സ്ക്രീൻ ഓഫായി… പ്രിയാ… കിച്ചു നേർത്ത തേങ്ങലോടെ ഉരുവിട്ടു….
ഗൗരി മോളെയുമെടുത്ത് തറഞ്ഞു നിന്നുപോയി…. കിച്ചുവിന്റെ മുഖത്തെ ഭാവമപ്പോൾ ആർക്കും മനസിലാക്കാനായില്ല….
കിച്ചുവേട്ടാ…. തോളിൽ കൈവച്ച് ഗൗരി വിളിച്ചപ്പോൾ അവൻ പതിയെ അത് എടുത്തുമാറ്റി നേരെ നടന്നുപോയി…
ഗൗരി നിർവികാരയായി നിന്നു…. പിന്നെ അമ്മൂട്ടിയെ എടുത്ത് ആരെയും നോക്കാതെ പിന്നാലെ നടന്നു….
റിസെപ്ഷനിൽന്ന് കീ വാങ്ങി അവൻ റൂമിൽ കയറി കതകടച്ചു…
ഗൗരി കുറച്ച് നേരം കതകിനുമുന്നിൽ നിന്നു….. ഉള്ളിൽ നിന്നുള്ള കിച്ചുവിന്റെ തേങ്ങൽ ഗൗരിടെ കണ്ണുകളെ ഈറനാക്കാൻ തുടങ്ങിയിരുന്നു…… സൈബർ സഖാവ് 🕊️ #🥰 ചങ്ക് കൂട്ടുകാർ #💔 നീയില്ലാതെ #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം