ShareChat
click to see wallet page
search
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/X6Kk63RZ?d=n&ui=v64j8rk&e1=c💞ദേവനന്ദിനി.... Part 25💞 എല്ലാം നോക്കി തൃപ്തി തോന്നിയ പോലീസ് അവരെ പോകാനനുവദിച്ചു…. അങ്ങനെ രുദ്രനും ഗൗരിയും അവരുടെ യാത്രയിലെ ആദ്യ കടമ്പയായ ഗുജറാത്ത്‌ സംസ്ഥാനത്തേക്ക് കയറി….. ചെക്കിങ് കഴിഞ്ഞു കുറച്ചു മുന്നോട്ട് പോയ രുദ്രനും ഗൗരിയും നേരത്തെ രുദ്രൻ പറഞ്ഞിരുന്ന ദാബയിലേക്ക് വണ്ടി കയറ്റി നിർത്തി… "അങ്ങനെ നമ്മൾ അടുത്ത സ്റ്റേറ്റിൽ എത്തി അല്ലെ ദേവേട്ടാ…." "അതെ….ഇനി ഈ സ്റ്റേറ്റിലൂടെ ആണ് ഇനി അഞ്ഞൂറോളം കിലോമീറ്റർ പോകാനുള്ളത്. ഏകദേശം സ്റ്റേറ്റിന്റെ തെക്ക് തൊട്ട് വടക്ക് വരെ മൊത്തത്തിൽ…." "വാ നമുക്ക് ഒന്നു ഫ്രഷ് ആവാം ആദ്യം…" രുദ്രൻ ഗൗരിയെയും കൊണ്ട് വാഷ് റൂം ഏരിയയിലേക്ക് നടന്നു…. ഗൗരിയുടെ തോളിൽ ഇരുന്ന അവളുടെ വാനിറ്റി ബാഗിൽ നിന്നും ഫേസ് വാഷ് ലോഷൻ എടുത്തു കൊടുത്തു രുദ്രൻ. ഇതൊക്കെ അവനെപ്പോൾ വച്ചെന്നു അറിയാതെ അത്ഭുതപ്പെട്ടു ഗൗരി….. "ഇതൊക്കെ ദേവേട്ടൻ എപ്പോൾ വച്ചു.. ഞാനറിഞ്ഞില്ലല്ലോ…." "അതൊക്കെ ഇന്നലെ രാത്രി തന്നെ മോളറിയാതെ ഞാനങ്ങട് വച്ചു "….രുദ്രൻ ചിരിച്ചു കൊണ്ട് മറുപടി നൽകി.. രണ്ടു പേരും കയ്യും മുഖവുമൊക്കെ കഴുകിയതിനു ശേഷം ദാബായിലെ ഫുഡ്‌ കോൺറിലേക്ക് നടന്നു. അവിടെയുള്ള ഒരു ഫാമിലി റൂമിലേക്ക് കയറിയിരുന്നു അവർ… "ദേവേട്ടാ… ഇങ്ങനെ യാത്ര പോകുമ്പോൾ ദേവേട്ടൻ എങ്ങനത്തെ ഭക്ഷണമാ കഴിക്കാറ്"…. ഗൗരി "വായിൽ വച്ചു കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം. അല്ലാതെന്ത് "….രുദ്രനതും പറഞ്ഞു ചിരിച്ചു… "അയ്യോടാ… ഭയങ്കര തമാശ… ഞാൻ ഉദ്ദേശിച്ചത് ഭക്ഷണകാര്യത്തിൽ പ്രത്യേകം എന്തെങ്കിലും ഇങ്ങനെ യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ടത് ഉണ്ടോന്നാ. അപ്പോഴാ കുരങ്ങന്റെ കോമഡി "…. ഗൗരി രുദ്രന് നേരെ കൊഞ്ഞനം കുത്തി…😬 "ഹ ഹ… ഞാൻ തന്നെയൊന്നു ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ….എന്റെ നന്ദുമോള് ഇങ്ങനെ കലിപ്പ് മോഡിൽ ഇരിക്കുന്നത് കാണാൻ എനിക്കിഷ്ടമാ… എന്താണെന്നറിയില്ല "…. രുദ്രൻ ചിരി നിർത്താതെ പറഞ്ഞു…. "ദേവേട്ടന് സൗകര്യമുണ്ടെങ്കിൽ പറ "… ഗൗരി ഒന്നു പരിഭവിച്ചു… "അയ്യോടാ… എന്റെ നന്ദുമോള് പിണങ്ങിയോ"….അതും പറഞ്ഞു രുദ്രൻ ഗൗരിയുടെ കൈ എടുത്ത് അതിൽ തന്റെ ചുണ്ടമർത്തി…. ഗൗരിയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു…. "നന്ദു… ഇത് പോലെയൊക്കെ യാത്ര പോകുമ്പോൾ കഴിയുന്നതും വെജിറ്റേറിയൻ ഫുഡ്‌ കഴിക്കുന്നതാണ് നല്ലത്. കാരണം നോൺ വെജ് കഴിക്കുമ്പോൾ ചിലപ്പോൾ അതിലെ മസാല വയറിനു നല്ല പണി തരും. എണ്ണ കുറയ്ക്കുന്നതും നല്ലതാണ് ഇത് പോലെ ദൂരയാത്ര ചെയ്യുമ്പോൾ വയറിനു "…രുദ്രൻ പറഞ്ഞു നിർത്തി… "അപ്പോൾ വെജ് എന്തെങ്കിലും കഴിക്കാം അല്ലേ "… ഗൗരി "ഒഫ്‌ കോഴ്സ് യെസ് ഡാർലിംഗ് "… രുദ്രൻ ഗൗരിയത് കേട്ട് ചിരിച്ചു പോയി…. "എന്റെ ദേവേട്ടനെ ഈ യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ തിരിച്ചു കിട്ടിയത് നന്നായി"….ഗൗരിയവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു… "തിരിച്ചു കിട്ടാൻ ഞാൻ വല്ലടത്തും പോയോ അതിനു "… രുദ്രൻ ചിച്ചു കൊണ്ട് ചോദിച്ചു.. "അതല്ല ദേവേട്ടാ… ദേവേട്ടൻ ഞാൻ വന്നപ്പോഴുള്ള കലിപ്പ് മോഡിൽ ആയിരുന്നെങ്കിൽ ഈ യാത്ര ഇത്രയ്ക്ക് രസമുണ്ടാവില്ലായിരുന്നു "….ഗൗരിയുടെ സ്വരത്തിലേ പ്രണയം മുഖത്തും പടർന്നു… "എല്ലാം അന്ന് കുടിച്ച കള്ളിന്റെ പവർ "… രുദ്രൻ പൊട്ടിച്ചിരിച്ചു… ഗൗരിയും അവന്റെയൊപ്പം കൂടി… അപ്പോഴേക്കും ഓർഡർ എടുക്കാൻ ആള് വന്നപ്പോൾ ഭക്ഷണം പറഞ്ഞു. തന്തൂർ റൊട്ടിയും ദാൽ തട്ക്കയും പിന്നെ ഒരു ദാൽ കിച്ഡിയും പറഞ്ഞു രുദ്രൻ… "സൂറത്ത് എത്തിയിട്ട് നമുക്ക് കനത്തിൽ തട്ടാം കേട്ടോ "… രുദ്രൻ ഗൗരിയോട് പറഞ്ഞു… ഗൗരി ശരിയെന്നു തലയാട്ടി… അല്പസമയത്തിനകം ഭക്ഷണം വന്നു. രണ്ട് പേരും വളരെ ആസ്വദിച്ചു അത് കഴിച്ചു… ഭക്ഷണം കഴിച്ചിറങ്ങിയ രുദ്രനും ഗൗരിയും കൈ കഴുകിയതിന് ശേഷം ദാബയുടെ മുറ്റത്തേക്ക് നടന്നു… ആരും തൊട്ടടുത്തു ഇല്ലെന്നു മനസ്സിലാക്കിയ രുദ്രൻ ഗൗരിയെ തന്നോട് ചേർത്തു പിടിച്ച് അവളുടെ ഇടത്തെ കവിളിൽ അമർത്തി ചുംബിച്ചു…. ഗൗരിയുടെ മുഖം അരുണാഭയണിഞ്ഞു… "ദേവേട്ടന് ഇപ്പോൾ വലിക്കാൻ തോന്നിയോ"…. ഗൗരി "വലിക്കാൻ തോന്നിയിട്ടല്ല.. ഇത് ഗുജറാത്തിൽ കയറിയതിന്റെയാ……" രുദ്രനൊരു കള്ളച്ചിരിയോടെ അവളെ ചേർത്തു പിടിച്ചു നടന്നു…. ചുംബനമേറ്റ കവിളിൽ തടവി നാണത്തോടെ ഗൗരിയും….. ദാബയ്ക്ക് മുന്നിൽ ഒരു പത്തു മിനിറ്റോളം അവർ വിശ്രമിച്ചു… "ഇതേതാ ദേവേട്ടാ സ്ഥലം….." "ഹുഡ… ഇത് കഴിഞ്ഞു കുറെ മുന്നോട്ട് പോയാൽ സുതർപട. അത് കഴിഞ്ഞാൽ പിന്നെ ഈ മലയൊക്കെ പതുക്കെ മാറും. പിന്നെ ഒരു മൂന്നു മണിക്കുള്ളിൽ നവസാരി പിടിക്കണം. പിന്നെ അവിടുന്ന് ഒരു നാല്പത്തഞ്ച് കിലോമീറ്റർ കഴിഞ്ഞാൽ സൂറത്ത്…." ദാബയുടെ മുന്നിൽ ഉള്ള പാൻഷോപ്പിൽ നിന്നും വാങ്ങിയ ചൂയിംഗത്തിന്റെ രണ്ട് ഫോയിൽ രുദ്രൻ ഗൗരിയ്ക്ക് നേരെ നീട്ടി… "ഇടയ്ക്ക് ഇത് ചവച്ചോണ്ടിരുന്നോ. വായിലെ ജലാംശം പോവില്ല…" അതും പറഞ്ഞു രുദ്രൻ ആ ഫോയിലുകൾ ഗൗരിയുടെ കയ്യിൽ കൊടുത്തു… അല്പനിമിഷങ്ങൾ കൂടി അവിടെ ചെലവിട്ട് അവർ പുറപ്പെട്ടു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ദാബയിൽ നിന്നും മുന്നോട്ടുള്ള യാത്ര പുറപ്പെട്ട രുദ്രനും ഗൗരിയും ബോർഡർ വില്ലേജ് ആയ ഹുദ കടന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നു. പശ്ചിമ ഘട്ടത്തിലെ പ്രകൃതിരമണീയ ദൃശ്യങ്ങൾ അവരെ കടന്നു പോയിക്കൊണ്ടിരുന്നു… ചെറിയ കുന്നുകളും മലകളും മുറിച്ചു അതിനിടയിലൂടെ ഉണ്ടാക്കിയ റോഡ് ആയതിനാൽ ഒരു വശം താഴ്ചയും ഒരു വശം മലയുടെ ഭാഗങ്ങളും വളവുകളും നിറഞ്ഞിരുന്നു റോഡ് പോകുന്ന