💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜
പാർട്ട് -2
തന്റെ അടുക്കലേക്ക് പാഞ്ഞു വരുന്നവനെ ഭീതിയോടെ നോക്കി ഇരുന്നവൾ.....ഇട്ടിരുന്ന ചുരിദാറിൽ കൈ ഒന്ന് അമർത്തി പിടിച്ചു.....
കണ്ണുകൾ അടച്ചു കൊണ്ട് അവൾ നിന്നു..
ആ മിഴികളിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി.... എല്ലാം അറിഞ്ഞു കൊണ്ട് ആണ് ഈ നിമിഷം താൻ ഇവിടെ നിൽക്കുന്നത് പോലും.... അടി കിട്ടുമെന്ന പേടിയല്ല... മറിച്ചു തന്നെ അത്രമേൽ വിശ്വസിച്ചിരുന്ന ഒരാൾ.ആ ആളെ താൻ ചതിച്ചിരുന്നു..... അവളൊന്നു ഏങ്ങി പോയി.....
ഇതേ സമയം ഇന്ദ്രൻ അവൾക്കടുത്തേക്ക് പാഞ്ഞടുത്തു.
പന്ന "******മോളെ...... ഇന്ദ്രൻ പാഞ്ഞു വന്നവളുടെ മുടിയിൽ പിടിച്ചു ഉയർത്തി... തലയിൽ നിന്നും മുടി പറിഞ്ഞു പോകും പോലെ..... കൈ വലിച്ചു അവളുടെ കവിളിൽ നോക്കി ഒന്ന് പൊട്ടിക്കുമ്പോൾ അവന് പ്രേത്യേകിച്ചു ഒന്നും തോന്നി ഇല്ല... അവൾക്ക് കിട്ടണ്ടേത് തന്നെ ആണ് എന്ന് അവന് തോന്നി.... ഒരു അടി കിട്ടിയപ്പോൾ തന്നെ ബോധം മറഞ്ഞവൾ അവനിലേക്ക് വീഴാൻ പാവിച്ചതും ഇന്ദ്രൻ ഒഴിഞ്ഞു മാറി കളഞ്ഞു... തറയിലേക്ക് തന്നെ വീണു പോയി അവൾ...
അവന് ദേഷ്യവും അമർഷവും തോന്നി പോയി... ജീവിതത്തിൽ ആദ്യമായിട്ടാ ഒരുവളെ കൈ നീട്ടി അടിക്കുന്നത്.. ദേഷ്യത്തിൽ തലമുടിയിൽ പിടിച്ചു വലിച്ചവൻ... ഇട്ടിരുന്ന ഷർട്ട് ഊരി എറിഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നടന്നു.... മുറ്റത്തു ഇറങ്ങി കിണറ്റു കരയിലേക്ക് ചെന്നു... ബക്കറ്റിൽ ഇരുന്ന വെള്ളമെടുത്തു തലവഴി ഒഴിച്ചു...
ഈറനോടെ കിണറ്റിൻ കരയിൽ ഇരുന്നു..മുഖത്തെ വെള്ളത്തുള്ളികളെ തുടച്ചു നീക്കിയവൻ..... ശ്വാസം ഒന്ന് വലിച്ചെടുത്തു കൊണ്ട് കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് എടുത്തവർ ... അവന്റെ കണ്ണുകൾ ആ നാല് കെട്ട് വീട്ടിൽ ചെന്നു നിന്നു...
