ShareChat
click to see wallet page
search
ഇന്ന് (15/9/2025) എം വിശ്വേശ്വരയ്യ ജന്മദിനം (നാഷണൽ എൻജിനീയേഴ്സ് ഡേ)! മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ (ജനനം:1860 സെപ്റ്റംബർ 15, മരണം: 1962 ഏപ്രിൽ 14). മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. ഭാരതരത്ന അവാർഡ് ജേതാവാണ്. എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്. ആധുനിക ഭാരതം കണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബങ്കളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു. കർമ്മകുശലതയോടെ, പൂജ പോലെ സ്വധർമ്മം നിർവഹിച്ച, കർമ്മയോഗിയായ അദ്ദേഹത്തിൻ്റെ ജീവിതവും ചിന്തകളും എന്നെന്നും പ്രചോദനദീപമായി നിലകൊള്ളുന്നു. "ശുചിയാക്കാൻ എനിക്ക് ലഭിക്കുന്നത് മോശമായ ഒരു റോഡ് ആണെങ്കിൽ പോലും, ഞാനത് ചെയ്തു കഴിയുമ്പോഴേക്കും സ്വർഗ്ഗത്തിലെ ഉദ്യാനത്തിന് സമമായി മാറുക തന്നെ ചെയ്യും". അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ കർമ്മയോഗത്തിന്റെ ഉദാത്ത മാതൃക കാണിച്ചുതരുന്നു. ഈ ശ്രേഷ്ഠ ഭാരതപുത്രന്റെ ജന്മദിനമായ സെപ്റ്റംബർ 15 രാഷ്ട്രം, ദേശീയ എഞ്ചിനിയേഴ്‌സ് ദിനം ആയി ആചരിക്കുന്നു. ശത ശത വന്ദനം! #ജന്മദിനം #വിശ്വേശ്വരയ്യ #aarshavidyasamajam
ജന്മദിനം - ShareChat