വഴികളിൽ… അകലെ മലനിരകളും താഴെ വയലുകളും എല്ലാം നിറഞ്ഞ പച്ചപ്പ് പ്രക്രതിയെ മനോഹാരിതയണിയിച്ചു കൊണ്ടിരുന്നു… ഈ കാഴ്ചകളെല്ലാം ഗൗരിയിൽ അനല്പമായൊരു ആനന്ദം നിറച്ചു. അവൾ ഈ യാത്ര നന്നായി ആസ്വദിച്ചു കൊണ്ടിരുന്നു…. "ദേവേട്ടാ… ഈ യാത്ര ഇങ്ങനെ കുളിരണിയിക്കുന്നതും പ്രകൃതിമനോഹരവും ആകുമെന്ന് വിചാരിച്ചില്ല "…. ഗൗരി "ഇതിപ്പോൾ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായതു കൊണ്ടാണ് ഈ കുളിരും പ്രകൃതിരമണീയതയുമൊക്കെ. ഇതൊക്കെ കഴിഞ്ഞു ഗുജറാത്തിന്റെ തീരപ്രദേശവും വടക്ക് പ്രദേശങ്ങളിലും എത്തുമ്പോൾ ഇതിന്റെ നേർവിപരീതമായിരിക്കും. അപ്പോഴും ഈ താല്പര്യം കാണുമോ "….രുദ്രൻ ഗൗരിയോട് ചോദിച്ചു… "പ്രകൃതിയും കാലാവസ്ഥയും എങ്ങനെ വേണമെങ്കിലും ആയിക്കോട്ടെ. എന്റെ കൂടെ ദേവേട്ടനുള്ളപ്പോൾ എനിക്ക് എപ്പോഴും വസന്തകാലമാ "….രുദ്രനെ കെട്ടിപ്പിടിച്ചു ഗൗരി പറഞ്ഞു… "നന്ദുമോള് ഇപ്പോൾ കാവ്യത്മകമായി ചിന്തിക്കാൻ തുടങ്ങിയോ "….രുദ്രൻ ഒന്നു ചിരിച്ചു…. "ഒരു കവിയെ വർഷങ്ങളായ് മനസ്സിൽ ഇട്ടു കൊണ്ട് നടക്കുവല്ലേ. അപ്പോൾ കുറച്ചെങ്കിലും കിട്ടാതിരിക്കുമോ"… ഗൗരിയുടെ ചിരിച്ചു കൊണ്ടുള്ള മറുപടി... ഹുദയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള സുതർപാട വില്ലേജ് എത്തിയപ്പോൾ അവിടെയുള്ള ഒരു വെള്ളചാട്ടത്തിന് അരികിലേക്ക് രുദ്രൻ വണ്ടി കൊണ്ടു പോയി. വെള്ളചാട്ടത്തിന്റെ ഫോട്ടോയും മറ്റും എടുത്തു തിരികെ ബൈക്കിൽ കയറാൻ നേരത്ത് രുദ്രൻ ഗൗരിയോട് പറഞ്ഞു… "നന്ദു… ഇനി നമുക്ക് അധികം നിർത്താൻ കഴിയില്ല കേട്ടോ. മൂന്ന് മണിക്കുള്ളിലെങ്കിലും നവസാരി പിടിക്കണം എന്നാലേ ഇരുട്ടുന്നതിനു മുൻപ് സൂറത്ത് എത്താൻ പറ്റൂ…" "നമുക്ക് വേഗം പോകാം ദേവേട്ടാ….