4 കൊല്ലത്തിനു മുൻപ് ആണ് അവൻ ഈ നാട്ടിലേക്ക് വരുന്നത്....വരുത്തനാണ്.. എവിടുന്നു അവൻ വന്നെന്നോ അവന്റെ അച്ഛനും അമ്മയും ആരെന്നോ പോലും ആ നാട്ടുകാർക്ക് അറിയില്ല.. ഒരു സുപ്രഭാതത്തിൽ അവനാ നാട്ടിൽ ഉണ്ട്... കയ്യിൽ കുറെ പണവും... വല്യ അറിവോ വിവരവോ ലോക പരിചയമോ ഒക്കെ ഒത്തിരി ഒന്നും ഇല്ലാത്ത നിഷ്കളങ്കർ ആയ നാട്ടുകാർ ആണ് അവിടെ ഉള്ളവർ .. വെറും നിഷ്കളങ്കർ.... അയലത്തെ വീട്ടിൽ എന്താണ് നടക്കുന്നത് എന്ന് നോക്കി ഇരുന്നു നേരം വെളുപ്പിക്കും..ചെറിയ കഥ കിട്ടിയാൽ അത് ഊതി പെരുപ്പിച്ചു ആഗോള പ്രശ്നം ആക്കി മാറ്റും... സ്ത്രീകൾക്ക് സ്വയം തൊഴിൽ ഒന്നും ഇല്ല... രാവിലെ മുതൽ അടുപ്പിന്റെ മുന്നിൽ കിടന്നു പുകയും അടിച്ചു കുട്ടികളെ സ്കൂളിലും വിട്ടു.. അടുത്ത വീട്ടുകളിൽ കുറച്ചു കൊതിയും നുണയും ഒക്കെ ആയി നടക്കുന്നവർ....... ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ അച്ഛന്റെ കൈയ്യിൽ ഉള്ള പലഹാരപൊതിക്കു വേണ്ടി തല്ല് കൂടുന്ന കുഞ്ഞി മക്കൾ.. ആണും പെണ്ണും മിണ്ടിയാൽ പ്രേമമാണെന്ന് കഥ പരക്കുന്ന നാട്ടിൽ ആണ് നമ്മുടെ കഥാനായികയും നായകനും...
ഇന്ദ്രൻ അന്നാട്ടിൽ എത്തി ചേർന്നതും ഒരു വീട് വാങ്ങി.. വീട് അവന്റെ സ്വന്തം ആണെന്ന് ആർക്കും അറിയില്ലായിരുന്നു ആദ്യം.. കയ്യിൽ ഉള്ള കാശ് ഒക്കെ അവൻ പലിശക്ക് കൊടുക്കാൻ തുടങ്ങി.. വരത്തൻ അല്ലെ വാങ്ങിയാൽ തിരിച്ചു കൊടുക്കേണ്ടന്നു കരുതി നാട്ടുകാർ ഒക്കെ അവന്റെ കയ്യിൽ നിന്നും പലിശക്ക് തുക മേടിച്ചു എടുത്തു....
മാസം ഒന്ന് കഴിഞ്ഞപ്പോഴാണ് പലർക്കും അമളി മനസിലായത്... കൊടുത്ത പൈസയുടെ പലിശ വാങ്ങാൻ വന്ന ഇന്ദ്രനെ കാശ് ഇല്ലന്ന് ഒക്കെ മുട്ടാത്തർക്കം പറഞ്ഞവരെ തൂക്കി എടുത്തു നിലത്തടിച്ചു കൊണ്ട് ആയിരുന്നു അവന്റെ തുടക്കം ...... പിന്നീട് അങ്ങോട്ട് കാശ് വാങ്ങിയവർ ഒക്കെ കൃത്യമായിട്ട് പലിശ കൊടുക്കാനും തുടങ്ങി... പതിയെ പതിയെ അവനെ എല്ലാവർക്കും പേടിയും ബഹുമാനവും ഒക്കെ ആയി...
എന്നും ആ ബുള്ളറ്റിൽ നെഞ്ചും വിരിച്ചു അങ്ങനെ വന്നു കവലയിൽ ഇറങ്ങുന്ന ഇന്ദ്രനെ വായ് നോക്കാൻ തന്നെ ഒരു പെൺപട ഉണ്ട്.. എന്നാൽ അവനാട്ടെ അതൊന്നും കണ്ണിൽ വീഴില്ല....
ഇതേ സമയം മുറിയിൽ തളർന്നു കിടന്നവൾ പതിയെ എണീറ്റിരുന്നു.... ശെരിക്കും അവൾക്കു കരച്ചിൽ വരുന്നുണ്ടായിരുന്നു.... ഇന്ദ്രൻ അടിച്ച ഈ അടി തനിക്ക് അർഹത പെട്ടത് തന്നെയാണ്... അവൾ ഓർക്കുകയായിരുന്നു.. ഇന്ദ്രനെ ആദ്യമായി കണ്ടത്..
രണ്ടു വർഷത്തിന് മുൻപ് ആണ് തങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നേരിട്ട് കാണുന്നത്.... ബസ് കയറി പോകാവുന്ന ദൂരത്തിൽ ആണ് തന്റെ സ്കൂൾ... രാവിലെയും വൈകിട്ടും ഒരു ഒറ്റ ബസ് മാത്രമേ ഞങ്ങളുടെ വീടിനു അടുത്ത് കൂടി ഉള്ളൂ.... ബയോളജി സയൻസ് ആണ് എടുത്ത വിഷയം.. പറ്റി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ... എടുത്തു കഴിഞ്ഞിട്ട് ഇപ്പോളും താൻ ചിന്തിക്കുന്നത് പോലും എന്തിനു താൻ അത് എടുത്തു എന്നാണ്... കവല വരെ മറ്റ് ബസ്സുകൾ വന്നു നിൽക്കും.. പക്ഷെ അവിടെ വരെ നടക്കേണ്ടേ... അത് കൊണ്ട് തന്നെ ഒരു കാര്യവും ഇല്ലങ്കിലും ഇത് വഴിയുള്ള ബസിൽ രാവിലേ ചാടി കയറും... എപ്പോളും ആലോചിക്കും ഒരു സൈക്കിൾ ഉണ്ടായിരുന്നു എങ്കിൽ എന്ന്.. പക്ഷെ മുത്തശ്ശിയെ ബുദ്ധിമുട്ടിക്കാനും വയ്യ....
എക്സ്ട്രാ ക്ലാസ്സ് ഉള്ള ഒരു ദിവസം.. എന്നത്തേയും പോലെ താമസിച്ചാണ് ഇറങ്ങിയത്.. അത് കൊണ്ട് തന്നെ നേരിട്ടുള്ള ബസ് പോയിട്ട് അര മണിക്കൂർ... നേരം വല്ലാതെ സന്ധ്യ ആയി എന്നവൾക്ക് മനസിലായി..... നേരം ഇരുട്ടി തുടങ്ങി... അവൾ കവലയിൽ വന്നിറങ്ങി... പേടിച്ചു പേടിച്ചവൾ മുന്നോട്ടു നടന്നു... എല്ലാവരെയും പകൽ വെളിച്ചത്തിൽ താൻ ചിരിച്ചു സംസാരിക്കാറുള്ളതാ.. പക്ഷെ മുത്തശ്ശി പറഞ്ഞിട്ടുണ്ട് അതികം ആരെയും വിശ്വസിക്കരുത് എന്നും...
ആലിനടുത്തു കൂടി പോയപ്പോഴാണ് അവിടെ ചെറിയൊരു ആൾക്കൂട്ടം കണ്ടത്..... പിരിവ് ആണ്.. പലിശക്ക് കാശ് കൊടുത്തതിന്റെ പിരിവ്... അമ്മാവൻ പറയുന്നത് പോലെ ഒരു വരത്തൻ വന്നു നാട് കയ്യെറിയതിന്റെ പിരിവ് .. ആൽത്തറയിൽ ഇരിക്കുന്നവന്റെ ഷർട്ട് കണ്ടതെ ഉള്ളിലൂടെ ഒരു വിറയൽ കടന്ന് പോയി... പറമ്പിൽ ക്രിക്കറ്റ് കാളിക്കാൻ ഇന്നലെ കൂടി പോയപ്പോഴും സച്ചു പറയുന്നുണ്ടായിരുന്നു അവന്റെ വീടിനടുത്തുള്ള ഒരു ചേട്ടനെ പലിശ കാശ് കൊടുക്കാത്തതിനു ഈ ചേട്ടൻ എടുത്തു തൊഴിച്ചു ഇട്ടന്നു... ഒരാഴ്ച ആണത്രേ അങ്ങേരു വൈദ്യർടെ അടുത്ത് ഉഴിച്ചിലും ആയി നടന്നത് എന്ന്.. ഓ ഓർക്കാനെ വയ്യ...എല്ലാരും പറയുന്നത് പോലെ ഈ ചേട്ടൻ അത്രക്ക് ദുഷ്ടൻ ആണോ...... ആവും ...
മുന്നോട്ടു കാലുകൾ വലിച്ചവൾ നടന്നു..... പട്ടി കൂവുന്നതിന്റെ ശബ്ദം കേട്ടതും അവളൊന്നു ഞെട്ടി... ഇരുട്ട് അവൾക്കു പേടിയാണ്....... കൊല്ലാതെ കൊല്ലുന്ന ഇരുട്ട്... 6 മണി ആകുമ്പോളെ നേരം ഇപ്പൊ ഇരുട്ട് വീഴുന്നു..... അവൾക്കെന്തോ കരച്ചിൽ തോന്നി... തൊണ്ടക്കുഴിയിൽ കൈപ്പ്.... കരച്ചിൽ വന്നു പോയി....
മുത്തശ്ശി പേടിച്ചിട്ടുണ്ടാവും.... വീണ്ടും മുന്നോട്ടു നടന്നപ്പോളാണ് ഒരു കൂട്ടം പട്ടികൾ അവൾക്കു മുന്നിൽ വന്നു നിന്നത്... അവൾ പേടിച്ചു കരഞ്ഞു അവിടെ തന്നെ നിന്ന് പോയി.... അതിൽ ഒരു പട്ടി തന്നെ നോക്കി വല്ലാത്ത രീതിയിൽ കുരക്കാൻ തുടങ്ങി... കരഞ്ഞു വലിച്ചവൾ മൂക്ക് ചീറ്റി.....
പട്ടി രണ്ടു സ്റ്റെപ് മുന്നോട്ടു വെച്ചതും അവൾ അലറി വിളിച്ചു പിന്നിലേക്ക് ഓടിയിരുന്നു.... തനിക്ക് പിറകെ ആ പട്ടിയും.... അവളുടെ കാലുകൾക്ക് വല്ലാത്ത സ്പീഡ്....
ഇല്ല അത് തന്നെ കടിക്കും... തന്നെ കടിച്ചു കീറും പിന്നെ എന്തിനാണ് താൻ ജീവിച്ചിരുന്നിട്ട്... അത്രയും ചിന്ദിക്കാൻ പോലും തനിക്ക് പറ്റുന്നല്ലോ എന്നവൾ ഓർത്തു പോയി...
കണ്ണിലേക്കു വെട്ടം അടിക്കുന്നതും ഹോൺ സൗണ്ട് കേൾക്കുന്നതും അവൾ അറിഞ്ഞു.. മുന്നിൽ വന്ന വണ്ടിയുടെ കീഴിൽ ചെന്നു വീഴുക ആയിരുന്നു..... ദേഹത്തു ഒക്കെ പൊടി ആയി... ബൈക്ക് നിർത്തി അയാൾ അതിൽ നിന്നും ഇറങ്ങി... ഓടി അവൾക്കരുകിൽ എത്തി..... തന്നെ എടുത്തു ഉയർത്തി നിർത്തുമ്പോൾ അവൾ അവനെ ഷർട്ടിൽ വലിച്ചു പിടിച്ചു...
പേടിച്ചു വിറച്ചു കരഞ്ഞു കൂവി..
പട്ടി... കടിക്കാൻ... അത്രയും പറഞ്ഞവൾ നിന്ന് വിറക്കുക ആണ്...
ഏയ് അത് പോയി താൻ കരയാതെ..... ഏങ്ങി കരയുന്നവളുടെ പുറത്തു തട്ടി അവൻ പറഞ്ഞു...
പോയി ദേ തിരിഞ്ഞു നോക്ക്... അവൻ പറയുമ്പോൾ അവൾ തിരിഞ്ഞു നോക്കി... അതെ അത് പോയി.. പക്ഷെ തന്റെ പേടി അത് മാറുന്നില്ല.. വല്ലാതെ പേടിച്ചു... പിറകെ വന്ന അയാളുടെ കൂട്ടുകാർ ബൈക്ക് നിർത്തി കാര്യമെന്താണെന്ന് അന്വേഷിച്ചു
പട്ടി കടിക്കാൻ ഇട്ട് ഓടിച്ചതാണെന്ന് പറഞ്ഞു...
