ShareChat
click to see wallet page
search
സംസ്ഥാനത്തെ സ്ത്രീശക്തിയുടെ പ്രതീകമായ കുടുംബശ്രീ പ്രസ്ഥാനത്തിന് കൂടുതൽ കരുത്തുപകരുന്ന നിർണ്ണായകമായ തീരുമാനവുമായി സർക്കാർ മുന്നോട്ട് വരുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന എ.ഡി.എസ്സുകൾക്ക് (Area Development Society) പ്രതിമാസ പ്രവർത്തന ഗ്രാന്റ് നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ, എ.ഡി.എസ്സുകൾക്ക് പ്രതിമാസം ₹1000/- (ആയിരം രൂപ ) നൽകാൻ ഉത്തരവായി. ചരിത്രത്തിൽ ആദ്യമായാണ് എ.ഡി.എസ്സുകൾക്ക് പ്രവർത്തന ഗ്രാന്റ് അനുവദിക്കുന്നത് #💪🏻 സിപിഐഎം #🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം #🟥 സിപിഐ