36 വർഷക്കാലത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് ബിജെപി മുൻ കോട്ടുകാൽ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയും ഹിന്ദു ഐക്യവേദി നെയ്യാറ്റിൻകര താലൂക്ക് സമിതി അംഗവുമായ RK അജിത്ത് കുമാർ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ശാഖ മുഖ്യശിക്ഷക് , ശാഖ കാര്യവാഹക് , ബൗദ്ധിക് ശിഷൺ പ്രമുഖ് , യുവമോർച്ച നിയോജകമണ്ഡലം സെക്രട്ടറി, ബിജെപി പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി, ഹിന്ദു ഐക്യവേദി താലൂക്ക് സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആർ കെ അജിത്തിനെയും ഭാര്യ ശ്രീജ അജിത്തിനെയും സിപിഐഎം കോവളം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് ജില്ലാ സെക്രട്ടറി സ.വി.ജോയി പാർട്ടി പതാക നൽകി സ്വീകരിച്ചു. #💪🏻 സിപിഐഎം #🔴 എൽഡിഎഫ് #രാഷ്ട്രീയം