ഞാൻ ഒന്ന് ഒക്കെ ആയതും എന്റെ കൂടെ അത്രയും നേരം നിന്ന വെക്തി ആരാണെന്നു കൂടി നോക്കി... ബൈക്കിന്റെ ലൈറ്റ് വെട്ടത്തിൽ ആ മുഖം അപ്പോഴാണ് താൻ ശ്രെദ്ധിക്കുന്നത്... പതിയെ ആ ഷർട്ടിൽ ഉള്ള പിടി അയഞ്ഞു....
ഇന്ദ്രൻ...... പേടിച്ചു വിറച്ചവൾ അവനിൽ നിന്നും നീങ്ങി നിന്നു...
താൻ ആ ശ്രീജിത്തിന്റെ പെങ്ങൾ അല്ലെ... തട്ടക്കാട്ടെ ശ്രീധരന്റെ...ഇന്ദ്രന്റെ കൂട്ടുകാരൻ വക ആണ് ആ ചോദ്യം...
ശ്രീധരൻ എന്റെ അമ്മാവനാ....
അഹ് മനസിലായി... എടാ ഇന്ദ്ര നിനക്ക് മനസിലായില്ലേ...
അവൻ ഇല്ലന്ന് തലയാട്ടി....
എടാ നിന്റെ വീടും ആ പാടവും ഒക്കെ കഴിഞ്ഞു വരുമ്പോൾ ഒരു നാല് കെട്ട് വീടില്ലേ .. ആ അവിടുത്തെ തന്നെ... അയാൾ പറഞ്ഞു നിർത്തുമ്പോൾ ഇന്ദ്രൻ അവളെ നോക്കി... അവൾ അത് തന്നെ എന്ന തലയാട്ടി...
എന്നാൽ നിങ്ങൾ വിട്ടോടാ... ഞാൻ പോകുന്ന വഴി ഇതിനെ അങ്ങോട്ട് ഇറക്കിയേക്കാം...( ഇന്ദ്രൻ )
ഇയ്യോ.. ഞാൻ നടന്നു പൊക്കോളാം... അവൾ ചാടി കയറി പറഞ്ഞു...
എന്തിനു.. എന്നിട്ട് വേണം അടുത്ത പട്ടിയുടെ വായിൽ പോയി കയറാൻ...അപ്പോളേക്കും കൂടെ ഉള്ളവർ പോയിരുന്നു..
കയറ് കൊച്ചേ.... അവൻ ബൈക്കിൽ കയറി ഇരുന്നു കൊണ്ടാണ് പറയുന്നത്.. വീണ്ടും അവൾ സംശയത്തിൽ നിന്ന്...
ഞാൻ പിടിച്ചു തന്നെ വിഴുങ്ങാത്തൊന്നും ഇല്ല കയറുന്നെങ്കിൽ കയറ്... വീണ്ടും അവൻ പറഞ്ഞതും വേറെ നിവർത്തി ഇല്ലാതെ അവൾ അതിൽ വലിഞ്ഞു കയറി..
വീട് എത്തുന്നത് വരെ അവൾ ഒന്നും മിണ്ടാനേ പോയില്ല.. ദൂരെ നിന്നെ അവൾ കണ്ടു മുത്തശ്ശിയെ.... വഴിയിലേക്ക് ടോർച്ചും അടിച്ചു നിൽപ്പുണ്ട്.. പാവം വിഷമിച്ചു കാണും.....
ഇന്ദ്രൻ ബൈക്ക് കൊണ്ട് വന്നു അവരുടെ അടുത്തായി നിർത്തി..
മുത്തശ്ശി.. അവൾ ഓടി അവർക്കടുത്തു ചെന്നു....
എന്താ പാറു നീ താമസിച്ചത്.. മുത്തശ്ശിയുടെ ചോദ്യം തന്നോട് ആണേലും ബൈക്കിൽ ഇരിക്കുന്നത് ആരാണെന്നു അറിയാനും കൂടി ആണ്... ഇന്നത്തെ കാലമല്ലേ... മുത്തശ്ശിയെ തെറ്റ് പറയാനും പറ്റില്ല....
മുത്തശ്ശി.. എക്സ്ട്രാ ക്ലാസ്സ് ഉണ്ടായിരുന്നെന്ന് ഞാൻ പറഞ്ഞില്ലേ രാവിലെ... കവലയിൽ വരെ ബസ് കിട്ടി ഉള്ളൂ.. നടന്നു വരും വഴി പട്ടി ഓടിച്ചു... ഈ ചേട്ടൻ കണ്ടത് കൊണ്ട് രക്ഷപെട്ടു.. ഇല്ലായിരുന്നെങ്കിൽ പട്ടി കടിച്ചു കീറിയേനെ എന്നെ...
അവർ അവളെ സമാധാനിപ്പിച്ചു.. ഈ ചേട്ടനാ പറഞ്ഞത് ഇവിടെ കൊണ്ട് വിടാമെന്ന്....
മുത്തശ്ശി അവനരുകിലേക്ക് ചെന്നു.. ആരോടോ ഫോൺ വിളിച്ചു കൊണ്ട് നിന്ന അവന്റെ കയ്യിൽ മുത്തശ്ശി ഒന്ന് തലോടി...
നന്ദി ഉണ്ട് മോനെ.. എന്റെ കുഞ്ഞിനെ രക്ഷിച്ചല്ലോ നീ..
അതൊന്നും സാരമില്ല മുത്തശ്ശി.. രണ്ടാളും അകത്തേക്ക് കയറി പൊ...ഞാനും അങ്ങോട്ട് തിരിക്കുവാ .. അത്രയും പറഞ്ഞു അവൻ വണ്ടിയും എടുത്തു കൊണ്ട് പോയി....
ആ കൊച്ചൻ ഇവിടെ അടുത്തെങ്ങാനും ഉള്ളത് ആണോ പാറുവേ....
മുത്തശ്ശി അത് ഇന്ദ്രൻ ആണ്.. മുത്തശ്ശിയുടെ മകന്റെ ആസ്ഥാന ശത്രു....
എന്റെ മഹാദേവ... അവർ നെഞ്ചത്ത് കൈ വെച്ചു പോയി....
പാറുവേ വേഗം നടക്ക് വീട്ടിലേക്കു നിന്റെ അമ്മായി വെളിയിൽ എങ്ങും ഇല്ല... ഇനി കണ്ടാൽ തന്നെ പിന്നെ ഇതും നിന്റെ അമ്മാവന്റെ ചെവിയിൽ കൊണ്ട് എത്തിക്കും...... മുത്തശ്ശി അവളെയും കൂട്ടി അകത്തേക്ക് ചെന്നു കയറി.....
മുത്തശ്ശിയെ വല്ലാതെ വിശക്കുന്നുണ്ട്... എന്തേലും ഉണ്ടോ കഴിക്കാൻ...... അവൾ ഓടി അടുക്കളയിൽ ചെന്നു... എപ്പോഴത്തെയും അവളുടെ പരുപാടി ആണിത്...
എന്റെ കുട്ടിയെ നീ പോയി ആദ്യം മേലുകഴുകിയിട്ട് വാ.. ഇട്ടിരിക്കുന്ന തുണി നാളെ രാവിലെ കഴുകിയാൽ മതി.... അപ്പോഴേക്കും ഞാൻ ചൂട് ചായ ഇട്ട് വെച്ചേക്കാം
മുത്തശ്ശി കുളിക്കണോ ഞാൻ....
അയ്യേ... സ്കൂളിൽ നിന്ന് വന്നത് അല്ലെ നീ... ആദ്യം കുളി.. മുത്തശ്ശി അവളെ തെള്ളി വെളിയിൽ ഇറക്കി... ഓടി പോയി അവൾ കുളിച്ചു.... തിരികെ വന്നപ്പോൾ നല്ല ഓട്ടടയും ചായയും... ഗോതമ്പ് കൊണ്ട് ഉള്ളത് ആണ് അതും കല്ലിൽ വെച്ചു ചുട്ടെടുത്തത്.. ശർക്കരയും തേങ്ങയുമാണ് ഉള്ളിലെ ഫില്ലിങ്... വാഴയിലയുടെ മണം മൂക്കിലേക്ക് അടിച്ചു കയറി... അല്ലേലും ഇഡലി ചെമ്പിൽ വെക്കുന്നതിനേക്കാളും സ്വാദ് ഇങ്ങനേ ഉണ്ടാക്കുന്നതിനാ മുത്തശ്ശി.... അവൾ അത് കഴിക്കുന്ന രീതിയും കൊച്ച് കുട്ടികളുടെ കൂട്ടൊള്ള അവളുടെ കാട്ടി കൂട്ടലും ഒക്കെ കണ്ട് മുത്തശ്ശി ഇരുന്നു...
മുത്തശ്ശി ഫുഡ് ഒന്നും അവളെ കൊണ്ട് ഉണ്ടാക്കിപ്പിക്കില്ല അതിന്റെ മെയിൻ കാരണം അവൾക്ക് രുചിയിൽ ആഹാരം വേണം... അതിന് മുത്തശ്ശിയുടെ കൈപ്പുണ്യം വേണമെന്നാണ് അവളുടെ പറച്ചിൽ..... അന്നത്തെ വിശേഷങ്ങൾ ഒക്കെ പറയാതെ അവൾ ഉറങ്ങില്ല...... കുറെ നേരം അവരുമായി സംസാരിക്കും... മുത്തശ്ശി കത്തിച്ചു വെച്ച വിളക്ക് അണച്ചു അകത്തെടുത്തു വെച്ചു....
മഴക്ക് ആണെന്ന് തോന്നുന്നല്ലോ പാറുവേ... ശെരിയാ മുത്തശ്ശി.. മിന്നലും ഉണ്ട്.... അവൾ തന്റെ കൊച്ച് മുറിയിൽ കിടക്കുന്ന കട്ടിലിലെ വിരിപ്പ് തല്ലി കുടഞ്ഞു കൊണ്ട് പറഞ്ഞു... കഴിഞ്ഞ കൊല്ലം വരെ ഓട് ആയിരുന്നു തന്റെ ഈ മുറി.. ഈ ഒറ്റ മുറി മാത്രം ഇപ്പൊ ഷീറ്റ് ആണ്...... അമ്മ ജനിച്ചു വളർന്ന വീടാണ്.... അതിന്റെ മുന്നേ കാലപ്പഴക്കം ഈ വീടിനു ഉണ്ട്.... മൂന്ന് മുറിയും ചെറിയ ഹാളും അടുക്കളയും വരാന്തയും ഒക്കെ കൂടിയാണ് വീട്...
ഇതിനോട് ചേർന്നുള്ള പുരയിടം അമ്മാവന്റെ ആയിരുന്നു... അവിടെ അമ്മാവൻ പുതിയ മോഡൽ 4 കെട്ട് വീട് പണിതു.. അതിനുള്ളിലേക്ക് ചെല്ലുന്നത് പോലും അമ്മായിക്ക് ഇഷ്ടല്ല.. കാലിലെ അഴുക്കു പറ്റും അത്രേ.. ഒരിക്കൽ ശ്രീമോളെ കാണാൻ ചെന്നപ്പോ പറഞ്ഞതാ.. അമ്മായി ഇത് വീടാണ് അമ്പലം അല്ലെന്നു പറയാൻ നാക്ക് പൊക്കിയതാ.. പക്ഷെ മുത്തശ്ശിയെ ഓർത്തപ്പോൾ വേണ്ടാന്നു തോന്നി.. അമ്മായി ഉള്ളത് ഒക്കെ പറഞ്ഞു കൊടുത്തു അമ്മാവനെ ഇങ്ങോട്ട് പറഞ്ഞു വിടും.. മുത്തശ്ശിടെ ഒരു ഒറ്റ ആട്ടിൽ അമ്മാവൻ തലയും താഴ്ത്തി നടന്നു പോകും.. വല്ലപ്പോഴും നടക്കുന്ന കാഴ്ച ആണെ..
