#🖋 എൻ്റെ കവിതകൾ🧾 #❤️ പ്രണയ കവിതകൾ #📝 ഞാൻ എഴുതിയ വരികൾ
Dhaham...
മഷിപ്പാത്രം നിറഞ്ഞിട്ടും
തുടങ്ങാത്തൊരു വരിപോലെ,
ഉള്ളിൽ കത്തുന്നു
അടക്കിപ്പിടിച്ച ദാഹം.
അക്ഷരങ്ങൾ കുന്നുകൂടി
വാക്കുകൾ കല്ലിച്ചമർന്നു.
എങ്കിലും പേപ്പർ
വെളുത്തു കിടക്കുന്നു...
എന്തോ ഒന്ന് കുറയാതെ,
എവിടെയോ ഒടുങ്ങാത്ത
ഒരു വിശപ്പ്…
ഇത് സത്യത്തെ തൊടാനുള്ള ദാഹം,
മൗനത്തെ പിളർത്താനുള്ള ദാഹം,
ഉറക്കം കെടുത്തുന്ന
പുതിയ ഒരു ഭാവനയെ
ഭൂമിയിലേക്ക് വലിച്ചിടാൻ
തിടുക്കപ്പെടുന്ന ആത്മാവിൻ്റെ ദാഹം.
തെളിഞ്ഞ ചിന്തകളല്ല,
ചുട്ടുപൊള്ളുന്ന ഒരു നോവിൻ്റെ
രഹസ്യമിനിയുമെഴുതണം...
വായനക്കാരൻ്റെ നെഞ്ചിൽ
തീ കോരിയിടുന്ന
ഒരൊറ്റ വാക്ക്.
പുറംലോകം അറിയാത്ത
ഈ അന്തർയാത്രയിൽ
ഞാൻ എപ്പോഴും ദാഹിക്കുന്നു...
എഴുതിയാൽ തീരാത്ത
ആ കടലോളം ആഴമുള്ള അക്ഷരങ്ങൾക്കായി!


