ShareChat
click to see wallet page
search
എല്ലാവർക്കും നമസ്കാരം "ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ" ഏർപ്പെടുത്തിയ "ശ്രീദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ 2025" പുരസ്കാരം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ.കെ. ആർ മനോജ് ജി നാളെ (29-11-2025, ശനിയാഴ്ച) ഏറ്റുവാങ്ങുന്നു. ന്യൂ ഡൽഹിയിലെ സൻസദ് മാർഗിലുള്ള NDMC കൺവെൻഷൻ സെൻ്ററിൽ വൈകിട്ട് അഞ്ചിനാണ് അവാർഡ്ദാനപരിപാടി . മുൻ കേന്ദ്ര മാനവവിഭവശേഷി വികസന (HRD) വകുപ്പ് മന്ത്രിയും സീനിയർ BJP ദേശീയ നേതാവും ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരിയുമായ ഡോ. മുരളി മനോഹർ ജോഷി ജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന ഉപഭോക്തൃകാര്യ - ഭക്ഷ്യ- പൊതുവിതരണ വകുപ്പ് കേന്ദ്ര സഹമന്ത്രി ശ്രീമതി. നിമുബെൻ ജെ. ബംഭാനിയ ജിയാണ് മുഖ്യാതിഥി. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ശ്രീ ജെ. നന്ദകുമാർ ജി, ഭാരത് വികാസ് പരിഷത്തിന്റെ ദേശീയ സംഘടനാസെക്രട്ടറി ശ്രീ സുരേഷ് ജെയ്ൻ ജി, ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആർ ബാലശങ്കർ ജി തുടങ്ങിയവർ പ്രസംഗിക്കും. ആചാര്യശ്രീ കെ. ആർ മനോജ് ജിയ്ക്ക് കിട്ടിയ തുടർച്ചയായ മൂന്നാമത്തെ ദേശീയപുരസ്കാരമാണിത്. Eternal Hindu Foundation ഏർപ്പെടുത്തിയ 2023-ലെ "മഹർഷി അരവിന്ദോ സമ്മാൻ," 2024 ലെ അക്ഷയ ഹിന്ദുപുരസ്കാരം എന്നിവയും ആചാര്യന് ലഭിച്ചിരുന്നു. നവംബർ 29 മുതൽ ഡിസംബർ 2 വരെ ഡൽഹിയിൽ വിവിധ പരിപാടികളിൽ ആർഷവിദ്യാസമാജം ടീം സംബന്ധിക്കും. 29 ന് രാവിലെ 11.30 ക്ക് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (ജെ എൻ യു ) പ്രഭാഷണം. 30 ന് രാവിലെ 8 ന് ആദിശങ്കര സേവാകേന്ദ്രയിലെ വിദ്യാർത്ഥികൾക്കുള്ള അവയർനെസ് സെഷൻ നടക്കും. ഉച്ചക്ക് ശേഷം 3ന് വിശ്വഹിന്ദുപരിഷത്ത് ദൽഹി പ്രാന്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ (കോൺസ്റ്റിസ്റ്റ്യൂഷൻ ക്ലബ്ബ് സ്പീക്കർ ഹാൾ) AVS പ്രചാരിക എസ്. ആതിര ജി രചിച്ച "ഞാൻ ആതിര " എന്ന ഗ്രന്ഥത്തിൻ്റെ ഹിന്ദി പരിഭാഷ ("മേം ആതിര" ) യുടെ പ്രകാശനം നടക്കും. വിവിധ റാഡിക്കലൈസേഷനുകളിൽ നിന്ന് സനാതനധർമ്മത്തിലേയ്ക്ക് തിരികെയെത്തി, AVS പൂർണ്ണസമയ പ്രചാരകരായിമാറിയ സ്വാഭിമാനി വനിതകൾ അവതരിപ്പിക്കുന്ന, AVS കൾച്ചറൽ മിഷൻ ടീമിൻ്റെ "ഭരതം" എന്ന ഡോക്യുമെൻ്ററി ഡാൻസ് ഡ്രാമയും ഇതോടൊപ്പം അവതരിപ്പിക്കും. വൈകിട്ട് 7.30 ക്ക് ദിൽഷത് ഗാർഡൻ അയ്യപ്പ ക്ഷേത്രത്തിൽ പ്രഭാഷണം. ഡിസംബർ ഒന്നിന് ഉച്ച കഴിഞ്ഞ് 3 ന് JNU-ൽ ബോധവത്ക്കരണ പരിപാടി വൈകിട്ട് 7 ന് പാഞ്ചജന്യംഭാരതം കൾച്ചറൽ സെൻ്ററിൽ പ്രഭാഷണം ഡിസംബർ രണ്ടിന് വൈകിട്ട് 4.30 സ്കോളേഴ്സ് മീറ്റ് ഇതിനു പുറമേ പ്രമുഖവ്യക്തികളും, സംഘടനകളുമായുള്ള കൂടിക്കാഴ്ചകളുമുണ്ട്. ആർഷവിദ്യാസമാജത്തിന്റെ പ്രഥമവനിതാപ്രചാരിക ഒ.ശ്രുതി ജിക്ക് Eternal Hindu Foundation ഏർപ്പെടുത്തിയ "മഹർഷി അരബിന്ദോ സമ്മാൻ" 2025 ദേശീയപുരസ്കാരവും ഏറ്റുവാങ്ങും. പൊതുപരിപാടകളിലേയ്ക്ക് എല്ലാ സജ്ജനങ്ങൾക്കും സുസ്വാഗതം.... 🙏🪷🕉️🪷🙏 Contact numbers: 9074676026, 7356613488, 8943006350 സ്നേഹപൂർവ്വം, ആർഷവിദ്യാസമാജം #delhi #programs #Aacharya Sri Manoj ji #aarshavidyasamajam
delhi - ShareChat