ചെന്നൈ : കാമുകന്‍റെ നിർബന്ധപ്രകാരം, വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച യുവതി പിടിയില്‍. തമിഴ്നാട് കൃഷ്ണഗിരിയില്‍ ടാറ്റാ ഇലക്‌ട്രോണിക്സിന്‍റെ വനിതാ ഹോസ്റ്റലില്‍ ആണ് സംഭവം.ഒഡിഷ സ്വദേശിയായ യുവതിയുടെ കാമുകനും അറസ്റ്റിലായി. ഹോസ്റ്റലിലെ എല്ലാ മുറികളിലും പൊലീസ് പരിശോധന നടത്തി. ടാറ്റാ ഇലക്‌ട്രോണിക്സ് 6500 വനിതാ ജീവനക്കാർക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. 11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയില്‍ താമസിക്കുന്നത് 4 പേർ.
ഞായറാഴ്ച ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശി നല്‍കിയ പരാതിയിലെ അന്വേഷണം എത്തിയത് ഒപ്പം താമസിക്കുന്ന 21കാരിയില്‍. ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയ്ക്ക് ഒളിക്യാമറ നല്‍കിയത് കാമുകനും 25കാരനുമായ സന്തോഷ്. ബെംഗളുരുവില്‍ മണ്ണുമാന്തി യന്ത്രത്തിന്ർറെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷ് , സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന്ഭീ ഷണിപ്പെടുത്തിയതോടെ യുവതി ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ കാമുകന് കൈമാറിയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി.#keralarain #localnews #viralnews #latest #kerala #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ

