💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜
പാർട്ട് -20
സൂര്യ പ്രകാശം നല്ലത് പോലെ മുഖത്തേക്ക് വന്നടിച്ചതും ചുരുണ്ടു കൂടി കിടന്നവൾ കണ്ണൊന്നു ചിമ്മി തുറന്നു... പുറത്തേക്കു മിഴി പായിച്ചതും അവൾ ഞെട്ടി പോയി... ഈശ്വര നേരം ഇത്രേം വൈകിയോ.... സമയം ഒത്തിരി ആയി കാണുമല്ലോ അങ്ങേരു എന്ത് കരുതി കാണും... അവൾ അവൻ കിടന്ന ബെഡിലേക്ക് നോക്കി... നല്ല ഭംഗിയിൽ ബെഡ് വിരിച്ചിട്ടിട്ടുണ്ട്.... അവളാ മുറി ചുറ്റുമൊന്നു നോക്കി...അത്രയും ഭംഗിയിൽ ആണ് ആ മുറി ഉള്ളത്.. ഒരു ടേബിളിലായി ലാപ്ടോപ് ഇരിപ്പൊണ്ട്... അവൾ എണീറ്റു നിന്നു... കിടന്നതൊക്കെ മടക്കി കട്ടിലിനു അടിയിൽ തന്നെ വെച്ചു.... ശെരിക്കും പറഞ്ഞ മോശമായിട്ട് ഒന്നും അല്ല വീട് കിടക്കുന്നത്.... പണ്ടും അയാളെ കാണുമ്പോൾ ഒക്കെ വൃത്തിയിൽ ഉള്ള വസ്ത്രം തന്നെ ആണ് യൂസ് ചെയ്യ്തു കണ്ടിട്ടുള്ളത്... ഒരു നാട്ടിൽ വരിക.. അവിടെ വന്നു വീട് വാങ്ങി പലിശക്ക് കാശ് കൊടുത്തു ഒക്കെ ജീവിക്കണം എങ്കിൽ അയാളുടെ ബാക്ക്ഗ്രൗണ്ട് അത്രക്ക് മോശം ഒന്നും ആയിരിക്കില്ല.. പക്ഷെ അയാൾ എന്തിനു നാടും വീടും വിട്ടു ഇവിടെ വന്നു താമസിക്കുന്നു... പുള്ളിക്ക് വീട് ഇല്ലേ.. വീട്ടുകാർ ഇല്ലേ.. ബന്ധുക്കൾ ഇല്ലേ..... ഒന്നും അങ്ങോട്ട് മനസിലാവുന്നില്ല.... ആലോചിച്ചു ആലോചിച്ചു അവൾ ഒരുപാട് അങ്ങ് കൂട്ടി...
പറഞ്ഞത് പോലെ ആളെ കാണുന്നില്ലല്ലോ..... അവൾ അടുക്കള വശത്തേക്ക് നടന്നു.. ഡോർ തുറന്നു കിടപ്പമുണ്ട്... വെളിയിലേക്ക് ഇറങ്ങി ചെന്നു ചുറ്റുമോന്നു നോക്കി... എങ്ങും അവനെ കണ്ടില്ല... പെട്ടെന്ന് ആണ് ബാത്‌റൂമിന്റെ ഡോർ തുറന്നു അവൻ ഇറങ്ങി വന്നത്.. ഒരു മുണ്ട് മാത്രമാണ് വേഷം.. തല തുവർത്തികൊണ്ടാണ് ഇറങ്ങി വരുന്നത്... അവൾ എന്നൊരാൾ അവിടെ നിൽപ്പുണ്ട് എന്നത് പോലും മൈൻഡ് ചെയ്യാതെ ഉള്ളിലേക്ക് അവൻ കയറി പോയി....
പല്ലൊന്നു തേക്കണം.. കുളിക്കാൻ അവൾ തന്റെ വേഷമൊന്നു നോക്കി... ഇന്നലെ ഇട്ടത് ആണ്.. ഇന്ദ്രേട്ടൻ മേടിച്ചു തന്ന സാരി അഴിച്ചു ഇട്ടേച്ചു ആണ് താൻ ചുരിദാർ എടുത്തിട്ടത് പോലും... ഇറങ്ങി വരാൻ ഉള്ള തിരക്കിൽ സർട്ടിഫിക്കറ്റ് കളും പിന്നെ ഇട്ടിരുന്നത് കൂടാതെ ഒരു ജോഡി ഡ്രെസ്സ് കൂടെ കരുതി.. എങ്ങനെ എങ്കിലും അവിടെ നിന്നും ഇറങ്ങണമന്നെ ഉള്ളായിരുന്നു... പ്ലാസ്റ്റിക് കവറിൽ ചുറ്റി എടുക്കാൻ ആ ഡ്രെസ്സ് മാത്രേ പറ്റിയുള്ളൂ. ഇനി ഇതെല്ലാം കഴുകി ഇടാതെ.. അതൊക്കെ ഉണങ്ങി കിട്ടാതെ തനിക്ക് പുറത്തു പോയി ഡ്രെസ്സ് വാങ്ങാൻ പറ്റില്ല.. അവൾക്കു സങ്കടം തോന്നി പോയി...
വരുന്നിടത്തു വെച്ചു കാണാം എന്ന് കരുതി പല്ല് ആദ്യം പോയി തേച്ചു... അതും കൈ കൊണ്ട് ശീലമില്ല.. രണ്ടു ദിവസം കൊണ്ട് ഇപ്പൊ ഇതേ ഉള്ളൂ മാർഗ്ഗം.... മുഖവും കഴുകി ഒരു പേരക്കയും പൊട്ടിച്ചു കഴിച്ചു... ചുറ്റുമോന്ന് അവൾ നോക്കി... കുറച്ചു കറി വേപ്പ് നിൽപ്പുണ്ട് അടുക്കള ഭാഗത്തു ആയിട്ട്... പിന്നെ പേര... റെംബൂട്ടാൻ, പ്ലാവ് മാവ് അങ്ങനെ പേര് അറിയാത്ത കുറച്ചു മരങ്ങൾ കൂടി ഉണ്ട്.. അതിൽ ഒക്കെ ഫ്രൂട്സ് ആണ് ഉണ്ടാവുന്നത് എന്നറിയാം.... വാഴ കുറെ നിൽപ്പുണ്ട് അതിൽ ഒക്കെ കുലയും ഉണ്ട്.. ആൾ ഇതൊക്കെ നോക്കുന്നത് ആവും...
ഓർത്തു അങ്ങനെ കുറച്ചു നേരം നിന്നു... ബൈക്കിന്റെ ശബ്ദം കേട്ടതും അവളുടെ കണ്ണ് ഉമ്മറത്തേക്ക് പോയി.. ഇന്ദ്രന്റെ വണ്ടി ആണ്... ആൾ രാവിലെ പിരിവിനു ഇറങ്ങിയിട്ടുണ്ട്... ദിവസ പിരിവ് ആഴ്ച പിരിവ് മാസ പിരിവ് ഒക്കെ ഉണ്ട്... ഇങ്ങരെ പോലെ ഒറ്റയാന് എന്തിനാണാവോ ഈ കാശ് ഒക്കെ...
ഇനി വൈകിട്ട് നോക്കിയ മതി.... അവൾ അടുക്കളയിൽ കയറി കണ്ണിൽ കണ്ടതൊക്കെ എടുത്തു തിന്നു മാഗ്ഗി യും ഉണ്ടാക്കി കഴിച്ചു... ഒരു കാപ്പിയും ഇട്ട് കഴിച്ചു... ഇന്ദ്രൻ വന്നു കഴിഞ്ഞാൽ ഇതൊക്കെ ഉണ്ടാക്കാൻ തനിക്ക് എന്തോ ചമ്മൽ ആണ്.... ഇവിടെ വെപ്പും കുടിയും ഒന്നും ഇല്ലന്ന് തോനുന്നു..... ആകെ അയാൾ കാപ്പി മാത്രം ഇട്ടു കുടിക്കും.......
അപ്പോൾ എന്തോ ഓർത്തത് പോലെ അവൾ മുറിയിലേക്ക് ഓടി കയറി.. ഇന്നലത്തെ സാരിയും മഴ നനഞ്ഞു വന്നപ്പോൾ താൻ ഇട്ടിരുന്ന ചുരിദാറും ഉൾപ്പെടെ എല്ലാം അവൾ എടുത്തു... ഇട്ടിരിക്കുന്ന തുണിയും വിയർപ്പ് നാറുന്നു.. രണ്ടു ദിവസം കൊണ്ട് ഇടുവല്ലേ... പുറത്ത് വെയിൽ ഉണ്ട്..... ഇപ്പൊ കഴുകി വിരിച്ചു ഇട്ടാൽ വൈകിട്ടത്തേക്ക് ഉണങ്ങി കിട്ടും... അപ്പോൾ താൻ എന്ത് ഇടും.... അവൾ ഓടി ഇന്ദ്രന്റെ മുറിയിൽ കയറി.... അലമാര ഒന്ന് തുറന്നു നോക്കി... അതിൽ അടുക്കി വെച്ചിരിക്കുന്നതിൽ നിന്നും ഒരു ഷോർട്സും ബനിയനും വലിച്ചെടുത്തവൾ...
മതി.. ഇത് തന്നെ ധാരാളം.... ബനിയൻ ഇത്തിരി വലുതാ സാരമില്ല അഡ്ജസ്റ്റ് ചെയ്യാം..... അവൾ മുറിയിലേക്ക് ചെന്നു കൊണ്ട് ചുരിദാർ ഊരി മാറ്റി ആ ഡ്രെസ്സ് എടുത്ത് ഇട്ടു.. പാള പോലെ കിടക്കുന്ന ആ തുണി ഇട്ടപ്പോൾ തന്നെ അവൾക്കു ചിരി വന്നു പോയി.... ഇന്ദ്രന് അത് ഷോർട്സ് ആണെങ്കിൽ തനിക്ക് അത് മുട്ടുവരെ കിടക്കുന്ന പാവാട ആണ്... കന്നാസ്സും കടലാസ്സും പിന്നെ പാറുസ്സും.. അവൾ അതും ആലോചിച്ചു നിന്നും ചിരിക്കാൻ തുടങ്ങി...
അയ്യോ സമയം പോകുന്നു... ഡ്രെസ്സും എടുത്തു ഓടി അവൾ മുറ്റത്തേക്കിറങ്ങി... തുണി എല്ലാം വാരി ഇട്ടു കഴുകി.. പിന്നെ പോയി കുളിച്ചു വന്നു.... ഇത്തിരി അരി കിടപ്പൊണ്ട് അവൾ അത് കഴുകി എടുത്തു... ഇതിനോടകം വെള്ളം ഒരു കൊച്ച് കലത്തിൽ ഗ്യാസ്സിൽ വെച്ചു തിളപ്പിച്ചു.. ഇവിടെ വിറകൊന്നും കാണുന്നില്ല.... വെള്ളം തിളച്ചപ്പോൾ അരി ഇട്ടു...... പുറത്തെ മുറ്റത്തു പോയി കുറച്ചു കാന്താരി കൂടി പറിച്ചു കൊണ്ട് വന്നു... പിന്നെ ഒരു കാത്തിരുപ്പ് ആയിരുന്നു... കഞ്ഞി വെന്തു വന്നതും അടുപ്പത്തു നിന്നും വാങ്ങി അവൾ... തണുക്കാനായി മറ്റൊരു പത്രത്തിലേക്കു കുറച്ചു കോരി വെച്ചു.... കുറച്ചൊന്നു ചൂട് ആറിയതും കാന്താരിയും എടുത്തു കൊണ്ട് അടുക്കള വശത്ത് ഉള്ള ചെറിയ തിണ്ണയിലേക്ക് ഇരുന്നു.. പതിയെ അത് കോരി കുടിക്കാൻ തുടങ്ങി.....
ആദ്യത്തെ സ്പൂൺ വായിലേക്ക് വെച്ചതും എന്തോ ഒരു സമാധാനം തോന്നി... വീണ്ടും ആർത്തിയോടെ വാരി കുടിച്ചു..... ലാസ്റ്റ് വന്ന കഞ്ഞി സ്പൂൺ മാറ്റി വെച്ചു പ്ലേറ്റോടെ എടുത്തു കുടിക്കാൻ തുടങ്ങി...... കുടിച്ചു താഴേക്കു വെക്കുമ്പോൾ അടുത്ത് രണ്ടു കാലുകൾ
അവൾ കണ്ണൊന്നു വിടർത്തി മുന്നിലേക്ക് നോക്കി...
ഇന്ദ്രൻ...
അവൾ അവനെ കണ്ടതും എണീറ്റു നിന്നു...
പല്ല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ടതും അവൾ മുഖമുയർത്തി അവനെ നോക്കി.......
അപ്പോഴാണ് തലയ്ക്കു മുകളിൽ ഒരു ബൾബ് പ്രകാശിച്ചത്..... പാവം കൊച്ച് ഒന്നും ഇല്ലാത്തത് കൊണ്ട് കഞ്ഞിയും കാന്താരി മുളകും കടിച്ചു തിന്നത് ഓർത്തു വിഷമിക്കുന്ന ഇന്ദ്രനെ കാണാമെന്നു കരുതിയപ്പോൾ ചീറ്റ പോലെ തന്നോട് ചാടി കയറുന്ന ഇന്ദ്രനെ ആണവൾ കണ്ടത്.......
അവന്റെ അമർച്ച കാരണം കുറച്ചു നേരത്തേക്ക് അവളുടെ കിളികൾ എല്ലാം കൂടു വിട്ടു പറന്നു പോയി..
പെട്ടെന്ന് ആണവൻ അവളെ വലിച്ചു നീക്കി മുന്നിലേക്ക് നിർത്തിയത്...
എല്ലാം ഒരു സ്ലോ മോഷനിൽ ആയിരുന്നു... കയ്യൊന്നു വീശിക്കൊണ്ട് വന്നതും ഇന്നലത്തെ അടിയുടെ പേടിയിൽ അവൾ മുഖം പൊത്തി അലറി പോയി...
നാശം ഏതു നേരവും മോങ്ങിക്കൊണ്ട് നിന്നോളും കള്ളി.... അത്രയും പറഞ്ഞവൻ ഉള്ളിലേക്ക് കയറി പോയി..
ശരിക്കും ഇയാൾ എന്തിനാ എന്നോട് ചാടി കയറിയത് കുറച്ചു നേരം തലയ്ക്കു വെളിവില്ലാത്ത പോലെ അവൾ വീണ്ടും അവിടെ തന്നെ നിന്ന്..
ഇയ്യോ.... അവൾ ഞെട്ടി ചാടി എണീറ്റു നിന്ന്... അങ്ങേരുടെ ഡ്രെസ്സ് അല്ലെ ഞാൻ ഇട്ടേക്കുന്നത്.. അതെ അതിന് തന്നെയാ എന്നോട് കാണ്ടാമൃഗം ചാടി കടിക്കുന്നത് പോലെ വന്നത്... അയ്യേ ഈ കോലത്തിൽ ആണോ എന്നെ കണ്ടത്... ഒരു പിച്ചക്കാരി നിൽക്കുന്ന പോലെ ഉണ്ട്..... ശോ... ഇന്ദ്രേട്ടന് ചിലപ്പോ ദേഷ്യം വന്നു കാണും... എന്നെ കോലത്തിൽ കണ്ടപ്പോ... ഒന്നുമില്ലേലും ഞാൻ നാട്ടുകാരുടെ മുന്നിൽ അങ്ങേരുടെ ഭാര്യ അല്ലെ.....ആലോചിച്ചു കൂട്ടി അങ്ങനെ നിന്ന് പോയി....
ഡി.. പിറകിൽ നിന്നും ഒരു ശബ്ദം കേട്ടപ്പോൾ ആണ് അവൾ അങ്ങോട്ട് നോക്കിയത്...
മുന്നിലേക്ക് പാഞ്ഞു വരുന്നുണ്ട്... ഇയാൾക്ക് നേരത്തെ പോലെ എന്നോട് ഇത്തിരി സ്നേഹത്തോടെ മിണ്ടിക്കൂടെ...
വൈഷ്ണവി.... അവന്റെ ഒറ്റ വിളിയിൽ അവൾ ആ മുഖത്തേക്ക് നോക്കി...
എനിക്ക് ഇഷ്ടമല്ല എന്റെ ഡ്രെസ്സ് മറ്റൊരാൾ യൂസ് ചെയ്യുന്നത്... എനിക്ക് അത് തീരെ താല്പര്യം ഇല്ലാത്ത കാര്യമാ..... എനിക്ക് കുറച്ചു വൃത്തിയും വെടുപ്പും കൂടുതൽ ആണ്.... അത് കൊണ്ട് പറയുവാ.. മേലാൽ എന്റെ ഡ്രെസ്സ് എടുത്തു യൂസ് ചെയ്യരുത്... അത് പോലെ നിനക്ക് ഡ്രെസ്സ് അലക്കാൻ സോപ്പ് വേണമെങ്കിൽ പുതിയത് ആ ഷെൽഫിൽ ഇരിപ്പുണ്ട്.... പിന്നെ മറ്റൊരു കാര്യം എനിക്ക് ഇഷ്ടമല്ലാത്ത കാര്യം അതും പറഞ്ഞവൻ അവളുടെ തലയിൽ കെട്ടിയിരിക്കുന്ന തോർത്ത് വലിച്ചെടുത്തു....
അമിളി പറ്റി പോയത് പോലെ ഏറു കണ്ണിട്ട് അവൾ അവനെ ഒന്ന് നോക്കി....
വൈഷ്ണവി.. എനിക്ക് ഇത് നല്ല വൃത്തിക്ക് കഴുകി ഉണക്കി നി തരണം.....
ഉണങ്ങി കിടന്ന തോർത്ത് കണ്ടപ്പോൾ കഴുകി എടുത്തു തുവർത്തിയതാ..അത് ഇങ്ങേര് തോർത്തുന്നത് ആണെന്ന് അറിഞ്ഞില്ല...
ഇത്രേ ഒക്കെ ആയ സ്ഥിതിക്ക് ആ കുളിക്കുന്ന സോപ്പ് എടുത്തു യൂസ് ചെയ്യ്തു കാണണമല്ലോ...
അവൾ ഒന്നും മിണ്ടാതെ നിന്നു.. മറ്റൊരാളുടെ വീട്ടിൽ വന്നു നിൽക്കുമ്പോൾ താൻ ഇതല്ല ഇതിനു അപ്പുറം കേൾക്കണം.. വിധി അല്ലാതെന്ത്..
അവളുടെ കണ്ണൊന്നു നിറഞ്ഞു...
പിന്നീട് അങ്ങോട്ട് ഒരു ബഹളം ആയിരുന്നു...
വൈഷ്ണവി അത് ചെയ്യാൻ പാടില്ല... ഇത് ചെയ്യാൻ പാടില്ല.. ഈ കലം വെള്ളം തിളപ്പിക്കുന്നതിനു ഉള്ളതാ.. കഞ്ഞിക്കലം വേറെ ആണ്.... കട്ടിലിന്റെ അടിയിൽ പാ ഇങ്ങനെ ആണോ മടക്കി വെക്കുന്നത്... വൈഷ്ണവി.... വൈഷ്ണവി.......... ഒരു അൻപത് വെട്ടം വിളിച്ചു....
ചത്തു... ഞാൻ ചത്തു.... വയ്യ........ ഇങ്ങേര്
ഇത് എന്തോന്ന് മനുഷ്യൻ.. ഹോ... എത്രയും വേഗം ഇവിടുന്നു ഹോസ്റ്റലിലേക്ക് പോയാൽ മതി...
പിന്നെയും കുറെ ബ്ലാ ബ്ലാ ബ്ലാ എന്ന് അലക്കുന്നുണ്ട്.. നിന്നങ്ങു കേട്ട് അല്ലാതെ വേറെ നിവർത്തി ഇല്ല്ല്ലോ... കേൾക്കുക തന്നെ.....
കുറച്ചു കഴിഞ്ഞപ്പോൾ വാ കെഴച്ചിട്ടു ആണെന്ന് തോനുന്നു.. ഇറങ്ങി പോയി.. അപ്പോഴാണ് ശ്വാസം നേരെ വീണത്....
( തുടരും )
പ്രതിലിപി യിൽ പറ്റുന്നവർ ഒന്ന് ഫോളോ കൂടി ചെയ്യണേ
അതിൽ 45 പാർട്ട് ഉണ്ട്. #നോവൽ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
ലിങ്ക് 👇
https://pratilipi.app.link/SPPR3GaZVYb