വേണമെങ്കിൽ കുറച്ചു സ്പീഡ് കൂട്ടിക്കോ "… ഗൗരി… ബൈക്കിൽ കയറി ഹെൽമെറ്റ്‌ ഇടാൻ പോയ രുദ്രനോട് ഗൗരി ഒന്നു തല തിരിക്കാൻ ആവശ്യപ്പെട്ടു. എന്തിനെന്നു ചോദിച്ചു പിന്നോട്ട് ഗൗരിയുടെ നേരെ തിരിഞ്ഞ രുദ്രന്റെ ഇരുകവിളിലും ഗൗരി പിടിച്ചു. അവന്റെ മുഖത്തോട്ട് മുഖമടുപ്പിച്ചു അവന്റെ ചുണ്ടിൽ അമർത്തിയൊരു ചുംബനം നൽകി… "ഇനിയും ദൂരം പോകേണ്ടതല്ലേ… ഞാൻ ഒന്നു എനർജി ബൂസ്റ്റ്‌ ചെയ്തതാ "… അന്തിച്ചു നിന്ന രുദ്രന്റെ നേരെ കണ്ണിറുക്കിച്ചിരിച്ചു ഗൗരി പറഞ്ഞു… "എപ്പോഴും ഇങ്ങനെ ബൂസ്റ്റ്‌ ചെയ്ത് തരുമോ"… രുദ്രനൊരു ചെറുചിരിയോടെ ചോദിച്ചു… "നോക്കാം…. ഇത് പോലെ നല്ല കുട്ടിയായി വണ്ടി ഓടിച്ചാൽ പരിഗണിയ്ക്കാം "…. ഗൗരി 😜 അവിടുന്ന് പുറപ്പെട്ട അവർ കുറച്ചു സമയത്തിനകം കപ്രാടാ വില്ലേജിൽ എത്തി. ഇനിയങ്ങോട്ട് പശ്ചിമ ഘട്ടത്തിന്റെ ആ ശീതളിമയും പ്രകൃതിമനോഹാരിതയുമില്ല. ഇനിയങ്ങോട്ട് വരണ്ട ഉപ്പുകാറ്റ് പുരണ്ട കാലാവസ്ഥ ആയിരിക്കും. രുദ്രൻ ഇടയ്ക്ക് വണ്ടിയുടെ വേഗം കൂട്ടി… കപ്രാടയിൽ നിന്നും ഏകദേശം ഒരു മണികൂറോളം സമയമെടുത്ത് അവർ കില്ല - പാർഡി ജംഗ്ഷനിൽ എത്തി. ഇവിടെ നിന്നാണ് ഇത്രയും ദൂരം രുദ്രനും ഗൗരിയും വന്ന നാഷണൽ ഹൈവേ 848 ചെന്നൈയിൽ നിന്നും മുംബൈ ഗുജറാത്ത്‌ വഴി പോകുന്ന നാഷണൽ ഹൈവേ 48 മായി കൂടിച്ചേരുന്നത്….. കില്ല - പാർഡി ജംഗ്ഷനിൽ നിന്നും വലത്തോട്ട് രുദ്രൻ വണ്ടിയെടുത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗോൾഡൻ ക്വാഡ്രിലാറ്ററൽ ഹൈവേയുടെ അരികിലൂടെ മുന്നോട്ട് നീങ്ങി.ഇവിടെ നിന്നും നൂറോളം കിലോമീറ്റർ ഉണ്ട് സൂറത്തിലേക്ക്. നവസാരിക്ക് അറുപത്തിയഞ്ചിന്റെ അടുത്തും…. ഗോൾഡൻ ക്വാഡ്രിലാറ്ററൽ ഹൈവേയിൽ കയറിയപ്പോൾ രുദ്രന്റെ ബൈക്കിനു അല്പം സ്പീഡ് കൂടി. അതിലൂടെ രുദ്രന്റെ ബൈക്ക് ഗൗരിയുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു…. "നന്ദു… തനിക്കുറക്കം വല്ലതും വരുന്നുണ്ടെങ്കിൽ പറ കേട്ടോ… എന്തെങ്കിലും കുടിക്കണമെങ്കിൽ കുടിക്കാം. അല്ലെങ്കിൽ എന്റെ മേലേക്ക് ഒന്നു ചാരി മയങ്ങുന്നെങ്കിൽ അതുമാവാം. ഞാൻ സ്പീഡ് കുറച്ചു