വീണ്ടും വായിക്കാന്‍.,👇
റബീഉല്‍ ആഖിര്‍.!
കോഴിക്കാട് ഫാത്തിമ ഹോസ്പിറ്റലിന്‍റെ മുകളിലത്തെ മുറിയില്‍ നല്ല സ്വരത്തില്‍ അലവികുട്ടി ഹാജി യാസീന്‍ സൂറത്ത് പാരായണം ചെയ്ത് കൊണ്ടിരിക്കുകയാണ്.,
ശൈഖുനാ ശംസുല്‍ ഉലമ യാസീന്‍ സൂറത്ത് ശ്രദ്ധിച്ച് കേട്ട് കൊണ്ടിരിക്കുന്നു,
ശൈഖുനാ തന്‍റെ കൈ അലവികുട്ടി ഹാജിയുടെ കൈമേല്‍ വെച്ചിരിക്കുന്നു,
'സലാമുന്‍ ഖൗലമ്മിര്‍ റബ്ബിര്‍റഹീം,,'
ആ ആയത്ത് ഒാതിയപ്പോള്‍ ശൈഖുനാ കൈ ഒന്നമര്‍ത്തി,
അലവികുട്ടി ഹാജി ആയത്ത് മടക്കി ഒാതി,
ഒരിക്കല്‍ കൂടി ,
വീണ്ടും മടക്കി ഒാതി,,,.
അങ്ങിനെ ഒരു തവണ കൂടി തുടര്‍ന്നു,,.
പിന്നെ ബാക്കിയുള്ള ആയത്തുകള്‍ തുടര്‍ന്നു,
(അതിനിടെ ശൈഖുനാ തയ്യാറാവുകയായിരുന്നു,!
കാലുകള്‍ സ്വയം ചേര്‍ത്ത് വെച്ചു, കൈ കെട്ടി , താടിയെല്ലുകള്‍ ചേര്‍ത്തു വെച്ചു,
മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ ഒന്നും ബാക്കി വെച്ചില്ല)
യാസീനിലെ അവസാന ആയത്തും ഒാതി കഴിഞ്ഞതും പള്ളിയില്‍ നിന്നും ബാങ്ക് ഉയര്‍ന്നു,,!
റബീഉല്‍ ആഖിര്‍ നാല് തിങ്കളാഴ്ചയിലെ സുബഹിന്‍റെ ബാങ്ക്,,!,
ബാങ്കിന്‍റെ അവസാനത്തെ വാചകം 'ലാഇലാഹ ഇല്ലല്ലാഹ്,,,,.
ശംസുല്‍ ഉലമയും അതേറ്റു ചൊല്ലി,,,,,.
കണ്ണടച്ചു,
ശ്വാസം നിലച്ചു,
ആത്മാവ് യാത്രയായി,
സുന്നികളുടെ രാജകുമാരന്‍ ശൈഖുനാ ശംസുല്‍ ഉലമ ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി വിടചൊല്ലി,,,!
ശൈഖുനാ വഫാത്തായിരിക്കുന്നു.,
ചുറ്റും ആളുകള്‍ ചലനമറ്റ് നില്‍ക്കുന്നു
ശൈഖുനക്ക് മാനമായ രീതിയില്‍ യാത്രയയപ്പ് നല്‍കണം
ബുദ്ദിപൂര്‍വ്വം പ്രവര്‍ത്തിക്കണം നാടുംനഗരവും ഇളകിവരും ജനലക്ഷങ്ങള്‍ പ്രവഹിക്കും .
വളരെ വേഗം കാര്യങ്ങള്‍ നീങ്ങണം.
ഉമ്മര്‍ ഫൈസി വെള്ളിമാട് കുന്നിലേക്ക് കുതിച്ചു പിന്നെ തിരക്കിട്ട ഒരുക്കങ്ങള്‍.
പെണ്ണുങ്ങളും കുട്ടികളും മരണവാര്‍ത്തയറിഞ്ഞ് സ്തബ്ധരായി നില്‍ക്കുന്നു . 'ബാപ്പച്ചി'യെ തങ്ങള്‍ക്ക് കാര്യമായി ഒന്ന് കാണാന്‍ കൂടി കഴിയില്ലല്ലോ അവര്‍ക്കറിയാം .
ആറ് മണിയായി ആംബുലന്‍സ് മുറ്റത്തെത്തി .
ശൈഖുനായുടെ മയ്യിത്ത് വീട്ടിനുള്ളിലേക്ക് കിടത്തി,
വീട്ടിലുള്ളവര്‍ മയ്യത്ത് കണ്ടതിനു ശേഷം അവരെയെല്ലാം അടുത്ത വീട്ടിലേക്ക് മാറ്റി.
മരണം രാവിലെ ആയത് കൊണ്ട് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നില്ല.
റേഡിയോയില്‍ പ്രധാനവാര്‍ത്തയായി വന്നു
മിനിറ്റുകള്‍ കൊണ്ട് ലോകമെങ്ങും വിവരമറിഞ്ഞു.
സുന്നത്ത് ജമാഅത്തിന്‍റെ പതിനായിരകണക്കായ പ്രവര്‍ത്തകര്‍ വിദൂര ദിക്കുകളില്‍ നിന്നെല്ലാം കിട്ടിയ വാഹനങ്ങളില്‍ പുറപ്പെട്ടു .
ജനങ്ങള്‍ തിങ്ങിനിറഞ്ഞു .
കോഴിക്കാട്-വയനാട് റോഡില്‍ അതിരാവിലെ തന്നെ നീണ്ട ക്യൂ രൂപപ്പെട്ടു.
കണ്ണെത്താ ദൂരത്തേക്ക് ആ ക്യൂ നീണ്ട് പോയി .
SKSSF ന്‍റ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ വളണ്ടിയര്‍മാരായി രംഗത്ത് വന്നു.
മൈക്ക് കെട്ടിയ വാഹനം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഒാടി കൊണ്ടിരുന്നു.
ശൈഖുനായുടെ അയല്‍വീട്ടില്‍ സ്പീക്കര്‍ ഘടിപ്പിച്ച് അണൗണ്‍സ് ചെയ്ത്കൊണ്ടിരുന്നു. ജനക്കൂട്ടം പരിസരം മറന്നിരികെകുന്നു , അവര്‍ക്ക് തങ്ങളുടെ നേതാവിന്‍റെ മുഖം അവസാനമായി ഒരു നോക്കു കാണണം.
എല്ലാ നിയന്ത്രണങ്ങളും വിട്ടു പോകുമോ എന്ന് തോന്നിയ നിമിഷത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മൈക്ക് കയ്യിലെടുത്തു , ഇ.അഹമ്മദ് സാഹിബ് വളരെ ശബ്ദമുയര്‍ത്തി ശിഹാബ് തങ്ങളുടെ അഭ്യാര്‍ത്ഥന ജനലക്ഷങ്ങളെ മൈക്കിലൂടെ അറിയിച്ചു.
''രണ്ട് മണിക്ക് മയ്യത്ത് കുളിപ്പിക്കും മൂന്ന് മണിക്ക് പുതിയങ്ങാടിയിലേക്ക് പുറപ്പെടും നാല് മണിക്ക് ഖബറടക്കല്‍ കര്‍മ്മം നടക്കും എല്ലാവരും പുതിയങ്ങാടിയിലേക്ക് നീങ്ങുക''!.
പൊരിവെയിലില്‍ മണിക്കൂറുകളോളം ക്യൂ നിന്നവര്‍ക്ക് കിട്ടിയ നിര്‍ദ്ധേശം ,!
എന്തൊരു വാര്‍ത്ത ,! ,
നിരാശയുടെ നെടു വീര്‍പ്പുകള്‍ , നിയന്ത്രണം വിട്ട് പോയവരുടെ നിലവിളികള്‍,,.
ഇതിനിടയില്‍ തന്നേ കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്നവര്‍ പുതിയങ്ങാടിയില്‍ തിങ്ങിനിറഞ്ഞിരുന്നു .!
മേരിക്കുന്നില്‍ നിന്നും കിട്ടിയ നിര്‍ദ്ധേശമനുസരിച്ച് ജനക്കൂട്ടം പുതിയങ്ങാടിയിലേക്കും ഒഴുകി
രണ്ട് മണിക്ക് വീടിന്‍റ വാതിലുകളടഞ്ഞു കുളിപ്പിക്കാന്‍ തുടങ്ങി , കഫന്‍ ചെയ്തു , യാസീന്‍ ഓതി , ശൈഖുനായുടെ പ്രിയ ശിഷ്യന്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ദുആ ഇരന്നു .
പറമ്പില്‍ വെച്ച് തന്നെ മയ്യത്ത് നിസ്കാരം നിര്‍വ്വഹിച്ചു .
ശൈഖുനായുടെ ശിഷ്യന്‍ പാണക്കാട് സയ്യിദ് ഉമ്മര്‍ അലി ശിഹാബ് തങ്ങള്‍ നിസ്കാരത്തിന് നേതൃത്തം നല്‍കി.
മയ്യത്ത് ആംബുലന്‍സിലേക്കെത്തിച്ചു .
അന്ത്യ യാത്ര,,,,!
പതിനായിരങ്ങളെ പ്രകമ്പനം കൊള്ളിച്ച പ്രസംഗത്തിനുടമ ഇതാ പോവുകയാണ്,,,,,,!
പതിനഞ്ചാമത്തെ വയസ്സില്‍ സുന്നത്ത് ജമാഅത്തിന് വേണ്ടി കര്‍മ്മരംഗത്തിറങ്ങിയ ധീരനായ പ്രവര്‍ത്തകന്‍ ഇതാ യാത്രയാവുകയാണ്,,,,,!
നാല് പതിറ്റാണ്ട് കാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് ധീരമായ നേതൃത്തം നല്‍കിയ മഹാനായ നേതാവ് ഇതാ പുറപ്പെട്ടു കഴിഞ്ഞു,,,,,,,,!
എല്ലാ വാഹനങ്ങളും പുതിയങ്ങാടിയിലേക്ക് .
മണിക്കൂറുകള്‍ക്ക് മുംബേ മഹാനായ നേതാവിന്‍റെ ജനാസ കാത്ത് നില്‍ക്കുന്നവരുടെ അടുത്തേക്ക് ശൈഖുനായുടെ ജനാസയുമായി ആംബുലന്‍സ് എത്തി.
വീണ്ടും മയ്യത്ത് നിസ്കാരം ,,
ഒരു പ്രദേശമാകെ നിസ്കാരത്തിന്‍െ വേദീയായി മാറി
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിസ്കാരത്തിനായി കൈ കെട്ടി ,
അങ്ങിനെ നാല് തക്ബീറുകള്‍,,
ശൈഖുനായുടെ മഗ്ഫിറത്തിന്നായി ദുആ ചെയ്യുംബോള്‍ നനയാത്ത നയനങ്ങളുണ്ടായിരുന്നില്ല,,!
ബാ അലവി സാദാത്തീങ്ങളുടെ സമീപം ഖബര്‍ ഒരുക്കിയിരിക്കുന്നു
അങ്ങോട്ട് ചെല്ലാന്‍ ശൈഖുനക്ക് ധൃതിയായിക്കാണും ,
മഹാന്‍മാരാണ് മയ്യത്ത് കട്ടില്‍ പൊക്കിയത് , സയ്യിദ് അഹമ്മദ് ജിഫ്രിതങ്ങളും മറ്റും ജനത്തിരക്കിനിടയിലൂടെ മയ്യത്ത് കട്ടില്‍ ചുമന്നു.
ഖുതുബുസ്സമാന്‍ മറ്റൊരു ഖുതുബുസ്സമാന്‍റെ ഹളറത്തിലേക്ക് നീങ്ങുന്നു ,,,,
ജനാസ ഖബ്റിലേക്ക്,,,,,
മൂന്ന് പിടി മണ്ണ് വാരിയിട്ടു,,,,,
' മിന്‍ഹാ ..ഖലഖ്നാക്കും,,,,,,,,'
ശംസുല്‍ ഉലമയുടെ അവസാനത്തെ ആഗ്രഹം സഫലമായി .
പുതിയങ്ങാടിയിലേ മഖാമില്‍ അന്ത്യ വിശ്രമം,.!
കൊച്ചുകുട്ടിയായിരൂന്നപ്പോള്‍ ബാപ്പയുടെ വിരലില്‍ തൂങ്ങി ഇവിടെ വന്ന് , മഹാനായ വരക്കല്‍ തങ്ങളുടെ അടുത്ത് നേര്‍ത്ത അന്പരപ്പോടെ വന്നുനിന്ന ആ കുട്ടി ഇന്നിതാ സുല്‍ത്താനെ പോലെ കടന്നുവന്നിരിക്കുന്നു,,,!
----------
എത്ര സുന്ദരമായ , ആരും കൊതിക്കുന്ന മരണം,!
ജീവിതത്തിലെന്ന പോലെ മരണത്തിലും വ്യക്തമായ സന്ദേശം നമുക്ക് നല്‍കി തന്നെയാണ് ശംസുല്‍ ഉലമ വഫാത്തായത്,.
അല്ലാഹു ആ മഹാന്‍റെ പദവികള്‍ ഉയര്‍ത്തി കൊടുക്കുമാറാവട്ടെ,
അവരോടൊപ്പം സ്വര്‍ഗീയ ലോകത്ത് നമ്മെയും ഒരുമിപ്പിക്കട്ടേ ,,
ആമീന്‍. #☪ അല്ലാഹു #🛐 മുത്ത്നബി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪️ ദീനിയായ ഇസ്ലാം #❤️Ishq Mubarak