ദേഹത്ത് സോപ്പിട്ടുരച്ച് കഴുകുന്നത്
പോലെ തന്നെ വജൈനയും ശുചീകരിക്കണമെന്നതാണ് കുറേക്കാലം മുമ്പ് വരെ ഞാൻ വിചാരിച്ചു കൊണ്ടിരുന്നത്...വൃത്തിയാക്കൽ കൂടി വജൈനയിൽ അസ്വസ്ഥതകൾ പെരുകിയപ്പോഴാണ് ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയത്...അവിടെ ചെന്നപ്പോഴാണ് കാര്യങ്ങൾ മനസ്സിലാകുന്നത്..ദേഹത്ത് തേക്കുന്ന അതേ സോപ്പിട്ട് വജൈന വൃത്തിയാക്കുമ്പോൾ ഒരിക്കലും വീര്യം കൂടിയ സാദാ സോപ്പുകളൊന്നും ഉപയോഗിക്കരുതെന്ന് ഡോക്ടർ പറഞ്ഞൂ..
ബേബി സോപ്പ് പോലുള്ളവയോ,വീര്യം കുറഞ്ഞ സുഗന്ധമില്ലാത്ത സോപ്പോ അല്ലെങ്കിൽ വജൈന വൃത്തിയാക്കാനായി മാത്രമിറങ്ങിയ ലോഷനുകളോ ഒക്കെയാണ് യൂസ് ചെയ്യേണ്ടത്... വൃത്തി കൂടിയാലും പ്രശ്നം ആണെന്ന് അന്നാണ് മനസ്സിലായത്...
പുറംഭാഗം മാത്രം കഴുകുക യോനി സ്വയം വൃത്തിയാക്കുന്ന ഒരു അവയവമാണ്. യോനിയുടെ ഉൾഭാഗം കഴുകേണ്ട ആവശ്യമില്ല...പുറംഭാഗമായ വൾവ മാത്രം വൃത്തിയാക്കുക...ചെറുചൂടുവെള്ളം ഉപയോഗിക്കുക..വൾവ കഴുകാൻ സാധാരണ ചൂടുവെള്ളം മതിയാകും. ആവശ്യമെങ്കിൽ, വീര്യം കുറഞ്ഞ, സുഗന്ധമില്ലാത്ത സോപ്പ് ഉപയോഗിക്കാം.. യോനിയുടെ സ്വാഭാവികമായ പിഎച്ച് ബാലൻസ് (ആസിഡ്-ക്ഷാര നില) നിലനിർത്താനിത് സഹായിക്കും...സോപ്പ് അകത്തേക്ക് ഉപയോഗിക്കരുത്:..
യോനിയുടെ ഉൾഭാഗത്ത് സോപ്പ്, സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ, ഡൂഷിംഗ് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക...
ഇത് അണുബാധകൾക്കും, അസ്വസ്ഥതകൾക്കും കാരണമായേക്കാം...
ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം എപ്പോഴും മുന്നിൽ നിന്ന് പിന്നിലേക്ക് (front to back) തുടക്കുക...ഇത് മലദ്വാരത്തിലെ ബാക്ടീരിയകൾ യോനിയിലേക്കോ മൂത്രനാളിയിലേക്കോ എത്തുന്നത് തടയാൻ സഹായിക്കും....ആർത്തവ സമയത്ത് പാഡുകൾ/കപ്പുകൾ നാലോ ആറോ മണിക്കൂറിനുള്ളിൽ തന്നെ മാറ്റുക...
ശുചിത്വം പാലിക്കുന്നതിനായി ഈ സമയത്ത് ഒന്നോ രണ്ടോ തവണയെങ്കിലും പുറംഭാഗം കഴുകുന്നത് നല്ലതാണ്...
ലൈംഗിക ബന്ധത്തിന് ശേഷം ആലസ്യത്തോടേ കിടക്കാതേ പോയി മൂത്രമൊഴിക്കുകയും,പുറംഭാഗം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുകയും ചെയ്യുന്നത് അണുബാധകൾ വരാനുള്ള സാധ്യത കുറക്കും....കോട്ടൺ കൊണ്ടുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. ..ഇത് ഈർപ്പം വലിച്ചെടുക്കാനും വായുസഞ്ചാരം ഉറപ്പാക്കാനും സഹായിക്കും...
ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക..
വ്യായാമത്തിന് ശേഷമോ വിയർത്ത ശേഷമോ എത്രയും വേഗം വസ്ത്രങ്ങൾ മാറുകയും കഴുകി വൃത്തിയാക്കുകയും ചെയ്യാൻ മടിക്കരുത്..ചൊറിച്ചിലുണ്ടെങ്കിൽ ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ട് കഴുകുന്നത് ആശ്വാസം കിട്ടും..യോനിയിൽ അസാധാരണമായ ദുർഗന്ധം, ചൊറിച്ചിൽ, പുകച്ചിൽ, നിറത്തിലോ അളവിലോ മാറ്റമുള്ള സ്രവം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ഡോക്ടറെയോ ഗൈനക്കോളജിസ്റ്റിനെയോ കാണേണ്ടത് അത്യാവശ്യമാണ്...വെള്ളം ധാരാളമായി കുടിക്കണം..പിന്നെ വീട്ടിൽ അടിവസ്ത്രങ്ങൾ ഇല്ലാതെ നടക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യുക..
അതല്ലെങ്കിൽ കിടക്കാൻ നേരത്തെങ്കിലും എല്ലാം ഊരിക്കളഞ്ഞു ഒരു ലൂസായ നൈറ്റ് ഡ്രസ്സിട്ട് കിടക്കുക.. സെക്സ് ടോയ്സ് ഉപയോഗിക്കുന്നവർ ആ കവറിൽ പറഞ്ഞത് പോലെ ഉപകരണം വൃത്തിയാക്കുക..വിരലാണെങ്കിലും വൃത്തിയാക്കാൻ മറക്കണ്ടാട്ടോ..🏃🏃
✍️Rafeela Nissar Ahammad ✍️
#vagina #healthcare #healthtips #health #urinarytractinfection #UrinaryHealth #UrineInfection #അഭിപ്രയം


