണ്ടായിരുന്നു അവൾ പഠിക്കാൻ പോയപ്പോ ഇത് ആർക്കും വേണ്ടാതെ അവിടെ കിടന്നു.... ഒരിക്കൽ പാറു ചോദിച്ചു ഈ സൈക്കിൾ ഇങ്ങു തരാമോ അമ്മായി... അത്രയും ദൂരം കൊണ്ട് പാല് കൊടുത്തിട്ട് വരുമ്പോൾ സമയം ഒത്തിരി ആവുന്നുണ്ട് എന്ന്.... അന്ന് അവൾ പറഞ്ഞത് ഒരിക്കലും ഞാൻ മറക്കില്ല മോനെ... നിന്റെ പിഴച്ചു നടക്കുന്ന അമ്മയോടും ചത്തു പോയ നിന്റെ തന്തയോടും പോയി പറയാൻ....അന്നവൾ ഇരുന്നു കരഞ്ഞത് എപ്പോളും ഞാൻ ഓർക്കും.... കയ്യിൽ ഉള്ള തോർത്ത്‌ കൊണ്ട് അവർ കണ്ണൊന്നു തുടച്ചു.... ഇപ്പൊ എനിക്ക് ആശ്വാസം ആയി കുട്ടിയെ.. ഇനി അവൻ എന്റെ കുഞ്ഞിനെ ഇത് പോലെ അടിക്കാൻ ഒന്ന് മടിക്കും.. നീ ഉണ്ടല്ലോ..... അത് മതി..... അവർ പറഞ്ഞ് നിർത്തുമ്പോൾ ഇന്ദ്രൻ മുത്തശ്ശിയെ ഒന്ന് നോക്കി.... പിന്നെ അവന്റെ കണ്ണുകൾ അവളിലേക്ക് പോയി... കണ്ണടച്ച് കിടക്കുന്നുണ്ടേലും ആ മിഴിയിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീരിനു പറയാൻ ഉണ്ടായിരുന്നു... താൻ ഇവിടെ വന്നതും മുത്തശ്ശി പറഞ്ഞതും അവൾ അറിഞ്ഞിരിക്കുന്നു.... പിന്നീട് അവിടെ നിൽക്കാൻ എന്തോ അവനു തോന്നി ഇല്ല... വേഗം ആ മുറിയിൽ നിന്നും അവൻ പുറത്തേക്കിറങ്ങി.... അനൂപിനെ നോക്കിയപ്പോൾ സ്റ്റെപ്പിന് താഴെ ഇരുന്നു നന്നായി ഉറങ്ങുന്നുണ്ട് അവനെയും കൊണ്ട് വെളിയിലെക്കിറങ്ങി... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 (തുടരും ) പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/ifgXDisQvXb പ്രതിലിപിയിൽ 26 പാർട്ട്‌ പോസ്റ്റിയുണ്ട് കേട്ടോ ❤️ അപ്പൊ ലൈക്കും കമെന്റും ഒക്കെ പോരട്ടെ. 😂😂 #📙 നോവൽ #നോവൽ
📙 നോവൽ - Sir PH೦ வவனவிுி ஸூகிஷு் ARK Sir PH೦ வவனவிுி ஸூகிஷு் ARK - ShareChat