ഓണം കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം. ഓണം കേരളത്തിന്റെ ഔഗ്യോഗിക ഉത്സവമായും കണക്കാക്കുന്നു. ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. അതിനാൽ ഇത് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായി ആഘോഷിക്കപ്പെടുന്നു. മനോഹരമായ ഈ ഉത്സവം മലയാളികളുടെ സാംസ്കാരിക മഹോത്സവം കൂടിയായി കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നതായി കാണാം. പുതു വസ്ത്രങ്ങൾ അണിയുക, പൂക്കളം ഒരുക്കുക, ഊഞ്ഞാൽ ആടുക, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുക, എല്ലാവരും ഒരുമിച്ച് ഇരുന്ന് സദ്യ കഴിക്കുക തുടങ്ങിയവ ഓണത്തിന്റെ ചില ചടങ്ങുകളാണ്. ധാരാളം കലാ കായിക മത്സരങ്ങളും വിനോദങ്ങളും ഓണവുമായി ബന്ധപെട്ടു നടക്കാറുണ്ട്. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ #❤️anarkali ❤️ #ഓണം #🌸 പൊന്നോണം സ്റ്റാറ്റസ് #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #✍️Life_Quotes