തൈലവും എടുത്തു ഉമ്മറത്ത് ഇരിക്കുന്ന മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നിരുന്നു...
എന്താ എന്റെ കുട്ടി ആലോചിച്ചു കൂട്ടുന്നത്....
എന്നാ മുത്തശ്ശി എനിക്കും ഇത് പോലെ ഒരു വീട്ടിൽ കഴിയാൻ ഒക്കുന്നത്....
എന്റെ കുട്ടിക്ക് വിഷമം ഉണ്ടോ അതില്...
വിഷമം ഉണ്ട്... ശ്രീമോളും ജിത്തേട്ടനും ചിക്കു ചേച്ചിയും ഒക്കെ എന്ത് ഭാഗ്യം ചെയ്തവരാ.. അവർക്ക് അച്ഛൻ ഉണ്ട് അമ്മയുണ്ട് എല്ലാവരും ഉണ്ട്... എനിക്കോ മുത്തശ്ശി മാത്രേ ഉള്ളൂ... വലിയ വീടിനെ കാളും ഒക്കെ വലുതല്ലേ കുടുംബം...
അതിന് മുത്തശ്ശി ഒന്ന് ചിരിച്ചു...
എന്റെ കുട്ടിക്ക്.. നല്ല ഒരു കുടുംബം കിട്ടും.. കുറച്ചു കൊല്ലം ഒക്കെ കഴിയുമ്പോൾ എന്റെ മോളെ കല്യാണം കഴിക്കാൻ ഒരു രാജകുമാരൻ വരും... അവന് അച്ഛനും അമ്മയും ബന്ധുക്കളും ഒക്കെ ഉണ്ടാവും... അപ്പൊ അവരൊക്കെ എന്റെ കുഞ്ഞിനേയും സ്നേഹിക്കും..
എനിക്ക് ഇപ്പോഴേ വേണ്ട മുത്തശ്ശി കല്യാണം.. എന്നെ തേടി ഒരു രാജകുമാരനും വരണ്ട.. പഠിച്ചു ഒരു ജോലി വാങ്ങി എന്റെ മുത്തശ്ശിയെ പൊന്നു പോലെ കൊണ്ട് നടക്കണം എനിക്ക്.....
അവൾ അവരുടെ കാൽ പിടിച്ചു മടിയിലേക്ക് വെച്ച് കൊണ്ട് കുഴമ്പ് തേച്ചു പുരട്ടി.....
അന്ന് ആ രാത്രി പെരുമഴ ആയിരുന്നു... തോരാത്ത മഴ .. ആ കിടപ്പിൽ എപ്പോഴോ അവൾ ഇന്ദ്രനെ കുറിച്ച് ആലോചിച്ചു..
ശെരിക്കും എല്ലാവരും അയാളെ എന്തിനാ പേടിക്കുന്നത്... ഇനി പേടി ആണെന്ന് ഒക്കെ സച്ചു വെറുതെ പറഞ്ഞത് ആവുമോ... ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്.. ശ്രീധരൻ അമ്മാവന്റെ കീശ കീറാൻ കാരണക്കാരൻ ഇന്ദ്രൻ ആണ്... അമ്മാവൻ പലിശക്ക് കൊടുത്തോണ്ട് ഇരുന്നത് ഇരട്ടി കാശിനു അല്ലെ.... ഇന്ദ്രൻ വന്നപ്പോ അതിലൊക്കെ മാറ്റം ഉണ്ട്... അവൾ തിരിഞ്ഞു കിടന്നു മുത്തശ്ശിയെ കെട്ടി പിടിച്ചു...... ഉറങ്ങുമ്പോൾ ആ മുഖത്തു എവിടെയോ ഒരു ചിരി അവൾ ഒളിപ്പിച്ചിരുന്നു
( തുടരും )
പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #നോവൽ #📙 നോവൽ


