ShareChat
click to see wallet page
search
‼️നല്ലൊരു ശതമാനം പുരുഷന്മാരെയും വേട്ടയാടുന്ന മുഖ്യ ആകുലതകളിൽ ഒന്നാണ് ലിംഗവലുപ്പം. വലുപ്പം വർധിപ്പിക്കാൻ ചികിത്സ തേടി തട്ടിപ്പുകൾക്ക് ഇരയാകുന്നവുമുണ്ട്. ലിംഗവലുപ്പം വർധിപ്പിക്കാൻ വേണ്ട ശസ്ത്രക്രിയ മാർഗങ്ങളെപ്പറ്റിയുള്ള പഠനത്തിന് ഇടയ്ക്കാണ് സാധാരണ ഒരാളുടെ ലിംഗത്തിന്റെ വലുപ്പം എത്രയാണെന്നുള്ള അന്വേഷണം ശാസ്ത്ര സമൂഹം തുടങ്ങിയത്. ഇതേപ്പറ്റി പല പഠനങ്ങളും നടന്നിട്ടുണ്ട്. ഭൂരിഭാഗം പേരുടെയും ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്.ഒരു കാര്യം മനസ്സിലാക്കുക. പുരുഷലിംഗത്തിന്റെ വലിപ്പം അത്ര പ്രശ്നമല്ല. വലിപ്പമല്ല രതിസുഖത്തിന് നിദാനം, മറിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹവും പങ്കുവയ്ക്കലും രതിപൂർവ്വരീതികളിൽ ഇടപെടുന്ന രീതികളുമാണ്. ലിംഗത്തിന്റെ വലിപ്പം കൂട്ടാൻ പ്രാപ്തമായ മരുന്നുകളൊന്നും ലഭ്യമല്ല. ലിംഗവലിപ്പത്തെപ്പറ്റി ഇന്ത്യയിൽ നടന്നിട്ടുള്ള ഏക ശാസ്ത്രീയ പഠനം ഈ ലേഖകനും സംഘവും നടത്തിയതാണ്. അതിന്റെ റിപ്പോർട്ട് 2007 ലെ ഇന്റർനാഷണൽ ജേണൽ ഓഫ് ഇംപൊട്ടൻസ് റിസേർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതിൻ പ്രകാരം ഉദ്ധരിച്ച ലിംഗത്തിന്റെ ശരാശരി നീളം 13cm ഉം ശരാശരി വണ്ണം 9- 11. 46cm ഉം ആണ്. ഇതിൽ നിന്നും കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഉള്ള വ്യത്യാസങ്ങൾ സാധാരണമാണ്. ലിംഗവലിപ്പം വർധിപ്പിക്കാമെന്ന മോഹന വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങളിൽ വീഴാതിരിക്കുക. #👨‍⚕️ ആരോഗ്യം #💪ഹെല്‍ത്ത് ടിപ്സ് #💪Health advice