ShareChat
click to see wallet page
search
എത്ര നാളുകളായി ഞാനീ സ്വാർത്ഥതയുടെ തടവറക്കുള്ളിൽ കുടുങ്ങി കിടക്കുന്നു... ഇരവും പകലുമറിയാതെ... നിമിഷങ്ങളോ ദിനങ്ങളോ വേർതിരിച്ചെടുക്കാനാവാതെ... എന്റെ കാലുകളിലുണ്ടായിരുന്ന അദൃശ്യമായ ചങ്ങലപ്പൂട്ടുകളിൽ നിന്നും ഞാൻ മോചിതയാക്കപ്പെട്ടുവെന്നോ..?? കാലങ്ങളായ ശീലമായത് കൊണ്ടാവണം കാലുകൾ ഇടറി പോവുന്നു... തപ്പിയും തടഞ്ഞും ഇടറി വീണും എത്ര പാടുപെട്ടിട്ടാണ് ഒന്ന് നടക്കുവാൻ ഞാൻ പാകപ്പെട്ടത്... ചേർത്ത് കെട്ടിവെക്കപ്പെട്ട എന്റെ ചിറകുകളെക്കുറിച്ച് ഞാൻ മറന്നുപ്പോയിരുന്നു എന്ന് മാത്രമല്ല., എന്നെക്കുറിച്ച് പോലും ഓർത്തെടുക്കുവാനാവാത്തവിധം ഞാനാകെ മാറിപ്പോയിരുന്നു.. ഇനിയെത്ര തല്ലിപ്പിടച്ചാലാണ് എനിക്കൊന്നുയർന്നു പറക്കാനാവുക.. തലകുനിച്ചു തലക്കുനിച്ച് തലയുയർത്തി നോക്കുവാൻ പോലുമെനിക്ക് ഭയം, താഴ്ന്നു താഴുന്ന് മുതുകിലൊരു കൂന് വന്നതുപോലെ...ഇനിയോട്ടും താഴാനിടയില്ലാണ്ടായിട്ടും ചവിട്ടി താഴ്ത്തിയപ്പോഴാണ് എനിക്കൊന്നു തലയുയർത്തി പിടിച്ചു നോക്കുവാൻ തോന്നിയത്... ഞാനെന്നിലാകെ പരതി നോക്കിയതും എന്നെ തന്നെയായിരുന്നു മറ്റൊരാൾക്ക്‌ വേണ്ടി മാറി മാറി ഇല്ലാണ്ടായിപ്പോയോരെന്നെ.... #sadgirl #life #hijabi girl
life - ShareChat