#😱 പ്രിയ മലയാള നടി ഡിവോഴ്സ് ആകുന്നു
ഒന്നരവർഷമായി വേർപിരിഞ്ഞ് താമസം; വിവാഹമോചനവാർത്ത അറിയിച്ച് നടി ഹരിത.
ടെലിവിഷന്‍ സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹരിത ജി നായര്‍. കസ്‍തൂരിമാന്‍ എന്ന സീരിയലിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ഹരിത ഇപ്പോൾ ചെമ്പരത്തി എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. സിനിമാ എഡിറ്ററായ വിനായക് ആണ് ഹരിതയെ വിവാഹം ചെയ്തത്. എന്നാലിപ്പോഴിതാ വിനായകുമായുള്ള വിവാഹമോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് ഹരിത. ഒന്നരവർഷമായി തങ്ങൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ഹരിത പറയുന്നു.