ശ്രദ്ധിച്ചു ഓടിച്ചോളാം "…. നിർത്താതെ യാത്ര തുടരുന്നതിനിടെ രുദ്രൻ ഗൗരിയോട് പറഞ്ഞു… "അത് സാരമില്ല ദേവേട്ടാ.. ഇനി എന്തെങ്കിലും കുടിക്കുന്നത് ദേവേട്ടൻ നിർത്താൻ വിചാരിച്ചിടത്ത് എത്തിയിട്ടാവാം…. ദേവേട്ടൻ ഇങ്ങനെ നിർത്താതെ ഓടിക്കുമ്പോൾ ഞാനുറങ്ങുന്നത് ശരിയല്ല "…. രുദ്രന്റെ തോളിലേക്ക് താടി മുട്ടിച്ചു കൊണ്ട് തന്നെ ഗൗരി പറഞ്ഞു… രുദ്രൻ ഒന്നു ചിരിച്ചു … അവന്റെയുള്ളിൽ ആമോദം തിര തല്ലുകയായിരുന്നു. ഇത് വരെ യാത്ര നടത്തിയപ്പോൾ ഇത് പോലൊരു എൻജോയ്മെന്റ് കിട്ടിയിട്ടില്ല. ആദ്യമായിട്ടാണ് സമയം വൈകുന്നുണ്ടെങ്കിൽ പോലും ഇത്രയ്ക്കും എൻജോയ്മെന്റ് കിട്ടുന്നത്… രുദ്രന്റെ ബൈക്ക് ചിക്കലി എന്ന ടൌൺ കടന്നു അംബിക നദിക്ക് മുകളിലൂടെ മുക്കാൽ മണിക്കൂർ എടുത്ത് നവസാരി ഗ്രിഡ് റോഡ് ജംഗ്ഷനിൽ എത്തി. ഗോൾഡൻ ക്വാഡ്രിലാറ്ററലിൽ നിന്നും ഇടത്തോട്ട് നവസാരി സിറ്റിക്ക് ഉള്ളിലേക്ക് പോകുന്ന വഴിക്ക് രുദ്രൻ ബൈക്ക് തിരിച്ചു... ഗ്രിഡ് റോഡിലേക്ക് വണ്ടി കയറ്റിയ രുദ്രൻ കൊള്ളാവുന്ന ഒരു സ്നാക്ക്സ് സെന്ററിൽ വണ്ടി നിർത്തി. അതിനുള്ളിൽ കയറി രണ്ട് കസേരകളിൽ ആയി ഇരുന്നു…. ചായ കുടിക്കുന്നതിനിടയിൽ ഗൗരി രുദ്രനോട് ചോദിച്ചു… "ദേവേട്ടാ….നവസാരി നമ്മൾ ഹിസ്റ്ററി ബുക്കിൽ ഒക്കെ പഠിച്ചതായി ഓർക്കുന്നു…." "അതെ...ഈ ജില്ലയിൽ ആണ് ദണ്ടി കടപ്പുറം. അതായത് ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം. പിന്നെ ഈ സ്ഥലത്തിന്റെ പ്രത്യേകത പേർഷ്യയിൽ നിന്നും ആദ്യത്തെ പാർസി സമൂഹം വന്നത് ഇവിടേക്കാണ്. പണ്ടത്തെ പേർഷ്യയിലെ അതായത് ഇന്നത്തെ ഇറാനിലെ സാരി എന്ന പ്രദേശവുമായി ഉള്ള സാമ്യം തോന്നിയത് കൊണ്ട് അവർ പേർഷ്യൻ ഭാഷയിൽ പുതിയത് എന്നർത്ഥം വരുന്ന നൗ ഉം സാരിയും ചേർത്ത് പുതിയ സാരി എന്ന അർത്ഥത്തിൽ നൗ സാരി എന്ന് വിളിച്ചു. അങ്ങനെയാണ് ഈ പേരുണ്ടായത്… പിന്നെ ടാറ്റ സ്ഥാപകൻ ജംഷെഡ്ജി ടാറ്റ ഒക്കെ ജനിച്ചത് ഇവിടെയാണ് "….. രുദ്രൻ ഗൗരിയ്ക്ക് നവസാരിയുടെ ചരിത്രം ചുരുക്കി വിവരിച്ചു…. ഗൗരിയെല്ലാം ശ്രദ്ധയോടെ കേട്ടു. രുദ്രന്റെ അറിവിൽ അവൾക്ക് അത്ഭുതം തോന്നി. "പണ്ടും ചരിത്രകാര്യങ്ങളിൽ ഒക്കെ രുദ്രന് നല്ല ഗ്രാഹ്യമുണ്ട്. ഇപ്പോഴും അതിനൊരു കുറവുമില്ല "….അവൾ മനസ്സിൽ ചിന്തിച്ചു… "ദേവേട്ടന് ഇപ്പോഴും ആ പൊതുവിജ്ഞാനകാര്യങ്ങളിൽ ഉള്ള ഇന്റെരെസ്റ്റ്‌ ഇത് വരെ പോയിട്ടില്ല അല്ലെ. നല്ലതാണ് "…. ഗൗരിയവനെ പുകഴ്ത്തി… "നന്ദു… നമ്മൾ ഒരു യാത്ര പോകുമ്പോൾ പോകുന്ന സ്ഥലത്തിന്റെ ചരിത്രം, സംസ്ക്കാരം, ഭക്ഷണരീതികൾ ഒക്കെ അറിയാൻ ശ്രമിക്കണം. ഏതു നാട്ടിലാണോ പോകുന്നത് അവിടുത്തെ രീതികളുമായി പൊരുത്തപ്പെടാൻ കഴിയണം. യാത്ര ചെയ്യുന്നതിന്റെ ഉദ്ദേശം തന്നെ ആ സ്ഥലങ്ങളെ കുറിച്ചു അറിയുക എന്നതാണ്…." രുദ്രൻ വിവരിച്ചു… "ദേവേട്ടാ….ദണ്ടി കടപ്പുറത്തേക്ക് ഇവിടുന്നു എത്ര ദൂരമുണ്ട് "…. ഗൗരി "ഇവിടുന്നു പടിഞ്ഞാറോട്ടു ഒരു ഇരുപത്തഞ്ച് കിലോമീറ്റർ പിടിക്കണം.. എന്തെ "…. രുദ്രൻ "നമുക്കവിടേക്ക് ഒന്നു പോയാലോ…" ഗൗരിയൊരു കള്ളച്ചിരിയോടെ ചോദിച്ചു…. "എന്തിനാ… എന്റെ നന്ദൂട്ടിക്ക് ഇപ്പോൾ അവിടെ പോയിട്ട് ഉപ്പു കുറുക്കാനുണ്ടോ"….രുദ്രൻ ചിരിയോടെ ചോദിച്ചു…. "ഈൗ….കളിയാക്കാതെ പോകാൻ പറ്റുമോ ഇല്ലയോ എന്ന് പറ "…. ഗൗരി മുഖം കനപ്പിച്ചു. "നന്ദു…. നിന്നെ അവിടെ കൊണ്ടു പോകാൻ താല്പര്യമില്ലാഞ്ഞിട്ടല്ല. ഇപ്പോൾ തന്നെ സമയം മൂന്നര ആവുന്നു. ഇനിയും ഒരു മണിക്കൂർ ഉണ്ട് സൂറത്തിലേക്ക്. സിറ്റിക്കുള്ളിൽ നമുക്ക് കയറണം. വൈകുന്നേരം അത്യാവശ്യം ട്രാഫിക് ഒക്കെ കാണും. ഇനി ദണ്ടി പോകാനിരുന്നാൽ അപ്പ്‌ ആൻഡ് ഡൌൺ ട്രാവൽ അടക്കം ഒരു മണിക്കൂർ ആവും പിന്നെ അവിടെ ചെലവഴിക്കുന്ന സമയം വേറെയും. ഒരുപാട് വൈകും…" "അത് കൊണ്ട് തിരിച്ചു വരുമ്പോൾ ഞാൻ നിന്നെ കൊണ്ടുപോകാം… പോരെ "….