#😱 അമ്മയെ മകന്‍ മദ്യക്കുപ്പികൊണ്ട് കഴുത്തറുത്ത് കൊന്നു തിരുവനന്തപുരത്ത് അമ്മയെ മകന്‍ മദ്യക്കുപ്പികൊണ്ട് കഴുത്തറുത്ത് കൊന്നു
വീട്ടിലെ ബഹളവും നിലവിളിയും കേട്ട് സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു. നേമത്ത് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി(71)യാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായതോടെയായിരുന്നു കൊലപാതകം.
മദ്യക്കുപ്പികൊണ്ട് വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പ് മുറിച്ചുമായിരുന്നു കൊലപാതകം. വീട്ടിലെ ബഹളവും നിലവിളിയും കേട്ട് സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. സ്ഥിരം മദ്യപാനിയായിരുന്നു ഇയാളെന്നാണ് വിവരം. മുന്‍ സൈനികനാണ് അജയകുമാര്‍. #🔎 October 30 Updates #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📹 ക്രൈം ഫയൽ