രുദ്രൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവളുടെ വിടർന്ന നയനങ്ങളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു… പ്രണയം നിറഞ്ഞു തുളുമ്പുന്ന മിഴികളോടെ ഒരു ഹൃദ്യമായ പുഞ്ചിരിയോട് കൂടി സമ്മതമെന്ന അർത്ഥത്തിൽ ഗൗരി തലയാട്ടി… ആ മുഖത്തേക്ക് അവൻ ഒരു നിമിഷം കൊതിയോടെ നോക്കി നിന്നു…. ""പ്രണയം തുളുമ്പുന്ന നിന്റെയീ കമലദലനയനങ്ങളും, കുങ്കുമവർണ്ണം പടർന്ന തുടുത്ത കപോലങ്ങളും, വശ്യതയാർന്ന മന്ദസ്മേരവും അടങ്ങിയ പാർവണേന്ദുമുഖിയായ നിന്നിലലിഞ്ഞു ചേരാൻ എന്നിൽ മോഹം ജനിപ്പിക്കുന്നു എപ്പോഴും…."" "ദേവേട്ടാ….ദേവേട്ടാ"… ഗൗരി വിളിച്ചപ്പോൾ രുദ്രൻ തന്റെ ചിന്തയിൽ നിന്നുണർന്നു…. "എന്താ ഇങ്ങനെ നോക്കുന്നത്… ആദ്യമായിട്ട് കാണുകയാണോ എന്നെ…." "നന്ദു….നിന്നെ എപ്പോൾ കാണുമ്പോഴും ആദ്യമായി കാണുന്ന പോലെയാണ് "… രുദ്രൻ "എന്നിട്ടാണോ ദേവേട്ടൻ വർഷങ്ങൾക്ക് ശേഷം എന്നെ കണ്ടപ്പോൾ ഒന്നു നോക്കുക പോലും ചെയ്യാതിരുന്നത് "… ഗൗരി "നീയറിയാതെ എന്റെ നോട്ടം എപ്പോഴും നിന്നിലേക്കെത്തിയിരുന്നു "…. രുദ്രന്റെ കണ്ണുകളിൽ പ്രണയം തുളുമ്പി… "ഞാനറിയുന്നുണ്ടായിരുന്നു എന്റെയീ കലിപ്പൻ കള്ളന്റെ ഈ ഒളിഞ്ഞു നോട്ടം…." ഗൗരിയൊന്നു മന്ദഹസിച്ചു… "അതെ മോനെ ദേവേട്ടാ….നമുക്ക് ഇങ്ങനെ റൊമാൻസ് കളിച്ചിരുന്നാൽ മതിയോ. പോകണ്ടേ…." രണ്ട് പേരും എഴുന്നേറ്റു സ്നാക്ക്സ് സെന്ററിന് പുറത്തിറങ്ങി. ബൈക്കിനടുത്തു വരെ രുദ്രൻ ഗൗരിയുടെ തോളിലൂടെ കയ്യിട്ട് തന്നോട് ചേർത്തു പിടിച്ചു. ഗൗരിയൊന്നു കൂടി അവനോടിഴുകി ചേർന്നു നിന്നു…. തുടർന്ന് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത രുദ്രനും ഗൗരിയും തങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തുടർന്നു….വജ്ര നിർമാണത്തിന് പ്രശസ്തിയാർജ്ജിച്ച സൂറത്തിലോട്ട്… ( തുടരും ) കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ
✍ തുടർക്കഥ - Part 25 BBDImn3Im Part 25 BBDImn3Im - ShareChat